വിദ്യ തിരക്കിലാണ്. എഞ്ചിനീയറിംഗ് അവസാന വര്‍ഷമാണ്. പരമാവധി അടിച്ച് പൊളിക്കണം. എന്നാല്‍ പഠനം മോശമാകാനും പാടില്ള. പിന്നെ കാമ്പസ് പ്െളയ്സ്മെന്‍റിന്‍െറ ട്രെയിനിംഗും കൂടെ സിനിമ യില്‍ ഷൂട്ടിംഗും. ഇങ്ങനെ ഷെഡ്യൂള്‍ ഉള്ള ഒരു ഇരുപതുവയസുകാരിയുടെ തിരക്ക് നിസ്സാരമാണോ എന്നാണ് വിദ്യ ചോദിക്കുന്നത്. കൊല്ളത്ത് അമൃതാ സ്കൂള്‍ ഒഫ് എന്‍ജിനീയറിംഗില്‍ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് വിദ്യ.
കോളേജില്‍ കാമ്പസ് പ്ളെയ്സ്മെന്‍റ് തുടങ്ങിയോ?
കോളേജില്‍ ഇപ്പോള്‍ പ്ളെയ്സ്മെന്‍റ് സെല്ളിന്‍െറ ട്രെയിനിംഗ് നടക്കുന്നുണ്ട്. കമ്പനികള്‍ പ്ളെയ്സ്മെന്‍റ് ഇന്‍റര്‍വ്യൂ നടത്തുന്നത്് ഡിസംബറിലാണ്.
മള്‍ട്ടിനാഷണല്‍ ജോലിയുമായി പോകുമോ?
ജോലി കിട്ടുന്നതില്‍ താല്‍പര്യമുണ്ട്. കോളേജ് പഠനത്തിന്‍െറ ഭാഗമായത് കൊണ്ട് കാമ്പസ് സെലക്ഷന്‍ പ്രോസസില്‍ പങ്കെടുക്കുന്നു. ഇതുവരെ ചെയ്തിരുന്നതിന്‍െറ ഭാഗമാണത്. അത് അതിന്‍െറ മുറയ്ക്ക് നടക്കുന്നു.
അപ്പോള്‍ സിനിമ?
സിനിമയില്‍ തുടരുന്നതിനോടും താല്പര്യമുണ്ട്. ഡോ.ലവ് റിലീസായി അതിന്‍െറ റെസ്പോണ്‍സ് അറിഞ്ഞിട്ടുവേണമല്ളോ തുടര്‍ന്നുള്ള കാര്യം ചിന്തിക്കാന്‍. രണ്ടുംകൂടെ കൊണ്ടുപോകണം.
ചേച്ചിയുടെ വഴിയില്‍ എത്തിയത് എങ്ങനെയാണ്?
വളരെ യാദൃശ്ചികമായാണ് സിനിമയില്‍ എത്തിയത്. ഡോ.ലവിന്‍െറ സംവിധായകന്‍ ബിജു ചേട്ടന്‍ ഞങ്ങളുടെ കുടുംബക്ഷേത്രമായ പൊന്നേത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനാണ്. ഒരു ദിവസം വന്നപ്പോള്‍ എന്നെ കണ്ടു. ആ സമയത്ത് ചേട്ടന്‍ ഈ സിനിമയുടെ കഥ എഴുതുകയായിരുന്നു. അഭിനയിക്കാമോയെന്ന് ചോദിച്ചു. തുടര്‍ന്ന് ഫോട്ടോ സെഷന്‍ നടത്തി. അങ്ങനെയാണ് സിനിമ കമ്മിറ്റ് ചെയ്യുന്നത്.
സിനിമയുടെ ലോകത്തേക്കുള്ള താല്‍പര്യം കുഞ്ഞു നാളിലേ ഉണ്ടായിരുന്നോ?
കുഞ്ഞിലെ തന്നെ സിനിമ എനിക്ക് ഇഷ്ടമായിരുന്നു. പിന്നെ ഇത്രയും കാലം എന്തുകൊണ്ട് വെയ്റ്റ് ചെയ്തു എന്നതിന് കാരണമൊന്നും പറയാനില്ള. എല്ളാത്തിനും ഒരു സമയമുണ്ടല്ളോ. എന്നാല്‍ സിനിമയില്‍നിന്ന് ബോധപൂര്‍വ്വം മാറി നിന്നതുമല്ള. എഞ്ചിനീയറിംഗിന് കിട്ടി. അതിന് പിന്നാലെ പോയി. എഞ്ചിനീയറിംഗ് എന്തുകൊണ്ടും നല്ളൊരു ഡിഗ്രിയാണ്.
ചേച്ചി ദിവ്യാ ഉണ്ണിയുടെ സപ്പോര്‍ട്ട് എങ്ങനെ?
ചേച്ചി നല്ള സപ്പോര്‍ട്ടീവ് ആണ്. ബേസിക്കലി കോണ്‍ഫിഡന്‍സ് ബൂസ്റര്‍ ആണ് എന്‍െറ ചേച്ചി. ഉപദേശങ്ങളൊന്നും തന്നിരുന്നില്ള. പക്ഷേ ചേച്ചിയുമായി സംസാരിക്കുമ്പോള്‍ ഒരു എനര്‍ജി കിട്ടും. പറയുന്നത് ഇത്രയേ ഉണ്ടാകുകയുള്ളൂ. നിനക്കിത് കഴിയും എന്നൊക്കെയേ പറയൂ. അത് നമുക്ക് വളരെ അടുപ്പമുള്ള ഒരാള്‍ പറയുന്നതും മറ്റൊരാള്‍ പറയുന്നതും തമ്മിലൊരു വ്യത്യാസം ഉണ്ട്.
ക്യാമറയ്ക്ക് മുന്നിലെ ആദ്യ നിമിഷങ്ങള്‍?
ഫസ്റ് ഷോട്ടിന് ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ നിറച്ചും ടെന്‍ഷനായിരുന്നു. എങ്ങനെ വരും എങ്ങനെ ചെയ്യും എന്നൊക്കെ. പക്ഷേ സംവിധായകന്‍ അത് വളരെ സ്മാര്‍ട്ടായാണ് കൈകാര്യം ചെയ്തത്. ക്യാമറ കംഫര്‍ട്ട് ആകുന്നത് വരെ എനിക്ക് വളരെ ലൈറ്റ് ആയിട്ടുള്ള സീന്‍സാണ് തന്നത്. പിന്നീട് പടിപടിയായി ബിജു ചേട്ടന്‍ കാഠിന്യമുള്ള സീന്‍സ് തന്നു. വളരെ പ്ളാന്‍ ചെയ്തിട്ടാണ് ഷൂട്ട് ചെയ്തിരുന്നത്.
ഡോ.ലവിലെ ആദ്യ ഷോട്ട്?
ഫസ്റ് ഷോട്ട് എന്ന് പറയുന്നത് ഒരു ക്രൌഡില്‍ നില്‍ക്കുന്ന ഷോട്ടാണ്.ഭഗത്തുമായി ഞാന്‍ ഒരു മരച്ചുവട്ടില്‍ സംസാരിച്ച് നില്‍ക്കുന്ന ഷോട്ടാണത്. വേണമെങ്കില്‍ പഞ്ചാരയടിക്കുന്നതെന്ന് പറയാം. കൂടെ മറ്റു താരങ്ങളും ഉള്ളതിനാല്‍ വളരെ കംഫര്‍ട്ടബിള്‍ ആയി തോന്നിയിരുന്നു. അതുകൊണ്ട് ഷോട്ട് ഓക്കെ എന്ന് പറഞ്ഞത് വളരെ എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞു.
ഇന്നസെന്‍റും ചാക്കോച്ചനും?
വിലമതിക്കാനാകാത്തത് എന്ന് തോന്നുന്നത് ഇന്നസെന്‍റ് അങ്കിളുമായുള്ളകോമ്പിനേഷന്‍ സീനുകളാണ്. ആ ഷോട്ടുകള്‍ എനിക്ക് വളരെ നല്ളൊരു എക്സ്പീരിയന്‍സായിരുന്നു. ഇത്രയും സീനിയറായ ആര്‍ട്ടിസ്റുകളോടൊപ്പം വര്‍ക്ക് ചെയ്യുക എന്നത് എനിക്ക് വളരെ ടെന്‍ഷന്‍ ഉള്ളകാര്യമായിരുന്നു. പക്ഷേ അങ്കിള്‍ വളരെ സപ്പോര്‍ട്ടീവ് ആയിരുന്നത് കാരണം വളരെ കംഫര്‍ട്ടബിള്‍ ആയി. നമ്മള്‍ അറിയാതെ തന്നെ ചെയ്തുപോകും. നമ്മളിലുള്ള കഴിവുകള്‍ നമ്മള്‍ അറിയാതെ പുറത്തെടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍െറ സാന്നിദ്ധ്യം തന്നെ അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചാക്കോച്ചനും വളരെ സഹായകരമാണ്. നമുക്ക് കാര്യങ്ങള്‍ പറഞ്ഞു തരും. അങ്ങനെ ചെയ്യ്. ഇങ്ങനെ ചെയ്യ് എന്നൊക്കെ. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ഭംഗിയാകും. കുറച്ചുകൂടെ സ്വാഭാവികത തോന്നും. എന്നൊക്കെ നിര്‍ദ്ദേശങ്ങള്‍ തരുമായിരുന്നു.
ദിവ്യയുമായി ആരെങ്കിലും താരതമ്യപ്പെടുത്തിയിട്ടുണ്ടോ?
ഇതുവരെ അങ്ങനെയൊന്ന് കേട്ടില്ള. ഡ്രസ് ചെയ്ത് വരുമ്പോള്‍ കാഴ്ച യില്‍ രണ്ടുപേരും ഒരുപോലെയുണ്ടെന്ന് പറയുന്നുണ്ട്. പക്ഷേ അഭിനയത്തിന്‍െറ കാര്യത്തില്‍ ചേച്ചിയെപ്പോലെയുണ്ട് എന്ന് ആരും പറഞ്ഞുകേട്ടില്ള. ഇനി സ്ക്രീനില്‍ വരുമ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം എന്താകുമെന്ന് എനിക്ക് അറിയില്ള. ഉസ്താദാണ് ചേച്ചിയുടെ എനിക്ക് ഇഷ്ടപ്പെട്ട സിനിമ. പിന്നെ ആകാശഗംഗയും.
Tuesday, June 28, 2011
Monday, June 20, 2011
വേറിട്ട വഴികളില്‍ നരേന്‍
നരേന്‍ എന്ന പേരിന് അര്‍ത്ഥം നല്ല മനുഷ്യന്‍ എന്നാണ്. എന്നാല്‍ ആ അര്‍ത്ഥത്തിനുംമേലെ, നല്ല കഥാപാത്രങ്ങളെ കിട്ടാനും അവ മികച്ചതാക്കാനും ആഗ്രഹിക്കുന്ന നടനാണ് നരേന്‍. ഒരിക്കല്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് സമാനമായവ വീണ്ടും വന്നാല്‍ 'നോ' പറയാന്‍ നരേന് കഴിയുന്നത് അതുകൊണ്ടാണ്. ഏകദേശം രണ്ടുവര്‍ഷത്തിന്ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന നരേന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുരുഷന്റെ' സെറ്റില്‍വച്ച് ഫ്ളാഷ് സിനിമയുമായി സംസാരിച്ചു:
വീരപുരുഷനിലെ അബ്ദുറഹ്മാന്‍ സാഹിബായി അഭിനയിക്കാന്‍ വേണ്ടി നടത്തിയ മുന്നൊരുക്കങ്ങള്‍ എന്താണ്?
ആദ്യം സ്ക്രിപ്റ്റ് വായിച്ചു. ഇത് സാധാരണ ഒരുകഥയാണെങ്കില്‍ അത് എങ്ങനെ വേണമെങ്കിലും പെര്‍ഫോം ചെയ്യാം. നമ്മുടെ ഇഷ്ടം. അത്വേണ്ട, ഇത് വേണ്ട എന്നൊക്കെ ഡയറക്ടര്‍ പറയും. എന്നാല്‍ വീരപുത്രനില്‍ നമ്മള്‍ അബ്ദു റഹ്മാന്‍ സാഹിബിനെക്കുറിച്ച് അറിഞ്ഞിട്ടുളള കാര്യങ്ങളില്‍നിന്ന് മാറി ചെയ്യാനാകില്ല. സാഹിബ് എപ്പോഴും വേഗതയില്‍ നടക്കുന്ന ആളാണ്. എന്നാല്‍ എല്ലാ സീനിലും അങ്ങനെ നടക്കാനാകില്ല. പിന്നെ വളരെ റൊമാന്റിക് ആയിരുന്നു. ഭാര്യയുമായി നല്ല സ്നേഹത്തിലായിരുന്നു. എല്ലാ ഭാരങ്ങളും ഇറക്കിവയ്ക്കുന്നത് ഭാര്യയുടെ അടുത്താണ്. പിന്നെ ആളൊരു മൃഗസ്നേഹി കൂടിയാണ്.
സാഹിബുമായി നേരിട്ട് പരിചയമുള്ളവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരുന്നു. അതുകൊണ്ട് സാഹിബിനെ എല്ലാര്‍ക്കും ആരാധന കലര്‍ന്ന പേടിയായിരുന്നു. സുഹൃത്തുക്കള്‍ക്കടക്കം. ഒരിക്കലും നുണ പറയാത്ത ആളാണ്. അങ്ങനെ കുറെ ക്വാളിറ്റീസ് ഉണ്ട്. ഇങ്ങനത്തെ കുറെ കാര്യങ്ങള്‍ ചാവക്കാടിനടുത്തുള്ള മാടഞ്ചേരിയിലുള്ള റഷീദില്‍നിന്നും മനസിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ബാപ്പ സാഹിബിന്റെ കൂട്ടുകാരനായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരുടെയും കുടുംബാംഗങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധുക്കളുമായും സംസാരിച്ചിരുന്നു. അവരൊക്കെ പറഞ്ഞ കാര്യങ്ങള്‍ വീരപുത്രനിലെ അഭിനയത്തിന് മുതല്‍ക്കൂട്ടാകുന്നു.
മലയാളത്തെ മറന്നത് പോലെ?
കഴിഞ്ഞ വര്‍ഷം രണ്ടുമൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. പലതും നടന്നില്ല. ഇഷ്ടപ്പെട്ട കഥ കിട്ടിയപ്പോഴും ചെയ്യാന്‍ സാധിച്ചില്ല. തമിഴില്‍ ആ സമയത്ത് നല്ല തിരക്കിലായി. തമ്പിക്കോട്ടെയുടെ തിരക്കില്‍ ഞാന്‍ ഒന്നരവര്‍ഷം പെട്ടുപോയി. നാലുമാസം മുമ്പാണ് അത് റിലീസായത്. അത് വിചാരിച്ചപോലെ തീര്‍ക്കാനായില്ല. മലയാളത്തിലാണെങ്കില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നു. എന്നാല്‍ തമിഴില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. അവിടെ നാലഞ്ചു മാസമെടുക്കും ഒരു സിനിമ തീരാന്‍. ആ സമയം കൊണ്ട് നമുക്ക് ഇവിടെ രണ്ടുമൂന്ന് പടം തീര്‍ക്കാം.
തമ്പിക്കോട്ടൈ നഗരത്തെക്കാള്‍ ഗ്രാമത്തെയാണ് ആകര്‍ഷിച്ചത്....?
തമ്പിക്കോട്ടൈ ബേസിക്കലി ഒരു എക്ളാസ് സെന്റര്‍ ഫിലിം ആയിരുന്നില്ല. നഗരത്തിലെ ക്രൌഡിനുള്ള സിനിമയല്ല അത്. ഈ സിനിമയില്‍ എനിക്കുണ്ടായ വിഷമങ്ങളിലൊന്ന് വിചാരിച്ചപോലെ പെട്ടെന്ന് തീര്‍ക്കാനായില്ലെന്നതാണ്. കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടിവന്നു. പിന്നെ വിതരണരംഗത്ത് ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. പുതിയ പ്രൊഡ്യൂസര്‍ ആയതുകൊണ്ട് അയാള്‍ക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. പുതിയ പ്രൊഡ്യൂസര്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് എങ്ങനെയാണ് പെട്ടുപോകുന്നത്, അതൊക്കെ ഏകദേശം ഞാന്‍ പഠിച്ചു. കൂടെ അയാളും. പടത്തെക്കുറിച്ച് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിതരണരംഗത്തെ പാളിച്ചകള്‍കാരണം അത് മുതലാക്കാനായില്ല.
തമിഴിനോട് താല്‍പര്യക്കൂടുതല്‍?
തമിഴില്‍ നില്‍ക്കാനാണ് താല്‍പര്യം എന്ന് പറയാനാകില്ല. ഇഷ്ടപ്പെട കഥാപാത്രങ്ങള്‍ വരുന്നത് കൊണ്ടാണ് സത്യത്തില്‍ തമിഴ് സിനിമ ചെയ്യുന്നത്. മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം തമിഴില്‍നിന്ന് കിട്ടില്ല. രണ്ടിടത്തും അന്തരീക്ഷംവേറെയാണ്. അവിടെ ഒറ്റ മലയാളി പോലും ഇല്ല. ഒരു അന്യനാണ് നമ്മളവിടെ. അവിടേക്കാള്‍ എത്രയോ ഭേദമാണിവിടെ. അങ്ങനെ നോക്കുകയാണെങ്കില്‍ നമ്മള്‍ ഒരു പടവും അവിടെ ചെയ്യില്ല. പക്ഷേ അതല്ല, ഒരു പടം സെലക്ട് ചെയ്യാനുള്ള മാനദണ്ഡം. എനിക്ക് കുറെക്കൂടെ ശക്തമായ കഥാപാത്രങ്ങള്‍ അവിടെ നിന്നാണ് വരുന്നത്. നല്ല പടങ്ങളാണെങ്കില്‍ ഏത് ഇന്‍ഡസ്ട്രിയിലും ചെയ്യാം.
സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?
ബേസിക്കലി ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്നെക്കാളും നല്ല മനുഷ്യനായാല്‍ കൊള്ളാമെന്നുണ്ട്. അല്ലെങ്കില്‍ എന്നെപ്പോലുള്ള ആളാകണം. അല്ലെങ്കില്‍ ഞാന്‍ ഇന്‍സ്പയേഡ് ആകുന്ന ഒരാളാകണം. നല്ല ഇന്‍സ്പിറേഷന്‍ നല്‍കുന്ന കഥാപാത്രമായിരിക്കണം. അങ്ങനെ രണ്ടുമൂന്ന് കാര്യങ്ങളേ ഉള്ളൂ. ഇതൊന്നും അല്ലെങ്കില്‍ ഞാന്‍ സിനിമ ചെയ്യാറില്ല. ചെയ്യാന്‍ തോന്നാറുമില്ല. പിന്നെ എനിക്ക് ചെയ്യാന്‍ പറ്റുന്നതായിരിക്കണം.
ആദ്യ സിനിമയായ നിഴല്‍ക്കുത്തിന്റെ നിഴലില്‍നിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടത്?
ഒരു പടം വിജയിച്ചാല്‍ അതു പോലുളള മുപ്പത് സിനിമ വരും. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് മാക്സിമം അവഗണിക്കുക തന്നെ ചെയ്യണം. ഫോര്‍ ദി പീപ്പിള്‍ കഴിഞ്ഞപ്പോഴും പൊലീസ് കഥാപാത്രങ്ങള്‍ ധാരാളം വന്നിരുന്നു. അവ ചെയ്യാതിരിക്കുക. ചെയ്യാതിരിക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകും. ചില പ്ളസും മൈനസും ഉണ്ട്. അവഗണിച്ചപ്പോള്‍ ഒരു വര്‍ഷത്തെ ഇടവേളയുണ്ടായി. നാലഞ്ചുപടങ്ങള്‍ ചെയ്യാതെ വിട്ടു. അതുകൊണ്ട് ഒരു അച്ചുവിന്റെ അമ്മ കിട്ടി. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് നമ്മെ തേടി വരും. പക്ഷേ അത് വൈകിയിട്ടാണ് വരുന്നതെന്ന് മാത്രം.
ഭാവി പരിപാടികള്‍?
സിനിമയുടെ മറ്റുമേഖലകളിലേക്ക് ചെല്ലണം. ഒരു സിനിമ സംവിധാനം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ അത് ഉടനെ ഉണ്ടാകില്ല. ആദ്യമെല്ലാമൊന്ന് പഠിക്കട്ടെ. ഇപ്പോഴുള്ള ശ്രദ്ധ അഭിനയരംഗത്ത് നേട്ടമുണ്ടാക്കുക എന്നത് മാത്രം.

Thursday, May 26, 2011
റെയ്ന്‍ പോലെ റൈയ്മ
പാരമ്പര്യം ഏറെയുണ്ട് റൈയ്മാ സെന്നിന്. ഭാഗ്യവും. സിനിമയില്‍ മാത്രമല്ല ചരിത്രത്തിലും. മുത്തശ്ശി സുചിത്ര സെന്‍ബംഗാളിലെ ഇതിഹാസ സിനിമാ താരം. അമ്മയും പ്രശസ്ത, മൂണ്‍ മൂണ്‍ സെന്‍. കൂടാതെ സഹോദരിയാണെങ്കിലോ റിയ സെന്‍, ബോളിവുഡിലെ മിന്നും താരം. അച്ഛന്‍ ഭരത് ദേവ് വര്‍മ്മ ത്രിപുരയിലെ രാജവംശത്തില്‍ പിറന്നു. രാജ കുടുംബങ്ങളുമായുള്ള ബന്ധം ത്രിപുരയില്‍ ഒതുങ്ങുന്നില്ല. ജയ്പൂര്‍, കൂച്ച് ബീഹാര്‍, ബറോഡ തുടങ്ങിയ രാജവംശങ്ങളുമായും റൈയ്മയ്ക്ക് രക്ത ബന്ധങ്ങളുണ്ട്. ഇതൊക്കെയാണെങ്കിലും ഇന്ത്യയൊട്ടുക്ക് റൈയ്മ അയലത്തെ പെണ്‍കുട്ടിയാണ്. റിയ കച്ചവട സിനിമയുടെ മുഖമാണെങ്കില്‍ റൈയ്മയ്ക്കുള്ളത് ആര്‍ട്ട സിനിമയെന്ന ലേബലാണ് കൂടുതലുള്ളത്.
ഇത്രയൊക്കെ പോരേ മക്കള്‍ രാഷ്ട്രീയം പോലെ മക്കള്‍ സിനിമ കളിക്കാന്‍. എന്നാല്‍ റൈയ്മ പറയും. അതൊക്കെ വെറുതെ. നിങ്ങള്‍ക്ക് ആദ്യ സിനിമ ലഭിക്കാന്‍ നിങ്ങളുടെ പാരമ്പര്യം സഹായകരമാകും എന്നാല്‍ തുടര്‍ന്ന് സിനിമാ രംഗത്ത് പിടിച്ച് നില്‍ക്കണമെങ്കില്‍ കഴിവുണ്ടായേ തീരൂ. നിങ്ങളുടെ അഭിനയം സംവിധായകനും അതിലുപരി പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കില്‍ വന്നവഴി മടങ്ങി വീട്ടിലിരിക്കാനേ സാധിക്കുകയുള്ളൂ. കഴിവാണ് എല്ലാ രംഗത്തും സഹായകരമാകുക. പാരമ്പര്യത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. എന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വീട്ടില്‍നിന്ന് ലഭിച്ചു എന്നത് എനിക്ക് കിട്ടിയ വലിയ ഭാഗ്യമായി കരുതുന്നു. എന്റെ ഭാവി തിരഞ്ഞെടുക്കാന്‍ അച്ഛനും അമ്മയും എന്നെ അനുവദിച്ചു.
സിനിമാ ലോകത്ത് റൈയ്മയെ മുത്തശ്ശി സുചിത്ര സെന്നുമായി താരതമ്യം ചെയ്യുക പതിവാണ്. അമ്മയെയും സഹോദരി റിയയെയും ഇക്കാര്യത്തില്‍ എല്ലാവരും വെറുതേ വിട്ടു. എന്നാല്‍ റൈയ്മയെ കരിയറിന്റെ തുടക്കത്തില്‍ ജനം എന്നെ മുത്തശിയുമായി താരതമ്യപ്പെടുത്താറുണ്ടായിരുന്നു. മുത്തശിയെപ്പോലെ അഭിനിയക്കുന്നു എന്ന് ധാരാളം പേര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചോക്കേര്‍ ബാലി, പരിനീത തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് ശേഷം പ്രേക്ഷകര്‍ എന്നെ ഞാനായി അംഗീകരിച്ചു. ഋതുപര്‍ണ ഘോഷിന്റെ ചോക്കേര്‍ ബാലിയാണ് എനിക്ക് ബ്രേ്ക്കത്രൂ നല്കിയത്. ഇപ്പോള്‍ മുത്തശിയുമായി താരതമ്യപ്പെടുത്തുന്നത് കുറഞ്ഞിട്ടുണ്ട്. മുത്തശി ചെയ്തിട്ടുള്ള സിനിമകള്‍ എല്ലാം ബംഗാളി സിനിമ ചരിത്രത്തിന്റെ ഭാഗമാണ്. അവര്‍ക്കൊപ്പം അല്ലെങ്കില്‍ അവരെ മറികടക്കാനുള്ള ടാലന്‍ഡ് എനിക്ക് ഉള്ളതായി കരുതുന്നില്ല. അവര്‍ അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങളെ എനിക്ക് റീമേക്ക് ചെയ്യണമെന്ന ആഗ്രഹവുമില്ല. നല്ല സിനിമകള്‍ ചെയ്ത് എന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കണമെന്ന ആഗ്രഹമേ ഉള്ളൂ.
മുത്തശിയുടെ പ്രത്യേകത അവരുടെ വ്യക്തിത്വമാണ്. നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും ്അവയെ മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു.
വീരപുത്രനെന്ന ചരിത്ര സിനിമയിലെ അഭിനയത്തിലൂടെ അവാര്‍ഡ് ലക്ഷ്യമിടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ റൈയ്മ വിനയാന്വിതയാകും. അവാര്‍ഡിന് വേണ്ടിയല്ല അഭിനിയക്കുന്നത്. സംവിധായകനെയും പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്ന് ആഗ്രഹം മാത്രമേ ഉള്ളൂ.
സഹോദരി റിയെക്കുറിച്ച്... ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. എനിക്ക് ന്ല്ല ഉപദേശങ്ങള്‍ നല്കാറുണ്ട്. എന്റെ സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്തുന്നതില്‍ അമ്മയും റിയയും സഹായിക്കാറുണ്ട്. കുട്ടിക്കാലത്ത് ഞങ്ങള്‍ തമ്മില്‍ തല്ല് കൂടാറുണ്ടായിരുന്നു. ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ വളരെ രസകരമായി തോന്നുന്നു. സിനിമയില്‍ ഞങ്ങള്‍തമ്മില്‍ മത്സരമൊന്നുമില്ല. രണ്ടുപേര്‍ക്കും ലഭിക്കുന്ന റോളുകളെക്കുറിച്ച് അസൂയയും ഇല്ല. റോളുകളെക്കുറിച്ച് പരസ്പരം സംസാരിക്കാറുണ്ട്. ധാരാളം പേരുമായി മത്സരിക്കാനുള്ളപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തിനാ മത്സരിക്കുന്നത്. എനിക്ക് വളരെയധികം പ്രോത്്‌സാഹനം തരുന്നത് വീട്ടുകാരാണ്. അതില്‍ റിയയ്ക്കും നല്ലൊരു പങ്കുണ്ട്.
ഇഷ്ടതാരം കുട്ടിക്കാലത്ത് ഷാരൂഖ്ഖാന്‍. ഇപ്പോള്‍ രാഹുല്‍ബോസിന്റെ ഒക്കെ അഭിനയം ഇഷ്ടമാണ്.
അപര്‍ണ സെന്നിന്റെ ജാപ്പനീസ് വൈഫിലെ അഭിനയമാണ് റൈയ്മ സെന്നിന് മലയാള സിനിമയിലേക്കുള്ള പാത തുറന്നത്. അതിലെ അഭിനയം ഇഷ്ടപ്പെട്ട വീരപുത്രന്റെ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് വീരപുത്രനില്‍ നരേന്റെ നായികയായി റൈയ്മയെ തീരുമാനിക്കുകയായിരുന്നു.
പേരിലെ സാമ്യം റൈയ്മയെ പോകുന്നിടത്തെല്ലാം റീമാ സെന്നായി ആളുകള്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

Monday, May 02, 2011
ബാച്ചിലര്‍ ആസിഫ് അലി സ്പീക്കിംഗ്
മൊബൈല്‍ ഫോണ്‍ അലര്‍ജിയാണോ...
കൂട്ടുകാരുടെ എല്ലാരുടെയും പ്രശ്‌നമിതാണ്. വീട്ടുകാര് വരെ ചോദിക്കുന്നത് ഇതാണ്. ആരെങ്കിലും മരിച്ചുപോയാല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന്...കൂട്ടുകാരെ ഒക്കേ ഞാന്‍ വൈകുന്നേരം റൂമില്‍പോയി തിരക്കൊക്കെ ഒഴിയുമ്പോള്‍ അങ്ങോട്ട് വിളിക്കും. അല്ലാതെ എന്നെ ഇങ്ങോട്ട് വിളിച്ചാല്‍ ആര്‍ക്കും കിട്ടാറില്ല. സിബി സാറ് അടക്കമുള്ളവര്‍ എന്നോട് പറയുന്ന കാര്യമാണിത്. നിന്നെ ഒരു ആവശ്യത്തിന് വിളിച്ചാല്‍ കിട്ടില്ലെന്ന്. അതൊരു പ്രശ്‌നമാണ്. ഒരുതരത്തിലും എനിക്ക് ഓവര്‍കം ചെയ്യാന്‍ പറ്റുന്നില്ല.
ഇമെയിലുമായിട്ട്....
ഇതുപറഞ്ഞത് പോലെയാണ്. ലൊക്കേഷനില്‍വച്ച് എനിക്ക് ഒന്നും ഉണ്ടാകാറില്ല. പക്ഷേ റൂമിലെത്തിയശേഷം മെയിലുകള്‍ ചെക്ക് ചെയ്യാറുണ്ട്. ഫേസ് ബുക്കിലുണ്ട്. അങ്ങനെ അപ്‌ഡേറ്റ്‌സ് എല്ലാം കാണാറുണ്ട്. പിന്നെ ഫോണിലെ മിസ്ഡ് കാള്‍സെല്ലാം ചെക്ക് ചെയ്യും. മെസേജസ് നോക്കും. അത്യാവശ്യം ആണെങ്കില്‍ തിരികെ വിളിക്കും.
മൊബൈല്‍ കല്്പ്പാണ്....
ആവശ്യമില്ലാത്ത ബന്ധങ്ങളിലേക്ക് പോകാതിരിക്കാന്‍ ഇങ്ങനെ ഒരു ശീലം നല്ലതാണ്. കേട്ടിട്ടുള്ള അനുഭവങ്ങളില്‍ പലതും ഫോണിലൂടെ സംസാരിച്ച് സംസാരിച്ച് വേണ്ടാത്ത ബന്ധങ്ങളിലേക്ക് പോയിട്ടുള്ളതാണ്. ഞാന്‍ മനസിലാക്കിയിട്ടുള്ളത് വച്ച് എല്ലാ ബന്ധങ്ങളോടും അത്യാവശ്യം ഡിസ്റ്റന്‍സ് കീപ്പ് ചെയ്യുമ്പോള്‍ ആ ബന്ധങ്ങള്‍ക്ക് ഒരുരസമുണ്ട്. അടുക്കുന്തോറുമാണ് എല്ലാവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകുക.
റഫ് ആയ നായകവേഷങ്ങള്‍....
റഫ് ആയ നായകവേഷങ്ങള്‍ മനപ്പൂര്‍വ്വം ചെയ്യുന്നതല്ല. ഒരുപക്ഷേ എന്റെ ടേസ്റ്റ് അതായത് കൊണ്ട് സംഭവിക്കുന്നതാകാം.ഒരുകാര്യമേ ഞാന്‍ നോക്കാറുള്ളൂ. ഒരു കാരക്ടറിനോട് സാമ്യമുള്ള വേറൊരു കാരക്ടര്‍ ഞാന്‍ ചെയ്തിട്ടില്ല. എന്റെ ഇത്രയും നാളത്തെ സിനിമയിലെല്ലാം ഡിഫറന്റ് ആയിട്ടുള്ള കാരക്ടേഴ്‌സ് ആണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഋതുവില്‍ ഒരു ഐടി പ്രൊഫഷണലാണ്. അതില്‍ അവനൊരു ഒത്തിരി സെല്‍ഫിഷാണ്. രണ്ടാമത്തെ സിനിമ കഥ തുടരുമ്പോളില്‍ ഞാനൊരു ഭര്‍ത്താവാണ്. എനിക്ക് കിട്ടിയ ബ്രേക്കാണ് ആ കാരക്ടര്‍. അപൂര്‍വരാഗത്തില്‍ ക്രുവല്‍ ആയിട്ടുള്ള ഫ്രണ്ട്. ഈ ഒരു ജനറേഷനിലുള്ള ആള്. അങ്ങനെ എല്ലാ കാരക്ടേഴ്‌സും ഞാന്‍ മാക്‌സിമം ഡിഫറന്‍സ് കീപ്പ് ചെയ്യാറുണ്ട്. ബോധപൂര്‍വ്വം ചെയ്യുന്നതാണ്. കാരണം ഒരിക്കലും റിപ്പീറ്റ് ചെയ്യരുതെന്നുണ്ട്.
പിന്നെ ലൗസ്റ്റോറീസ് ചെയ്യാത്തതെന്നുവച്ചാല്... ലൗസ്‌റ്റോറീസ് ചെയ്യുമ്പോള്‍ നല്ല ഡിഫറന്‍സുള്ള... നല്ല ഫീലുള്ള ഒരെണ്ണം ചെയ്യണം. അല്ലാതെ ഒരിക്കല്‍ കണ്ടത് റിപ്പീറ്റ് ചെയ്യുന്നതിനോട് എനിക്ക് താല്‍പര്യമില്ല.വീണ്ടുമൊരു അനിയത്തിപ്രാവ് ചെയ്യുന്നതിനോട് താല്‍പര്യമില്ല. വിണൈ താണ്ടി വരുവായ എന്ന സിനിമയാണ് അടുത്ത കാലത്തായി കണ്ട ഏറ്റവും റൊമാന്റിക്ക് ആയ പടം. അങ്ങനെ ഒരു ഡിഫറന്റായ ഫീലുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ്.
അത്തരം കഥാപാത്രങ്ങള്‍ ആസിഫിന്റെ വഴിക്ക് വരുന്നുണ്ടോ...
പിന്നെ... ഇപ്പോള്‍ വയലിനില്‍ ഞാന്‍ ചെയ്തത്. റൊമാന്റിക്കായ ഫീലുള്ള ഒരു ഫാമിലി സബ്ജക്ടാണ്. അതും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വെറൈറ്റിയായ കഥാപാത്രമാണ്. ഫാമിലി ഓഡിയന്‍സിന് ഫെമിലിയര്‍ ആയിട്ടുള്ള ഒരു ഫേയ്‌സല്ല ഞാന്‍. അത് മാറി വയലിനിലൂടെ ഫാമിലി ഫിഗര്‍ ആകുമെന്ന പ്രതീക്ഷ എനിക്കുണ്ട്. പിന്നെ മലയാളത്തില്‍ മ്യൂസിക്കല്‍ ലൗസ്റ്റോറി എന്ന് എല്ലാരും പറയുമ്പോള്‍ പാട്ടിന് പ്രാധാന്യം ഉള്ളതായിരിക്കും. എന്നാല്‍ മ്യൂസിക്കിന് പ്രാധാന്യം ഉള്ള കൈഌമാക്‌സും മ്യൂസിക് ലീഡ് ചെയ്യുന്ന സ്റ്റോറി ലൈനുമാണ് വയലിനുള്ളത്. അടുത്ത കാലത്തിറങ്ങിയതില്‍ നൂറുശതമാനം മ്യൂസിക്കല്‍ ലൗസ്റ്റോറി എന്ന് പറയുന്നത് വയലിന്‍ മാത്രമായിരിക്കും. സിബി സാറിനൊപ്പം എന്റെ രണ്ടാമത്തെ സിനിമയാണ്. ഒരു സംവിധായകന്‍ ഒരു ആക്ടറിനെ രണ്ടാമതും വിളിക്കുക എന്ന് പറഞ്ഞാല് അയാളുടെ കഴിവില്‍ എന്തെങ്കിലും തോന്നിയിട്ടാകണം. ഒരു ആക്ടറെന്ന നിലയില്‍ അതെനിക്കൊരു അംഗീകാരമാണ്. അതുതന്നെയാണ് വയലിനില്‍ എനിക്കുള്ള ഏറ്റവും വലിയ പ്രതീക്ഷയും.
റിമയുമായുള്ളത് ലക്കി ജോഡിയാണോ...
ലക്കി ജോഡിയെന്ന് പറയാനാകില്ല. കാരണം അങ്ങനെ സംഭവിക്കുന്നു എന്നേയുള്ളൂ. ഞങ്ങള്‍ ഒരുമിച്ച് വന്ന ജനറേഷനിലെ ആക്ടേഴ്‌സ് എന്നനിലയില്‍ റിപ്പീറ്റ് ചെയ്യുന്നേ ഉള്ളൂ. പിന്നെ ആദ്യത്തെ സിനിമ മുതല്‍ ഞങ്ങള്‍ ഒരുമിച്ചായത് കൊണ്ട് ഞങ്ങള്‍ തമ്മിലൊരു ഫ്രണ്ട്ഷിപ്പുണ്ട്. ഒരുപാട് സിനിമകള്‍ ഞങ്ങളൊരുമിച്ച് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ പലതും പരസ്പരം ഡിസ്‌കസ് ചെയ്ത് മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്‍ഡില് വേണ്ടാന്ന് വച്ചതാണ്. ഇതിലിപ്പോള്‍ അങ്ങനെ സംഭവിച്ചുപോയി എന്നേയുള്ളൂ.
വരുന്ന ഓഫറുകളെക്കുറിച്ച് റിമയുമായി ഡിസ്‌കസ് ചെയ്യാറുണ്ടോ...
എനിക്ക് വരുന്ന ഓഫറുകളിലെ സ്‌ക്രിപ്പറ്റ് കേട്ടിട്ട് അതില്‍ കൂടെ അഭിനയിക്കുന്നവരുമായി ഡിസ്‌കസ് ചെയ്യാറുണ്ട്.അതില്‍ എല്ലാവര്‍ക്കും സാറ്റിസ്‌ഫൈഡായിട്ടുള്ളതുമാത്രമേ ഞാന്‍ സൈന്‍ ചെയ്യാറുള്ളൂ. ഞാന്‍ വിശ്വസിക്കുന്നത് ഒരു പടം ചെയ്തില്ലെങ്കില്‍ ചെയ്തില്ലാ എന്നേ ഉള്ളൂ. പക്ഷേ ഒരുപടം ചെയ്തിട്ട് ചീറ്റി പോകുകയെന്ന് പറഞ്ഞാല് അത് ഭയങ്കര പ്രശ്‌നമാണ്. മാക്‌സിമം ഇതിലൊന്നും പെടാതെ മുന്നോട്ട് പോകുന്നുണ്ട്. പിന്നെ ഓപ്ഷന്‍സ് കുറവാണ്.
സിനിമയില്‍ വന്നതിനോട് വീട്ടുകാര്‍ക്കുള്ള എതിര്‍പ്പ് കുറഞ്ഞോ...
ഒരു മുസ്‌ളീം ഫാമിലിയില്‍നിന്ന് സിനിമയിലേക്ക് വന്നപ്പോഴുണ്ടായ പ്രശ്‌നങ്ങളായിരുന്നു അത്. ഇപ്പോള്‍ കുഴപ്പമില്ല. അവരൊക്കെ സിനിമ കണ്ട് അഭിപ്രായങ്ങള്‍ പറയാറുണ്ട്. ട്രാഫിക്ക് കണ്ടിട്ട് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഹയര്‍ സ്റ്റഡീസിന് പോകാത്തത് അവര്‍ക്ക് വിഷമമായിരുന്നു. പിന്നെ സിനിമ എത്രമാത്രം ശാശ്വതമാണ് എന്നതും പ്രശ്‌നമുണ്ടാക്കി. എനിക്ക് അറിയാവുന്ന ഒരുപാട് പേര്‍ സിനിമയ്ക്ക് വേണ്ടി നടന്ന് സമയം കളഞ്ഞതല്ലാതെ ഒന്നുംസംഭവിച്ചില്ല. അതുകൊണ്ടൊരു പേടി. ഏതൊരു പാരന്‍്‌സും ചെയ്യുന്നത് മാത്രമേ അവരും ചെയ്തുള്ളൂ.
സിനിമയിലേക്ക് വന്നത് ഗാംബഌംഗായിരുന്നോ...
അല്ല. എന്റെ വലിയൊരു ഡ്രീമായിരുന്നു സിനിമയില്‍ വരണമെന്നത്. തിരക്കുള്ള നടനായി വളരെക്കാലം സിനിമയില്‍ നില്‍ക്കണമെന്നത് എന്റെ വലിയൊരു സ്വപ്‌നമായിരുന്നു. അത് എനിക്ക് ഒരിക്കലുമൊരു ഗാംബഌംഗല്ല.
കുറെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ സ്വന്തം പേഴ്‌സണാലിറ്റി മാറും എന്ന് കേട്ടിട്ടുണ്ട്. അത് ഫീല്‍ ചെയ്തിട്ടുണ്ടോ...
അത് ഞാനും കേട്ടിട്ടുണ്ട്. അങ്ങനെ ആകാതിരിക്കാന്‍ ഞാന്‍ മാക്‌സിമം ശ്രമിക്കുന്നുണ്ട്. ഒരിക്കലും കാമറയുടെ മുന്നിലല്ലാതെ ഞാന്‍ അഭിനിയിച്ചിട്ടില്ല. ദേഷ്യം വരുമ്പോള്‍ ഞാന്‍ ദേഷ്യപ്പെടാറുണ്ട്. എനിക്ക് സന്തോഷം വരുമ്പോള്‍ ചിരിക്കാറുണ്ട്. ഒരു ആക്ടര്‍ എന്ന നിലയില്‍ ഒരു കാരക്ടറിനെയും കാമറയുടെ പിന്നിലേക്ക് കൊണ്ട് വന്നിട്ടില്ല. ഒരിക്കലും എന്റെ ഫ്രണ്ട്‌സിനോടോ എന്നെ കാണാന്‍ വരുന്നവരോടോ ഫേക്ക് ചെയ്ത് പെരുമാറിയിട്ടില്ല. ഒരു സ്‌ക്രിപ്റ്റ് പോലും എനിക്ക് താല്‍പര്യമില്ലെങ്കില്‍ അത് അപ്പോള്‍ പറയും. ഒരു ഡ്യുവല്‍ പേഴ്‌സണാലിറ്റിയില്‍ വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. ഞാന്‍ ആഗ്രഹിക്കുന്നത് ആസിഫലി എന്ന ആള്‍ എങ്ങനെ ആയിരുന്നുവോ അങ്ങനെ ആയിരിക്കണം എന്നാണ്. എന്റെ ഫൈനാന്‍ഷ്യല്‍ ബാക്ക്ഗ്രൗണ്ടോ എന്റെ സിനിമകളോ ഡെവലപ്പ് ചെയ്യുന്നതല്ലാതെ ഞാന്‍ എന്ന ക്യാരക്ടര്‍ മാറുന്നതിനോട് യോജിപ്പില്ല. ഞാന്‍ ഇങ്ങനെ ഒരു കാരക്ടര്‍ ആയത് കൊണ്ടാണ് ഇത്രയും ആഗ്രഹിച്ച് സിനിമയില്‍ എത്തിയതും സിനിമയില്‍ ഒത്തിരി നല്ല ബന്ധങ്ങളുണ്ടാക്കാന്‍ കഴിഞ്ഞതും എന്റെ ഈ കാരക്ടര്‍ കൊണ്ടാണ്. അത് മാറ്റാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
പുതുതലമുറയിലെ താരങ്ങള്‍ അഹങ്കാരികളാണോ...
പൊതുവേ നമ്മള് കേള്‍ക്കുന്നതാണിത്. ലൊക്കേഷനില്‍ ഷോട്ട് എടുത്തുകൊണ്ടിരിക്കെ ബാക്കില്‍നിന്ന് രണ്ടുപേര്‍ സംസാരിക്കുന്നു. ഞാന്‍ തിരിഞ്ഞ് ഒന്ന് ചുമ്മാതിരിക്കാമോ എന്ന് ചോദിച്ചാല്‍... ആരിവന്‍... ഇന്നലെ വന്നവന്‍ കിടന്ന് ബഹളം വയ്ക്കുന്നു. അങ്ങനെ പറഞ്ഞാന്‍ ഞാന്‍ അഹങ്കാരിയാണ്. പക്ഷേ എന്റെ ആവശ്യമാണത്. ഷോട്ടെടുക്കുമ്പോള്‍... ഞാന്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കോണ്‍സെന്‍ട്രേഷന്‍ വേണം. അത് പറയുമ്പോള്‍ എന്നെ അഹങ്കാരി ആയിട്ട് കാണും. സ്‌ക്രിപ്പ്റ്റ് ചോദിച്ചാല്‍ ഞാന്‍ അഹങ്കാരിയായി. സിനിമ ചെയ്യാനായി ഒരു സംവിധായകന്‍ എന്റെ അടുത്ത് വരുന്നു. അപ്പോള്‍ ഞാന്‍ ഫുള്‍ സ്‌ക്രിപ്റ്റ് വേണമെന്ന് പറയുന്നത് ഇത്രയും നാളുമില്ലാത്ത കീഴ്‌വഴക്കമാണത്. പെട്ടെന്ന് സ്‌ക്രിപ്്റ്റ് ചോദിക്കാന്‍ ഇവന്‍ ആരാണ്. അപ്പോള്‍ സംസാരം വരും. ഈ അടുത്ത കാലത്താണ് പലഹീറോസും സ്‌ക്രിപ്റ്റ്് ചോദിച്ച് സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ഇതിനുമുമ്പ് വണ്‍ലൈന്‍ പറയുന്നത് കേട്ട് ലൊക്കേഷനില്‍വന്ന് ആരാണ് എന്താണെന്ന് ഒരു ഐഡിയയുമില്ലാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. അങ്ങനെ നില്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ കഴിവുകളും ലിമിറ്റേഷന്‍സും എനിക്ക് നന്നായിട്ട് അറിയാം. സ്‌ക്രിപ്റ്റും കാരക്ടറും എനിക്ക് ്‌വ്യക്തമായി മനസിലാക്കിയാലേ എനിക്ക് നന്നായി സിനിമ ചെയ്യാനാകൂ. അപ്പോള്‍ എനിക്ക് സ്‌ക്രിപ്റ്റ് വേണം. ഞാനത് ചോദിച്ചാല്‍ അഹങ്കാരിയായി.
ലിമി്‌റ്റേഷന്‍സ്....
ലിമിറ്റേഷന്‍സ് എന്ന് പറഞ്ഞാല്... ഞാന്‍ പുതിയൊരു ആളാണ്. കാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും പേടിയുണ്ട്. കാരക്ടറിനെ മുഴുവനായും എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമോയെന്ന പേടിയുണ്ട്. സംശയങ്ങള്‍ തീരാത്തൊരു മനുഷ്യനാണ്. സംവിധായകനോട് ഓരോ ഷോട്ടിലും എന്റെ ക്യാരക്ടറിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സംശയങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കും. സ്‌ക്രിപ്റ്റ് റെറ്റര്‍ ലൊക്കേഷനില്‍ ഇല്ലെങ്കില്‍ ഞാന്‍ ഫോണ്‍ ചെയ്ത് ചോദിക്കും. ഈ ക്യാരക്ടറിന്റെ ബാക്ഗ്രൗണ്ട് എന്താണ് എന്നുമൊക്കെ. സംശയങ്ങള്‍ ചോദിക്കുക എന്നത് തന്നെ എന്റെ ലിമിറ്റേഷന്‍സാണ്. ഞാന്‍ ഭയങ്കര അഭിനേതാവോ, ആക്ഷന്‍ ചെയ്യുന്ന ആളോ, ഡാന്‍സറോ അല്ല. എല്ലാം ഞാന്‍ പഠിച്ച് വരുന്നതേയുള്ളൂ.
ചെയ്യുന്ന സിനിമയില്‍ ഇന്‍വോള്‍വ്ഡ് ആയി ചെയ്യുന്ന ആളാണെന്ന് തോന്നുന്നു...
എന്റെ ഒരു നെഗഌജന്‍സ് പോലും സിനിമയെ ബാധിക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരു ചെറിയ ഷോ്ട്ടാണെങ്കില്‍പോലും എന്റെ ബെസ്റ്റ് കൊടുക്കാന്‍ ഞാന്‍ ട്രൈ ചെയ്യും. എന്റെ സജഷന്‍സ് പറയും. എനിക്ക് സാറ്റിസ്‌ഫൈഡ് അല്ലെങ്കില്‍ ഒരു ഷോട്ട് കൂടെ പോകാന്‍ എനിക്ക് താല്‍പര്യമുണ്ട്.
സിനിമ പഠിക്കുകയെന്ന് പറയുമ്പോള്‍... ഞാന്‍ പറയുന്നത് ഇത് എന്റെ നാലാമത്തെ യൂണിവേഴ്‌സിറ്റി എന്നാണ്. ആദ്യം ശ്യാം സാറിന്റെ കൂടെ രണ്ടാമത് സിബി സാറിന്റെ കൂടെ പിന്നെ സത്യന്‍ സാറിന്റെ കൂടെ ഇപ്പോള്‍ ..... മലയാള സിനിമയിലെ മൂന്ന് യൂണിവേഴ്‌സിറ്റികളില്‍നിന്ന പഠിച്ച് പാസ് ഔട്ടായി. ഇപ്പോള്‍ നാലാമത്തേതില്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. ഓരോരുത്തരുടെയും സിനിമ മേക്കിംഗ് സ്‌റ്റൈല്‍ ഡിഫറന്റാണ്. എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ആളുകളാണ് ഇവരൊക്കെ. അത് ഭയങ്കര ഭാഗ്യമാണ്. എനിക്ക് സിനിമയെപ്പറ്റി കൂടുതല്‍ അറിയാന്‍ പറ്റും. ഞാന്‍ ഇല്ലാത്ത ഷോട്ടാണെങ്കില്‍ കൂടി ഞാന്‍ സംവിധാകനോട് പെര്‍മിഷന്‍ വാങ്ങിയിട്ടുണ്ട്. സാറിന്റെ കൂടെ ഇരുന്ന് ഓരോ ഷോട്ടും കാണുന്നതിനും പഠിക്കുന്നതിനും. എറണാകുളത്തിന് പുറത്താണ് ഷൂട്ടിംഗ് എങ്കില്‍ എനിക്ക് ഷൂട്ടിംഗ് ഇല്ലാത്ത ദിവസമാണെങ്കില്‍ ഞാന്‍ ലൊക്കേഷനിലെത്തും. സംവിധായകനൊപ്പം ഇരുന്ന് സംശയങ്ങള്‍ ചോദിച്ച് മനസിലാക്കും. എറണാകുളത്താണെങ്കില്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്ത്‌പോകും.
നാലുയൂണിവേഴ്‌സിറ്റികളില്‍നിന്നും പഠിച്ചതെന്താണ്...
ജോഷി സാറാണെങ്കില്‍ ഏറ്റവും കൂടുതല്‍ അപ്റ്റുഡേറ്റ് ആയ സംവിധായകനാണ്. സാറ് ചെയ്യുന്ന ഓരോ സിനിമയും സര്‍ഗം ആണെങ്കിലും അവിടുന്നിങ്ങോട്ട് ന്യൂഡല്‍ഹി ആണെങ്കിലും എല്ലാം ഓരോ സ്‌റ്റൈലാണ് സാറിന്റേത്. പ്രസന്റ് സിറ്റുവേഷനെക്കുറിച്ച് സാറ് അപ്റ്റുഡേറ്റ് ആണ്. റോബിന്‍ഹുഡില്‍ അത്രയും ടെക്‌നിക് ആയ കാര്യങ്ങള്‍ ഈപ്രായത്തിലും അദ്ദേഹം ചിന്തിക്കുന്നു എന്നത് നമുക്ക് ചിന്തിക്കാനാകാത്ത കാര്യമാണ്.
സിബി സാറാണെങ്കില്‍ ഫാമിലി അല്ലെങ്കില്‍ ഇമോഷന്‍സിനെ ഇത്രയും നന്നായി ട്രീറ്റ് ചെയ്യുന്ന ഒരാള് വേറെയില്ല. കിരീടമായാലും ആകാശദൂതായാലും നമ്മുടെ ഇമോഷന്‍സിനെ നന്നായി ഇളക്കുന്ന സിനിമയെടുക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു.
സത്യന്‍ സാറ് കറക്ട് ഫാമിലി പാക്കാണ്. ഫാമിലിക്ക് എന്താണ് വേണ്ടത്. ഈ കാരക്ടേഴ്‌സിനോട് എങ്ങനെയാണ് ആളുകള്‍ക്ക് ഇഷ്ടം തോന്നുന്നത് എന്ന് സത്യന്‍ സാറിന് അറിയാം.
ശ്യാം സാറാണെങ്കില്‍ കുറച്ച്കൂടെ ഇന്റലക്ച്വല്‍ ആയിട്ടുളളതും റിയലിസ്റ്റിക്കുമായ സിനിമ എടുക്കുന്ന ആളാണ്. അതായത് ഒരു ആക്ടറിന് വേണ്ട എല്ലാ ഘടകങ്ങളും ഈ നാലു സംവിധായകരിലും ഉണ്ട്. ഈ നാലുയൂണിവേഴ്‌സിറ്റികളില്‍നിന്നും പഠിച്ചത് ഇതാണ്. അതൊരു ഭാഗ്യാണ്.
കല്ല്യാണം...
ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസായി. 29 ആണ് ടാര്‍ഗറ്റ് ചെയ്തിട്ടുള്ളത്. പ്രിഥ്വിരാജിന്റെ കല്ല്യാണം കഴിഞ്ഞതോടെ ഞാന്‍ മാത്രമേ ഇവിടെ ബാച്ചിലര്‍ ഉള്ളൂ എന്ന് പറഞ്ഞാണ് കളിയാക്കുന്നത്. ചിലരുടെ ഫോണ്‍ എടുക്കുമ്പോള്‍ തന്നെ ബാച്ചിലര്‍ ആസിഫ്അലി സ്പീക്കിംഗ് എന്ന് പറഞ്ഞാണ് തുടങ്ങുന്നത് തന്നെ. സിനിമയാണ് ഇപ്പോള്‍ മനസില്‍. സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കിയശേഷമായിരിക്കും കല്ല്യാണം.
പ്രണയം...
പ്രണയം ഇല്ല.
ഇതുവരെ പ്രണയിച്ചിട്ടില്ലേ...
പ്രണയങ്ങളുണ്ടായിരുന്നു. സ്‌കൂളിലും കോളേജിലും ആ കാലഘട്ടങ്ങള്‍ക്കനുസരിച്ചുള്ള പ്രണയങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അവരെല്ലാം ഫ്രണ്ട്‌സാണ്. ഒരുപരിധി കഴിഞ്ഞ് പ്രണയം കൈവിട്ട് പോകുമെന്ന് തോന്നുമ്പോള്‍ പ്രണയം ഫ്രണ്ട്ഷിപ്പാകുമല്ലോ എല്ലാര്‍ക്കും. അങ്ങനെ എനിക്ക്് ഒരുപാട് ഫ്രണ്ട്‌സുണ്ട്. പിന്നെ ജീവിതത്തെ സീരിയസ് ആയി കണ്ടുതുടങ്ങിയപ്പോള്‍ പ്രണയിക്കാനുള്ള സമയം ഇല്ലാതെയായി. കോഴിക്കോടുകാരെ പോലെ നല്ലമനസുള്ള കുറെ കൂട്ടുകാരുടെ കഥായാണ് ഇപ്പോള്‍ അഭിനയിക്കുന്ന സെവന്‍സിലേത്. ഞാന്‍ ഉമ്മയോട് പറഞ്ഞിട്ടുണ്ട്. എനിക്ക് പെണ്ണാലോചിക്കുമ്പോള്‍ കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ ആലോചിക്കണമെന്ന്. ഇത്രയും സുന്ദരികളായ മുസ്‌ളീം പെണ്‍കുട്ടികളെയും നന്നായി ആഹാരമുണ്ടാക്കുന്ന ആളുകളെയും ഞാന്‍ വേറെ കണ്ടിട്ടില്ല.
സെവന്‍സില്‍ നദിയാ മൊയ്തുമൊത്തുള്ള അഭിനയം...
ജോഷി സാറ് ഇതിന്മുമ്പ് നദിയായെ വച്ച് പടം ചെയ്യുന്നത് 26 വര്‍ഷം മുമ്പാണ്. അന്ന് ഞാന്‍ ജനിച്ചിട്ട്‌പോലുമില്ല. നദിയ അഭിനയിച്ച സിനിമകളൊക്കെ മലയാളിക്ക് പ്രിയപ്പെട്ട സിനിമകളാണ്. വളരെ കുറച്ച് സിനിമ ചെയ്ത് നമുക്ക് പ്രിയപ്പെട്ട നടിയായതാണ്. നദിയായുടെ കൂടെയുള്ള അഭിനയത്തെക്കുറിച്ച് ഉമ്മായോട്് പറഞ്ഞപ്പോള്‍ അവര്‍ വളരെ എക്‌സൈറ്റഡാണ്. ഓ നദിയായെ നീ കണ്ടോ എന്ന് ഉമ്മ ചോദിച്ചിരുന്നു.
നദിയാ വളരെ എനര്‍ജെറ്റിക്ക് ആണ്. ഏജ് ഡിഫറന്‍സ് തോന്നിയിട്ടില്ല. ഞങ്ങളോടൊത്ത് ലൊക്കേഷനില്‍ ക്രിക്കറ്റ് വരെ കളിച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാദിവസവും വൈകിട്ട് ക്രിക്കറ്റ് കളിക്കും. അപ്പോള്‍ അവര്‍ ഞങ്ങളോടൊപ്പം കൂടും. അത്രയും എനര്‍ജറ്റിക് ആയിട്ടുള്ള സ്ത്രീയാണ്. ശരിക്കും ഞങ്ങള്‍ക്ക് വലിയൊരു എക്‌സ്പീരിയന്‍സാണ്.
അഭിനയത്തിനെക്കുറിച്ച് വളരെ ജെനുവിന്‍ ആയിട്ടുള്ള അഭിപ്രായങ്ങള്‍ പറയാറുണ്ട്്. ഡയലോഗ് പറയുന്നതിനെപ്പറ്റിയും മൂവ്‌മെന്റ്‌സിനെക്കുറിച്ചും പറഞ്ഞ് തരാറുണ്ട്. പുതുമുഖമെന്ന നിലയില്‍ അഭിപ്രായങ്ങള്‍ കേള്‍ക്കുകയാണ് ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യം. അക്കാര്യത്തില്‍ അവര്‍ ശരിക്കും ഞങ്ങളെ സഹായിക്കുന്നുണ്ട്.
സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ...
ഒരിക്കലുമില്ല. ഞാന്‍ വളരെ മോശം ക്രിയേറ്റിവിറ്റി ഉള്ള ആളാണ്. ഒരിക്കലും എനിക്ക് ഒരു ഡയറക്ടര്‍ ആകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എനിക്ക് താല്‍പര്യം അഭിനയമാണ്. എന്റെ സിനിമകള്‍ കാണാന്‍ ആളുകള്‍ക്ക് ഒരു ധൈര്യമുണ്ടാകുക എന്നതാണ് അള്‍ട്ടിമേറ്റ് ലക്ഷ്യം.

Thursday, January 20, 2011
കോഴിക്കോടിന്റെ ഗുജറാത്തി മധുരം
മതം മാറിയാല്‍ ഹിന്ദുവെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നുമുള്ള ഒരാളുടെ സ്വത്വം മാറാം. പാസ്‌പോര്‍ട്ട് മാറി മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ആദ്യത്തേത് മാറ്റാനുമാകും. എന്നാല്‍ മാതൃഭാഷ ഒരാളുടെ ഉള്ളില്‍ കൊത്തിവയ്ക്കുന്ന ബോധം അത് മാറ്റാന്‍ ക്ഷ്രിപ്രസാധ്യമല്ല.
കോഴിക്കോടിന്റെ നാഗരിക സംസ്‌കാരത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടും ഭാഷയിലൂടെ ഉരുത്തിരിഞ്ഞുണ്ടായ സ്വത്വ ബോധം കാത്തു സൂക്ഷിക്കുന്നവരാണ് ഇവിടുത്തെ ഗുജറാത്തികള്‍. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ പിതാമഹന്മാരുടെ പിന്മുറക്കാരായി പിറന്ന് മലയാളം രണ്ടാം മാതൃഭാഷയായി ഉള്ളിലേക്ക് സ്വാംശീകരിക്കപ്പെട്ടിട്ടും അവര്‍ ഗുജറാത്തികളായി തുടരുന്നു. ഈ ബോധം അവര്‍ പ്രകടിപ്പിക്കുന്നത് നവരാത്രി, ദീപാവലി ആഘോഷവേളകളിലാണ്.
നിറങ്ങള്‍ ചാലിച്ച് ദീപങ്ങളൊരുക്കി അവര്‍ ആഘോഷിക്കുമ്പോള്‍ കോഴിക്കോടന്‍ തനിമയിലെ മധുരക്കൂട്ടാകുന്നു ആ കൂട്ടായ്മകള്‍. ഗുജറാത്തികളുടെ പുതുവര്‍ഷമാണ് ദീപാവലി. പുതുബിസിനസുകള്‍ തുടങ്ങുന്നതിനും പഴയ ബന്ധങ്ങള്‍ പുതുക്കുന്നതിനും അവര്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇതില്‍ ഒഴിച്ച് കൂട്ടാനാകാത്ത ഒന്നാണ് മധുര പലഹാരങ്ങള്‍.
കോഴിക്കോട് ഗുജറാത്തികളുടെ ബിസിനസ് പച്ചപിടിച്ച് നിന്നിരുന്ന കാലത്ത് ദീപാവലി ഉത്സവകാലത്ത് നാട്ടുകാര്‍ക്ക് മധുരപലഹാര കിറ്റുകള്‍ കൊടുത്തയക്കുന്നത് പതിവായിരുന്നു. ആ പതിവിന് ഇപ്പോള്‍ ഇളക്കം തട്ടിയിട്ടുണ്ട്. എന്നാലും അവരുടെ ആഘോഷങ്ങളുടെ മധുരിമയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. ദീപാവലി ദിവസം ലക്ഷമി പൂജയ്ക്ക് ശേഷം പുതിയ ബിസിനസ് ആരംഭിക്കുന്നതിന്റെ സന്തോഷം മധുരത്തിലൂടെ അവര്‍ അറിയിക്കുന്നു.
നവരാത്രി ഉത്സവത്തിന്റെ തുടര്‍ച്ചയാണ് ദീപാവലിയും. ശ്രീരാമന്‍ രാവണനെ വധിച്ചതിന് ശേഷം അയോധ്യയില്‍ തിരികെ എത്തുന്നതിന്റെ ഓര്‍മ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും അവര്‍ ആഘോഷിക്കുന്നു. ഗുജറാത്തികളുടെ പാരമ്പര്യ ബിസിനസ്സുകള്‍ ക്ഷയിച്ചതും പുതിയ തലമുറ ഇവിടം ഉപേക്ഷിച്ച് മറുനാടുകള്‍ തേടുന്നതും ആഘോഷങ്ങളുടെ യുവത്വം കുറച്ചിട്ടുണ്ട്. പണ്ട് ഗുജറാത്തി തെരുവില്‍ ദീപാവലി ദിവസം ആഘോഷങ്ങളില്‍ മുട്ടി വഴിനടക്കാവില്ലായിരുന്നു. ഇന്ന് അതെല്ലാം പോയി. ചടങ്ങുകള്‍ മാത്രമായി മാറി. കഴിഞ്ഞ അറുപത് വര്‍ഷമായി കോഴിക്കോട് വ്യാപാരം നടത്തുന്ന വിജയ് സിങ് ഓര്‍മകള്‍ അയവിറക്കി. ഗുജറാത്തിന് ഉണ്ടായ സാമ്പത്തിക വളര്‍ച്ച കാരണം ഇവിടേക്ക് ആരും വരുന്നില്ല. ഇവിടെ ജനിച്ച ഗുജറാത്തി യുവാക്കള്‍ മുന്‍തലമുറയുടെ വേരുകള്‍ തേടി തിരികെ പോകുന്നു. സോഫ്റ്റ് എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ ബാംഗ്‌ളൂരിനേക്കാളും ഇഷ്ടപ്പെടുന്നത് അഹമ്മദാബാദിനെയാണ്.
ഇതെല്ലാം കോഴിക്കോടിന്റെ ഗുജറാത്തി പെരുമയില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ടെങ്കിലും അവര്‍ കഴിഞ്ഞ നാളുകളെപ്പോലെ ദീപാവലി ആഷോഷിക്കുന്നു. ഇന്നിവിടെയുള്ള 1600 ഓളം ഗുജറാത്തികള്‍ ഇവിടെയുണ്ട്. ഇവര്‍ മുന്‍തലമുറയെപ്പോലെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല, വിജയ്‌സിങ് പറഞ്ഞു. കാരണം മുമ്പ് ആഘോഷങ്ങളെല്ലാം വ്യാപാരവുമായി ബന്ധപ്പെട്ടായിരുന്നു. ഇന്നത് കുറഞ്ഞു. അതിന്റെ അനന്തഫലമാണിത്. എന്നാല്‍ നാട്ടുകാരായ മുസ്ലീംങ്ങള്‍ ദീപാവലി സമയത്ത് മധുരപലഹാരങ്ങള്‍ വാങ്ങി പരസ്പരം വിതരണം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്.
ലഡു, മൈസൂര്‍ പാക്ക്, ജിലേബി, കാജൂറോള്‍, മലായ് പാന്‍ മസാല, പേഡ, ബര്‍ഫി, ബാലൂശൈ, കാജൂകത്രി, റസ് അംഗുരി തുടങ്ങിയ പലഹാരങ്ങള്‍ക്കാണ് ദീപാവലി ആഘോഷങ്ങളുടെ മധുരം കൂട്ടുന്നത്.

ഹൈമവതഭൂവിലൂടെ
ജീവിതമെന്ന വലിയ യാത്രയുടെ കണ്ണികളാണ് ഓരോ ചെറുയാത്രയും. ശരീരത്തിനൊപ്പം മനസും യാത്ര ചെയ്യുമ്പോഴാണ് ഇത് പൂര്‍ണമാകുന്നത്. യാത്രയില്‍ കാണുന്നതിപ്പുറം പോകുകയെന്നതാണ് ഓരോ സഞ്ചാരസാഹിത്യകൃതികളുടെയും ധര്‍മം.
കേന്ദ്രസാഹിത്യ അക്കാദമിയുടെ 55 വര്‍ഷത്തെ ചരിത്രത്തില്‍ ഹൈമതഭൂവില്‍ എന്ന സഞ്ചാരസാഹിത്യകൃതിക്കും രചയിതാവ് എം.പി.വീരേന്ദ്രകുമാറിനും പ്രത്യേക സ്ഥാനമുണ്ട്. കാരണം എല്ലാറ്റിന്റെയും ചരിത്രത്തില്‍ ആദ്യത്തേത് എന്ന സ്ഥാനത്തിന് ഒരിക്കലും മാറ്റമുണ്ടാകില്ല. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സഞ്ചാര സാഹിത്യ കൃതിക്ക് അവാര്‍ഡ് കൊടുക്കുന്നത്. മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് ഡയറ്ക്ടറായ വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ട്ടിയുടെ നേതാവിന് ഇതിന് സമാനമായ ആദ്യത്തേതിന് എട്ടുവര്‍ഷത്തെ പ്രായമുണ്ട്. 2002 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ആമസോണും കുറെ വ്യാകുലതകളും എന്ന പുസ്തകത്തിന് ലഭിച്ചപ്പോഴാണ്. രണ്ടു തവണയും ആദ്യമായാണ് സര്‍ഗാത്മക സാഹിത്യത്തിനൊപ്പം സഞ്ചാരസാഹിത്യത്തെയും പരിഗണിച്ചത്.
ഞങ്ങള്‍ കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ ചെല്ലുമ്പോള്‍ വീരേന്ദ്രകുമാര്‍ സുഹൃദ് സംഘത്തിന്റെ നടുവിലായിരുന്നു. യാത്രകള്‍ സമ്മാനിച്ച കുറച്ച് സുഹൃത്തുക്കള്‍ക്കുമൊത്ത്. ബിസിനസുകാരായ അവര്‍ മലപ്പുറത്ത് തുടങ്ങാന്‍ പോകുന്ന ജുവലറിയുടെ ഉദ്ഘാടനത്തിന് വീരേന്ദ്രകുമാറിനെ ക്ഷണിക്കാന്‍ വന്നതായിരുന്നു അവര്‍. അവാര്‍ഡ് ലഭ്യതയില്‍ അഭിനന്ദിച്ച് കൊണ്ട് തുടങ്ങിയ അവര്‍ മഞ്ഞളാംകുഴി അലിയിലൂടെയും മറ്റും സഞ്ചരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. യാത്ര പറഞ്ഞിറങ്ങിയ അവരുടെ പിന്നാലെ ഹൈമവതഭൂവിലൂടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.
അപ്രതീക്ഷിതമായിരുന്നു അവാര്‍ഡ്, വീരേന്ദ്രകുമാര്‍ പറഞ്ഞുതുടങ്ങി. ഒരു എഴുത്തുകാരനെ സംബന്ധിച്ച ഏറ്റവും വലിയ ആഹ്‌ളാദം അവാര്‍ഡ് ലഭിക്കുമ്പോഴാണ്. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സഞ്ചാര സാഹിത്യത്തിന് അവാര്‍ഡ് നല്കുന്നത്. സര്‍ഗാത്മത സൃഷ്ടികളായ കവിത, കഥ, നോവല്‍ തുടങ്ങിയവയിലേക്ക് സഞ്ചാരസാഹിത്യം ചേര്‍ക്കപ്പെട്ടു എന്ന പ്രത്യേകത ഇതിനുണ്ട്.
ഹൈമവത ഭൂവില്‍ എഴുതിയത് മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ കൊണ്ടാണ്. ഓരോ യാത്രയിലും ശരീരം മാത്രമല്ല മനസും സഞ്ചരിക്കുന്നു. ഓരോ സ്ഥലത്തും എത്തുമ്പോള്‍ അവിടുത്തുകാരുമായി സംവദിക്കുമ്പോള്‍ കൂടുതല്‍ അറിവുകള്‍ ലഭിക്കും. സ്ഥല ചരിത്രവും മിത്തും മറ്റു വിവരങ്ങളും ശേഖരിച്ച് ആ സ്ഥലത്തിന്റെ ആത്മാവിലൂടെയുള്ള യാത്രയാണ് നടത്തുന്നത്. പിന്നീട് തിരിച്ചെത്തി എഴുതാനിരിക്കുമ്പോള്‍ ധാരാളം റഫറന്‍സ് പുസ്തകങ്ങളിലൂടെയുള്ള യാത്രയും ഉണ്ടാകും. ഹൈമവത ഭൂവില്‍ എഴുതാനായി 400 ല്‍പരം പുസ്തകങ്ങള്‍ പരിശോധിച്ചിരുന്നു. ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ അറിവുകള്‍ ഓരോ യാത്രയ്ക്കും സമ്മാനിക്കാനാകും.
ധാരാളം യാത്ര ചെയ്യുന്ന എന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തുകയും ഉണര്‍ത്തുകയും ചെയ്തിട്ടുള്ളത് ഹിമവാനാണ്. ഹിമാലയ സാനുക്കളലൂടെയുള്ള യാത്ര പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. ആല്‍പ്‌സ് പര്‍വ്വതവും വലുതാണ് എന്ന് മാത്രമേ നമുക്ക് പറയാനാകൂ. എന്നാല്‍ ഹിമാലയം അതിനപ്പുറം നമ്മുടേത് കൂടിയാണ്. മഹാമേരുവാണ് ഹിമാലയം. എന്റെ അമ്മയുടെ പേര് മരുദേവി എന്നാണ്. മരുവിന്റെ മകള്‍ എന്നര്‍ത്ഥം. അതിനാല്‍ ഹിമാലയം എന്നില്‍ അമ്മയുടെ ഓര്‍മകള്‍ കൊണ്ടുവരും.
വോള്‍ഗയെ പോലെ അല്ല ഗംഗയും യമുനയും അടങ്ങുന്ന നമ്മുടെ നദികള്‍. അവ നമ്മില്‍ ഗൃഹാതുരത്വം നിറയ്ക്കും. പ്രകൃതി സൗന്ദര്യം ഗൃഹാതുരത്വം കൂടിയാണ്.
യാത്രാവിവരണം ദേശത്തിന്റെ കഥകൂടിയാണ്. ചരിത്രം, മിത്ത്, നാടോടി കഥകള്‍ എല്ലാമതിലുണ്ടാകും. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും നമ്മെ അവയുമായി ബന്ധിപ്പിക്കുന്ന ഓരോന്നുണ്ടാകും. അയ്യായിരം പ്രസംഗങ്ങള്‍ ചെയ്താല്‍ അവ മറന്നുപോകും എന്നാല്‍ അക്ഷരങ്ങളുടെ ലോകത്തിന് അവസാനമില്ല.
വയനാട്ടില്‍നിന്ന്...
വീരേന്ദ്രകുമാറിന്റെ പ്രതിഭയുടെ വേരുകള്‍ വയനാടിന്റെ പച്ചപ്പില്‍ ആഴത്തിലൂന്നിയവയാണ്. എന്റെ മനസില്‍ എന്റെ ഗ്രാമവും അതിന്റെ പച്ചപ്പുമുണ്ട്. സി.വി ശ്രീരാമന്റെ എഴുത്തുകള്‍ മറ്റു ദേശക്കാരെക്കുറിച്ചാണ്. എന്നാല്‍ വയനാടിന്റെ പച്ചപ്പ് മൃഗങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ചു.
കാര്‍ യാത്രകള്‍
രണ്ടുമൂന്ന് മാസം മുമ്പ് യൂറോപ്പില്‍ പോയിരുന്നു. അന്ന് റോമില്‍ വിമാനമിറങ്ങിയശേഷം തുടര്‍ യാത്ര കാറിലായിരുന്നു. വിമാനത്തിലോ ട്രെയിനിലോ ഇല്ലാത്ത സൗകര്യം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കും. യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ സൗന്ദര്യം മുഴുവന്‍ മനസിലാക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്ന സ്ഥലത്ത് യാത്ര നിറുത്തി കാഴ്ച്ചകള്‍ ആസ്വദിക്കാനാകും. അതിനാല്‍ കാറിലെ യാത്രകള്‍ ഞാന്‍ ആസ്വദിക്കുന്നു.
മാതൃഭൂമിയില്‍ വീരേന്ദ്രകുമാറിന്റെ മുറിയില്‍ ധാരാളം പുസ്തകങ്ങള്‍ ചില്ലലമാരയില്‍ സൂക്ഷിച്ചിട്ടുണ്ട്. മേശപ്പുറത്തും പുസ്തകങ്ങള്‍ക്ക് കുറവൊന്നുമില്ല. ദ ബ്‌ളാക്ക് ബുക്ക് ഒഫ് കമ്മ്യൂണിസം, ഓര്‍ഫാന്‍ പാമുക്കിന്റെ മൈ നെയിം ഈസ് റെഡ്, തുടങ്ങി നിരവധി പുസ്തകങ്ങളുണ്ട്. വിവിധ പ്രമേയങ്ങളിലെ പുസ്തകങ്ങളാണിവ. ഒരേ സമയം വിവിധ പുസ്തകങ്ങള്‍ സമാന്തരമായി വായിക്കാറുണ്ട്. കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസത്തിനുണ്ടായ തകര്‍ച്ചയെക്കുറിച്ചുള്ള പുസ്തകമാണത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ചുള്ള വായനയാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഗൗരവമുള്ള ചെറുപുഞ്ചിരിയിലൊതുക്കി.
വിവേകാനന്ദനെക്കുറിച്ചും പിന്നെ ഒരു യാത്രാവിവരണവുമാണ് അണിയറയിലെരുങ്ങുന്ന പുസ്തകളങ്ങള്‍. അച്ഛന്‍ എം.കെ പത്മപ്രഭാ ഗൗഡര്‍ തെളിയിച്ച വായനാ വഴിയിലൂടെയുള്ള യാത്രയിലാണ് വീരേന്ദ്രകുമാര്‍. അദ്ദേഹം നൈനിറ്റാളിലെ നൈനി തടാകത്തിലേ തണുപ്പില്‍നിന്നും ലഖ്‌നൗവിലൂടെ നേപ്പാളിലും ഗംഗാ തീരത്തുമലഞ്ഞ് പാലടീ പുത്രത്തിലെത്തിയശേഷം ഡല്‍ഹിയുടെ ചൂടിലേക്ക് എത്തിയപ്പോള്‍ ഞങ്ങള്‍ വിട പറഞ്ഞിറങ്ങി. യാത്ര അവസാനിക്കുന്നില്ല; എങ്കിലും ഇപ്പോള്‍ വിട.

Subscribe to:
Posts (Atom)