Tuesday, April 27, 2010

മുസൂയി

മുസൂയി എന്ന സന്താള്‍ ഗോത്ര വംശജന്‍ ഇന്ന് ബംഗാളില്‍ ശാന്തിനികേതന്  സമീപത്തെ ഏതോ ഒരുഗ്രാമത്തില്‍ ചായക്കച്ചവടം നടത്തി ജീവിക്കുകയാണ്. അവിവാഹിതനാണ്. എന്നാല്‍ ഇങ്ങ് തിരുവനന്തപുരത്ത് മുസൂയി കനകക്കുന്ന് കൊട്ടാരത്തില്‍ സന്ദര്‍ശകരുമായി ബൌദ്ധിക സംവാദത്തിലാണ്. വിവാഹിതനുമാണ്. മുസൂയിയുടെ നല്ലപകുതിയുടെ പേര് മയ്യ.
പ്രശസ്ത ശില്പി കെ.എസ് രാധാകൃഷ്ണന്റെ കരവിരുതില്‍ മെനഞ്ഞെടുത്ത വെങ്കല ശില്പങ്ങളിലുടെയാണ് മുസൂയി ലോകം ചുറ്റുന്നത്. അദ്ദേഹം നിര്‍മിക്കുന്ന പ്രതിമകള്‍ക്കെല്ലാം മുസൂയിയുടെ മുഖമാണ്.     
ചരിത്രത്തിലും മിത്തിലും വര്‍ത്തമാനകാലത്തിലും ഉള്ള വ്യക്തിത്വങ്ങളെ മുസൂയി, മയ്യ എന്നീ കഥാപാത്രങ്ങളിലേക്കാവഹിച്ചാണ് രാധാകൃഷ്ണന്‍ ശില്പങ്ങളൊരുക്കുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം ആരംഭിക്കുന്ന കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ക്കായി ശാന്തിനികേതനിലേക്ക് പോകണം. അവിടെ ശില്പി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. ശില്പകലയാണ് പഠന വിഷയം.
നിരവധി ഗ്രാമീണര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് സ്റ്റഡി നടത്തുവാന്‍ മോഡലായി എത്തും. അവരൊക്കെ കുട്ടികളിലൂടെ ശില്പങ്ങളായും ചിത്രങ്ങളായും മാറി. ഒരു ദിവസം രാധാകൃഷ്ണനുമുന്നില്‍ മോഡലായൊരു സന്താള്‍ യുവാവെത്തി. വലിയ സവിശേഷതകളൊന്നുമില്ലാത്ത രൂപം. ഗ്രാമീണന്റെ ശൈശവ സമാനമായ ലാളിത്യം. ചെറിയൊരു മന്ദതയുമുണ്ട്. ചുണ്ടില്‍ ഒന്നുമറിയാത്തവന്റെ ഒരു പുഞ്ചിരി. ചപ്രച്ച തലമുടി, അല്പം അടഞ്ഞ കണ്ണുകള്‍. രൂപം പകര്‍ത്തിയ ശേഷം രാധാകൃഷ്ണന്‍ പ്രതിഫലമായി രണ്ടുരൂപ നല്കി. അത്ഭുതത്തോടെ രൂപയിലും കലാകാരന്റെ മുഖത്തും നോക്കിയ ശേഷം അവന്‍ പോയി. ശില്പനിര്‍മാണം അദ്ദേഹം തുടര്‍ന്നു.
ഞാന്‍ വന്നു എന്ന് ആരോ സന്താളി കലര്‍ന്ന ബംഗാളിയില്‍ പറയുന്നത് കേട്ട് രാധാകൃഷ്ണന്‍ പുറത്തേയ്ക്ക് നോക്കി. വാതില്‍ക്കലില്‍ ഒരു രൂപം. പുറത്ത് നല്ല സൂര്യപ്രകാശമായതിനാല്‍ ആളെ വ്യക്തമായി കാണുന്നില്ല. മനസ്സിന്റെ മെമ്മറികാര്‍ഡില്‍ അദ്ദേഹം സെര്‍ച്ച് ചെയ്തു. മന്ദമായ കണ്ണുകളും ചിരിയും പരിചിതമാണ്. സെര്‍ച്ച് റിസല്‍ട്ട് കിട്ടി. കുറച്ചുമുമ്പ് തന്റെ മുന്നില്‍ മോഡലായി നിന്ന സന്താള്‍ യുവാവ്. 'ബാബു അങ്ങു തന്ന രണ്ടുരൂപ കൊണ്ട് ഞാന്‍ മുടിയെല്ലാം വെട്ടിച്ചു. എങ്ങനെയുണ്ട് എന്നെക്കാണാന്‍' നിഷ്കളങ്കമായി അവന്‍ ചോദിച്ചു. അവന്റെ മൊട്ടത്തലയും മന്ദമായ കണ്ണുകളും നിസംഗമായ പുഞ്ചിരിയും അവനു പുതിയൊരു വ്യക്തിത്വം നല്കി. എനിയ്ക്ക് നിന്റെയീ മൊട്ടത്തല ശില്പമാക്കണം രാധാകൃഷ്ണന്‍ പറഞ്ഞു. മുസൂയി കളിമണ്‍ രൂപം പ്രാപിക്കുകയായിരുന്നു അവിടെ.
ശാന്തിനികേതന്‍ വിടുന്നതിന്റെ തലേദിവസം മുസൂയിയുടെ മുഴുകായ പ്രതിമയില്‍നിന്ന് തല രാധാകൃഷ്ണന്‍ മുറിച്ചെടുത്തു. തന്റെ കലാജീവിതം മുസൂയിയോടൊപ്പം യാത്ര ആരംഭിക്കുകയായിരുന്നു അദ്ദേഹം.
മുസൂയി എന്ന കഥാപാത്രം ബൌദ്ധികമായും കലാപരമായും യഥാര്‍ത്ഥ മുസൂയിയില്‍നിന്നും ഇന്ന് വ്യത്യസ്തനാണ്. സാഹചര്യങ്ങള്‍ക്കൊപ്പം മുസൂയിയും മാറുകയായിരുന്നു. സിനിമയില്‍ നടന്മാര്‍ കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്നതുപോലെ മുസൂയിയും രാധാകൃഷ്ണന്റെ ഭാവനകളിലൂടെ കടന്ന് രൂപാന്തരത്വം പ്രാപിക്കുന്നു.
അടൂര്‍ ഗോപാലകൃഷണന്റെ എലിപ്പത്തായത്തെ ആധാരമാക്കി രാധാകൃഷ്ണന്‍ നിര്‍മിച്ച റാറ്റ് ട്രാപ്പ്, മുസൂയി ആസ് എ റാറ്റ് കാച്ചര്‍ എന്നീ ശില്പങ്ങളില്‍ എലിപ്പത്തായത്തിലെ ഉണ്ണിയാണ്. മുസൂയി ആസ് ഇംപ് എന്ന ശില്പത്തില്‍ കുട്ടിച്ചാത്തനെ സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കുകയാണ്.
ആദിയില്‍ മുസൂയി ഉണ്ടായി. മുസൂയില്‍നിന്ന് രാധാകൃഷ്ണന്‍ മയ്യയെ സൃഷ്ടിച്ചു. മുസൂയി തന്നയാണ് മയ്യ, മയ്യ തന്നെയാണ് മുസൂയി. ഓരോ മനുഷ്യനിലും സ്ത്രീയും പുരുഷനും നൂറുശതമാനമുണ്ട് എന്ന ശില്പിയുടെ വിശ്വാസത്തില്‍നിന്നാണ് മയ്യയുടെ പിറവി. മുസൂയിയിലേക്ക്  മുടിയും സ്ത്രൈണതയും സന്നിവേശിച്ചപ്പോള്‍ മയ്യ ശില്പജാതയായി.
ഉല്പത്തി മുസൂയിയില്‍നിന്നാണെങ്കിലും ശില്പി മയ്യയെ സ്വാതന്ത്യ്രം നല്കിയാണ് വളര്‍ത്തിയത്.
ഈ ദമ്പതീ ശില്പങ്ങള്‍ ഇന്ത്യന്‍ കലാരംഗത്ത് സ്ഥിര പ്രതിഷ്ഠ നേടിയവരാണ്. ഇവര്‍ കഥാപാത്രങ്ങളാകുന്ന വലിയൊരു ശില്പ ശേഖരം ഫ്രാന്‍സിലെ ടൈംസ് മാനേജ്മെന്റ് ഇന്റര്‍നാഷണലില്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശാന്തിനികേതനില്‍ സഹപാഠിയായിരുന്ന മിമിയാണ് രാധാകൃഷ്ണന്റെ ഭാര്യ. മകന്‍ ത്രിനാഞ്ജന്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്.

ഭാവിയുടെ ബൈക്ക് എഞ്ചിന്‍

ഭാവിയുടെ ബൈക്ക് എഞ്ചിന്‍ എന്ന വിശേഷണവുമായി പെട്രോള്‍ എഞ്ചിന്റെ കുത്തക തകര്‍ക്കാന്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഡീസല്‍ എഞ്ചിന്‍ വികസിപ്പിച്ചു. കരകുളം പി.എ.അസീസ് കോളേജ് ഒഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ഭാരീഷ് എന്‍.കെ, ജാഫര്‍ ആര്‍, കിരണ്‍ വി.എസ്, സന്ദീപ് രാജ്, സനോജ് എന്നിവരാണ് ഇതിന് പിന്നില്‍. ഒരു ലിറ്റര്‍ ഡീസലിന് 80 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഇവര്‍ ഡീസല്‍ എഞ്ചിന്റെ പ്രധാന വെല്ലുവിളികളായ വൈബ്രേഷനും മലിനീകരണം കുറഞ്ഞ എഞ്ചിനാണ് നിര്‍മിച്ചിരിക്കുന്നത്. കുടുതല്‍ പവറും കുറഞ്ഞ എഞ്ചിന്‍ സ്പീഡിലും കുടുതല്‍ ടോര്‍ക്കുമുണ്ട്. കോളേജിലെ പ്രോജക്ടിന്റെ ഭാഗമായി ഇന്റേണല്‍ ഗൈഡായ ബി.ജെ ശ്രീജിത്തിന്റെ സഹായത്തോടെ 368 സിസി ഒറ്റ എഞ്ചിനാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. 50000 രൂപയോളം ചെലവായി. എഞ്ചിന്‍ ബൈക്കില്‍ ഉപയോഗിച്ച് കാര്യക്ഷമത തെളിയിക്കാന്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് സാമ്പത്തിക പരാധീനതമൂലം കഴിഞ്ഞിട്ടില്ല. ഇതിനുവേണ്ടിയുള്ള ശ്രമത്തിലാണ്.

ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്

ഫ്യൂസായ ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍. ചെലവ് 500 രൂപ. ലാഭം ജീവിതാന്ത്യം വരെ മറ്റുചെലവുകളില്ലാതെ ചൂടുവെള്ളം, പിന്നെ ഊര്‍ജ്ജവും.
നാഗര്‍കോവില്‍ മഞ്ഞാലൂംമൂട്ടിലെ നാരായണ ഗുരു എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്റഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളായ വിപിന്‍കുമാറും അരുണ്‍ ദര്‍ശനുമാണ് വാട്ടര്‍ ഹീറ്റര്‍ നിര്‍മിച്ചത്.
മനുഷ്യരാശിക്കു വിനാശം വിതച്ചുകൊണ്ടിരിക്കുന്ന ഹരിതഗൃഹ പ്രതിഭാസത്തെയാണ് ഇതിനായി ഇവര്‍ കൂട്ടുപിടിച്ചിരിക്കുന്നത്.
വലുതും ചെറുതുമായ ട്യൂബ് ലൈറ്റുകളാണ് ഹീറ്ററിന് വേണ്ട അവശ്യ ഘടകം. പിന്നെ മീഥേന്‍ വാതകവും, കറുത്ത പെയിന്റും. മീഥേന്‍ എന്നുകേട്ട് ഞെട്ടണ്ട. സാധനം ബയോഗ്യാസിലുള്ളതാണ്. ബയോഗ്യാസില്‍ 72 ശതമാനത്തോളം മീഥേന്‍ വാതകം അടങ്ങിയിട്ടുണ്ട്.
ചെറിയ ട്യൂബ് ലൈറ്റില്‍ കറുത്ത നിറം പൂശി അതിനെ ബ്ളാക്ക് ബോഡിയാക്കുന്നു. എന്നിട്ട് വലിയ ട്യൂബ് ലൈറ്റിനുള്ളില്‍ കടത്തിവച്ചശേഷം രണ്ടിനുമിടയില്‍ മീഥേന്‍ വാതകവും ജലബാഷ്പവും നിറച്ച് അടയ്ക്കുന്നു. ചെറിയ ട്യൂബിനുള്ളിലൂടെയാണ് ചൂടാക്കുന്നതിനുള്ള ജലം കടത്തിവിടുന്നത്.
ആദ്യത്തെ ട്യൂബ് ലൈറ്റിലൂടെ ഉള്ളില്‍ പ്രവേശിക്കുന്ന സൂര്യരശ്മിയിലെ ചൂട് മീഥേന്‍ വാതകം ഉണ്ടാകുന്ന ഹരിതഗൃഹ പ്രതിഭാസം കാരണം വര്‍ദ്ധിക്കുന്നു. ഉള്ളിലെ കറുത്ത ട്യൂബ് ലൈറ്റ് സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാ റെഡ് രശ്മികളെ പ്രതിഫലിപ്പിക്കുന്നു. രണ്ടു ട്യൂബിനിടയിലെയും വായുവിന്റെ താപനിലയെ വര്‍ദ്ധിപ്പിക്കാന്‍ ഇതും കാരണമാകുന്നു. ചെറിയ ട്യൂബിനുള്ളിലെ ജലം ഈ ചൂടിനെ ആഗിരണം ചെയ്യുകയും തത്ഫലമായി ജലം ചൂടാകുകയും ചെയ്യും. 80 മുതല്‍ 82 വരെ ഡിഗ്രി സെല്‍ഷ്യസ് വരെ ജലത്തെ ചൂടാക്കാന്‍ സാധിക്കും.
വീട്ടില്‍തന്നെ നിര്‍മിക്കാവുന്ന ഈ ഹീറ്ററിനെ ആധുനികമാക്കാന്‍ സൂര്യപ്രകാശത്തിനനുസരിച്ച് തിരിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോളര്‍ ഘടിപ്പിക്കാവുന്നതാണ്. അതിന് 3000 രൂപയോളമാകും.
കൂറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പരമാവധി ലാഭം എങ്ങനെ ഉണ്ടാക്കാം എന്ന് ലോകം ചിന്തിച്ചുകൊണ്ടിരിക്കെ ഇവരുടെ കണ്ടുപിടിത്തം നാളെയുടേതാണ്. വിപിന്‍കുമാര്‍ വെങ്ങാനൂര്‍ സ്വദേശിയും അരുണ്‍ ബാലരാമപുരം സ്വദേശിയുമാണ്.

Sunday, September 06, 2009

കൈയ്യൊപ്പ്‌




കാലത്തിന്റെ ഓര്‍മത്താളില്‍ ചരിത്രം കൈയ്യൊപ്പ്‌ പതിയ്‌ക്കുമ്പോഴാണ്‌ സംഭവങ്ങള്‍ മായാതെ നില്‌ക്കുന്നത്‌. അത്‌ ചിലപ്പോള്‍ ചിലതിന്റെ തലവര മാറ്റി വരച്ചേക്കാം. അങ്ങനെ കാലം പ്രശസ്‌ത നാടക സംവിധായകന്‍ പ്രശാന്ത്‌ നാരായണനെ ഉപയോഗിച്ച്‌ പതിച്ച കൈയ്യൊപ്പാണ്‌ മലയാള നാടക ചരിത്രത്തില്‍ ഛായാമുഖി. കര്‍ണഭാരത്തിനുശേഷം മോഹന്‍ലാല്‍ അഭിനയിച്ച നാടകം കൂടെ മുകേഷും എന്നതുമാത്രമല്ല ഛായാമുഖിയുടെ സവിശേഷത. സിനിമാ ലോകത്തുമാത്രം മുതല്‍ മുടക്കിയിരുന്ന കോര്‍പ്പറേറ്റ്‌ ലോകം നാടകത്തിലേക്ക്‌ ഇറങ്ങി വന്നു എന്നത്‌ എടുത്തു പറയേണ്ട ഒന്നാണ്‌. ഉറങ്ങിക്കിടന്നു എന്നു പറയാവുന്ന അവസ്‌ഥയിലായിരുന്ന മലയാള നാടകവേദിയെ തൃശ്ശൂരില്‍ ഈ നാടകത്തിന്റെ അരങ്ങേറ്റം കുലുക്കി ഉണര്‍ത്തി. അതിനു തെളിവാണ്‌ സംവിധായകന്‍ പ്രശാന്ത്‌ നാരായണനെ തേടി എത്തുന്ന യുവാക്കള്‍. അവര്‍ക്ക്‌ എത്തുന്നത്‌ നാടക പഠനക്ലാസുകള്‍ക്ക്‌ നേതൃത്വം തേടിയാണ്‌. പ്രൊഫഷണലും അമച്വറുമായ നാടകസംഘങ്ങള്‍ ഇതില്‍പ്പെടും. ഛായാമുഖിയുടെ ഒരുവര്‍ഷത്തെ നേട്ടമായി പ്രശാന്ത്‌ പറയുന്നത്‌ ഈ ഉണര്‍ച്ചയാണ്‌.

? ഛായാമുഖി എന്ന നാടകം അവതരിപ്പിച്ചിട്ട്‌ ഒരുവര്‍ഷമാകുന്നുവല്ലോ എങ്ങനെ വിലയിരുത്തുന്നു.

ഒരു നാടകപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന കൈയ്യൊപ്പ്‌ രേഖപ്പെടുത്താന്‍ സാധിച്ചത്‌ ഈയൊരു വര്‍ഷത്തിലാണ്‌. അല്ലാതെ ഞാന്‍ സീരിയസ്‌ ആയിട്ടുളള എത്രയോ പ്രൊഡക്ഷന്‍സ്‌ ചെയ്‌തിട്ടുണ്ട്‌. തപാലാപ്പീസും ദൂതഘടോല്‍ക്കചവും ഊരുഭംഗവും ഒക്കെ. ഛായാമുഖിയും സീരിയസ്‌ ആയിട്ടുളളതായിരുന്നു. കൊല്ലത്തെ പ്രകാശ്‌ കലാകേന്ദ്ര എന്ന്‌ ഗ്രൂപ്പാണ്‌ ആദ്യം അവതരിപ്പിച്ചത്‌. അവര്‍ക്ക്‌ ആദ്യമായി അക്കാദമിയുടെ അവാര്‍ഡ്‌ ലഭിച്ചു. കീചകന്റെ വേഷം ചെയ്‌തിരുന്ന ആള്‍ക്ക്‌ ആ വര്‍ഷത്തെ മികച്ച നടനുളള അവാര്‍ഡ്‌ ലഭിച്ചു. എനിക്ക്‌ മികച്ച രചനയ്‌ക്കുളള അവാര്‍ഡ്‌ ലഭിച്ചു. ഉറങ്ങിക്കിടന്ന മലയാള നാടകവേദിയെ ഉണര്‍ത്താന്‍ ഛായമുഖിക്കായി എന്നുളളത്‌ എടുത്തു പറയേണ്ടതാണ്‌. അമ്വച്ചറും പ്രൊഫഷണലുമായ നാടക സംഘങ്ങള്‍ പുനുരുജ്‌ജീവിക്കപ്പെട്ടു. പുതിയ നാടക സംഘങ്ങള്‍ ഉയിര്‍കൊളളുന്നു. ഇതില്‍ നിന്ന്‌ ഊര്‍ജം ഉള്‍ക്കൊണ്ട യുവാക്കള്‍ നാടക പഠനക്ലാസുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ നാടക പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ മുഖം നല്‌കാന്‍ ഛായമുഖിക്കായി.

? കെ.പി.എ.സിയുടെ നാടകം കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റുപാടുന്നത്‌ ഛായാമുഖിയിലെ പൂക്കളെ തേടിയാണ്‌....

ഇതൊന്നും നമ്മള്‍ തീരുമാനിക്കുന്നത്‌ അല്ല. പല സിനിമാ നിര്‍മാതാക്കളും സംവിധായകരും നാടക പ്രവര്‍ത്തകരും നാടകകൃത്തുക്കളും കരുതുന്നത്‌ ഇതെല്ലാം സ്വന്തം കഴിവുകൊണ്ടാണ്‌ ഉണ്ടാകുന്നത്‌ എന്നാണ്‌. ഇതെല്ലാം ഓരോരോ സമയത്ത്‌ ഉണ്ടായിപ്പോകുന്ന കാര്യങ്ങളാണ്‌. എത്ര തടഞ്ഞു നിര്‍ത്തിയാലും ഒരു വലിയ മൂവ്‌മെന്റിനെ തകര്‍ക്കാന്‍ നമുക്ക്‌ സാധിക്കില്ല. ലാലും മുകേഷും വലിയൊരു മൂവ്‌മെന്റാണ്‌ ഏറ്റെടുക്കുന്നത്‌. അത്‌ അവര്‍ ആദ്യസ്‌റ്റേജില്‍ തന്നെ അതിന്റെ മൈലേജ്‌ ഉണ്ടാക്കുകയും അത്‌ വിജയിക്കുയും ചെയ്‌തു എന്നത്‌ വ്യക്‌തമാണ്‌.


? ടെക്‌നോളജി നാടകത്തില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം

ടെക്‌നോളജി എത്ര വികസിച്ചാലും മണ്ണില്‍നിന്നുകൊണ്ടു മാത്രമേ മനുഷ്യന്‌ ജീവിക്കാനാകൂ എന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍. ടെക്‌നോളജിക്കപ്പുറം നില്‌ക്കാനൊരു തറയുണ്ടെങ്കില്‍ പറയാനൊരു ആശയമുണ്ടെങ്കില്‍ അത്‌ എത്ര തീവ്രമായി പറയണമെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍.
നാടകം രണ്ടാമത്‌ അവതരിപ്പിച്ച തിരുവനന്തപുരത്ത്‌ തുറന്ന സ്‌റ്റേജ്‌ ആയതുകൊണ്ട്‌ നാടകത്തിന്‌ ചില പരിമിതികളുണ്ടായിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും പ്രേക്ഷകര്‍ ഉന്മാദത്തോടെ നാടകം കണ്ടു.


? നാടകത്തില്‍ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്‌തുപയോഗിക്കുന്നതിനെ പ്രിയനന്ദന്‍ വിമര്‍ശിച്ചുകണ്ടിരുന്നു.

പ്രിയനന്ദനെപ്പോലെയുളള സിനിമാ സംവിധായകര്‍ പറഞ്ഞത്‌ പത്രത്തില്‍ വായിച്ചു. ഇതെല്ലാം ഡബ്ബ്‌ ചെയ്‌ത്‌ പറയുന്നതാണെന്ന്‌. ഇത്‌ പച്ചക്കളളമാണ്‌. പ്രിയനന്ദന്‌ അറിയാത്തതു കൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌.
എന്റെ പ്രിയപ്പെട്ട പ്രിയനന്ദനാ നിങ്ങള്‍ ഛായാമുഖി മോഹന്‍ലാലും മുകേഷും അവതരിപ്പിച്ചത്‌ കാണാത്തതുകൊണ്ടാണ്‌ ഇത്തരം വിഡ്‌ഢി പ്രസ്‌താവങ്ങള്‍ ഇറക്കുന്നത്‌. തൊട്ടു സമീപിച്ചു നോക്ക്‌ അല്ലെങ്കില്‍ ഒരു ദിവസം ക്യാമ്പില്‍ വരാനുളള സൗമനസ്യം കാണിക്കൂ. അതില്‍ അഭിനയിച്ചിരിക്കുന്ന എല്ലാപേരും മികവോടും തികവോടും പരിശീലിച്ചാണ്‌ സംഭാഷണങ്ങള്‍ ഡബ്ബ്‌ ചെയ്യാതെ അവതരിപ്പിച്ചിരിക്കുന്നത്‌. മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്‌ എങ്ങനെ എന്നറിയില്ല. ഞാനത്‌ കണ്ടിട്ടില്ല. അത്‌ വച്ച്‌ പ്രിയനന്ദനെപ്പോലെയുളളവര്‍ ഇത്തരം പ്രസ്‌താവങ്ങള്‍ ഇറക്കരുത്‌. അത്‌ പൊതുജനങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്ക്‌ ആക്ഷേപം ഉണ്ടാക്കുന്നതാണ്‌.
ആത്മഗതങ്ങള്‍ രണ്ടെണ്ണം റെക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. ഭീമന്റെ ചിന്തയില്‍ മാത്രം വരുന്ന ആത്മഗതങ്ങള്‍, ആദ്യത്തെ വിഷ്‌ക്കംഭത്തിലുളള യാത്രയ്‌ക്ക്‌ ഇനിയുമെത്ര ദൂരം എന്ന്‌ പറയുന്ന നാടകത്തില്‍ ഭീമന്റെ ടോട്ടല്‍ മാനസികാവസ്‌ഥ ഉള്‍ക്കൊളളുന്ന എട്ട്‌ പത്ത്‌ വരികള്‍ റെക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. പിന്നെ ആത്മഗതം പോലെ കീചകനോട്‌ മാപ്പ്‌ പറയുന്ന ഭീമന്റെ ഭാഗവും റെക്കോര്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാതെ ബാക്കി എല്ലായിടത്തും സ്വന്തം ശബ്‌ദത്തില്‍ തത്സമയമായിട്ടാണ്‌ പറയുന്നത്‌.


? മോഹന്‍ലാലും മുകേഷും നാടകത്തെ എങ്ങനെ സമീപിച്ചു.

നാടകപ്രവര്‍ത്തനത്തിന്റെ ഗൗരവം നിലനിറുത്തിക്കൊണ്ടു തന്നെ സാധനയിലൂടെ സ്വായത്തമാക്കാന്‍ പറ്റുമെന്നുളളതിനു തെളിവാണ്‌ ഛായാമുഖി. മോഹന്‍ലാലും മുകേഷും ഗൗരവമായിത്തന്നെ നാടകത്തെ എടുക്കുകയും ചെയ്‌തു.
മോഹന്‍ലാലിനെപ്പോലൊരാളെ വച്ച്‌ നാടകം ചെയ്യാന്‍ പറ്റുന്നു എന്ന്‌ പറയുന്നത്‌ വലിയൊരു ഭാഗ്യമാണ്‌. ഇന്ത്യയില്‍ എത്രയോ നാടക, സിനിമാ സംവിധായകരുണ്ട്‌. അവര്‍ക്കൊന്നും കിട്ടാത്ത ഒരവസരമാണ്‌ എനിക്ക്‌ കിട്ടിയത്‌. അത്‌ എന്റെ സ്‌ക്രിപ്‌റ്റിന്റെ നല്ലവശം കൊണ്ടും. എന്റെ വര്‍ക്കിങ്ങ്‌ പാറ്റേണിന്റെ സുഖം കൊണ്ടുമായിരിക്കാം അവര്‍ അത്‌ തിരഞ്ഞെടുത്തത്‌. ലാലും മുകേഷുമടക്കം നാടകത്തിലെ എല്ലാപേരും നല്ല ആത്‌മവിശ്വാസത്തോടെ അഭിനയിച്ചു.


? ലാലിന്റേതാണോ മുകേഷിന്റേതാണോ മികച്ച അഭിനയം

ലാലിന്റേതാണോ മുകേഷിന്റേതാണോ മികച്ച അഭിനയം എന്ന്‌ താരതമ്യം ചെയ്യാനാകില്ല. കാരണം കഥാപാത്രം ആവശ്യപ്പെടുന്നതേ അവര്‍ അരങ്ങത്ത്‌ ചെയ്യുന്നുളളൂ. ഇപ്പോള്‍ ഒരാളെ എക്‌സ്‌പോസ്‌ ചെയ്യാന്‍ വേണ്ടി ഒരു കഥാപാത്രത്തെ ഉണ്ടാക്കാനാവില്ല. ഭീമന്റെ അവസ്‌ഥയനുസരിച്ച്‌ അഞ്‌ജാത വാസക്കാലത്തെ ഭീമനാണ്‌ പെര്‍ഫോം ചെയ്യേണ്ടത്‌. അതുകൊണ്ട്‌ വളരെ നിയന്ത്രണമുളള അണ്ടര്‍ ആക്‌ടിങ്ങ്‌ ആയിട്ടുളള, അതായത്‌ അഭിനയമോ അമിതാഭിനയമോ അല്ലാതെ അതിലും താഴെ നില്‌ക്കുന്ന ബിഹേവിങ്ങ്‌ എന്നു പറയാവുന്ന, ചെയ്യുക ചെയ്‌ത്‌ കാണിക്കുക ചെയ്യാന്‍ വേണ്ടി ചെയ്‌ത്‌ കാണിക്കുക, ഇതില്‍ ചെയ്‌ത്‌ കാണിക്കുകയാണ്‌ നാടകക്കാര്‍ ചെയ്യുന്നത്‌. നടന്നാല്‍ മതി നടന്നു കാണിക്കേണ്ട. അത്‌ വളരെ മനോഹരമായി മോഹന്‍ലാല്‍ നാടകത്തില്‍ നടപ്പിലാക്കുന്നുണ്ട്‌. സിനിമാ ലോകത്ത്‌ സൂപ്പര്‍ സ്‌റ്റാര്‍ ആയ ഒരാള്‍ നാടകത്തിന്റെ സങ്കേതത്തിലേക്ക്‌ വീഴുകയും പെട്ടെന്ന്‌ അതുമായി ഇഴുകിച്ചേരുകയും ചെയ്‌തത്‌ അത്ഭുതാവഹമാണ്‌. ഇരുപത്തിഅഞ്ചു വര്‍ഷം വരെ എക്‌സ്‌പീരിയന്‍സ്‌ ഉളള നടന്മാരുമായി ഞാന്‍ വര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. അവരില്‍ നിന്നു കിട്ടുന്ന റിഫ്‌ളക്‌സ്‌ അല്ല എനിക്ക്‌ ലാലില്‍നിന്നു കിട്ടിയത്‌. അസാധാരണമായ കഴിവും നിരീക്ഷണ പാടവവും അത്‌ പുനരവതരിപ്പിക്കുന്നതിനുളള കഴിവും അദ്ദേഹത്തിന്‌ കൂടുതലാണ്‌. പിന്നെ കഥാപാത്രം അരങ്ങത്തു ആവശ്യപ്പെടുന്നത്‌ മാത്രം അദ്ദേഹം അരങ്ങത്തു ചെയ്യാറുളളൂ.
ഛായാമുഖി വിശകലനം ചെയ്യുമ്പോള്‍ മുകേഷ്‌ അവതരിപ്പിക്കുന്ന കീചകനാണ്‌ കൂടുതല്‍ പ്രാധാന്യം. കീചകന്‍ എന്ന വ്യക്‌തിത്വം അത്തരത്തിലുളളതാണ്‌. പുരാണത്തിലെ കുപ്രസിദ്ധമായ കഥാപാത്രമാണ്‌ കീചകന്‍. അതില്‍നിന്നും വ്യത്യസ്‌തമായ ഒരു സമീപനമാണ്‌ നാടകത്തിലെ കീചകനുളളത്‌. മൊത്തം നാടകത്തിന്റെ ഗ്രാഫ്‌ പരിശോധിച്ചാല്‍ കീചകന്റെ വരവ്‌ നാടകത്തിന്റെ പോക്ക്‌ മറ്റൊരു തലത്തിലേക്കാണ്‌ മാറ്റുന്നത്‌.
ഇവരുടെ അഭിനയം താരതമ്യം ചെയ്യാനാകില്ല. പണ്ട്‌ മധുവിനെയും സത്യനെയും, സത്യനെയും നസീറിനെയും ഒക്കെ താരതമ്യം ചെയ്‌തിരുന്നു. താരതമ്യം അഭിനയത്തിന്റെ കാര്യത്തില്‍ നടക്കില്ല. അതൊരു തെറ്റായ പ്രവണതയാണ്‌. ജിലേബിക്ക്‌ ജിലേബിയുടെ വ്യക്‌തിത്വമേ ഉണ്ടാകൂ. ലഡുവിന്റേതാകില്ല. രണ്ടുപേരും അങ്ങനെയാണ്‌. രണ്ടുപേരും എന്നല്ല മുകുന്ദനാണെങ്കിലും ഹരിശാന്താണെങ്കിലും ഹരിശാന്തിന്‌ ഡയലോഗുപോലുമില്ല. ജീമൂത എന്ന മല്ലന്റെ വേഷമാണ്‌ ഹരിശാന്ത്‌ ചെയ്‌തിരിക്കുന്നത്‌. ഇവര്‍ എല്ലാപേരും കഥാപാത്രങ്ങളോട്‌ നീതിപുലര്‍ത്തുകയും നാടകത്തിന്‌ മൊത്തത്തില്‍ പരുക്കേല്‌ക്കാത്ത രീതിയില്‍ അഭിനയിക്കുകയും ചെയ്യുമ്പോഴാണ്‌ നാടകത്തിന്‌ പൂര്‍ണതയുണ്ടാകുന്നത്‌. ഒരാള്‍ മുഴച്ചു നില്‌ക്കുകയാണെങ്കില്‍ ആ നാടകം പരാജയപ്പെട്ടു എന്നാണര്‍ത്ഥം. അപ്പോള്‍ ഈ പൂര്‍ണതയ്‌ക്കു വിഘാതം വരാതെ നില്‌ക്കുക എന്നതാണ്‌ അഭിനയ നിയന്ത്രണം എന്നത്‌.
മുകേഷിന്‌ നാടക പാരമ്പര്യം കൂടെയുണ്ട്‌. അരങ്ങിന്റെ ക്രാഫ്‌റ്റ്‌ എന്ന്‌ പറയുന്നത്‌ തൊട്ടിലില്‍ കിടക്കുമ്പോഴേ അറിയാവുന്ന കാര്യമാണ്‌. പിന്നെ നല്ലൊരു പെര്‍ഫോര്‍മറാണ്‌ മുകേഷ്‌. മോഹന്‍ലാല്‍ സിനിമയില്‍ ബിഹേവ്‌ ചെയ്യുമ്പോള്‍ മുകേഷ്‌ പെര്‍ഫോം ചെയ്യുകയാണ്‌. അത്‌ അഭിനയത്തിന്റെ രണ്ട്‌ സ്‌റ്റെല്‍ ആണ്‌. മുകേഷിന്റെ കഥാപാത്രം വ്യത്യസ്‌തമായതുകൊണ്ടാണ്‌ പല അരങ്ങിലും കൈയ്യടിയും കൂടെ പാട്ടു പാടലും ഉണ്ടാകുന്നത്‌.

? മോഹല്‍ലാല്‍ നാടകത്തിന്റെ സ്‌ക്രിപ്‌റ്റില്‍ ഇടപെട്ടിട്ടുണ്ടോ

നാടകത്തിന്റെ കാര്യത്തില്‍ ഒരു ഇടപെടലും അദ്ദേഹം നടത്തിയിട്ടില്ല.
ഡയലോഗിന്റെ കാര്യത്തിലാകട്ടെ ഒരു കുത്തിന്റെ കാര്യത്തിലാകട്ടെ ഇടപെടല്‍ ഉണ്ടായിട്ടില്ല. നാടകം അദ്ദേഹം നന്നായി പഠിച്ചിട്ടാണ്‌ ക്യാമ്പിലേക്ക്‌ വന്നത്‌. ഒരു കഥാപാത്രത്തെ മാത്രമല്ല മൊത്തം നാടകവും വായിച്ച്‌ അതിന്റെ ആത്മാവു കണ്ടെത്തിയാണ്‌ അദ്ദേഹംഅഭിനയിച്ചിരിക്കുന്നത്‌.
ക്രിയേറ്റീവ്‌ ആയിട്ടുളള ഒരു ഇടപെടലും നടത്തിയിട്ടില്ല. കോണ്‍ട്രിബ്യൂഷന്‍സ്‌ ഉണ്ടായിട്ടുണ്ട്‌. പക്ഷേ അതു നാടകത്തിന്റെ പൂര്‍ണതയ്‌ക്കു ഭംഗം വരാത്തരീതിയിലാണു എന്നു മാത്രം. പാചകത്തിനു ഒരുസംഘം നില്‌ക്കുകയാണെങ്കില്‍ രുചി നോക്കുമ്പോള്‍ കുറച്ച്‌ ഉപ്പ്‌ കൂടെ ഇടണം എന്ന്‌ ഒരാള്‍ പറയുമ്പോള്‍ ഉപ്പിട്ടാല്‍ രുചി കൂടും. അത്തരത്തില്‍ ഛായാമുഖി ആകുന്ന വിഭവത്തില്‍ രുചി ഉണ്ടാക്കാനുളള ചില ഹിന്റ്‌സ്‌ അദ്ദേഹം ഇട്ടിട്ടുണ്ട്‌. ഹിഡുംബിയെ ഭീമന്‍ എടുത്ത്‌ എറിയുന്ന ഒരു സീക്വന്‍സ്‌ ഉണ്ട്‌. പാട്ടിനിടയില്‍ പൂര്‍വകാലത്തിലേക്ക്‌ ഭീമന്‍ പോകുന്നുണ്ട്‌. പാഞ്ചാലിയാണ്‌ കണ്ണുപൊത്തുന്നത്‌ എന്ന്‌ കരുതി ഹിഡുംബിയോട്‌ ഭീമന്‍ പറയും ``അവള്‍ ഹിഡുംബി തേന്‍കുടങ്ങള്‍ കാഴ്‌ച വച്ചിട്ടുണ്ട്‌, കിനാവുപോലെ സുന്ദരമാണ്‌ ആ കാലം''. അവിടെ ഞാനൊരു കോമ്പിനേഷന്‍ ഉണ്ടാക്കി വര്‍ക്ക്‌ ഔട്ട്‌ ചെയ്‌തു വച്ചിരുന്നു. അത്‌ ചെയ്യുന്നതിനിടയില്‍ ലാല്‍ പറഞ്ഞു. ഭീമന്‍ ഹിഡുംബിയെ എടുത്ത്‌ ആകാശത്തിലേക്ക്‌ എറിയുന്നതായിട്ടുളള ഒരു ചിത്രം എനിക്ക്‌ ആര്‍ട്ടിസ്‌റ്റ്‌ നമ്പൂതിരി വരച്ചുതന്നിട്ടുണ്ട്‌. അത്‌ നാടകത്തില്‍ വര്‍ക്ക്‌ ചെയ്യാമോ എന്ന്‌. അസാദ്ധ്യമായിട്ട്‌ ഒന്നുമില്ല നമുക്ക്‌ അത്‌ ചെയ്യാം എന്ന്‌ ഞാന്‍ പറഞ്ഞു. അങ്ങനെ ആ തീം നാടകത്തിന്റെ പരിമിതിയ്‌ക്കുളളില്‍ നിന്നുകൊണ്ട്‌ വേറൊരു സങ്കേതം ഉപയോഗിച്ചു അതില്‍ ഉപയോഗിച്ചിട്ടുണ്ട്‌. അല്ലാതെയുളള ഇടപെടലുകള്‍ ഉണ്ടായിട്ടില്ല.


? പുതിയ വര്‍ക്കുകള്‍

രണ്ട്‌ സ്‌ക്രിപ്‌റ്റുകള്‍ തീര്‍ത്തു. ലാല്‍ എന്നോട്‌ പറഞ്ഞിട്ട്‌ ഒഎന്‍വി സാറിന്റെ ഉജെ്‌ജയിനി സ്‌ക്രിപ്‌റ്റ്‌ ആക്കി. അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നു. പിന്നെ പെട്ടെന്ന്‌ പെട്ടെന്ന്‌ നാടകം ചെയ്യുന്ന സ്വഭാവം എനിക്കില്ല. പിന്നെ കുറച്ച്‌ ശ്രദ്ധ സിനിമയ്‌ക്ക്‌ കൊടുത്താല്‍ കൊളളാമെന്നുണ്ട്‌. കലാമൂല്യമുളള ഒരുചിത്രം എല്ലാപേര്‍ക്കും ഇഷ്‌ടപ്പെടുന്ന രീതിയില്‍ എടുക്കണം. അതായത്‌ കടിച്ചാല്‍ പൊട്ടാത്ത സാധനം ആളുകള്‍ക്ക്‌ ഉണ്ടാകില്ല. എന്റെ ആത്മരതി, എന്റെ ആത്മാവിനെ സന്തോഷിപ്പിക്കുന്നത്‌ ജനത്തെ സന്തോഷിപ്പിക്കണമെന്നില്ല. പൊതുജനത്തിന്റെ മനശാസ്‌ത്രത്തെ സ്വാധീനിക്കാന്‍ പറ്റണം. എന്റെ മനശാസ്‌ത്രത്തിനനുസരിച്ച്‌ പൊതുജനത്തിനെ കൊണ്ടുവരാന്‍ സാധിക്കാത്തിടത്തോളം കാലം എനിക്ക്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനാവില്ല. അപ്പോള്‍ പൊതുജനത്തിന്റെ മനശാസ്‌ത്രം വച്ചിട്ട്‌ അതിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പൊതുജനത്തിന്‌ താല്‌പര്യമുളള കാര്യം ചെയ്യുക.


? ഛായാമുഖിയില്‍ ഇത്‌ എത്രത്തോളം.......

തീര്‍ച്ചയായിട്ടും പക്ഷേ ഇതിലൊരു കാര്യമുണ്ട്‌. എഴുതുന്ന സമയത്ത്‌ പൊതുജനത്തിന്റെ മനശാസ്‌ത്രം വച്ചിട്ടല്ല ചെയ്‌തത്‌. എന്റെ മനശാസ്‌ത്രം ഉപയോഗിച്ചാണ്‌ ചെയ്‌തത്‌. അതിലേക്ക്‌ പ്രേക്ഷകര്‍ വരികയായിരുന്നു. അല്ലെങ്കില്‍ നടീനടന്മാര്‍ വരികയായിരുന്നു. പിന്നെ മാസിന്റെ സൈക്കോളജിയിലേക്ക്‌ ഇറങ്ങിപ്പോയത്‌ ലാലും മുകേഷും ഏറ്റെടുത്തപ്പോഴാണ്‌. ഷേക്‌സ്‌പിയറിന്റെ നാടകത്തില്‍ മാര്‍ക്ക്‌ ആന്റണിയുടെ പ്രസംഗം ഉണ്ട്‌. പൊതുജനത്തിന്റെ മനസിനെ കീഴടക്കാന്‍ ഒറ്റപ്രസംഗം കൊണ്ട്‌ അദ്ദേഹത്തിനു കഴിഞ്ഞു. അതുപോലെയാണ്‌ ഓരോ കലാപ്രവര്‍ത്തനവും. ഞാന്‍ സിനിമ ചെയ്യുകയാണെങ്കില്‍ പൊതുജനത്തെ ത്രസിപ്പിക്കുന്ന ഒരു സിനിമയാകും ഞാന്‍ ചെയ്യുക. അല്ലെങ്കില്‍ സിനിമ ചെയ്യില്ല. ചെയ്യാതിരിക്കുകയാണ്‌ ഭേദം. അവാര്‍ഡിന്‌ വേണ്ടി മാത്രമായ ചലച്ചിത്രം ചെയ്യുന്നത്‌ ഉണ്ടാകില്ല.
അവാര്‍ഡിലൊന്നും കാര്യമില്ല. ഇപ്പോ എത്രയോപേര്‍ എന്റെ മൊബൈല്‍ നമ്പര്‍ തേടിപ്പിടിച്ച്‌ ഛായാമുഖിയിലെ പാട്ടു പാടി കേള്‍പ്പിക്കുന്നുണ്ട്‌. അത്‌ വലിയൊരു അംഗീകാരമല്ലേ. എത്രയോ പരിചയമില്ലാത്ത ആളുകള്‍ ഛായാമുഖിയുടെ സംവിധായകന്‍ എന്ന്‌ പറയുമ്പോള്‍ നമ്മളെ റെസ്‌പെക്‌ട്‌ ചെയ്യുന്നുണ്ട്‌. ഛായാമുഖിക്ക്‌ അവാര്‍ടൊന്നും ലഭിച്ചിട്ടില്ല. അതിന്‌ ചില നടപടി ക്രമങ്ങള്‍ ഉണ്ട്‌.

? കഥകളിയുടെ പഠനം കലാപ്രവര്‍ത്തനത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്‌.

കഥകളി ഞാന്‍ ആസ്വദിക്കാനായി പഠിച്ചതാണ്‌. ഇന്ന്‌ ഞാന്‍ കഥകളി മറന്നു കഴിഞ്ഞു. കഥകളി പഠിച്ചു മറന്നാല്‍ മാത്രമേ നാടകം ചെയ്യാനാകൂ. കഥകളി പഠനം വളരെ സ്‌ട്രെയിന്‍ ഉളളതാണ്‌. ആറു വര്‍ഷം പഠിച്ച്‌ പിന്നെ അരങ്ങത്ത്‌ 10 വര്‍ഷം അവതരിപ്പിച്ചാലെ നല്ല വേഷങ്ങള്‍ ലഭിക്കൂ. അതുവരെയും കുട്ടിവേഷങ്ങള്‍ ചെയ്യണം. പിന്നെ ഒരു കാര്യം കഥകളിയില്‍നിന്നു കിട്ടുന്ന മലയാള ഭാഷാപരമായിട്ടുളള ഒരു ഊര്‍ജ്‌ജം ഉണ്ട്‌. അതിന്റെ സാഹിത്യശാഖ അങ്ങനെയാണ്‌ വികസിച്ചിട്ടുളളത്‌. നളചരിതം നാലുതവണ വായിച്ചാല്‍ അരക്കവിയാണെന്ന്‌ അച്‌ഛന്‍ പറയുമായിരുന്നു. അത്രയും പദസമ്പത്ത്‌ അതിനകത്തുണ്ട്‌. അഭിനയ രീതികള്‍ തന്മയത്വം രസഭാവ സിദ്ധാന്തങ്ങള്‍ രംഗക്രമീകരണങ്ങള്‍ അതിലെ സിമ്പോളിസം പിന്നെ ടോട്ടാലിറ്റി ഇതെല്ലാം സമഞ്‌ജസമായി ഏകീകരിച്ച്‌ ചെയ്യുന്ന കലാരൂപമാണ്‌ കഥകളി. ഏതെങ്കിലും ഒന്ന്‌ മുഴച്ചാല്‍ കഥകളി അല്ലാതെയായി തീരും. എല്ലാ കലാരൂപങ്ങള്‍ക്കും കഥകളി ഉപ്പ്‌ പോലെയാണ്‌. പക്ഷേ അത്‌ അളവ്‌ മനസിലാക്കി ഉപയോഗിക്കണം അത്‌ ഇല്ലാതെ വരുമ്പോഴാണ്‌ വികൃത പ്രകടനങ്ങള്‍ ഉണ്ടാകുന്നത്‌. കഥകളി നടന്മാരെ കൊണ്ടുവന്ന്‌ നാടകം കളിപ്പിക്കുന്നത്‌പോലെ ഇരിക്കും. വളരെ പ്രസിദ്ധരായ പല നാടകക്കാരും വളരെ ഉപരിപ്ലവമായിട്ട്‌ കഥകളിയെ സമീപിക്കുകയും അതിന്റെ വേഷവിതാനങ്ങള്‍ സ്വാംശീകരിക്കുകയും ചെയ്‌തതു കൊണ്ടുമാത്രം അത്‌ മലയാള തനിമയുളള നാടകമാണെന്ന്‌ പറയാനാകില്ല.
കഥകളി സ്‌കൂളിങ്ങ്‌ വളരെ നല്ലതാണ്‌. പക്ഷേ അത്‌ പഠിച്ച്‌ മറക്കണം.
നല്ല നാടകം ഉണ്ടാകുന്നതിനെക്കുറിച്ച്‌ സി.എന്‍ ശ്രീകണ്‌ഠന്‍ സാറിന്റെ ഒരു ലേഖനം ഉണ്ട്‌. ജപ്പാന്റെ നാടക വേദി കബൂക്കിയും നോയും ആണെങ്കില്‍ മലയാളത്തിന്റെ നാടകവേദി എന്തുകൊണ്ട്‌ കഥകളി ആയിക്കൂട. എന്നാല്‍ നമ്മുടെ കഥകളി ഉള്‍പ്പെടെയുളള തെയ്യം, തിറ തുടങ്ങിയ കലാരൂപങ്ങളില്‍നിന്ന്‌ ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട്‌ ഉരുവം കൊളളും. അത്‌ പ്രതിഭാശാലിയായ ഒരു നാടകപ്രവര്‍ത്തകന്റെ രക്‌ത്തതില്‍ കുതിര്‍ന്നാകും ഉണ്ടാകുക. നമ്മുടെ കഥകളിയും തെയ്യവും തിറയും തോറ്റവും പറണേറ്റും ഒക്കെ സമഞ്ചസമായി ഉള്‍ക്കൊളളുന്ന ഏകീകരിക്കപ്പെട്ടുളള ഒരു നൂതന നാടകവേദി ഉയര്‍ത്തെഴുന്നേല്‌ക്കും എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

? ഛായാമുഖി എത്രത്തോളം ഈ പ്രതീക്ഷകള്‍ സഫലമാക്കി.

അങ്ങനെ എന്ന്‌ പറയാനാവില്ല. ഞാന്‍ അനുരണനം മാത്രമാണ്‌. ഒരു നിമിത്തം. എത്രയോ ആളുകള്‍ എന്നെക്കാരണം പ്രചോദിതരാകുന്നു. നാടകത്തിന്‌ ക്ലാസെടുക്കാന്‍ ആളുകള്‍ വിളിക്കുന്നു. അപ്പോള്‍ സ്വതസിദ്ധമായ നമ്മുടെ സംസ്‌കാരത്തില്‍നിന്നു കൊണ്ടുളള നാടകങ്ങള്‍ ഇനിയും ഇഷ്‌ടം പോലെ വരാം.

? ഛായാമുഖി മാസ്‌റ്റര്‍പീസ്‌ ആണോ

വര്‍ക്ക്‌ എന്ന നിലയില്‍ എനിക്ക്‌ സംതൃപ്‌തി നല്‌കിയ ഒന്നാണ്‌ ഛായാമുഖി. എന്റെ മാസ്‌റ്റര്‍ പീസ്‌ അല്ല. അങ്ങനെ ഞാന്‍ വിശ്വസിക്കുന്നില്ല. മാസ്‌റ്റര്‍ പീസ്‌ വരാനിരിക്കുന്നതേ ഉളളൂ. അണിയറയില്‍ അതിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്‌ എന്ന്‌ വേണം പറയാന്‍.

? ബാംഗ്ലൂര്‍ പരിപാടിയ്‌ക്ക്‌ശേഷം മടങ്ങി വരവെ ഉണ്ടായ അപകടത്തെക്കുറിച്ച്‌...

ബാംഗ്ലൂരിലെ പരിപാടിയ്‌ക്ക്‌ശേഷം മടങ്ങി വരവെയാണ്‌ കഥകളി ആര്‍ട്ടിസ്‌റ്റ്‌ രഞ്‌ജിത്‌ അപകടത്തില്‍ മരിക്കുന്നത്‌. എന്റെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന മന്‍സൂറിന്റെ കാല്‌ ആ അപകടത്തില്‍ നഷ്‌ടമായി. ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്‌. ഞങ്ങള്‍ക്ക്‌ ഇതൊരു വലിയ ഷോക്ക്‌ ആയിരുന്നു.

അതിനകത്ത്‌ വേറൊരു അനുഭവമുണ്ട്‌. തൃശൂരില്‍ ആദ്യമായി നാടകം അവതരിപ്പിക്കുന്നതിനിടെ ലാലേട്ടന്‍ എന്നോട്‌ പറഞ്ഞു പ്രശാന്തേ കളികഴിഞ്ഞാല്‍ നിന്റെ തലയ്‌ക്കുഴിഞ്ഞ്‌ ഒരു തേങ്ങ അടിച്ചേക്കണം. ആളുകള്‍ കണ്ണുവയ്‌ക്കാന്‍ സാദ്ധ്യതയുണ്ട്‌. അത്‌ വാസ്‌തവമാണെന്ന്‌ എനിക്ക്‌ പിന്നീട്‌ മനസിലായി. പിന്നെ 45 ദിവസം എനിക്ക്‌ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഡിപ്രഷന്‍ ഉണ്ടായി മാനസികമായി തകര്‍ന്നിട്ട്‌ ഒന്നും എഴുതാന്‍ പറ്റാത്ത മാനസികാവസ്‌ഥയിലേക്ക്‌ ഞാന്‍ പോവുകയും ശാരീരികമായി തളരുകയും ചെയ്‌തു.

Friday, March 27, 2009

യാത്ര പറയാതെ പോയ നിനക്കായി
ഞാന്‍ എന്റെ ഹൃദയം കത്ത് വച്ചു
നീ വരുന്നതും കാത്തു.
വഴിയോരത്ത് നിന്‍ നിഴല്‍പ്പാട്
നോക്കി ഞാന്‍ അലഞ്ഞു
അതും നീ എന്നില്‍ നിന്നോളിപ്പിച്ചു.
ഞാന്‍ പറയാതെ പോയ പ്രണയം
നീ അറിഞ്ഞില്ലെന്നു ഭാവിച്ചു.

Monday, March 23, 2009

ശശി ആത്രെ ശശി

കര്‍ത്താവെ ഇവമാരുടെ ഓരോ കാര്യങ്ങളെ. ചായക്കടയാണ് ബാര്‍ബര്‍ ഷോപ്പ് ആണ് . എന്ന് പറഞ്ഞു എന്തും വിളിച്ചു പറയാന്‍ ഇതെന്താ നിയമസഭയാണോ. അതൊക്കെ ശെരി. ശശി ആത്രെ ഏതോ ഒരു ശശി. എന്തൊക്കെ ആയാലും അയാളൊരു ലോക മലയാളി അല്ലെ. ലോകം കണ്ടോനല്ലെ. ലോകം ഭരിക്കാനെ പറ്റിയില്ല. അതിന് ആ അമേരിക്കന്‍സ് സമ്മതിച്ചില്ല. അത് കൊണ്ടടെ ഈ ശശി ഇങ്ങു തിരോന്തരത്ത്‌ വന്നത്. അത് ഇത്ര വലിയ കുറ്റമാണോ. ശശി ആത്രെ ശശി. കോണ്‍ഗ്രസിന്റെ കുടുംബ മഹിമയെ കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഒക്കെ പണ്ടു ചീത്ത വിളിച്ചു ഏതാരോക്കെ എഴുതി. നീ ഷെമി. ഇപ്പൊ ഞാന്‍ മദാമയുടെ കാല് കാലുകഴുകുന്നുണ്ടല്ലോ, പോരാത്തതിന് ഇത്രയും കാലം സംപതിച്ചാല് കൊറച്ചു ബോഫോഴ്സ് ഇട്ടിരിക്കുന്ന ബാങ്കില് സംഭാവന നല്കി. അങ്ങനെ ഒക്കെ നേടിയതാ ഇത് . അപോ ഒന്നും ഇല്ലന്കിലും നിങ്ങള് വെറും ശശി ആക്കരുത് . ഞാന്‍ ജയിച്ചാലും തോറ്റാലും കേന്ദ്രത്തില് മദാമയുംകൂട്ടരും ജയിച്ച ഞാന്‍ മന്ത്രിയാടെ. അപ്പോ ആരാ ശശി. പറ ആരാ ശശി.

Tuesday, January 20, 2009

ശത്രു മിത്രം

ശത്രുവിന്റെ ശത്രു മിത്രം,
അപ്പോള്‍ മിത്രത്തിന്റെ മിത്രം ശത്രുവാണോ....

Tuesday, January 06, 2009

കുമ്പസാരം

ജീവിതത്തിന്റെ അള്‍ത്താരയുടെ മുന്നിലെ കുമ്പസാരക്കൂട്ടില്‍ നിന്നപ്പോള്‍ അയാളുടെ മനതിരശ്ളീലയിലേക്ക് കാലം പ്രൊജക്ടര്‍ ചലിപ്പിച്ചുതുടങ്ങി. കുനിഞ്ഞ ശിരസുമായി കൂട്ടില്‍നില്ക്കുന്ന അയാള്‍ ശിരസുയര്‍ത്താതെ കണ്ണുകളുയര്‍ത്തി. തന്റെ ഏറ്റുപറച്ചിലുകള്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്ന കാലമെന്ന മഹാപുരോഹിതന്റെ മുഖത്തേക്ക് അയാള്‍ നോക്കി. ഒരായിരം രഹസ്യങ്ങള്‍ കേട്ടിട്ടും ഇനിയും രഹസ്യപാപങ്ങള്‍ കേള്‍ക്കാനായി ആര്‍ത്തി പൂണ്ടിരിക്കുന്ന ആ പടുവൃദ്ധന്റെ മുഖം കണ്ട് അയാളിറങ്ങി പോന്നു. ജീവിതത്തിലേക്ക്...

Thursday, November 20, 2008

ചന്ദ്രനിലെ മലയാളീസ് കോര്‍ണര്‍ തട്ടുകടയില്‍ നിന്നും ഉടമ കറിയാച്ചന്‍ ചന്ദ്രനിലെ ജീവിതാനുഭവം
എസ്-മെയില്‍ വഴി നടത്തിയ ചാറ്റിലൂടെ വിവരിക്കുന്നു

ഇനി തന്റെയും വീട്ടുകാരിയുടെയും പിള്ളാരുടെയും പടങ്ങളും വിശേഷങ്ങളും എളുപ്പത്തില്‍ കോട്ടയത്തെ ബന്ധുക്കള്‍ക്ക് എത്തിക്കാം എന്ന സന്തോഷത്തിലാണ് കറിയാച്ചന്‍. സന്തോഷം കാരണം കറിയാച്ചന്‍ കഴിഞ്ഞ രണ്ടാഴ്ച്ചകൊണ്ട് തീര്‍ത്ത കുപ്പിക്ക് കണക്കില്ല. വീട്ടുകാരി തടയാന്‍ ശ്രമിച്ചെങ്കിലും ഭാര്യയെ അനുസരിക്കാന്‍ കറിയാച്ചനെ കിട്ടില്ല. ഒരുനൂറ്റാണ്ടുമുമ്പ് വല്ല്യപ്പച്ചന്‍ ചന്ദ്രനിലേക്ക് കുടിയേറിയെങ്കിലും, ഇപ്പോഴത്തെ ചാന്ദ്രതറവാട്ടുകാരനായ കറിയാച്ചന്‍ അച്ചായന്‍മാരുടെ സ്വഭാവം മാറ്റിയിട്ടില്ല. ചന്ദ്രനിലെത്തിയാലും അച്ചായന്‍മാര്‍ കുടുംബ പാരമ്പര്യം മറക്കില്ല. ചന്ദ്രനിലെ മൂന്നാമത്തെ തലമുറയാണ് കറിയാച്ചന്‍.
കറിയാച്ചന്റെ വല്ല്യപ്പച്ചനെ നമ്മളെല്ലാവരും അറിയും. 1969 ല്‍ നീലും കൂട്ടുകാരും സ്ട്രോങ്ങ് ആയി ചന്ദ്രികയില്‍ ചാലിച്ച ചായ കുടിച്ച അനുഭവം മറക്കില്ല.
ചന്ദ്രികയുടെ മിശ്രണവും വല്ല്യപ്പച്ചന്റെ പാക്കിംഗുമാണ് ആ ചായയുടെ രഹസ്യമെന്ന് കറിയാച്ചന്‍. മലയാളീസ് കോര്‍ണര്‍ തട്ടുകടയില്‍ നിന്നും ചായ കുടിച്ചവരൊന്നും അത് മറക്കത്തില്ല. പറക്കുംതളികളുടെയും മറ്റു അന്യഗ്രഹ ജീവികളുടെയും ഇടത്താവളമാണിവിടം. പുത്തന്‍ മോഡല്‍ തളികയിലാ കറിയാ വീ.ഐ.പികള്‍ക്ക് ചായ വിളമ്പുന്നത്.
മുമ്പ് പടവും മറ്റും അയയ്ക്കണമെങ്കില്‍ സാം അങ്കിളിന്റെ കാലുപിടിക്കണം. ഇനി അതുവേണ്ടല്ലോ, അമേരിക്കന്‍ ചാരന്മാരെ കൊണ്ട് പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. എല്ലാം അവന്മാര് പരിശോധിച്ചേ വിടൂ. ഇവിടം അങ്കിള്‍ സാമിന് സ്ത്രീധനം കിട്ടിയേന്നാ അവന്മാരുടെ ഭാവം. ഇനി ഏതായാലും നമ്മുടെ സ്വന്തം ചന്ദ്രയാനുണ്ടല്ലോ. പറയ്, കറിയാ എങ്ങനെ കുടിക്കാതിരിക്കും. ആഘോഷിക്കണ്ടേ. വൈകുന്നേരം എന്താ പരിപാടി എന്നായിരുന്നു പണ്ട്, ഇപ്പോ രാവിലെ തന്നെ തുടങ്ങും.
തങ്ങള്‍ ഇവിടെ ഉള്ളതുകൊണ്ടാണ് മിപ് നിര്‍മാണം മലയാളീസിനെ ഏല്പിച്ചതെന്നാണ് കറിയാച്ചന്റെ വാദം.
ഭൂമിയിലെ സാമ്പത്തിക പ്രതിസന്ധി ചന്ദ്രനെ ബാധിക്കാതെ സുരക്ഷിതമാക്കുന്നതിനിടയിലാണ് ഇന്ത്യ ചന്ദ്രയാന്‍ വിക്ഷേപിച്ച കാര്യം സ്പേസ് നെറ്റ് വഴി കറിയാച്ചന്‍ അറിഞ്ഞത്. ഞാനും കുടുംബവും ചൊവ്വയിലേക്ക് കുടിയേറിയതായി ജി. മാധവന്‍ നായര്‍ ഇന്ത്യാവിഷനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞതായി അറിഞ്ഞു. ഇവിടെ മലയാളം ചാനലുകള്‍ ഇല്ലാത്തതിനാല്‍ കറിയാച്ചന്‍ അഭിമുഖം കണ്ടില്ല. കോട്ടയത്തെ പിള്ളാരാണ് വിവരം എസ്-മെയില്‍ ചെയ്തത്. പരിപാടി കണ്ട് പിള്ളാര് അന്തംവിട്ടുപോയി. കറിയാച്ചന്റെ പെങ്ങളും കുടുംബവുമാണ് ചൊവ്വയിലേക്ക് പോയത്. നാത്തൂന്‍ പോര് കാരണമാ അവര് പോയത്.
കാര്യം പെങ്ങളും ഭാര്യയുമൊക്കെത്തന്ന രണ്ടും ഇരിക്കപ്പൊറുതി തരില്ലാന്നേ അതുകൊണ്ട് ഞാനാ പറഞ്ഞത് പെങ്ങളെ അളിയനെയും കൂട്ടി ചൊവ്വയ്ക്ക് വിട്ടോന്ന് കറിയാ പറഞ്ഞു. നേരെ ചൊവ്വേ നടക്കാഞ്ഞിട്ടല്ലേ. ഇതിനെയാ ആ അമേരിക്കന്‍സ് മാധവന്‍ നായരുടെ ചെവിയിലെത്തിച്ചത്. തെറ്റിദ്ധാരണയാ എല്ലാറ്റിനും കാരണം. അല്ലെങ്കില്‍ ചന്ദ്രനിലേക്ക് റോക്കറ്റ് വിടുമ്പം നമ്മളെ അറിയിക്കണ്ടേ. സാം പറഞ്ഞത് മാധവന്‍ നായര് അങ്ങ് വിശ്വസിച്ചു. അല്ലെങ്കിലും ഇന്ത്യാക്കാര് ഇപ്പോ ഇങ്ങനെയാ അമേരിക്ക എന്ത് പറഞ്ഞാലും കണ്ണടച്ച് വിഴുങ്ങും. മാധവന്‍ നായര് നമ്മളെ അറിയിച്ചില്ലെങ്കിലും നമ്മള് എല്ലാം അറിയും. എങ്ങനെ അറിഞ്ഞു എന്നായിരിക്കും വിചാരിക്കുന്നത് അല്ലേ. വെറുതെയല്ല മാഷെ പിള്ളാര് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരായത്. ഇവിടെ കാര്യങ്ങളെല്ലാം നടക്കുന്നത് സ്പേസ് നെറ്റ് വഴിയാ. കോട്ടയത്തെ പിളളാര് കണ്ടുപിടിച്ചതാ. ഇപ്പോ ഇതുവഴി പോകുന്ന എല്ലാ ബഹിരാകാശവാസികളും ഇവിടെ ഇറങ്ങി സ്പേസ് നെറ്റ് കണക്ഷന്‍ എടുത്തിട്ടേ പോകൂ. ഈ പ്രപഞ്ചം മുഴുവന്‍ സ്പേസ് നെറ്റിലാ. ശൂന്യതയായതുകൊണ്ട് നല്ല സ്പീഡാ വിവരം കൈമാറാന്‍. കഴിഞ്ഞ ദിവസം ചൊവ്വയില് നമ്മടെ മലയാളീസ് നെറ്റ് കഫേ ഫ്രാഞ്ചസി ഉദ്ഘാടനമായിരുന്നു. നമ്മളോട് പറഞ്ഞിരുന്നെങ്കില് എല്ലാ സഹായവും നല്കിയേനെ. ങ്ഹാ ഇനി പറഞ്ഞിട്ടു കാര്യമില്ലലോ.

Thursday, November 13, 2008

കഥയുടെ ഇങ്ക്...

കഥയുടെ ഇങ്ക്...

ഒരിക്കല്‍ ഒരിടത്ത് ഒരു കുഞ്ഞാവയുണ്ടായിരുന്നു. കുഞ്ഞാവയ്ക്ക് വാപ്പച്ചിയും ഉമ്മച്ചിയും പിന്നെ ഇക്കായും ആയിരുന്നു പ്രിയപ്പെട്ടവര്‍. കുഞ്ഞാവ ഇങ്കേ ഇങ്കേ എന്ന് കരഞ്ഞപ്പോള്‍ ഇക്ക വിളിച്ചു ഇങ്കുവെന്ന്. അത് പേരായി. കുഞ്ഞായിരിക്കുമ്പോ ഇങ്കുവും വാപ്പച്ചിയും ഉമ്മീരയും കൂടി ഉമ്മീരേടെ വീട്ടില്‍ പോയി. കുഞ്ഞായിരിക്കുമ്പോ എന്ന് പറഞ്ഞാ മോള്‍ക്ക് അഞ്ചു വയസ്സായിരുന്നു. അവിടെ ഒരു തള്ളയാടും കുഞ്ഞാടും ഉണ്ടായിരുന്നു. കുഞ്ഞാടും ഇങ്കുമോളും വലിയകൂട്ടായി. എന്ന് പറഞ്ഞാ ഉണ്ണും പിന്നെ ഒരുപായില് കെടക്കും. അവധി പെട്ടെന്ന് കഴിഞ്ഞു പോയി. കുഞ്ഞാടിനെ വിട്ടിട്ട് വീട്ടീ പോണം എന്ന് കേട്ടപ്പോ ഇങ്കുവിന് കരച്ചില്‍ വന്നു. എല്ലാ ശനിയും ഞായറും കുഞ്ഞാടുമായി കളിക്കാന്‍ കൊണ്ടുപോകാം എന്ന് വാപ്പ പറഞ്ഞു. അങ്ങനെ ഇങ്കുമോള് തിരിച്ച് വീട്ടില്‍ വന്നു. കുറെ ദിവസം വാപ്പച്ചി വാക്കു പാലിച്ചു. പിന്നീട് കാലുമാറി തുടങ്ങി. കുഞ്ഞാടിനെ കാണണമെന്ന് വാശിപിടിച്ച് ഇങ്കുവിന് പനി വന്നു. അപ്പോ വാപ്പച്ചി പറഞ്ഞു മോള് കുഞ്ഞാടിനെ കുറിച്ചൊരു കഥയെഴുത്, അങ്ങനെ ഇങ്കു കുഞ്ഞാടിന്റെ കഥ എഴുതി. അതാണ് ട് എന്ന കുഞ്ഞാടിന്റെ കഥ. അങ്ങനെ ഇങ്കു അഞ്ചാം വയസ്സില്‍ കുഞ്ഞു കഥാകാരിയായി. പിന്നെ പിന്നെ അവള്‍ സ്ഥിരമായി കഥ എഴുതിത്തുടങ്ങി. ഒരിടത്ത് എന്ന വാക്കു കൊണ്ടാണ് സാധാരണ കുട്ടിക്കഥകള്‍ തുടങ്ങുന്നതെങ്കിലും ഇങ്കുവാണ് എഴുതുന്നതെങ്കില്‍ ശൈലി മാറും. ഒരു ദിവസത്തിലാണ് ഇങ്കുവിന്റെ കഥകള്‍ തുടങ്ങുന്നത്. പാപ്പച്ചി, ഉമ്മച്ചി, ഇക്ക തുടങ്ങി ഇങ്കുവിന്റെ ചുറ്റിലും ഉള്ളവരും പിന്നെ അവളുടെ കൂട്ടുകാരുമൊക്കെയാണ് കഥകളിലെ കഥാപാത്രങ്ങള്‍. ഇങ്കുവിന്റെ മനസ്സിലെ നിഷ്കളങ്കത ഈ കഥകളില്‍ പ്രതിഫലിക്കുന്നു. തനിക്കു ചുറ്റുമുള്ള സംഭവങ്ങള്‍ തികഞ്ഞ സ്വാഭാവികതയോടെ ബാല മനസ്സിലൂടെ കഥകളായി പിറക്കുന്നു. സമകാലിക വിഷയങ്ങളും കുഞ്ഞു മനസ്സിന്റെ ഭാവനകളും കുഞ്ഞു വിരലുകളിലൂടെ പുറത്തു വന്നപ്പോള്‍ കഥകള്‍ ആസ്വാദ്യമായി മാറി. ഇങ്കുവിനെപ്പോലെ കുഞ്ഞാണ് അവളുടെ കഥകളും അവയിലെ വാചകങ്ങളും. എഴുതുന്നതിനേക്കാളുപരി അവള്‍ കഥ പറയുകയാണ്. ഇങ്കുവിന് ആറ് വയസ്സായപ്പോള്‍ അതായത് २००४ മാര്‍ച്ചില്‍ ഇങ്കു പറഞ്ഞ കഥകള്‍ എന്ന പേരില്‍ ആദ്യകഥാ സമാഹാരം പുറത്തിറങ്ങി. ഇപ്പോള്‍ ഇങ്കുവിന് പ്രായം പതിനൊന്ന്. പഠിക്കുന്നത് ആറാം ക്ളാസ്സില്‍. പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണം എട്ട്. പൂവും പുഴയും, മൂക്കുത്തി പട്ടി, നത്തുകണ്ണ്, തേനൂളന്‍, മാന്യന്‍ തുടങ്ങിയവയാണ് ഇങ്കുവിന്റെ പുസ്തകങ്ങള്‍.

Sunday, July 06, 2008

വിരഹാര്‍ദ്ര താളം

നക്ഷത്ര പാല്‍ പുഞ്ചിരി
നിലാ വെളിച്ചത്തില്‍
നുറുങ്ങു വെട്ടമായ് മിന്നാമിന്നികള്‍.
നരിചീരിന്‍ ആസുര ശബ്ദം
ഭീതമായ് മുഴങ്ങിടവെ
രാക്കാറ്റിന്‍ താളം മുഴങ്ങിടുന്നു.
വിജന പാതകള്‍ക്കു
കാവലായി ദേവദാരുക്കള്‍.
അകലെ മലനിരകളില്‍
മഞ്ഞു പെയ്തിടുമ്പോള്‍
കുളിരുള്ള രാവില്‍
ആര്‍ദ്ര താളവുമായി
മഞ്ഞുത്തുള്ളികള്‍.
വിരഹ താപമായ്
കസ്തൂരി സുഗന്ധം.

Friday, July 04, 2008

മഴയില്‍ വിരിഞ്ഞത് നിന്‍ ഓര്‍മ്മകള്‍

മഞ്ഞു പെയ്യും രാവുകളില്‍ , കാര്‍ മേഘ നാളുകളില്‍
നിന്‍ ഓര്‍മ്മകള്‍ മനസ്സില്‍ കുളിരായ് ....
മഴയായ് ... പെയ്യുമ്പോള്‍
നിന്‍ സാന്നിധ്യം അങ്ങകലെ , പുഷ്പങ്ങളുടെ നാട്ടില്‍
ഒരു പുഷ്പമായി നീ !
നിന്‍ ഓര്‍മ്മകള്‍ തന്‍ വസന്തവുമായി ഞാനും .
നിന്‍ നിനവുകള്‍ എന്‍ നൊമ്പരമായി ...
മധുര നൊമ്പരങ്ങള്‍ , സ്വപ്നങ്ങള്‍ തന്‍ കുളിര്‍ തെന്നലായി
ആര്‍ദ്രമാം ഹൃദയത്തില്‍ പെറ്റു പെരുകിടും
നിന്‍ ഓര്‍മ്മകള്‍ ഒരു പുസ്തകത്താളിലെ മയില്‍‌പീലി പോലെ .
എന്‍ കിനാവില്‍ പൂക്കും ഒരു വസന്തമാണ് നീ .


പരസ്യമായി പ്രതികരിക്കരുത് , അത് ആപത്താണ് .
എല്ലാറ്റിനും അവസരം വരും. അപ്പോള്‍ പ്രതികരിക്കുക.

Sunday, June 29, 2008

അവസാനം ഞാനും മംഗ്ലീഷ് പഠിച്ചു. പഠിപ്പിച്ചത് അനീഷ്‌ . ഏഷ്യാനെറ്റിലെ പണി കളഞ്ഞിട്ടു വീണ്ടും മംഗളതിലേക്ക് തിരിച്ചു വന്ന ഹ ഹാ ഹാ എന്താ ലവനെ വിശേഷിപിക്കേണ്ടത് . എനക്കറിയില്ല ഏതായാലും ലവന്‍ വന്നതുകൊണ്ട് ഞാന്‍ ഇതു ഇപ്പൊ പഠിച്ചു . വീണ്ടും കാണാം

Tuesday, January 31, 2006

I n this december my memmories are flowering.
why it happens? I donot know.
she is comes to my heart every christmas.
The christ's birth,her memmories,
i don't know.
she is beautiful like december.
everyone happy whith december.
I am alsohappy im her memmories.
Her hair is like nights of december.
Her face is like the fullmoon in december.
her eyes are like stars in december night.
my memmories about you creap in to-
my mind like chilly december night.
She is like an angel in the christmas eve
her voice is like carol songs of the december's nature.
totaly she is a december mist.

Saturday, December 03, 2005

your memmories drizling in my heart,
i feel murmmuring of drizling
through it i feel you.
now drizling becam downpore,
i feel the sound of it.
my love to you is
thunder my heart.
downpore became thunder storm.
i feel you again and again.