Sunday, June 13, 2010

ദേവ്യാനി ഇന്‍ വണ്ടര്‍ലാന്‍ഡ്

കോഴിക്കോട്: സ്കൂള്‍ തുറന്ന ദിവസം ദേവ്യാനിക്ക് കൂട്ടുകാരി മനീഷയോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു. ഹോങ്കോങിലെ ഡിസ്നിലാന്റില്‍ പോയതും മിക്കിയോടും മിന്നിയോടും ഒപ്പം നിന്ന് ഫോട്ടോ എടുത്തതും അങ്ങനെ പറയാനൊരു നൂറുകൂട്ടം കാര്യങ്ങള്‍. അവളായിരുന്നു അന്ന് ക്ളാസിലെ സ്റ്റാര്‍.
അച്ഛനും അമ്മയ്ക്കും രണ്ടുപെങ്ങമ്മാര്‍ക്കും ദേവ്യാനിയുടെ വക സര്‍പ്രൈസ് ഗിഫ്റ്റായിരുന്നു ഹോങ്കോങ് യാത്ര. എല്ലാ വെക്കേഷനും അച്ഛന്‍ ടൂറിന് കൊണ്ടുപോകും. ഇത്തവണ അത് ദേവ്യാനിയുടെ വകയായി.
ഡിസ്നിയുടെ കാര്‍ട്ടൂണ്‍ ചാനലിലെ "ഹന്നാ മൊന്റാന" ഷോയുടെ ആരാധികയാണ് ദേവ്യാനി. ഈ ഷോയെ അധികരിച്ച് ഡിസ്നി ഇന്ത്യ നടത്തിയ ദേശീയ സൂപ്പര്‍ സ്റ്റാര്‍ സമ്മര്‍ ഓണ്‍ലൈന്‍ മത്സരത്തിലെ വിജയിയായ ദേവ്യാനിക്ക് ലഭിച്ച സമ്മാനമായിരുന്നു കുടുംബ സമേതമുള്ള ഹോങ്കോങ് യാത്ര.
കഴിഞ്ഞ മാസം 21 മുതല്‍ 26 വരെ ആയിരുന്നു ഇവരുടെ ഹോങ്കോങ് യാത്ര.
ഇന്ത്യന്‍ നിര്‍മ്മിത ചൈനീസ് ഫുഡ് കഴിച്ച് പരിചയമുള്ള ദേവ്യാനിക്കും അനിയത്തിമാര്‍ക്കും വേറിട്ട അനുഭവമായിരുന്നു ഹോങ്കോങിലെ ചൈനാക്കാര്‍ നല്കിയ നൂഡില്‍സ്.
അവിടത്തെ ഡിസ്നി പാര്‍ക്കിലേക്കുള്ള യാത്ര 23 ന് ആയിരുന്നു. കാര്‍ട്ടൂണ്‍ ചാനലില്‍ മാത്രം കണ്ടുപരിചയമുള്ള മിക്കിയും മിന്നിയും ഡൊണാള്‍ഡ് ഡക്കും, സ്ക്രൂജമ്മാവനും പിന്നെ തങ്ങളെപ്പോലെ വികൃതികളായ ഹ്യൂയിയും ഡ്യൂയിയും ലൂയിയുമൊക്കെ കിന്നാരം പറഞ്ഞ് അടുത്ത് കൂടിയപ്പോള്‍ ദേവ്യാനി ഇന്‍ വണ്ടര്‍ലാന്‍ഡ് ആയി. അന്നുമുതല്‍ ഏഴുവയസ്സുള്ള ഇഷാനിയും, അഞ്ച് വയസ്സുള്ള താരിണിയും ദേവ്യാനിയോട് പറയുന്ന ഒരു വാചകമുണ്ട്, "താങ്ക്സ് ചേച്ചി". ഇതു കേട്ട് ഇവരുടെ അമ്മയും പറയുന്നു "താങ്ക്സ് മോളെ". കാരണം ദേവ്യാനി ഇവര്‍ക്ക് നല്കിയത് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ്.
ഹന്നാ മൊന്റാന ഷോയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരമായിരുന്നു ഇത്. ഷോയുടെ കൂടെ ടി.വി സ്ക്രീനില്‍ സ്ക്രോള്‍ ചെയ്ത അറിയിപ്പ് കണ്ടാണ് ദേവ്യാനി മത്സരത്തിന് രജിസ്റ്റര്‍ ചെയ്തത്. ഡിസ്നിയുടെ ഇന്ത്യയിലെ ഓഫീസായിരുന്നു മത്സരം നടത്തിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുടെ ചോയ്സ് ഉണ്ടായിരുന്നു, മറ്റു ചിലവയ്ക്ക് ചോയ്സ് ഉണ്ടായില്ല. ഉത്തരങ്ങള്‍ നല്‍കി ഏതാനും മിനുട്ടുകള്‍ക്കകം മത്സരാര്‍ത്ഥിയുടെ സ്കോര്‍ നില മനസ്സിലാക്കാം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്ത ഇരുപത് പേരുടെ ലിസ്റ്റ് സ്ക്രീനില്‍ തെളിയും.
മൂന്നാഴ്ച്ച നീണ്ട മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആദ്യ പത്തില്‍ കയറിയും ഇറങ്ങിയും നിന്ന ദേവ്യാനി അവസാന ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. വിജയിയായ വിവരം ദേവ്യാനിയുടെ അമ്മയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് ഡിസ്നി ഇന്ത്യ അധികൃതര്‍ അറിയിച്ചത്.
ദേവ്യാനിക്ക് ലഭിച്ച ഒന്നാം സമ്മാനം വീട്ടുകാര്‍ക്കൊപ്പം ഹോങ്കോങിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റും, ഹോങ്കോങില്‍ മൂന്ന് ദിവസം താമസവും, ഡിസ്നിലാന്‍ഡ് തീംപാര്‍ക്കില്‍ സൌജന്യ പ്രവേശനവും 1000 ഡോളര്‍ പോക്കറ്റ് മണിയുമായിരുന്നു.
സ്കൂളില്‍ ആനുവല്‍ ഡേയ്ക്കും മറ്റു പരിപാടികളിലും നൃത്തവും പാട്ടും അവതരിപ്പിക്കാറുള്ള ഈ കൊച്ചു മിടുക്കി പകുതി വഴിയില്‍ നിര്‍ത്തിയ നൃത്ത പഠനവും ഗാന പരിശീലനവും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. വരയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
കോഴിക്കോട് ചേവായൂര്‍ ഭാരതീയ വിദ്യാഭവനിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ദേവ്യാനി.
മാത്യഭൂമി എഡിറ്റോറിയല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ പി.വി.നിധീഷാണ് അച്ഛന്‍. അമ്മ ഭാവന നിധീഷ്.

Saturday, June 12, 2010

ദീപകല

കോഴിക്കോട്: "ജീവിക്കണമെങ്കില്‍ ജോലി വേണം. കലയെ മാത്രം സ്നേഹിക്കുകയും പാതി വഴിയില്‍ നിന്ന്പോകുകയും ചെയ്ത പലരെയും നേരിട്ട് അറിയാം. അതുകൊണ്ട് പഠനം തുടരണം. റിസര്‍ച്ച് ചെയ്യണം. എന്റെ കല എപ്പോഴും എന്നോടൊപ്പമുണ്ടാകും." പ്രായോഗികമതിയാണ് ദീപിക.

ഇന്ത്യയിലാദ്യമായി ഏകാംഗ നാടകവേദിയില്‍ 50 സ്ത്രീ കഥാപാത്രങ്ങളെ ഒരുവേദിയില്‍ അവതരിപ്പിക്കുക എന്ന റെക്കോര്‍ഡിനുടമയാണ് ഈ ഇരുപതുകാരി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍നിന്ന് ബി.എസ്.സി സുവോളജി അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ദീപിക.

ചവിട്ടി നില്കാന്‍ ഇത്തിരി മണ്ണുണ്ടെങ്കില്‍ കലയെ ഉപാസിക്കാം എന്ന ആത്മവിശ്വാസത്തിലാണ് അവര്‍.

വിവിധ കാലങ്ങളിലെ എഴുത്തുകാരിലൂടെ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ സ്ത്രീ കഥാപാത്രങ്ങളെയാണ് ദീപിക രംഗത്ത് വേദിയില്‍ അവതരിപ്പിച്ചത്. രണ്ടു സാഹിത്യകാരന്‍മാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. ടി.പത്മനാഭന്റെ ഗൌരി സംസാരിക്കുന്നത് എം.ടിയുടെ നാലുകെട്ടിലെ അമ്മിണിയോടാണ്. പുരാണത്തിലെ ദ്രൌപദി ആധുനിക കാലഘട്ടത്തിലെ ദ്രൌപദിയാകുകയാണ് വാക്കുകളിലൂടെ. സെക്കന്റുകള്‍കൊണ്ട് കഥാപാത്രങ്ങള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പരകായ പ്രവേശം നടത്തുകയായിരുന്നു ദീപികയിലൂടെ. കഥാപാത്രം മാത്രമല്ല കാലം കൂടെ മാറുന്നുണ്ട്. ഒറ്റപ്പെട്ട സ്ത്രീയുടെ നിസ്സഹായതയും ഒറ്റപ്പെടല്‍ എന്നാല്‍ മരിക്കുന്നതിന് തുല്യമാണെന്ന ഭാവവും പ്രേക്ഷകരിലെത്തിക്കാന്‍ ദീപികയുടെ അഭിനയ ചാരുതയ്ക്കായി.

ഒ.ചന്തുമേനോന്റെ ഇന്ദുലേഖയില്‍ തുടങ്ങിയ നാടകത്തില്‍ നിമിഷ നേരം കൊണ്ട് കഥാപാത്രങ്ങള്‍ മാറിമാറി പോകുകയാണ് കേരള കൌമുദി കോട്ടയം യൂണിറ്റ് ചീഫ് പി.സി.ഹരീഷ് സംവിധാനം ചെയ്ത കഥായാട്ടം എന്ന ഏകാംഗ നാടകത്തില്‍. കഥാപാത്രങ്ങള്‍ കാണികളോട് സംവദിക്കുന്ന രീതിയിലാണ് നാടകത്തിന്റെ ഒഴുക്ക്.

കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശമായ കൊളത്തറയിലാണ് കഥായാട്ടം അരങ്ങേറിയത്. രംഗത്ത് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് അധികമൊന്നും അറിഞ്ഞുകൂടാത്തവരായിരുന്നു കാണികളിലധികവും. കൂവാന്‍ തയ്യാറായി നില്ക്കുന്ന കാണികളെ കൈയിലെടുക്കുന്ന പ്രകടനമാണ് ദീപിക കാഴ്ച്ച വച്ചത്.

കാണികളായ കുട്ടികള്‍ക്കിടയിലിരുന്ന് ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ കുഞ്ഞാമിനയെയും പദ്മയെയും കുറിച്ച് പറഞ്ഞ ശേഷം സ്റ്റേജിലേക്ക് തിരികെ കയറുമ്പോള്‍

ചേച്ചീ ആമിനയ്ക്ക് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ട് ചെറിയകുട്ടികള്‍ കൂടെ വന്നത് ദീപികയുടെ അഭിനയത്തിന്റെ വിജയമായി.

കഥപറച്ചിലിന്റെ കെമിസ്ട്രി ദീപികയെ പഠിപ്പിച്ചത് ആകാശവാണിയിലെ ആര്‍ട്ടിസ്റ്റായ എല്‍സി സുകുമാരനാണ്. ഇത് നാടകത്തില്‍ പ്രശംസനീയമാംവണ്ണം ഉപയോഗിക്കാനായി.

കഥയാട്ടത്തിന്റെ പ്രോജക്ടില്‍ തുടക്കത്തില്‍ സീരിയസ്സായിരുന്നില്ല. പരിശീലനം തുടങ്ങി രണ്ടുമൂന്നു കഥാപാത്രങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ ഭയമായി. പിന്നെ ആവേശമായി, ദീപിക പറഞ്ഞു.

നാടകത്തിലെ കഥാപാത്രങ്ങളെ മനസ്സിലേക്കാവാഹിക്കാന്‍ മിക്ക പുസ്തകങ്ങളും അവര്‍ വായിച്ചു. വായിക്കാത്ത കഥാപാത്രങ്ങളെക്കുറിച്ച് മറ്റുള്ളവരില്‍ നിന്ന് കേട്ട് മനസ്സിലാക്കി. ഇതെല്ലാം തന്റെ പ്രകടനത്തിന് സഹായകരമായതായി.

ക്ളാസിക്കല്‍ നൃത്ത പഠനം പാകപ്പെടുത്തിയ അഭിനയത്തെ നാടകത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതായി സംവിധായകന്‍ പി.സി ഹരീഷ് പറഞ്ഞു. രാമായണത്തില്‍ താടക ശ്രീരാമനെ നോക്കി നില്‍ക്കുന്ന ഡയലോഗുകളില്ലാത്ത ഒരു രംഗത്തില്‍ കണ്ണുകള്‍ കൊണ്ട് താടകയുടെ ഹൃദയ വികാരങ്ങളെ അതിവിദഗ്ധമായി പ്രതിഫലിപ്പിക്കാന്‍ ദീപികയ്ക്കായി.

കലയോട് താല്പര്യമില്ലാഞ്ഞിട്ടല്ല, പഠനത്തോടുള്ള താല്പര്യവും സ്വന്തം കാലില്‍ നില്ക്കണമെന്നുള്ള മോഹവുമാണ് സിനിമകളില്‍നിന്ന് ഓഫറുകള്‍ വന്നിട്ടും അഭിനയരംഗത്തേക്ക് സീരിയസ്സായി കാലുകുത്താന്‍ അവര്‍ മടിക്കുന്നത്. പ്രശസ്ത നാടകകാരന്‍ ഇബ്രാഹിം വെങ്ങരയുടെ ഹുസ്നു ജമാല്‍ ബദറുല്‍ മുനീര്‍ എന്ന നാടകത്തില്‍ ഹുസ്നു ജമാലിനെ അവതരിപ്പിച്ചത് ദീപികയാണ്. അമൃത ചാനല്‍ നടത്തിയ ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ മൂന്നാം റണ്ണര്‍ അപ്പ് ആയി. നാലാം വയസ്സുമുതല്‍ ദീപിക നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, മോണോആക്ട് എന്നിവയില്‍ പരിശീലനം നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സോണല്‍ കലാതിലകം ആയിരുന്നു. സ്കൂള്‍ തലത്തിലും നൃത്ത ഇനങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

കോഴിക്കോട് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സ്സൈസില്‍ ജീവനക്കാരനായ ടി.എ രാധാകൃഷ്ണനാണ് അച്ഛന്‍. അമ്മ പുഷ്പവല്ലി സ്കൂള്‍ ടീച്ചറും അനിയത്തി ദേവിക റ്റി.റ്റി.സിക്ക് പഠിക്കുകയാണ്.

Thursday, June 10, 2010

ഒരു കഥാമോഷണം... പിന്നെ അല്പം ഗ്ളാമറും

കോഴിക്കോട്: "ഞാനൊരു രഹസ്യം പറയാം. ജിത്തുവിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്" മമ്മീ ആന്റ് മീയുടെ ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍ പറഞ്ഞപ്പോള്‍ സംവിധായകന്‍ ജിത്തുവിന്റെ മുഖം മാറിത്തുടങ്ങിയിരുന്നു. "ജിത്തു ഈ സിനിമ മോഷ്ടിച്ചതാണ്". ജിത്തുവിന്റെ മുഖം വിളറി. "ഈ സിനിമ ഇയാള്‍ നിങ്ങളുടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണ്." ജിത്തുവിന്റെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു. സിനിമയുടെ വിജയരഹസ്യമാണ് വിപിന്‍ പറഞ്ഞത്.
ഈ സിനിമയിലെ ക്ളാരയും ജോസഫും എന്റെ വീട്ടിലുമുണ്ട്. എന്നാലും ജുവലിന്റെ അത്ര ഞാന്‍ വരില്ല. വിപിന് പിന്തുണയുമായി നായിക അര്‍ച്ചനാ കവിയുമെത്തി.

മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററാണ് ഈ സിനിമയെന്ന് വിപിന്‍ അഭിപ്രായപ്പെട്ടു. കഥയില്ലായ്മയാണ് മലയാള സിനിമയുടെ പ്രശ്നം എന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ പറയുകയാണ് ഇത് എന്റെ വീട്ടില്‍ ദിവസവും നടക്കുന്നതല്ലേയെന്ന്. വീട്ടിന് പുറത്തിറങ്ങി നിന്ന് നോക്കണം മമ്മീയെയും മീയെയും കാണാനാകും.

"എന്റെ ചേട്ടാ വളച്ചുകെട്ടി ചോദിക്കാതെ അങ്ങനെ ഓപ്പണായി ചോദിക്ക്. ക്യാരക്ടര്‍ ഫസ്റ്റ്, ഡ്രസ് സെക്കന്റ്. നീലത്താമരയിലെ കുഞ്ഞിമാളുവിന്റെ വേഷം വടക്കേഇന്ത്യക്കാരുടെ മുന്നില്‍ ഗ്ളാമര്‍ വേഷമാണ്. എന്നാല്‍ കേരളീയര്‍ക്ക് അത് പരമ്പരാഗതമായുള്ളതാണ്. അതുകൊണ്ട് കഥാപാത്രത്തെ ആശ്രയിച്ചിരിക്കും ഡ്രസ്. നല്ലവേഷം കിട്ടിയാല്‍ ചെയ്യും." മലയാളത്തനിമ വിട്ടുള്ള കളിയില്ലെന്ന് പറഞ്ഞിരുന്ന മലയാള നടിമാര്‍ അതിര്‍ത്തി കടക്കുമ്പോള്‍ ഗ്ളാമറസ് ആകുന്നതിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അര്‍ച്ചന തന്റെ സിനിമാ ഡ്രസ് കോഡ് വ്യക്തമാക്കി.

സിനിമയില്‍ വഴക്കുകൂടുന്ന രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്. യഥാര്‍ത്ഥത്തില്‍ വഴക്കുകൂടുന്നതുപോലെ ഈസിയായി കാമറയ്ക്കുമുന്നില്‍ ചെയ്യാനാകുന്നില്ല. പിന്നെ ഞാന്‍ രണ്ടു സിനിമയിലല്ലേ അഭിനയിച്ചിട്ടുള്ളൂ. കൂടുതല്‍ പിന്നെ പറയാം. അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്ന രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നയം വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമയായതിനാല്‍ പ്രൊഡ്യൂസറെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായതായി തിരക്കഥാകൃത്തും സംവിധായകനുമായ ജിത്തുജോസഫ് പറഞ്ഞു. ബ്രാന്‍ഡ് സംവിധായകനാകാന്‍ താല്പര്യമില്ല. അങ്ങനെ ആയവരൊക്ക മാറാന്‍ നോക്കുകയാണ്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ താല്പര്യമുള്ളതിനാല്‍ അടുത്ത പ്രോജക്ട് ഒരു ത്രില്ലറാണ് ഒരുക്കുന്നത്. ജിത്തുവിന്റെ ആദ്യ സിനിമ കുറ്റാന്വേഷണ സിനിമയായ ഡിറ്റക്ടീവ് ആണ്.

മമ്മീ ആന്റ് മീ ഹിറ്റായതിനെത്തുടര്‍ന്ന് ധാരാളം പ്രൊഡ്യൂസര്‍മാര്‍ വിളിച്ചിരുന്നു. അവര്‍ക്കെല്ലാം വേണ്ടത് ഇതുപോലൊരു കുടുംബ കഥയായതിനാല്‍ താല്പര്യമില്ലെന്ന് പറഞ്ഞു.

മമ്മീ ആന്‍ഡ് മീയിലെ കഥാപാത്രങ്ങള്‍ നമ്മുടെയൊക്കെ വീട്ടിലുള്ളതാണ്. അമ്മയും മകളുമായുള്ള പിണക്കങ്ങള്‍ സര്‍വ്വസാധാരണമാണ്. സിനിമ റിലീസായശേഷം ജിത്തുവിന്റെ ഫോണിലേക്ക് മാതാപിതാക്കളുടെ കോളിന്റെ ബഹളമാണ്. എല്ലാ പേര്‍ക്കും വേണ്ടത് അവരുടെ മക്കളോട് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണം. ചിലര്‍ക്ക് സിനിമയിലെ ഡോക്ടരുടെ നമ്പര്‍ വേണം. ഇതൊക്കെ സിനിമയുടെ വിജയമായി ഇവര്‍ കരുതുന്നു.

പത്രസമ്മേളനത്തില്‍ സംഗീത സംവിധായകന്‍ സെജോ ജോണും, മാസ്റ്റര്‍ ജീവനും പങ്കെടുത്തു. ഇരുവരുടെയും ആദ്യസിനിമയാണിത്.

Monday, June 07, 2010

ലാറ്റിനമേരിക്കന്‍ ഫൈനല്‍

ജൂണ്‍ 11 മുതല്‍ ലോകരാഷ്ട്രങ്ങളുടെ എണ്ണം 32 ആയി ചുരുങ്ങും. ആ രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നത് ഫുട്ബാളാണ്. ഭൂമിശാസ്ത്രപരമായി വേര്‍തിരിക്കാനാകാത്ത രാജ്യങ്ങളാണ് അവ. മലപ്പുറംകാരനും ബ്യൂണസ് അയേഴ്സുകാരനും പാക്കിസ്താനിയും ന്യൂയോര്‍ക്ക് നിവാസിയുമൊക്കെ പൌരന്‍മാരാകുന്ന രാജ്യങ്ങള്‍. അവിടെ ഫുട്ബാള്‍ സ്റേഡിയങ്ങള്‍ ആരാധനാലയങ്ങളാകും. ഫുട്ബാള്‍ ഒരുമതമായി പരിണമിക്കും. ഗോള്‍ പോസ്റ്റ് അള്‍ത്താരയാകും. മാന്ത്രിക കാല്‍വെയ്പ്പുകളിലൂടെ പന്തിനെ പോസ്റ്റില്‍ അര്‍ച്ചിക്കുന്ന താരങ്ങള്‍ പൂജാരികളാകുന്നു. ആര്‍പ്പുവിളികള്‍ ഹല്ളേലൂയ സ്തോത്രങ്ങളാകും. അതേ അന്നുമുതല്‍ എല്ളാപേരുടെയും കണ്ണും മനസ്സും ഒരു പന്തിന്് പിന്നാലെ പായും. ആരാധകരുടെ പ്രാര്‍ത്ഥനാ എസ്.എം.എസ് ഏറ്റവും കൂടുതല്‍ ആര്‍ക്കാണ് ലഭിച്ചതെന്ന് ഫുട്ബോള്‍ ദൈവങ്ങള്‍ വിധിയെഴുതുന്ന ജൂലൈ 11 വരെ തുടരും. അന്ന് ആരാകും ഫുട്ബാളിന്‍െറ ലോക രാജാക്കന്‍മാര്‍ എതിനെച്ചൊല്ളി തല നാരിഴ കീറിയുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.

മലയാള സിനിമയിലെ ഹിറ്റുകളുടെ തിരക്കഥാകൃത്ത് ടി.ദാമോദരന്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിനെക്കുറിച്ചുള്ള വിചാരങ്ങള്‍ കേരളകൌമുദിയുമായി വര്‍ത്തമാനം പറയുകയാണ് ഇവിടെ. അറുപതോളം സിനിമകളുടെ തിരക്കഥയെഴുതിയിട്ടുള്ള അദ്ദേഹം 1969 മുതല്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ടൂര്‍ണമെന്‍റുകളില്‍ റഫറിയായും കളിപറച്ചിലുകാരനുമായി ഫുട്ബാള്‍ ജീവിതം നയിക്കുന്ന ആളാണ്. മുപ്പത് വര്‍ഷത്തോളം സ്കൂള്‍ ഡ്രില്‍ മാസ്ററായിരുന്ന അദ്ദേഹം കാത്തിരിക്കുന്നത് ഓള്‍ ലാറ്റിനമേരിക്കന്‍ ഫൈനലിനാണ്. തന്‍െറ പ്രിയപ്പെട്ട ടീം ബ്രസീലും പ്രിയപ്പെട്ട കളിക്കാരന്‍ മെസിയുടെ അര്‍ജന്‍റീനയും തമ്മിലുള്ള പോരാട്ടം.
സ്വപ്നപോരാട്ടത്തില്‍ ദൈവപുത്രനുമേല്‍ ബ്രസീല്‍ വിജയിക്കുന്നത് കാണാനാണ് ഇഷ്ടം. എങ്കിലും എന്‍െറ ഇഷ്ടമല്ള അങ്ങയുടെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്ന് അദ്ദേഹം പറയും. ഈ എഴുപത്തിനാലാം വയസ്സിലും അദ്ദേഹം ഫുട്ബാള്‍ എന്നുകേട്ടാല്‍ എല്ളാം മറക്കും പൊറുക്കും. സിനിമക്കാരനായ ദാമോദരന്‍ മാഷിനെയാണ് കേരളത്തിന് പരിചയം. എന്നാല്‍ എല്ളാ കോഴിക്കോടുകാരനെപ്പോലെയും അദ്ദേഹത്തിന്‍െറ മജ്ജയില്‍പിടിച്ചിട്ടുള്ളതാണ് ഫുട്ബാള്‍. ജീവിതത്തില്‍ സിനിമയ്ക്കു നല്കുന്നതിനേക്കാള്‍ ഒരു കഴഞ്ച് തൂക്കം അദ്ദേഹം കാല്‍പ്പന്ത് കളിക്ക് നല്കുന്നുവോ എന്ന് തോന്നും ആ വാക്കുകളില്‍.
ആരാധന മൂത്ത് സ്വന്തം പെണ്‍മക്കള്‍ക്കുപോലും ബ്രസീലിയന്‍ കളിക്കാരുടെ പേരിട്ടയാളാണ് ദാമോദരന്‍. ദീദി, വാവ, മൂന്നാമത്തവള്‍ ഗാരിഞ്ച. ഗാരിഞ്ച പേരുമാറ്റി രശ്മി എന്നാക്കി. "ഞാന്‍ ബ്രസീലിയന്‍ ടീമിന്‍െറ ആരാധകനാണ്. അവര്‍ ജയിക്കണമെന്നാഗ്രഹമുണ്ട് എന്നുപറഞ്ഞതുകൊണ്ട് ബ്രസീല്‍ ജയിക്കണമെന്നില്ളല്ലോ. കടലാസില്‍ കാണുന്നതല്ള അവരുടെ സാദ്ധ്യതകള്‍. പല പ്രമുഖ താരങ്ങളേയും പുറത്തിരുത്തിയാണ് കോച്ച് ദുംഗയുടെ വരവ്. അഞ്ച് തവണ ലോകകിരീടം നേടിയ പാരമ്പര്യം അവര്‍ക്കുണ്ട്. പെലെ എന്ന ഇതിഹാസത്തിന്‍െറ പിറവി കണ്ട 1958ലും 62, 70, 94 പിന്നെ 2004 ലിലും ബ്രസീല്‍ വിജയിച്ചു. 1966ല്‍ ലീഗ് റൌണ്ടില്‍ തന്നെ അവര്‍ പുറത്തായി. അത്തവണ വിജയിച്ചത് ഇംഗ്ളണ്ടാണ്. ലോകം ആദ്യമായി ഫുട്ബാള്‍ കളര്‍ ടിവിയിലൂടെ വീക്ഷിച്ച 1970 ലെ ലോകകപ്പ് ബ്രസീല്‍ നേടി. മികച്ച നിമിഷങ്ങളുടെ നിറക്കൂട്ടുകള്‍ ചാലിച്ചാണ് അവര്‍ അന്ന് വിജയിച്ചത്. പെലെയുടെ നാലാമത്തെ ലോകകപ്പ് ടൂര്‍ണമെന്‍റായിരുു 70ലേത്്. അദ്ദേഹത്തോടൊപ്പം ടോസ്്റ്റാവോ, റിവേലിനോ തുടങ്ങിയ വമ്പന്‍മാരും ഉണ്ടായിരുന്നു. 58 മുതല്‍ 66 വരെ ബ്രസീലിയന്‍ ഫുട്ബാള്‍ എന്നാല്‍ ദീദി, പെലെ, ഗാരിഞ്ച, വാവ എന്നിവരായിരുന്നു ഇഴപിരിക്കാനാവാതെ കളിച്ച അവര്‍ ടീമിനെ ഉന്നതിയില്‍നിന്ന് ഉന്നതിയിലേക്ക് നയിച്ചു.

ഏറ്റവും നല്ള ബോള്‍ പ്ളേയറായിരുു ഗാരിഞ്ച. പന്ത് കൊണ്ട് മാസ്മര വിദ്യകള്‍ കാണിച്ച് ലോകത്തെ തന്‍െറ കാല്ക്കീഴിലാക്കി അദ്ദേഹം. പ്രതിരോധിക്കാന്‍ എത്തുന്നവരുടെ ഇടയിലൂടെ പന്ത് വെട്ടിച്ചുകൊണ്ട് പോയി ലക്ഷ്യം കാണാന്‍ മിടുക്കനായിരുന്നു. പക്ഷേ അയാള്‍ ആത്മഹത്യ ചെയ്തു. പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ക്ക് അതില്‍ നിന്ന് വിട്ടുവരുമ്പോള്‍ മാനസികമായ പ്രശ്നമുണ്ടാകും. ഇത് ഗാരിഞ്ചയ്ക്കുമുണ്ടായിരുന്നു.
അന്ന് ബ്രസീലിന്‍െറ സമ്പ്രദായം 4-2-4 ആണ്. അത് കഴിഞ്ഞ് 4-3-3 ആയി. ഇപ്പോള്‍ 4-3-2-1 ആയി. മുന്നേറ്റ നിരയില്‍ കളിക്കാരെക്കുറച്ച്് പ്രതിരോധത്തിലൂന്നിയ കളിയായി ബ്രസീലിന്‍േറത്. ഇപ്പോള്‍ ടീമുകള്‍ ജയിക്കാനല്ള കളിക്കുന്നത്. തോല്ക്കാതിരിക്കാനാണ്. ഇതുകാരണം കളിയുടെ ചാരുത എന്നൊക്കെ പറയില്ളേ അത് ഏതാണ്ട് നഷ്ടപ്പെട്ടു. പണ്ട് ഒറ്റയ്ക്കൊരു മുന്നേറ്റം കാണാനാവില്ളായിരുന്നു. യുദ്ധമുന്നണിയിലേതുപോലെ ലകഷ്യത്തിലേക്ക് ഒരുമിച്ച് ആക്രമണമായിരുന്നു. അതിന്‍െറ ഭംഗി അനിര്‍വചനീയമായിരുന്നു. ഇപ്പോള്‍ മത്സരങ്ങളില്‍ കാണുന്നത് പവര്‍ പ്ളേ ആണ്. ഗോള്‍ പോസ്റ്റിലേക്ക് പന്ത് അടിക്കുന്നത് വളരെക്കുറവാണ്. ഗോളെന്നുറപ്പുള്ളതുമാത്രമേ കളിക്കാരന്‍ പോസ്റ്റിലേക്ക് അടിക്കുന്നുള്ളൂ. ഗോളടിക്കാന്‍ ശ്രമം പോലും നടത്തുന്നുള്ളൂ. അതായത് കളി പ്രതിരോധാത്മകമായി. കളിയുടെ ആകര്‍ഷണീയത നഷ്ടപ്പെടുത്തുതാണ് ഇത്തരം സമീപനം.
ആ കാലഘട്ടത്തില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കളി കാഴ്ച്ചവച്ചത് ലോകം കണ്ട ഏറ്റവും നല്ള കളിക്കാരെ സംഭാവന ചെയ്ത ബ്രസീലാണ്. ബ്രസീല്‍ കപ്പുനേടുമെന്ന് പറയാനാവില്ള. സ്ഥിരം വൈരികളാണ് ബ്രസീലും അര്‍ജന്‍റീനയും. ബ്രസീലിനുവേണ്ടി ക്യാപ്റ്റനായി ലോകകപ്പ് നേടിയിട്ടുള്ളയാളാണ് ദൂംഗ. അര്‍ജന്‍റീനയും ഒട്ടും മോശമല്ള. മെസി എന്ന ഒരുകളിക്കാരനെ വച്ചിട്ടല്ള ഞാന്‍ പറയുന്നത്. അവര്‍ ലോകകപ്പ് നേടിയിട്ടുള്ള ടീമാണ്. ലോകനിലവാരത്തിലുളള ടീമാണ്. ഫുട്ബാളിനെ ആരാധിക്കുന്ന ഒരു ജനതയാണ് ബ്രസീലിലുള്ളത്. കളി തോല്ക്കുന്നത് അവര്‍ക്ക് നാണക്കേടാണ്. 1966 ലോകകപ്പില്‍ തോറ്റ് മടങ്ങിയെത്തിയപ്പോള്‍ സാധാരണയായ ഇറങ്ങുന്ന വിമാനത്താവളത്തില്‍ ഇറങ്ങിയില്ള. മറ്റൊരു വിമാനത്താവളത്തില്‍ ഇരുളിന്‍െറ മറവിലിറങ്ങിയ അവര്‍ ജനത്തിന്‍െറ ആക്രമണത്തില്‍നിന്ന് വീടുകളിലേക്ക് ഒളിച്ചാണ് പോയത്.
പലപ്പോഴും ടീമുകളുടെ റാങ്കിന് ലോകകപ്പ് പ്രകടനങ്ങളില്‍ പ്രതിഫലിക്കാറില്ള. ലോകകപ്പെന്ന് പറയുന്നത് മറ്റു ഫുട്ബാള്‍ ടൂര്‍ണമെന്‍റുകളില്‍നിന്നും വ്യത്യസ്തമാണ്. രാഷ്ട്രവും ലോകവും ഉറ്റുനോക്കുന്ന കളിയാണത്. യൂറോപ്യന്‍ കപ്പാകട്ടെ, ചാമ്പ്യന്‍സ് കപ്പാകട്ടെ, ഇംഗ്ളീഷുകാരുടെ പ്രിയപ്പെട്ട എഫ്.എ. കപ്പാകട്ടെ ലോകകപ്പില്‍നിന്ന് വളരെ വ്യത്യസ്തമാണ്. ഒരിക്കല്‍ ചര്‍ച്ചില്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടഘട്ടത്തില്‍ പൈലറ്റ് വിദഗ്ദമായി ലാന്‍ഡ് ചെയ്തു. പൈലറ്റിന്‍െറ കഴിവ് കണ്ട് സമ്മാനമായി എന്താണ് വേണ്ടത്െ ചര്‍ച്ചില്‍ ചോദിച്ചു. അയാള്‍ ആവശ്യപെട്ടത് എഫ്.എ കപ്പ് ഫൈനല്‍ കാണുതിനുള്ള ടിക്കറ്റ് ശരിയാക്കിതരണമൊയിരുന്നു. അവരുടെ രക്തത്തില്‍ അത്രയ്ക്ക് അഗാധമായി എഫ്.എ കപ്പും ഫുട്ബാളും ഉണ്ട്. നമ്മുടെ നാട്ടില്‍ അത്രയ്ക്ക് താല്പര്യമെടുക്കുന്നത് ബംഗാളുകാരാണ്. അവരുടെ സാഹിത്യത്തിലും ജീവിതത്തിലും ഒക്കെ ഫുട്ബാളുണ്ട്. രവീന്ദ്രനാഥ ടാഗോറിന് ശേഷമുള്ള എഴുത്തുകാരില്‍ ഇത് വ്യകതമായി കാണാം. ഫുട്ബാളിനെക്കുറിച്ച് അവരുടെ എഴുത്തില്‍ ഒരുവരിയെങ്കിലും ഉണ്ടാകും. അവരുടെ രകതത്തില്‍ കലര്‍ന്നതാണ് ഫുട്ബാള്‍. ഒരേ വീട്ടില്‍ തന്നെ രണ്ടുംമൂന്നും ടീമുകളുടെ ആരാധകരുണ്ടാകും. ഒരാള്‍ ഈസ്റ്റ് ബംഗാളിന്‍േറതാകും. മറ്റൊരാള്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിന്‍േറതാകാം. ചേട്ടാനുജന്‍മാരായിരിക്കും അവര്‍. അവരുടെയൊക്കെ ജീവിതവുമായി വളരെയധികം ബന്ധപെട്ടതാണ് ഫുട്ബാള്‍. ഒരു വികാരമാണ് ഫുട്ബാള്‍. അതുകൊണ്ട് പ്രൊഫഷണല്‍ ഫുട്ബാള്‍ ടീമുകള്‍ക്കുവേണ്ടി കളിക്കുന്നതുപോലെ ആയിരിക്കില്ള ഒരു താരം രാജ്യത്തിന് വേണ്ടി കളിക്കുന്നത്.
മറ്റൊരുകാര്യമെന്തുെവച്ചാല്‍ ഹോംഗ്രൌണ്ടില്‍ നാട്ടുകാരുടെ പിന്തുണയോടെ കളിക്കുകയെന്നതാണ്. സ്വന്തം കാണികളുടെ മുന്നില്‍ ജയിക്കുന്നതും തോല്ക്കുന്നതും താരങ്ങളെ സംബന്ധിച്ച് വലിയകാര്യമാണ്. ആഫ്രിക്കയില്‍ ലോകകപ്പ് നടക്കുമ്പോള്‍ കപ്പുനേടുകയെന്നത് ആ നാട്ടിലെ ജനതയുടെ ആവശ്യമാണ്. അവര്‍ അത്രമാത്രം അതിന് ആഗ്രഹിക്കുന്നുണ്ട്. ഇതുമനസ്സിലാക്കുന്ന കളിക്കാരന് ഒരു എക്സ്ട്രാ വീര്യമുണ്ടാകും.
അതിനാല്‍ കറുത്തകുതിരകളാകാന്‍ സാദ്ധ്യത ആഫ്രിക്കന്‍ ടീമുകളിലൊന്നിനാണ്. നൈജീരിയയ്ക്ക് അതിനുള്ള കഴിവുണ്ട്. അവര്‍ അതിനുവേണ്ടി ശ്രമിക്കും. ഐവറികോസ്റ്റിന് ദ്രോഗ്ബ മാത്രമേ ഉള്ളു. അതിനാല്‍ അവര്‍ക്ക് സാദ്ധ്യത കുറവാണ്. എല്ളാ ടീമുകള്‍ക്കും ജയിക്കാനും തള്ളപ്പെടാനും ഉള്ള സാദ്ധ്യതകളുണ്ട്. എല്ളാ കാലത്തും അങ്ങനെയൊക്കെ തന്നെയാണ്. ചിലകാലങ്ങളില്‍ ഏതു ടീമാണ് കറുത്തകുതിരകളാകുന്നതെന്ന് പ്രവചിക്കാനാകില്ള. ടീമുകളിലെല്ളാം മികച്ച കളിക്കാരുണ്ട്. നല്ള കോച്ചുമാരുണ്ട്. ഇതില്‍ ആരാണ് ആ ദിവസം കേമന്‍മാരാകുതെന്ന് പറയാനാകില്ളലോ. വിജയം പലതിനെയും ആശ്രയിച്ചാണിരിക്കുന്നത്.
ഇതിഹാസതാരങ്ങളായ പെലെയോടും മറഡോണയോടും ബഹുമാനമാണ്. അക്കാലത്തു തന്നെ കളിച്ചിരുന്ന പോര്‍ച്ചുഗലിന്‍െറ യൂസേബിയയുടെ കളിയും മികച്ചതാണ്. 1966ലെ ലോകകപ്പില്‍ നോര്‍ത്ത് കൊറിയയ്ക്കെതിരായ മത്സരത്തില്‍ 3-0ന് പിന്നിട്ടുനിന്ന പോര്‍ച്ചുഗലിനെ വിജയത്തിലെത്തിച്ചത് അദ്ദേഹത്തിേന്‍െറ കാലുകളിലെ മാന്ത്രികതയാണ്. നാലുഗോളുകള്‍ യൂസേബിയയുടേതായി പിറന്നു. നോര്‍ത്ത് കൊറിയ ലോകകപ്പില്‍ കളിക്കാനെത്തിയപ്പോള്‍ അവരെക്കുറിച്ച് ആര്‍ക്കും അറിയില്ളായിരുന്നു. അവരുടെ കളിരീതികളെക്കുറിച്ച് പുകമറ മാത്രം. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ അവര്‍ കളിക്കാരെ ഇരുമ്പുമറയ്ക്കുള്ളിലാണ് പരിശീലിപ്പിച്ചത്. മൂന്നുനാലുമാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് അവര്‍ എത്തിയത്. ബുക്കീസിന്‍െറ ലിസ്റില്‍ മുന്നില്‍നിന്നവരായ പോര്‍ച്ചുഗലിനെ കളി തുടങ്ങി പതിനഞ്ചു മിനിട്ടിനുള്ളില്‍ മൂന്ന് ഗോള്‍ നേടി ഞെട്ടിച്ചു. കളിതീരാറായപ്പോള്‍ യൂസേബിയോ സ്വന്തം കഴിവില്‍ നാല് ഗോളടിച്ച് ടീമിനെ വിജയതീരമടുപ്പിച്ചു. നോര്‍ത്ത് കൊറിയയെ എഴുതിതള്ളി മറ്റു ടീമുകളുടെ മത്സരങ്ങള്‍ കാണാന്‍ പോയവര്‍ക്ക് വന്‍നഷ്ടമായിരുന്നു യൂസേബിയോയുടെ പ്രകടനം. 66ല്‍ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ആ ലോകകപ്പില്‍ യൂസേബിയോ ടോപ്പ് സ്കോററായിരുന്നു. അങ്ങനെ എടുത്ത് പറയാന്‍ വേറെയും കളിക്കാരുണ്ട്.
ഇപ്പോഴുളള കളിക്കാരില്‍ മെസിയെയാണ് ഇഷ്ടം. സ്വന്തം നിലയ്ക്കു തന്നെ ടീമിനെ ജയിപ്പിക്കാനുള്ള കഴിവ് മെസിക്കുണ്ട്. അതുകൊണ്ട്് അര്‍ജന്‍റീന ലോകകപ്പ് വിജയിക്കണമെന്നില്ളലോ. ഫുട്ബാള്‍ എത് കൂട്ടായ്മയുടെ കളിയാണ്. വ്യക്തികള്‍ക്ക് അവിടെ അത്രവലിയ സ്ഥാനമില്ള. ഒരുവ്യക്തി ടീമിന് പ്രചോദമായേക്കാം.
മറഡോണ എന്ന കോച്ച് പല നല്ള കളിക്കാരെയും മാറ്റി നിര്‍ത്തി പുതിയ കളിക്കാരെ കൊണ്ടുവന്നിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ അയാളുടെ കഴിവുകളും കോച്ചെന്ന നിലയില്‍ അയാളുടെ സിദ്ധികളും രണ്ടാണ്. മയക്കുമരുന്നിനടിമയായിരുന്ന മറഡോണ ഒരു പ്രോബ്ളം ചൈല്‍ഡാണ്. കാനഡയെ 5-0 ന് അര്‍ജന്‍റീന തോല്പിച്ചത് കൊണ്ടുെം കാര്യമില്ള. അവര്‍ ബ്രസീല്‍, സ്പെയിന്‍, ഇംഗ്ളണ്ട് തുടങ്ങിയ ആരെയെങ്കിലും തോല്പിച്ചിട്ടില്ള. കപ്പ് നേടാന്‍ സാദ്ധ്യതയുള്ള ടീമുകളിലാാെണ് സ്പെയിന്‍. ഒരു ചെറിയ ടീമിനെ തോല്പിച്ചത് വച്ച് അര്‍ജന്‍റീനയെ വിലയിരുത്താനാകില്ള. മറഡോണ നടത്താന്‍ പോകുന്ന പരീക്ഷണങ്ങള്‍ എന്താണ്െ കണ്ടുതന്നെ അറിയണം. ലെജന്‍റായ മറഡോണ കോച്ചെന്ന നിലയില്‍ പറയുന്നത് പൂര്‍ണമായി ഉള്‍കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ കളിക്കാര്‍ക്ക് കഴിയണം. ബാഴ്സലോണയുടെ ഒരുകളിയില്‍ എതിരാളികള്‍ മെസ്സിയെ മൂന്ന് കളിക്കാരെ കൊണ്ട് കവര്‍ ചെയ്യിച്ചു. അവര്‍ ആ കളിയില്‍ തോറ്റുപോയി. ഇത്തരം സാഹചര്യം ലോകകപ്പിലും ഉണ്ടാകാം. അതിന് മറുമരുന്ന് മറഡോണയുടെ കൈയില്‍ എന്തുണ്ട് എതിനാശ്രയിച്ചിരിക്കും അവരുടെ വിജയം. മാനസികമായി കളിക്കാരെ ബലപ്പെടുത്തുക. സ്വന്തം കഴിവില്‍ വിശ്വാസമുണ്ടാക്കുക എന്നതൊക്കെ കോച്ചിന്‍െറ കഴിവാണ്. കോച്ചെ നിലയില്‍ മറഡോണയെക്കുറിച്ച പത്രങ്ങളില്‍ മോശം അഭിപ്രായമാണ് വരുന്നത്.