Sunday, July 06, 2008

വിരഹാര്‍ദ്ര താളം

നക്ഷത്ര പാല്‍ പുഞ്ചിരി
നിലാ വെളിച്ചത്തില്‍
നുറുങ്ങു വെട്ടമായ് മിന്നാമിന്നികള്‍.
നരിചീരിന്‍ ആസുര ശബ്ദം
ഭീതമായ് മുഴങ്ങിടവെ
രാക്കാറ്റിന്‍ താളം മുഴങ്ങിടുന്നു.
വിജന പാതകള്‍ക്കു
കാവലായി ദേവദാരുക്കള്‍.
അകലെ മലനിരകളില്‍
മഞ്ഞു പെയ്തിടുമ്പോള്‍
കുളിരുള്ള രാവില്‍
ആര്‍ദ്ര താളവുമായി
മഞ്ഞുത്തുള്ളികള്‍.
വിരഹ താപമായ്
കസ്തൂരി സുഗന്ധം.

Friday, July 04, 2008

മഴയില്‍ വിരിഞ്ഞത് നിന്‍ ഓര്‍മ്മകള്‍

മഞ്ഞു പെയ്യും രാവുകളില്‍ , കാര്‍ മേഘ നാളുകളില്‍
നിന്‍ ഓര്‍മ്മകള്‍ മനസ്സില്‍ കുളിരായ് ....
മഴയായ് ... പെയ്യുമ്പോള്‍
നിന്‍ സാന്നിധ്യം അങ്ങകലെ , പുഷ്പങ്ങളുടെ നാട്ടില്‍
ഒരു പുഷ്പമായി നീ !
നിന്‍ ഓര്‍മ്മകള്‍ തന്‍ വസന്തവുമായി ഞാനും .
നിന്‍ നിനവുകള്‍ എന്‍ നൊമ്പരമായി ...
മധുര നൊമ്പരങ്ങള്‍ , സ്വപ്നങ്ങള്‍ തന്‍ കുളിര്‍ തെന്നലായി
ആര്‍ദ്രമാം ഹൃദയത്തില്‍ പെറ്റു പെരുകിടും
നിന്‍ ഓര്‍മ്മകള്‍ ഒരു പുസ്തകത്താളിലെ മയില്‍‌പീലി പോലെ .
എന്‍ കിനാവില്‍ പൂക്കും ഒരു വസന്തമാണ് നീ .


പരസ്യമായി പ്രതികരിക്കരുത് , അത് ആപത്താണ് .
എല്ലാറ്റിനും അവസരം വരും. അപ്പോള്‍ പ്രതികരിക്കുക.