താപമാപിനിയുടെ രസനിരപ്പ് പോലെയായിരുന്നു ദിജുവിന്റെ ചേട്ടന്റെ മുഖം. അമ്മയുടേത് പ്രാര്‍ത്ഥനാ നിരതം. അച്ഛന്റെ മുഖഭാവം പിടിതരാതെ നിസംഗതയുടെയും പ്രതീക്ഷയുടെയും ഇടയില്‍ തത്തിക്കളിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ടീം ഇനത്തിലെ ഫൈനലില്‍ ആദ്യ ഡബിള്‍സ് മത്സരത്തില്‍ വി.ദിജു- ജ്വാല സഖ്യം മലേഷ്യന്‍ ജോഡികളെ നേരിടുമ്പോള്‍ ഇങ്ങ് കോഴിക്കോട് രാമനാട്ടുകരയിലെ വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ ടി.വിയില്‍ കളി കാണുകയായിരുന്നു.
അങ്ങ് ഡല്‍ഹിയില്‍ ദിജുവിന്റെ കളി തുടങ്ങിയപ്പോള്‍ ഡി.ഡി സ്പോര്‍ട്സില്‍ ഇന്ത്യുടെ ഓംകാര്‍ സിംഗ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം നേടുന്ന രംഗമായിരുന്നു ലൈവായി കാണിച്ചിരുന്നത്. ടി.വിയുടെ മുന്നില്‍ ചട്ടന്‍ ദിനുവും അച്ഛന്‍ കരുണാകരനും ദിജുവിന്റെ മൂന്ന് കൂട്ടുകാരും മാത്രം.
ഷൂട്ടിംഗ് മത്സരം കഴിഞ്ഞപ്പോള്‍ സമയം 7.17. ചാനലിലെ അവതാരകര്‍ കാണികളിലേക്കും പ്രതീക്ഷയുണര്‍ത്തി താരങ്ങളുടെ ഫോമിനെക്കുറിച്ച് പ്രകീര്‍ത്തിച്ച് കൊണ്ട് ബാഡ്മിന്റണ്‍ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങി. അതുവരെ ടി.വി റൂമില്‍ പിന്നിലിരുന്ന അച്ഛന്‍ ദിനുവിനൊപ്പം മുന്നിലേക്ക് വന്നിരുന്നു. കൂടെ അമ്മ ലളിതയുമെത്തി. ആ സമയം ദിജു- ജ്വാല സഖ്യം ആദ്യ സെറ്റ് നഷ്ടപ്പെട്ട് പിന്നിലായിരുന്നു. രണ്ടാം സെറ്റില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ സഖ്യം ഇടിമിന്നലായി പോയിന്റുകള്‍ വാരിക്കൂട്ടി. നിരാശയുടെ നിമിഷങ്ങള്‍ പതിയെ പ്രതീക്ഷയിലേക്ക് മാറി. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച് മുന്നേറിയ സഖ്യം വിജയം കരസ്ഥമാക്കി. എല്ലാവരുടെയും മുഖത്ത് വിജയ പ്രതീക്ഷ. നിശബ്ദമായി കളികണ്ടിരിക്കുന്ന അമ്മയും ദിനുവിനോട് കമന്റുകള്‍ പറഞ്ഞു. അച്ഛന്‍ നിശബ്ദനായി തന്നെ തുടര്‍ന്നു.
ആദ്യ കളി വിജയിച്ച് സ്വര്‍ണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ മൂന്നാം സെറ്റ് തുടങ്ങി.
നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താന്‍ സഖ്യത്തിന് കഴിയാതെ വന്നപ്പോള്‍ വീണ്ടും പ്രാര്‍ത്ഥനയുടെയുടെ നിമിഷങ്ങള്‍. ജ്വാല നിരന്തരമായി പിഴവുകള്‍ വരുത്തിയപ്പോള്‍ നിശബ്ദത. പോയിന്റ് നഷ്ടമാകുമ്പോള്‍ നിരാശയുടെ ശബ്ദങ്ങള്‍. പിന്നെ കളിയെക്കുറിച്ചുള്ള വിശകലനങ്ങള്‍. രണ്ടാം സെറ്റില്‍ ഏകാഗ്രതയോടെ കളിച്ച സഖ്യത്തിന് മികവ് മൂന്നാം സെറ്റില്‍ നിലനിര്‍ത്താനായില്ല.
മലേഷ്യന്‍ ജോഡിയുടെ സ്കോര്‍ നിരന്തരമുയര്‍ന്നപ്പോള്‍ ചാനല്‍ പതിയെ പരസ്യത്തിലേക്ക് മാറി. വീട്ടില്‍ പ്രതീക്ഷയുടെ നിമിഷങ്ങള്‍. പരസ്യത്തിന് ശേഷം ഓംകാര്‍ സിംഗിന് സ്വര്‍ണം സമ്മാനിക്കുന്ന ദൃശ്യങ്ങള്‍. ബാഡ്മിന്റണ്‍ മത്സരം കാണിക്കുമെന്ന പ്രതീക്ഷ ചാനല്‍ തെറ്റിച്ചപ്പോള്‍ ന്യൂസ് ചാനലിന്റെ ബട്ടണിലേക്ക് ദിനുവിന്റെ വിരലുകള്‍ ചെന്നു. അവിടെയും നിരാശ.
വെബ്സൈറ്റുകളില്‍ വിവരം നോക്കാന്‍ ദിനു കൂട്ടുകാരെ വിളിച്ചു പറയുന്നതിനിടയില്‍ അമ്മ ലളിത വീട്ടിനുള്ളിലേക്ക് പോയി. അച്ഛനും പിന്നിലേക്ക് മാറി. എല്ലാവരുടെ മുഖത്ത് നിരാശ പടര്‍ന്നു. അപ്പോഴേക്കും വിവരമെത്തി ദിജു- ജ്വാല സഖ്യം 2-1 ന് മലേഷ്യന്‍ സഖ്യത്തോട് തോറ്റു. ഇന്ത്യ 1-0 ത്തിന് പിന്നില്‍. ടീമിനമായതിനാല്‍ സിംഗിള്‍സിലെയും ഡബിള്‍സിലെയും ഫലങ്ങള്‍ കൂടി കണക്കിലെടുത്താണ് സ്വര്‍ണം നിര്‍ണയിച്ചത്. സിംഗിള്‍സില്‍ സൈന വിജയിച്ചെങ്കിലും ഡബിള്‍സില്‍ സെനേഷ് തോമസ്- രൂപേഷ് കുമാര്‍ സഖ്യം പരാജയപ്പെട്ടു. സ്വര്‍ണം മലേഷ്യക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് വെള്ളിയും.
വിജയ പ്രതീക്ഷയുണ്ടായിരുന്നതായി ദിനു പറഞ്ഞു. സിംഗിള്‍സിലും ഡബിള്‍സിലും പ്രതീക്ഷയില്ലെങ്കിലും ജ്വാലയുമൊത്തുള്ള മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടാനാകുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
Showing posts with label sports. Show all posts
Showing posts with label sports. Show all posts
Saturday, October 09, 2010
Sunday, August 15, 2010
ക്യൂന്‍ പൂജ
രാജാവും മന്ത്രിയും തേരോട്ടവും യുദ്ധവും പൂജയെന്ന ഒന്‍പത് വയസ്സുകാരിക്ക് കഥാപുസ്തകങ്ങളിലേതിനേക്കാള്‍ പരിചയം ചതുരംഗകളത്തിലാണ്. കരുക്കള്‍ കൊണ്ട് അടരാടി വിജയകഥകള്‍ മെനയുകയാണ് അവളുടെ കുട്ടിക്കളി. വിജയങ്ങള്‍ ചേര്‍ത്ത്വച്ച് പൂജ നേടിയത് അവളുടെ പ്രായത്തിലെ കുട്ടികള്‍ക്ക് മാതൃകയാണ്. നിലവില്‍ ഫിഡേ റേറ്റിംഗ് നേടിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പൂജ.
അഞ്ചരവയസ്സിലാണ് പൂജ ആദ്യമായി ചെസ് ബോര്‍ഡിന് മുന്നിലെത്തുന്നത്. അതിന് നിമിത്തമായത് അവളുടെ വികൃതിയും. വീട്ടില്‍ വികൃതി കാണിച്ച് കുഞ്ഞാറ്റയെപ്പോലെ പറന്ന് നടന്നിരുന്ന പൂജയെ ചെസ് ബോര്‍ഡിന് മുന്നിലെത്തിച്ചത് അമ്മ നിഷയാണ്. അമ്മയുടെ ലകഷ്യം മകളെ അടങ്ങിയിരിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു. പകേഷ വയസ് ഒന്‍പത് ആയപ്പോഴും പൂജയുടെ വികൃതിത്തരത്തിന് കുറവൊന്നും ഉണ്ടായില്ള. എന്നാല്‍ അമ്മയുടെയും അച്ഛന്‍െറയും തീരുമാനം തെറ്റിയെന്ന് പറയാനാവില്ള. ചെസ് പഠനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പൂജയുടെ ആദ്യകിരീടധാരണം നടന്നു. ഒന്‍പത് വയസ്സിന് താഴെയുള്ളവരുടെ ജില്ളാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തി. പിന്നെ 200 ഓളം മത്സരങ്ങളില്‍ പൂജ തേരോട്ടം നടത്തി. തൃശ്ശൂരില്‍ നടന്ന നാലാമത് ഇന്‍റര്‍നാഷണല്‍ ഫിഡേ റേറ്റിംഗ് ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയിയായാണ് ഫിഡേ റേറ്റിംഗ് ലിസ്റിലേക്ക് പൂജ കരുനീക്കിയത്.
ചടുലമായ നീക്കങ്ങള്‍ കൊണ്ട് എതിരാളികളില്‍ സമ്മര്‍ദമുയര്‍ത്തി തോല്‍വിയിലേക്ക് തള്ളി വിടുകയാണ് പൂജാസ് സ്റൈല്‍. എതിരാളി നീക്കങ്ങള്‍ക്കായി എടുക്കുന്ന സമയത്തിന്‍െറ വളരെക്കുറച്ചേ പൂജയ്ക്ക് വേണ്ടി വരാറുള്ളൂ. ഇത് എതിരാളികളുടെമേല്‍ മാനസികമായ മേല്‍ക്കൈ നേടാന്‍ പൂജയെ സഹായിക്കുന്നു. 13 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ച് തുടങ്ങിയിട്ടുള്ള പൂജയുടെ വേഗതയ്ക്ക് ബ്രേക്ക് ഇടാനാണ് ഗുരു നിര്‍മ്മല്‍ ദാസിന്‍െറ തീരുമാനം. കാരണം വളരെപ്പെട്ടെന്ന് നടത്തുന്ന നീക്കങ്ങള്‍ ചിലപ്പോള്‍ തോല്‍വിക്ക് കാരണമാകും. ഈ തിരിച്ചറിവ് പൂജയുടെ ചടുല നീക്കങ്ങള്‍ക്ക് വിരാമമിടും. എന്നാല്‍ വിജയപരമ്പരയ്ക്ക് ബ്രേക്കിടില്ളെന്ന് നിര്‍മ്മല്‍ ശുഭാപ്തി വിശ്വാസിയാകുന്നു.
ഗുരുമുഖത്ത്നിന്ന് കേള്‍ക്കുന്ന തന്ത്രങ്ങള്‍ വളരെപ്പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നതിനും അവ ചതുരംഗക്കളത്തില്‍ എതിരാളിക്കള്‍ക്ക്മേല്‍ പ്രയോഗിക്കാനും പൂജ മിടുക്കിയാണ്. ആലോചിച്ച് നീക്കങ്ങള്‍ നടത്തുമ്പോള്‍ അവയുടെ കണിശത കൂട്ടാനാകും. ഇതാണ് നിര്‍മ്മല്‍ദാസ് കണക്ക്കൂട്ടുന്നത്.
വിശ്വനാഥന്‍ ആനന്ദാണ് പൂജയുടെ ചെസ് ദൈവം. ആനന്ദ് കളിയില്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ തന്നെയും പഠിപ്പിക്കണമെന്നാണ് ഗുരുവിനോട് അവളുടെ ഡിമാന്‍റ്. ഗുരുവിന് ശിഷ്യയുടെ വികൃതിയും വാശിയും നന്നായി അറിയാം. പഠനത്തിന്‍െറ ആദ്യദിനം തന്നെ അദ്ദേഹം മനസ്സിലാക്കിയതാണ്. അന്ന് ക്ളാസ് കഴിഞ്ഞ് പൂജ തിരികെ പോയപ്പോള്‍ മൂന്ന് കരുക്കള്‍ കാണാനില്ള. ഒടുവില്‍ ഇവ ക്ളാസിന് പുറത്ത് വരാന്തയില്‍നിന്ന് കിട്ടിയതാണ്. തന്നിലെ വികൃതിക്കുട്ടിയെ അടക്കിയിരുത്താന്‍ ശ്രമിച്ച മാഷിന് കുഞ്ഞ് പൂജ കൊടുത്ത മുന്നറിയിപ്പായിരുന്നു. മാഷ് ശിഷ്യയോട് ചെക്ക് പറഞ്ഞു. പകേഷ അന്ന് തന്നെ പൂജയുടെ കാര്യഗ്രഹണശേഷി നിര്‍മ്മല്‍ മനസ്സിലാക്കിയിരുന്നു.
അടുത്ത കാലത്ത് ഒരു ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായപ്പോള്‍ സംഘാടകര്‍ വലഞ്ഞു. ചാമ്പ്യന്‍ പൂജയ്ക്ക് ലഭിച്ചതിനേക്കാള്‍ വലിയ ട്രോഫി രണ്ടാം സ്ഥാനക്കാരിക്ക് നല്കി. വലിയ ട്രോഫി തനിക്ക് വേണമെന്ന പൂജയുടെ വാശിക്ക് മുന്നില്‍ സംഘാടകര്‍ക്ക് വഴങ്ങേണ്ടി വന്നു. രണ്ടാം സ്ഥാനക്കാരി പൂജയെക്കാളും മുതിര്‍ന്നയാള്‍ ആയത് കൊണ്ടാണ് വലിയ ട്രോഫി നല്കിയതെന്ന സംഘാടകരുടെ സാന്ത്വനത്തിന് അവളെ ആശ്വസിപ്പിക്കാനായില്ള. അവര്‍ പിന്നീട് വലിയ ട്രോഫി പൂജയ്ക്ക് വീട്ടിലെത്തിച്ച് കൊടുത്തു. ഇപ്പോള്‍ അന്ന് രണ്ടാംസ്ഥാനക്കാരിയായ കുട്ടി പൂജയെ കളിയാക്കുന്നത് ഇത് പറഞ്ഞാണ്.
ഈ വര്‍ഷം പതിനൊന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടിയുള്ള ചാമ്പ്യഷിപ്പില്‍ രണ്ടാം സ്ഥാനക്കാരിയാണ് പൂജ. ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ പ്രമുഖ കളിക്കാരെ പൂജ തോല്പ്പിച്ചാണ് രണ്ടാം സ്ഥാനം നേടിയത്. ഒന്‍പത് വയസ്സിന് താഴെയുള്ള കാറ്റഗറിയില്‍ സംസ്ഥാന ചാമ്പ്യയാണ്.
കോഴിക്കോട് വിദ്യാകേന്ദ്ര സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് പൂജ. വെള്ളമാടുകുന്ന് കൈയ്യാലത്തൊടിയില്‍ ഷൈജുവാണ് അച്ഛന്‍. വൃന്ദാവന്‍ സെറാമിക്സില്‍ മാനേജറാണ്. അമ്മ നിഷ, അനിയന്‍ രണ്ടര വയസ്സുകാരനായ പുനീത്. ഗുരു നിര്‍മ്മല്‍ ദാസ് വെള്ളിമാടുകുന്നില്‍ മാഗ്നം ചെസ്സ് അക്കാദമി നടത്തുന്നു.
Subscribe to:
Posts (Atom)
