Sunday, July 06, 2008

വിരഹാര്‍ദ്ര താളം

നക്ഷത്ര പാല്‍ പുഞ്ചിരി
നിലാ വെളിച്ചത്തില്‍
നുറുങ്ങു വെട്ടമായ് മിന്നാമിന്നികള്‍.
നരിചീരിന്‍ ആസുര ശബ്ദം
ഭീതമായ് മുഴങ്ങിടവെ
രാക്കാറ്റിന്‍ താളം മുഴങ്ങിടുന്നു.
വിജന പാതകള്‍ക്കു
കാവലായി ദേവദാരുക്കള്‍.
അകലെ മലനിരകളില്‍
മഞ്ഞു പെയ്തിടുമ്പോള്‍
കുളിരുള്ള രാവില്‍
ആര്‍ദ്ര താളവുമായി
മഞ്ഞുത്തുള്ളികള്‍.
വിരഹ താപമായ്
കസ്തൂരി സുഗന്ധം.

4 comments:

നരിക്കുന്നൻ said...

നന്നായിരിക്കുന്നു.

siva // ശിവ said...

ഇങ്ങനെ ഒരു രാത്രിക്കായ് ഒരുപാട് നാളായി ഞാനും ആഗ്രഹിക്കുന്നു...ഇവിടെ രാത്രികള്‍ ഇപ്പോള്‍ വിരസം...

സസ്നേഹം,

ശിവ.

adarsh said...

nice

രഞ്ജിത്ത് ലാല്‍ എം .എസ്. said...

വിരഹ താപമായ്
കസ്തൂരി സുഗന്ധം.
.....Valare Nalla Varikal.....