കെട്ടഴിഞ്ഞ ചൂലുപോലെയാണ് കേരളത്തിലെ ജൂനിയര്‍ തല ഫുട്ബാള്‍ രംഗം. ഏകോപനമില്ലാതെ ഒറ്റ തിരിഞ്ഞ ഈര്‍ക്കിലുകള്‍ പോലെ നാളെയുടെ പുതുനാമ്പുകള്‍. ചൊട്ടയിലേ പിടികൂടുന്ന ശീലം കുറവായ ഫുട്ബാളില്‍ കുട്ടിത്താരങ്ങളെ കണ്ടെത്താനും അവരെ ഒരുമി പ്പിച്ച് കൊണ്ട് വന്ന് നാളെയുടെ ചരിത്രത്തിലേക്ക് വഴിതിരിച്ച് വിടാനുമുള്ള പരിശ്രമ ങ്ങള്‍ക്ക് തുണയാകാന്‍ ആര്‍ക്കുമാകുന്നില്ല.
ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച സുബ്രതോ കപ്പില്‍ (അണ്ടര്‍ 17) മലപ്പുറം എം എസ് പി ഹയര്‍ സെക്കണ്ടറി സ്കൂള്‍ റണ്ണര്‍ അപ്പ് ആയത് ഇത്തരമൊരു അവസ്ഥയെ പിന്‍കാലുകൊണ്ട് തൊഴിച്ച് കളിക്കളത്തിന് പുറത്തേക്കിട്ടാണ്. ജൂനിയര്‍ തലത്തില്‍ ടൂര്‍ണമെ ന്‍റുകള്‍ കുറവായ കേരളത്തില്‍ വര്‍ഷാവര്‍ഷം മുടക്കം കൂടാതെ നടക്കുന്ന ഒന്നാണ് സുബ്രതോ കപ്പിന് വേണ്ടിയുള്ള ടീമിനെ തെരഞ്ഞെടുപ്പ്. സ്കൂള്‍ ടീമുകള്‍ വിവിധ തല ങ്ങളില്‍ ഏറ്റുമുട്ടി സംസ്ഥാന തലത്തില്‍ വിജയിയാകുന്ന ടീമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. "പക്ഷേ സംസ്ഥാനതലത്തില്‍ ഈ ടൂര്‍ണമെന്‍റിന്‍െറ നിലവാരം വളരെ താഴ്ന്നതാണ്. പലപ്പോഴും കളിക്കാന്‍ ബോള്‍ പോലുമുണ്ടാകാറില്ല. സ്കൂള്‍ തലത്തിലെ ഫുട്ബാള്‍ അവഗണനയിലാണ്. ആരും ശ്രദ്ധിക്കാറില്ല. അതിനാല്‍ നല്ല സ്കൂള്‍ ടീമും ഉണ്ടാ കാറില്ല. എടുത്തു പറയാന്‍ ജീ വി രാജയാണുള്ളത്", സ്പോര്‍ട്സ് ആന്‍റ് പ്രൊമോഷന്‍ കൌണ്‍സില്‍ (സെപ്റ്റ്) ചീഫ് കോച്ച് മനോജ് കുമാര്‍ പറയുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിന്നാണ് എം എസ് പി സ്കൂള്‍ സംസ് ഥാന ചാമ്പ്യന്മാരായി സുബ്രതോ കപ്പിന്‍െറ ഫൈനലില്‍ എത്തുകയും ടൂര്‍ണമെന്‍റില്‍ ആരും വിറപ്പിക്കാത്ത ഉക്രൈന്‍ ടീമായ ഡൈനാമോ കീവിന്‍െറ ഗോള്‍ വല രണ്ടുതവണ വിറപ്പിച്ചത്. യൂറോപ്യന്‍ ഫുട്ബാളിന്‍െറ തനിമയാര്‍ന്ന വേഗത്തോടും ആക്രമണ ത്തോടും പൊരുതി നിന്ന എംഎസ് പിയുടെ കുട്ടികള്‍ നാളെയുടെ സുവര്‍ണ പാദുകങ്ങളാണ്. എം എസ് പിയുടെ നേട്ടം അടുത്ത വര്‍ഷം ഒരു പക്ഷേ സംസ്ഥാനത്തിന്‍െറ പ്രതിനിധിയെ കണ്ടെത്താനുള്ള ടൂര്‍ണമെന്‍റിന്‍െറ തലവര മാറ്റി വരച്ചേക്കാമെന്ന് മനോജ് കുമാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
പുനരുജ്ജീവിപ്പിച്ച ഐ എം വിജയന്‍െറ നേതൃത്വത്തിലുള്ള കേരളപൊലീസ് ടീമിന്‍െറ പരിശീലനം നടക്കുന്നത് എം എസ് പിയെന്ന മലബാര്‍ സ്പെഷ്യല്‍ പൊലീസിന്‍െറ ക്യാമ്പിലാണ്. ക്യാമ്പ് കമാണ്ടന്‍റ് മുന്‍ ഇന്ത്യന്‍ താരമായ യു ഷറഫലിയാണ്. സുബ്രതോ കപ്പില്‍ റണ്ണേഴ്സ് അപ്പായ എം എസ് പി ഹയര്‍സെക്കന്‍ററി സ്കൂള്‍ ടീമിന് കേരളത്തില്‍ ഇന്ന് കിട്ടാവുന്ന ഏറ്റവും നല്ല സൌകര്യങ്ങളാണ് ലഭിക്കുന്നത്. പൊലീസ് ടീമുമായി ചേര്‍ന്നാണ് പരിശീലനവും പരിശീലന മത്സരങ്ങളും. പക്ഷേ ഈ സൌകര്യങ്ങള്‍ കേരളത്തിലെ മറ്റൊരു കുട്ടിത്താരത്തിനും ലഭിക്കുന്നില്ല. സൌകര്യങ്ങള്‍ ലഭിച്ചാല്‍ കേരളത്തിന് നേട്ടങ്ങള്‍ കൊണ്ട് വലനിറയ്ക്കാമെന്നതിന്‍െറ തെളി വാണ് എം എസ് പിയുടെ മുന്നേറ്റം കാണിക്കുന്നത്.
ജൂനിയര്‍ തലത്തില്‍ കേരള ഫുട്ബാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. "ജൂനിയര്‍ തലത്തിലെ ഫുട്ബാള്‍ നിയന്ത്രിക്കാന്‍ ആരുമില്ല. കൃത്യമായ സംഘാടനത്തോടുള്ള ടൂര്‍ണമെന്‍റുകളും ടൂര്‍ണമെന്‍റ് കലണ്ടറും ഇല്ല. ഏതെങ്കിലും ഒരു ടൂര്‍ണമെന്‍റ് വരുമ്പോള്‍ മാത്രമേ അറിയത്തുള്ളൂ. അറിയിപ്പ് കിട്ടുമ്പോള്‍ സ്കൂളുകള്‍ ടീം തട്ടിക്കൂട്ടി കളിക്കാനിറങ്ങും. പിന്നെ വളരുന്ന കളിക്കാരെ കൃത്യമായി ഫോളോഅപ്പ് ചെയîുന്നില്ല", മനോജ് കുമാര്‍ ജൂനിയര്‍ തലത്തിലെ ഫുട്ബാള്‍ രംഗത്തെ അവ സ്ഥ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ കേരള ഫുട്ബാളിന്‍െറ വളര്‍ച്ച മുരടിപ്പിച്ചു. ഈ അഭിപ്രായത്തോട് എഫ് സി കൊച്ചിന്‍െറയും വിവ കേരളയുടെയും കോച്ചായി രുന്ന എ ശ്രീധരന്‍ യോജിക്കുന്നു. "ഫുട്ബാളിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം. ഇവിടെ ധാരാളം ജൂനിയര്‍ കളിക്കാരുണ്ട്. ഇവര്‍ ശരിയായി വിലയിരുത്തപ്പെടുന്നില്ല, മാര്‍ഗം നിര്‍ദേശം നല്‍കുന്നുമില്ല. ഇന്ന് കണ്ട കളിക്കാരെ നാളെ കാണാനില്ല. ഇവര്‍ എവിടേക്ക് പോകുന്നുവെ ന്ന് ആര്‍ക്കും അറിയില്ല. കൃത്യമായ ഫോളോഅപ്പ് നടക്കുന്നില്ല", ശ്രീധരന്‍ അഭിപ്രായപ്പെടുന്നു.
ദേശീയ ടീമില്‍ അവസാനമായി പേരു കേള്‍പ്പിച്ച മലയാളി എന്‍.പി പ്രദീപാണ്. നാലും അഞ്ചും മല യാളി താരങ്ങള്‍ ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചിരുന്ന അവ സ്ഥയില്‍ നിന്നാണ് സാദ്ധ്യതാ പട്ടികയില്‍പോലും ആരുമില്ലാത്ത ഇപ്പോ ഴത്തെ സാഹചര്യത്തിലേ ക്ക് എത്തിയിരിക്കുന്നത്.
സ്കൂളുകളില്‍ ഫുട്ബാള്‍ വളരാനുള്ള സൌകര്യ ങ്ങള്‍ ഇല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. ഇന്ന് കായികാദ്ധ്യാപകര്‍ക്ക് സ്കൂളുകളില്‍ എല്ലാ സ്പോര്‍ട്സ് ഇനങ്ങളും കൈകാര്യം ചെയേîണ്ടി വരുന്നു. സ്പെഷ്യലൈസേഷന്‍ ഇല്ല. ഫുട്ബാളിനോട് താല്‍പര്യമുള്ള സ്കൂളുകള്‍ മാത്രമാണ് പ്രത്യേക കോച്ചുമാരെ നിയമിക്കുന്നത്. "താഴെ തട്ടില്‍നിന്ന് ഫുട്ബാള്‍ വളര ണമെങ്കില്‍ കായികാദ്ധ്യാപകരെ ഇതിലേക്ക് കൊണ്ടു വരണം", മനോജ് പറയുന്നു.
14-15 വയസ് പ്രായത്തില്‍ പരിശീലിപ്പിച്ച് തുടങ്ങാതെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പിടികൂടണം. അതിനായി 8-9 വയസില്‍ കുട്ടികളെ ഫുട്ബാളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സെപ്റ്റ് ചെയîുന്നത്. സംസ് ഥാനത്തുടനീളം 41 സെപ്റ്റ് സെന്‍ററുകളിലായി 1200 കുട്ടികള്‍ പരിശീലിക്കുന്നുണ്ട്. ഈ പ്രായത്തില്‍ എതിരാളികള്‍ ഇല്ലെന്നതാണ് സെപ്റ്റ് നേരിട്ട വെല്ലുവിളി കളിലൊന്ന്. യഥാര്‍ത്ഥത്തില്‍ ഈ വെല്ലുവിളി കേരള ഫുട്ബാളിന്‍െറ വേരുചീയലിന്‍െറ കാരണം കൂടിയാണ്. നന്നേ ചെറുപ്രായത്തില്‍ കുട്ടികള്‍ ഫുട്ബാള്‍ കളിക്കളങ്ങളിലെത്താ ത്തത് കളിയുടെ പിന്നാക്കാവസ്ഥയ്ക്ക് കാര ണമായി. ഇവിടെ ജൂനിയര്‍ തലത്തില്‍ തന്നെ ടൂര്‍ണമെന്‍റുകള്‍ താളം തെറ്റിയതും മുടന്തുള്ളതു മാണ്. അപ്പോള്‍ അതിനും താഴെയുള്ള വയസുകാരുടെ ടൂര്‍ണമെന്‍റുകളെക്കുറിച്ച് പറയുകവേണ്ട. ടീമുകളോ ടൂര്‍ണമെന്‍റുകളോ ഇല്ലാത്ത അവസ്ഥ. "ഞങ്ങള്‍ 8-9 വയസിലെ കുട്ടികളെ ഫുട്ബാള്‍ പരിശീലിപ്പിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ കോച്ചുമാര്‍ പറഞ്ഞത് കുട്ടികളെ ലഭിക്കില്ലെന്നാണ്. അച്ഛനമ്മമാര്‍ക്കൊപ്പം കഴിയേണ്ട കുട്ടികളെ അവര്‍ കളിക്കളത്തിലേക്ക് വിടാന്‍ മടിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് അടുപ്പമുള്ളവരുടെയും പരിചയക്കാരുടെയും മറ്റും കുട്ടികളെ ചേര്‍ത്താണ് തുടക്കം കുറിച്ചത്. ഇപ്പോള്‍ ധാരാളം കുട്ടികള്‍ വരുന്നുണ്ട്", മനോജ് പറയുന്നു. ഇവിടെ ടൂര്‍ണമെന്‍റുകള്‍ ഇല്ലാ ത്തതിനാല്‍ സെപ്റ്റിന്‍െറ താരങ്ങള്‍ വിദേശത്ത് കളിക്കാന്‍ അവസരങ്ങള്‍ തേടി. ആ പര്യടനങ്ങള്‍ കുട്ടികള്‍ക്ക് നല്ല അനുഭവമായി. വിദേശത്തെ മികവുള്ള കുട്ടികളുമായി മത്സരിക്കുന്നത് ഇവിടുത്തെ കുട്ടികളുടെ കളി മികവുകള്‍ വളര്‍ത്താന്‍ സഹായിക്കുന്നു. മികച്ച അടി സ്ഥാന സൌകര്യങ്ങളുമായി പരിചയപ്പെടാന്‍ ഇടനല്‍കുന്നു. ശക്തരായ എതിരാളികളോട് മത്സരിക്കുമ്പോഴാണ് വളര്‍ച്ചയുണ്ടാകുന്നത്.
പതിവുപോലെ കേരള ഫുട്ബാള്‍ അസോസിയേഷന്‍ തന്നെയാണ് ഫുട്ബാള്‍ രംഗത്തെ പിന്നോക്കാവസ്ഥയ്ക്ക് പ്രതി സ്ഥാനത്ത് നില്‍ക്കുന്നത്. "അസോസിയേഷന് ടാലന്‍റ് സ്പോട്ട് ചെയîാനുള്ള സംവിധാനമില്ല", ശ്രീധരന്‍ പറയുന്നു. "അസോസിയേഷന്‍െറ തല പ്പത്ത് പ്രൊഫഷണലുകള്‍ വരണം. കുട്ടികളെ കണ്ടെത്താനായി ടെക്നിക്കല്‍ കമ്മിറ്റി ഉണ്ടാക്കണം. കണ്ടെത്തുന്ന കുട്ടികളെ നല്ല അക്കാദമിയില്‍ചേര്‍ക്കണം. നല്ലൊരു അക്കാദമി പോലും നമുക്കില്ല. അതൊക്കെ ഒരുക്കേണ്ടത് കെ എഫ് എയാണ്", അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ പരിശീലനം ലഭിച്ചാലേ മികച്ച കളിക്കാര്‍ ഉണ്ടാകുകയുളളൂ. എന്നാല്‍ അതിനുള്ള സംവിധാനങ്ങള്‍ കേരള ത്തിലില്ല.
ഫുട്ബാളിന് കേന്ദ്രീകൃത പാഠ്യരീതി ഇവിടെയില്ല. ജൂനിയര്‍ തലത്തില്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം കുട്ടികളെ പരിശീലിപ്പിക്കാന്‍ പരിശീലനം ലഭിച്ച പരിശീലകര്‍ ഇല്ലെന്നതാണ്. "ഇതിനായി പരിശീലനം ലഭിക്കുന്ന കോച്ചുമാര്‍ പോലും പരിശീലനം കഴിഞ്ഞ് കുറച്ച്നാള്‍ കഴിയുമ്പോള്‍ വഴിമറന്നുപോകുന്നതാണ് കാണുന്നത്", മനോജ് പറയു ന്നു. ഫിഫയുടെയും മറ്റും ആശീര്‍വാദത്തോടെ വന്ന വിഷന്‍ ഇന്ത്യയില്‍ നിന്ന് പദ്ധതി നിര്‍ദ്ദേശകര്‍ തന്നെ പിന്‍വാങ്ങി. നടത്തിപ്പിലെ പാളിച്ചകളാണ് കാരണം. "ഫിഫ ഫണ്ട് തരുമ്പോള്‍ നിരവധി നിബന്ധനകള്‍ ഉണ്ടാകും. അവയൊക്കെ പാലിക്കാന്‍ കഴിയാറില്ല. പക്ഷേ വിഷന്‍ ഇന്ത്യ കാരണം നിരവധി കുട്ടികള്‍ ഫുട്ബാളിലേക്ക് വന്നിരുന്നു", ശ്രീധരന്‍ പറയു ന്നു. എം എസ് പിയുടെ കുട്ടികളുടെമേല്‍ ഫുട്ബാള്‍ പ്രേമികള്‍ക്കുള്ള പ്രത്യാശ സംസ്ഥാനത്തുടനീളം ആവേശമായി വളര്‍ന്നാലേ കേരള ഫുട്ബാളിനും വളര്‍ച്ചയുണ്ടാകൂ.