Tuesday, April 27, 2010

ഭാവിയുടെ ബൈക്ക് എഞ്ചിന്‍

ഭാവിയുടെ ബൈക്ക് എഞ്ചിന്‍ എന്ന വിശേഷണവുമായി പെട്രോള്‍ എഞ്ചിന്റെ കുത്തക തകര്‍ക്കാന്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഡീസല്‍ എഞ്ചിന്‍ വികസിപ്പിച്ചു. കരകുളം പി.എ.അസീസ് കോളേജ് ഒഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ഭാരീഷ് എന്‍.കെ, ജാഫര്‍ ആര്‍, കിരണ്‍ വി.എസ്, സന്ദീപ് രാജ്, സനോജ് എന്നിവരാണ് ഇതിന് പിന്നില്‍. ഒരു ലിറ്റര്‍ ഡീസലിന് 80 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഇവര്‍ ഡീസല്‍ എഞ്ചിന്റെ പ്രധാന വെല്ലുവിളികളായ വൈബ്രേഷനും മലിനീകരണം കുറഞ്ഞ എഞ്ചിനാണ് നിര്‍മിച്ചിരിക്കുന്നത്. കുടുതല്‍ പവറും കുറഞ്ഞ എഞ്ചിന്‍ സ്പീഡിലും കുടുതല്‍ ടോര്‍ക്കുമുണ്ട്. കോളേജിലെ പ്രോജക്ടിന്റെ ഭാഗമായി ഇന്റേണല്‍ ഗൈഡായ ബി.ജെ ശ്രീജിത്തിന്റെ സഹായത്തോടെ 368 സിസി ഒറ്റ എഞ്ചിനാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. 50000 രൂപയോളം ചെലവായി. എഞ്ചിന്‍ ബൈക്കില്‍ ഉപയോഗിച്ച് കാര്യക്ഷമത തെളിയിക്കാന്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് സാമ്പത്തിക പരാധീനതമൂലം കഴിഞ്ഞിട്ടില്ല. ഇതിനുവേണ്ടിയുള്ള ശ്രമത്തിലാണ്.

No comments: