Tuesday, January 06, 2009

കുമ്പസാരം

ജീവിതത്തിന്റെ അള്‍ത്താരയുടെ മുന്നിലെ കുമ്പസാരക്കൂട്ടില്‍ നിന്നപ്പോള്‍ അയാളുടെ മനതിരശ്ളീലയിലേക്ക് കാലം പ്രൊജക്ടര്‍ ചലിപ്പിച്ചുതുടങ്ങി. കുനിഞ്ഞ ശിരസുമായി കൂട്ടില്‍നില്ക്കുന്ന അയാള്‍ ശിരസുയര്‍ത്താതെ കണ്ണുകളുയര്‍ത്തി. തന്റെ ഏറ്റുപറച്ചിലുകള്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്ന കാലമെന്ന മഹാപുരോഹിതന്റെ മുഖത്തേക്ക് അയാള്‍ നോക്കി. ഒരായിരം രഹസ്യങ്ങള്‍ കേട്ടിട്ടും ഇനിയും രഹസ്യപാപങ്ങള്‍ കേള്‍ക്കാനായി ആര്‍ത്തി പൂണ്ടിരിക്കുന്ന ആ പടുവൃദ്ധന്റെ മുഖം കണ്ട് അയാളിറങ്ങി പോന്നു. ജീവിതത്തിലേക്ക്...

3 comments:

നരിക്കുന്നൻ said...

കുമ്പസാരം നന്നായിരിക്കുന്നു.

രഞ്ജിത്ത് ലാല്‍ എം .എസ്. said...

ഇപ്പോ കുമ്പസാരം നടത്തണമെന്ന് തോന്നാന്‍ കാരണമെന്താ..?
കാലമെന്ന പുരോഹിതന്ടെ ഉള്ളിലിരിപ്പ് പിടികിട്ടിയ സ്ഥിതിക്ക് , ജീവിക്കാന്‍ തോന്നിയതും നന്നായി.
ഇപ്പോ കുമ്പസാരം നടത്തണമെന്ന് തോന്നാന്‍ കാരണമെന്താ..?
കാലമെന്ന പുരോഹിതന്ടെ ഉള്ളിലിരിപ്പ് പിടികിട്ടിയ സ്ഥിതിക്ക് , ജീവിക്കാന്‍ തോന്നിയതും നന്നായി.

രഞ്ജിത്ത് ലാല്‍ എം .എസ്. said...

വീണ്ടും എഴുതുക.എന്നെപ്പോലെയുള്ളവന്‍ മാരുടെ അഭിപ്രായം കേട്ട് തളരരുത്.