Tuesday, April 02, 2013

ഉണരുന്ന കളിക്കാര്‍ വളരുന്ന കേരളം

കടപ്പയിലെ വൈ എസ് രാജശേഖരറെഡ്ഢി സ്റ്റേഡിയത്തില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് വൈകുന്നേരം പതിവിലും നേരത്തെ സൂര്യപ്രകാശം കുറഞ്ഞു തുടങ്ങിയപ്പോള്‍ ഇരുട്ട് വീണത് കേരള ക്രിക്കറ്റ് ടീമിന്‍െറ സ്വപ്നങ്ങള്‍ക്ക് മുകളിലേക്കാണ്. രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ നടന്ന അവസാന മത്സരത്തില്‍ കേരളത്തിന് ജയിക്കാന്‍ അവസാന ഓവറില്‍ 17 റണ്‍സ് മാത്രം മതിയായിരിക്കെ അമ്പയര്‍മാര്‍ കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതു കാരണം നോക്കൌട്ട് സ്റ്റേജിലേക്ക് പ്രവേശിക്കാനുള്ള കേരളത്തിന്‍െറ മോഹം കൂടി അസ്തമിക്കുകയായിരുന്നു. ഒരു വിജയം നോക്കൌട്ടിലേക്കുള്ള വാതില്‍ തുറക്കുമായിരുന്ന കേരളത്തിന് മുന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സമനില വാതിലടച്ചു താഴിട്ടു. വെളിച്ചക്കുറവുള്ളതായി ബാറ്റ്സ്മാന്മാര്‍ പരാതി പറഞ്ഞാല്‍ മാത്രം കളി നിര്‍ത്തുകയെന്നതായിരുന്നു പതിവ്. പക്ഷേ ഇവിടെ ബാറ്റ് ചെയîുകയായിരുന്ന വി എ ജഗദീഷും ആര്‍ എം ഫെര്‍ണാണ്ടസും ആവശ്യപ്പെടാതെയാണ് കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്. ആറു പന്തില്‍ 17 റണ്‍സ് എന്നത് അസാധ്യമായ ലക്ഷ്യമായി ഇരുവരും കരുതിയില്ല. കാരണം 61 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചു കൂട്ടിയ ജഗദീഷിന് കൂട്ടു നിന്ന ഫെര്‍ണാണ്ടസ് 12 പന്തില്‍ നിന്ന് 27 റണ്‍സ് നേടിയിരുന്നു. തൊട്ടുമുമ്പുള്ള ഓവറുകളില്‍ ഈ സംഖ്യം 16 ഉം 22 ഉം റണ്‍സ് ടി20 ശൈലിയില്‍ അടിച്ചു കൂട്ടിയിരുന്നു. ഈ ആത്മവിശ്വാസത്തെ മുഖവിലയ്ക്കെടുക്കാന്‍ അമ്പയര്‍മാര്‍ തയîാറാകാത്തതിനെ തുടര്‍ന്ന് കേരളം പുറത്തായപ്പോള്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ഝാര്‍ഖണ്ഡ് നോക്കൌട്ട് റൌണ്ടിലേക്ക് കടന്നു. കടുത്ത ആരാധകര്‍ പോലും കേരളത്തില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണ് നോക്കൌട്ട് റൌണ്ടിലേക്കുള്ള പ്രവേശനം. അതിനാല്‍ പുറത്താകല്‍ നിരാശജനകമായിരുന്നെങ്കിലും ആരിലും വിഷമം ഉണ്ടാക്കിയില്ല. രഞ്ജി സീസണിന്‍െറ അവസാനം എട്ട് മത്സരങ്ങളില്‍ രണ്ട് ജയവും നാല് സമനിലയും രണ്ട് തോല്‍വിയുമായിരുന്നു കേരളത്തിന്‍െറ ക്രിക്കറ്റ് കിറ്റില്‍ അവശേഷിച്ചത്. ഇത് മൂന്ന് മാസം പിന്നിലേക്കുള്ള ഫ്ളാഷ് ബാക്ക്.

ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദ്
മാര്‍ച്ച് 26. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 സൂപ്പര്‍ ലീഗില്‍ 2012 ലെ അണ്ടര്‍- 19 ലോകകപ്പ് ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവന്ന ടീമിന്‍െറ നായകന്‍ ഉന്‍ മുക്ത് ചന്ദ് അംഗമായ ദല്‍ഹിയെ കേരളം അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി കേരളത്തിന്‍െറ ബൌളിംഗ് ആക്രമണത്തെ തച്ചുടച്ച് ഒരോവറില്‍ 9.75 റണ്‍സ് ശരാശരിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് വാരിക്കൂട്ടി. ഉന്‍ മുക്ത് 67 പന്തില്‍ നിന്ന് 105 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളവും അതേ നാണയത്തില്‍ തിരിച്ചടിച്ചു. രണ്ടോവര്‍ ബാക്കിവച്ച് 18-ാം ഓവറില്‍ ടീം കേരള വിജയിച്ചു. ഒരോവറില്‍ 10.94 റണ്‍സ് ശരാശരിയില്‍ കേരളം നാലുവിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 51 പന്തില്‍ നിന്ന് പുറത്താകാതെ 92 റണ്‍സെടുത്ത റോഹന്‍ പ്രേം വിജയത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ 19 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സചിന്‍ ബേബിയും അഞ്ച് പന്തില്‍ 16 റണ്‍സെടുത്ത റൈഫി വിന്‍സെന്‍റ് ഗോമസും പിന്തുണ നല്‍കി. എല്ലാതലത്തിലും ദല്‍ഹിയുടെ പ്രകടനത്തേക്കാള്‍ ഒരു പടിക്കുമുന്നില്‍ നില്‍ക്കുന്നതായിരുന്നു കേരളത്തിന്‍െറ പ്രകടനം. ഇന്ത്യന്‍ ദേശീയ ടീമിന്‍െറ സെലക്ടര്‍മാര്‍ കാണാന്‍ നേരിട്ടെത്തിയ കളിയായിരുന്നു ഇത്. ദേശീയ ടീമിലേക്ക് വീരേന്ദര്‍ സേവാഗിനെയും ഗൌതം ഗംഭീറിനെയും പോലുള്ള നിരവധി കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള ദല്‍ഹിയുടെ കളി കാണാന്‍ എത്തിയ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വിജയം കൊയ്തത് ആദ്യമായി ടൂര്‍ണമെന്‍റിന്‍െറ സൂപ്പര്‍ ലീഗില്‍ കടന്ന ചെറുമീനായ കേരളവും. "ഇന്ത്യയിലെ മികച്ച ടീമുകളിലൊന്നായ ദല്‍ഹിയെ തോല്‍പ്പിച്ചത് കളിക്കാരുടെ ആത്മവിശ്വാസം വളര്‍ത്തും," സചിന്‍ പറഞ്ഞു.    

കൊമ്പന്മാരെ അടിച്ചും എറിഞ്ഞും ഒതുക്കി
ജനുവരി ഒന്നിനും മാര്‍ച്ച് 26-നും ഇടയില്‍ കേരളത്തിന്‍െറ ക്രിക്കറ്റ് ടീം ചരിത്രത്തിലെ പല അദ്ധ്യായങ്ങളും മാറ്റിയെഴുതി. അസാധ്യമെന്ന് കരുതി പല വിജയങ്ങളും സ്വന്തമാക്കി. ബുച്ചി ബാബു ടൂര്‍ണമെന്‍റില്‍ റണ്ണേഴ്സപ്പായ കേരളം വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റില്‍ സെമിയില്‍ എത്തുകയും ചെയ്തു. കെ എസ് സുബ്ബയî പിള്ള ട്രോഫിയില്‍ കര്‍ണാടകത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ടീം സയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്‍റിലേക്ക്  യോഗ്യത നേടുകയും ചെയ്തു. ഇതൊക്കെ കേരളത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി എന്ന തലക്കെട്ടിനു കീഴില്‍ എഴുതപ്പെട്ടവയാണ്. ഇന്ത്യന്‍ താരം യുവ രാജ് സിംഗ് കളിക്കാനിറങ്ങിയ കരുത്തരായ പഞ്ചാബിനെതിരെ 46 റണ്‍സിന്‍െറ വിജയം നേടിയാണ് വിജയ് ഹസാരെ ടൂര്‍ണമെന്‍റില്‍ കേരളം സെമി ഫൈനലിലേക്ക് കുതിച്ചത്. വി എ ജഗദീഷിന്‍െറ 119 റണ്‍സിന്‍െറയും സചിന്‍ ബേബിയുടെ 104 റണ്‍സിന്‍െറയും പിന്‍ബലത്തില്‍ അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടിയ കേരളത്തിനുമുന്നില്‍ പഞ്ചാബ് 274 റണ്‍സിന് പുറത്താകുകയായിരുന്നു. യുവരാജിനെ പ്രശാന്ത് പരമേശ്വരന്‍ പൂജ്യത്തിന് പുറത്താക്കിയത് കേരളത്തിന്‍െറ ബൌളിംഗ് കരുത്തിന് ഉദാഹരണമായി. സെമിയില്‍ അസമിനോട് പരാജയപ്പെട്ടെങ്കിലും പഞ്ചാബിനെതിരായി നേടിയ വിജയം താല്‍ക്കാലിക പ്രതിഭാസമായിരുന്നില്ലെന്ന് തുടര്‍ന്ന് നടന്ന കെ എസ് സുബ്ബയî പിള്ള ട്രോഫിയില്‍ കേരളം തെളിയിച്ചîു. ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ കര്‍ണാകത്തിന്‍െറ മുന്നില്‍ മാത്രമാണ് കേരളം പരാജയം സമ്മതിച്ചത്. ഗോവയെ പരാജയപ്പെടുത്തി രണ്ടാംസ്ഥാനക്കാരായി സൂപ്പര്‍ ലീഗിലേക്ക് ആദ്യമായി എത്തിയ കേരളം വിജയ വഴിയില്‍ കരുത്തരായ തമിഴ്നാടിനെയും ഹൈദരാബാദിനെയും കൂടാതെ ആന്ധ്രയെയും പരാജയപ്പെടുത്തി. ഏകദിനത്തിലും ടി 20-യിലും മികച്ച മാര്‍ജിനുകളിലാണ് കേരളത്തിന്‍െറ വിജയങ്ങളെല്ലാം. എതിര്‍ ടീം ഉയര്‍ത്തുന്ന സ്കോറിനെ പിന്തുടര്‍ന്ന് വിജയം കണ്ടെത്തുന്നതിലും സ്വന്തം സ്കോറിനെ പ്രതിരോധിക്കുന്നതിലും ഒരുപോലെ കേരളം വിജയം കണ്ട നാളുകളായിരുന്നു കടന്ന് പോയത്.

ആത്മവിശ്വാസം അതല്ലേ എല്ലാം
ടീമിന്‍െറ വിജയ കുതിപ്പിനു പിന്നിലെ രഹസ്യം കൂട്ടായ പരിശ്രമം ആണെന്ന് ക്യാപ്റ്റന്‍ സചിന്‍ ബേബി പറയും. "ഞങ്ങള്‍ ഒരു കുടുംബത്തെ പോലെയാണ്. എല്ലാവരും പരസ്പരം സഹായിക്കുന്നു. ബൌളിങിലും ഫീല്‍ഡിങിലും ബാറ്റിങിലുമൊക്കെ എല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്," സചിന്‍ വിശദമാക്കുന്നു. കഠിനമായ പരിശീലനവും പരിശ്രമവുമാണ് കേരളത്തിന് ടിനു യോഹന്നാനിലും ശ്രീശാന്തിലും ഒതുങ്ങി നിന്നിരുന്ന കേരളത്തെ ഏഴ് ഐ പി എല്‍ താരങ്ങളെ ഈ സീസണില്‍ സംഭാവന ചെയ്ത തരത്തിലേക്ക് വളര്‍ത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് ടിനും ശ്രീയും ഇന്ത്യന്‍ ടീമില്‍ പന്തെറിയാനെത്തിയത്. ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന ഐ പി എല്‍ സീസണ്‍ ആറില്‍ കളിക്കുന്ന ഏഴു മലയാളികളില്‍ ഒരാള്‍ ശ്രീയാണ്. പുതു തലമുറ മലയാളി ക്രിക്കറ്റര്‍മാര്‍ക്ക് ശ്രീശാന്ത് നല്‍കുന്ന പ്രചോദനവും ആത്മവിശ്വാസവും ഏറെയാണെന്ന് ക്യാപ്റ്റന്‍ സചിന്‍ ബേബിയുടെ വാക്കുകള്‍ പറയുന്നു. "നമുക്ക് വിജയിക്കാനും യോഗ്യത നേടാനും ആകുമെന്ന് പറഞ്ഞ് ശ്രീശാന്ത് പ്രചോദിപ്പിക്കാറുണ്ട്," ക്യാപ്റ്റന്‍െറ വാക്കുകള്‍. ടീമിനെ വിജയദാഹികളാക്കിയതില്‍ കോച്ചിന്‍െറ പങ്കും ക്യാപ്റ്റന്‍ തള്ളിക്കളയുന്നില്ല. "കളിക്കാരെ മാനസികമായി ശക്തരാക്കാന്‍ കോച്ചിന് കഴിഞ്ഞിട്ടുണ്ട്. നല്ല പിന്തുണ അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കുന്നു," സചിന്‍ പറയുന്നു. രഞ്ജിയില്‍ ആന്ധ്രയ്ക്കെതിരായ അവസാന മത്സരത്തില്‍ വിജയത്തിന് തൊട്ടടുത്തെത്തിയത് കളിക്കാരുടെ ആത്മവിശ്വാസത്തിന് മുതല്‍ കൂട്ടായി എന്ന് കോച്ച് സുജിത് സോമസുന്ദര്‍ അഭിപ്രായപ്പെടുന്നു.  

ഓള്‍ റൌണ്ടര്‍മാരുടെ ടീം
ഒറ്റയാള്‍ പോരാട്ടങ്ങള്‍ ധാരാളം കേരള ക്രിക്കറ്റിന്‍െറ ചരിത്രത്തില്‍ കാണാം. ഒരാള്‍ തിളങ്ങിയാല്‍ പിന്തുണ നല്‍കാനുള്ള കെല്‍പ് ഇല്ലാതിരുന്ന കാലം. ക്രീസില്‍ നിന്ന് ഘോഷയാത്രയായി ബാറ്റ്സ്മാന്മാര്‍ ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തുമായിരുന്നു അന്ന്. ഈ വിജയ സീസണില്‍ ഈ പഴി കളിക്കാര്‍ കേള്‍പ്പിച്ചിട്ടില്ല. "കേരളത്തിന്‍െറ ഏറ്റവും വലിയ ശക്തി ഒമ്പത് കളിക്കാര്‍ ഓള്‍ റൌണ്ടര്‍മാര്‍ ആണ്്," സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി ഗോപകുമാര്‍ പറഞ്ഞു.  ഓപ്പണര്‍മാര്‍ മുതല്‍ ഒമ്പതാം നമ്പറില്‍ ഇറങ്ങുന്ന താരം വരെ നന്നായി ബാറ്റ് ചെയîുന്നതും ബൌള്‍ ചെയîുന്നതും എതിരാളികള്‍ക്കുമേല്‍ കേരളത്തിന് മേല്‍കൈ നല്‍കുന്നു. "എല്ലാ കളിക്കാരും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ച വയ്ക്കുന്നു. ഒരു കളിയില്‍ ഒരാളുടെ പ്രകടനം മോശമായാല്‍ പിന്നാലെ എത്തുന്നവരുടെ മികച്ച പ്രകടനം ആ പോരായ്മ നികത്തുന്നുണ്ട്," ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗം ജയറാം അഭിപ്രായപ്പെട്ടു. "ജഗദീഷ്, സചിന്‍ ബേബി, റോഹന്‍ പ്രേം, റൈഫി അങ്ങനെ ധാരാളം മികച്ച കളിക്കാര്‍ കേരള നിരയിലുണ്ട്," അദ്ദേഹം പറയുന്നു. സ്കൂള്‍ മൈതാനം മുതല്‍ സംസ്ഥാന ടീം തലം വരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ക്രിക്കറ്റിന്‍െറ ചെറുരൂപങ്ങളാണ്. സ്കൂള്‍ മൈതാനത്ത് ഉച്ചഭക്ഷണ ഇടവേളയിലെ പത്തോവര്‍ കളി മുതല്‍ മുകളില്‍ എത്തുമ്പോള്‍ അമ്പതോവര്‍ വരെയാകുന്നു. നാലുദിവസത്തെ രഞ്ജിയിലേതിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കേരളം ഏകദിനത്തിലും ടി20 യിലും വിജയിക്കുന്നതിന് കാരണമായി ജയറാം ചൂണ്ടികാണിക്കുന്നത് ഈ ധാരാളിത്തമാണ്. കഴിഞ്ഞ വര്‍ഷം മാത്രമാണ് രണ്ടുദിവസത്തെ ടൂര്‍ണമെന്‍റ് ആരംഭിച്ചതെന്ന് ഗോപകുമാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളിലായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങിയെന്നും ജയറാം ചൂണ്ടിക്കാണിക്കുന്നു. കേരളത്തിനകത്തും പുറത്തും വിദേശത്തുമൊക്കെ കളിക്കാനുള്ള അവസരങ്ങള്‍ അവര്‍ ഒരുക്കി നല്‍കുന്നു. ഒന്നിനും ഒരു കുറവുമില്ല. അനുഭവ സമ്പത്തിന്‍െറയും യുവത്വത്തിന്‍െറയും മിശ്രണമാണ് കേരള ടീം. ഏറ്റവും ഉയര്‍ന്ന പ്രായം 28 വയസാണ്. മുന്‍ ക്യാപ്റ്റന്‍ കൂടിയായ ജഗ്ഗു എന്ന് വിളിപ്പേരുള്ള വി എ ജഗദീഷാണ് ഇരുപത്തിയെട്ടുകാരന്‍. ടീമിലെ ബേബി നിഖിലേഷ് സുകുമാരനും. പതിനഴ്േ വയസ്.
അനുഭവ സമ്പത്തിനും പ്രകടന മികവിനും കഴിവിനുമാണ് ടീം തെരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഗോപകുമാര്‍ പറഞ്ഞു. ഈ വര്‍ഷം ജൂണിലോ ജൂലായിലോ കളിക്കാരെ മൂന്നാഴ്ച്ച പരിശീലനത്തിനായി ഇംഗ്ലണ്ടിലേക്ക് അയക്കുന്നുള്ള ഒരുക്കങ്ങള്‍ കെ സി എ നടത്തുന്നതായി ഗോപകുമാര്‍ വെളിപ്പെടുത്തി.










 


Monday, December 17, 2012

പേര് ഞാന്‍ മാറ്റിയതല്ല

മൂണ്‍ട്രു പേര്‍ മൂണ്‍ട്രു കാതല്‍

മൂന്ന് കഥകളുള്ള ഒറ്റസിനിമ. ഗ്രാമീണ പെണ്‍കുട്ടിയായ മല്ലികയായിട്ടാണ് ഈ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്. കടപ്പുറത്തുനിന്നുള്ള മുക്കുവ പെണ്‍കുട്ടി. ഫിസിയോ തെറാപ്പിസ്റ്റാണ് മല്ലിക. നായകന്‍ ആരെന്നത് രഹസ്യമാണ്. അതറിയാന്‍ സിനിമ കാണൂ. എന്‍െറ കഥ മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളൂ. മൂന്നാര്‍, നാഗര്‍കോവില്‍, മുംബൈ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. മികച്ച ടീമായിരുന്നു. വസന്താണ് സംവിധായകന്‍.  മൂന്നു നായകന്മാരും മൂന്നു നായികമാരും ഉണ്ട്. അര്‍ജുന്‍, ചേരന്‍, വിമല്‍ എന്നിവരാണ് നായകന്മാര്‍. ഞാന്‍, സുര്‍വീന്‍, ലാസിനി എന്നിവരാണ് നായികമാര്‍. ജനുവരിയില്‍ റിലീസ് ചെയîുന്ന സിനിമയില്‍ നല്ല പ്രതീക്ഷയുണ്ട്. 

വസന്ത് ചൂടനാണോ

ചൂടനൊന്നും അല്ല. എല്ലാ സംവിധായകരും ഇടയ്ക്ക് ദേഷ്യപ്പെടാറുണ്ട്. പെട്ടെന്ന് ടെന്‍സ്ഡ് ആകുന്ന സ്വഭാവമുണ്ട് വസന്തിന്.  ആദ്യത്തെ ഒന്നു രണ്ടു ദിവസം അഡ്ജസ്റ്റ് ചെയîാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് അടുത്തുകഴിയുമ്പോള്‍ അതൊക്ക മാറും. നമ്മളോട് വലിയ കെയര്‍ ആണ് അദ്ദേഹം. ഒരു അച്ഛന്‍െറ കെയറിംഗ് ആണത്. വളരെ സീനിയര്‍ ആയ സംവിധായകന്‍ ആണദ്ദേഹം. നല്ല അനുഭവമായിരുന്നു അദ്ദേഹത്തോടൊപ്പം ജോലി ചെയîാന്‍. എന്താണ്  വേണ്ടത് എന്ന് അദ്ദേഹം നന്നായി പറഞ്ഞു തരും. അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ എനിക്ക് ചെയîാന്‍ കഴിഞ്ഞിട്ടുണ്ട്.

അച്ഛനുറങ്ങാത്ത വീട് രണ്ടാഭാഗം

ലാല്‍ ജോസിന്‍െറ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയില്‍ ഞാനായിരുന്നു നായികയായ ലിസമ്മയുടെ കഥാപാത്രം ചെയ്തിരുന്നത്. രണ്ടാം ഭാഗമായ ലിസമ്മയുടെ വീടില്‍ മീരാ ജാസ്മിനാണ് ആ കഥാപാത്രം ചെയîുന്നത്. ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാഭാഗത്തില്‍ കഥാപാത്രത്തിന്‍െറ ഗെറ്റപ്പിന് വളരെ വ്യത്യാസം വരുന്നുണ്ട്. ഈ കഥാപാത്രത്തിന്‍െറ 40 നും 60 ഇടയ്ക്ക് പ്രായമുള്ള ഘട്ടങ്ങള്‍ ലിസ്സമ്മയുടെ വീട്ടില്‍ ചിത്രീകരിക്കുന്നുണ്ട്. ആ വേഷം നന്നായി ചെയîാന്‍ കഴിയുന്ന ആളുടെ കൈയിലാണ് ആ കഥാപാത്രം ലഭിച്ചിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ എന്നെ വിളിച്ചിരുന്നു.

മലയാളിയുടെ മുക്ത, തമിഴിന്‍െറ ഭാനു

തെലുങ്കിലെ എന്‍െറ ആദ്യ സിനിമയായ ഫോട്ടോയില്‍ ഞാന്‍ അഭിനയിച്ച കഥാപാത്രത്തിന്‍െറ പേരാണ് ഭാനു. തമിഴ്നാട്ടില്‍ എന്നെ എല്ലാവരും ആ പേരിലാണ് വിളിക്കുന്നത്. ഞാന്‍ മാറ്റിയതല്ല. മുക്ത എന്ന പേര് വളരെ അപൂര്‍വമായ പേരാണ്. മുക്ത എന്ന പേരിലേക്ക് മാറണം.

ബ്യൂട്ടി പാര്‍ലര്‍ ബിസിനസ്

സിനിമയും ബിസിനസും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ അമ്മയാണ് നോക്കി നടത്തുന്നത്. രണ്ടുവര്‍ഷമായി തുടങ്ങിയിട്ട്.

Tuesday, October 09, 2012

മുള കരിഞ്ഞ കേരള ഫുട്ബാള്‍

കെട്ടഴിഞ്ഞ ചൂലുപോലെയാണ് കേരളത്തിലെ ജൂനിയര്‍ തല ഫുട്ബാള്‍ രംഗം. ഏകോപനമില്ലാതെ ഒറ്റ തിരിഞ്ഞ ഈര്‍ക്കിലുകള്‍ പോലെ നാളെയുടെ പുതുനാമ്പുകള്‍. ചൊട്ടയിലേ പിടികൂടുന്ന ശീലം കുറവായ ഫുട്ബാളില്‍ കുട്ടിത്താരങ്ങളെ കണ്ടെത്താനും അവരെ ഒരുമി പ്പിച്ച് കൊണ്ട് വന്ന് നാളെയുടെ ചരിത്രത്തിലേക്ക് വഴിതിരിച്ച് വിടാനുമുള്ള പരിശ്രമ ങ്ങള്‍ക്ക് തുണയാകാന്‍ ആര്‍ക്കുമാകുന്നില്ല.
ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച്ച അവസാനിച്ച സുബ്രതോ കപ്പില്‍ (അണ്ടര്‍ 17) മലപ്പുറം എം എസ് പി ഹയര്‍ സെക്കണ്ടറി സ്കൂള്‍ റണ്ണര്‍ അപ്പ് ആയത് ഇത്തരമൊരു അവസ്ഥയെ പിന്‍കാലുകൊണ്ട് തൊഴിച്ച് കളിക്കളത്തിന് പുറത്തേക്കിട്ടാണ്. ജൂനിയര്‍ തലത്തില്‍ ടൂര്‍ണമെ ന്‍റുകള്‍ കുറവായ കേരളത്തില്‍ വര്‍ഷാവര്‍ഷം മുടക്കം കൂടാതെ നടക്കുന്ന ഒന്നാണ് സുബ്രതോ കപ്പിന് വേണ്ടിയുള്ള ടീമിനെ തെരഞ്ഞെടുപ്പ്. സ്കൂള്‍ ടീമുകള്‍ വിവിധ തല ങ്ങളില്‍ ഏറ്റുമുട്ടി സംസ്ഥാന തലത്തില്‍ വിജയിയാകുന്ന ടീമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. "പക്ഷേ സംസ്ഥാനതലത്തില്‍ ഈ ടൂര്‍ണമെന്‍റിന്‍െറ നിലവാരം വളരെ താഴ്ന്നതാണ്. പലപ്പോഴും കളിക്കാന്‍ ബോള്‍ പോലുമുണ്ടാകാറില്ല. സ്കൂള്‍ തലത്തിലെ ഫുട്ബാള്‍ അവഗണനയിലാണ്. ആരും ശ്രദ്ധിക്കാറില്ല. അതിനാല്‍ നല്ല സ്കൂള്‍ ടീമും ഉണ്ടാ കാറില്ല. എടുത്തു പറയാന്‍ ജീ വി രാജയാണുള്ളത്", സ്പോര്‍ട്സ് ആന്‍റ് പ്രൊമോഷന്‍ കൌണ്‍സില്‍ (സെപ്റ്റ്) ചീഫ് കോച്ച് മനോജ് കുമാര്‍ പറയുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിന്നാണ് എം എസ് പി സ്കൂള്‍ സംസ് ഥാന ചാമ്പ്യന്മാരായി സുബ്രതോ കപ്പിന്‍െറ ഫൈനലില്‍ എത്തുകയും ടൂര്‍ണമെന്‍റില്‍ ആരും വിറപ്പിക്കാത്ത ഉക്രൈന്‍ ടീമായ ഡൈനാമോ കീവിന്‍െറ ഗോള്‍ വല രണ്ടുതവണ വിറപ്പിച്ചത്. യൂറോപ്യന്‍     ഫുട്ബാളിന്‍െറ തനിമയാര്‍ന്ന വേഗത്തോടും ആക്രമണ ത്തോടും പൊരുതി നിന്ന എംഎസ് പിയുടെ കുട്ടികള്‍ നാളെയുടെ സുവര്‍ണ പാദുകങ്ങളാണ്. എം എസ് പിയുടെ നേട്ടം അടുത്ത വര്‍ഷം ഒരു പക്ഷേ സംസ്ഥാനത്തിന്‍െറ പ്രതിനിധിയെ കണ്ടെത്താനുള്ള ടൂര്‍ണമെന്‍റിന്‍െറ തലവര മാറ്റി വരച്ചേക്കാമെന്ന് മനോജ് കുമാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
പുനരുജ്ജീവിപ്പിച്ച ഐ എം വിജയന്‍െറ നേതൃത്വത്തിലുള്ള കേരളപൊലീസ് ടീമിന്‍െറ പരിശീലനം നടക്കുന്നത് എം എസ് പിയെന്ന മലബാര്‍ സ്പെഷ്യല്‍ പൊലീസിന്‍െറ ക്യാമ്പിലാണ്. ക്യാമ്പ് കമാണ്ടന്‍റ് മുന്‍ ഇന്ത്യന്‍ താരമായ യു ഷറഫലിയാണ്. സുബ്രതോ കപ്പില്‍ റണ്ണേഴ്സ് അപ്പായ എം എസ് പി ഹയര്‍സെക്കന്‍ററി സ്കൂള്‍ ടീമിന് കേരളത്തില്‍ ഇന്ന് കിട്ടാവുന്ന ഏറ്റവും നല്ല സൌകര്യങ്ങളാണ് ലഭിക്കുന്നത്. പൊലീസ് ടീമുമായി ചേര്‍ന്നാണ് പരിശീലനവും പരിശീലന മത്സരങ്ങളും. പക്ഷേ ഈ സൌകര്യങ്ങള്‍ കേരളത്തിലെ മറ്റൊരു കുട്ടിത്താരത്തിനും ലഭിക്കുന്നില്ല. സൌകര്യങ്ങള്‍ ലഭിച്ചാല്‍ കേരളത്തിന് നേട്ടങ്ങള്‍ കൊണ്ട് വലനിറയ്ക്കാമെന്നതിന്‍െറ തെളി വാണ് എം എസ് പിയുടെ മുന്നേറ്റം കാണിക്കുന്നത്.
ജൂനിയര്‍ തലത്തില്‍ കേരള ഫുട്ബാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. "ജൂനിയര്‍ തലത്തിലെ ഫുട്ബാള്‍ നിയന്ത്രിക്കാന്‍ ആരുമില്ല. കൃത്യമായ സംഘാടനത്തോടുള്ള ടൂര്‍ണമെന്‍റുകളും ടൂര്‍ണമെന്‍റ് കലണ്ടറും ഇല്ല. ഏതെങ്കിലും ഒരു ടൂര്‍ണമെന്‍റ് വരുമ്പോള്‍ മാത്രമേ അറിയത്തുള്ളൂ. അറിയിപ്പ് കിട്ടുമ്പോള്‍ സ്കൂളുകള്‍ ടീം തട്ടിക്കൂട്ടി കളിക്കാനിറങ്ങും. പിന്നെ വളരുന്ന കളിക്കാരെ കൃത്യമായി ഫോളോഅപ്പ് ചെയîുന്നില്ല", മനോജ് കുമാര്‍ ജൂനിയര്‍ തലത്തിലെ ഫുട്ബാള്‍ രംഗത്തെ അവ സ്ഥ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. ഇതൊക്കെ കേരള ഫുട്ബാളിന്‍െറ വളര്‍ച്ച മുരടിപ്പിച്ചു. ഈ അഭിപ്രായത്തോട് എഫ് സി കൊച്ചിന്‍െറയും വിവ കേരളയുടെയും കോച്ചായി രുന്ന എ ശ്രീധരന്‍ യോജിക്കുന്നു. "ഫുട്ബാളിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കേരളം. ഇവിടെ ധാരാളം ജൂനിയര്‍ കളിക്കാരുണ്ട്. ഇവര്‍ ശരിയായി വിലയിരുത്തപ്പെടുന്നില്ല, മാര്‍ഗം നിര്‍ദേശം നല്‍കുന്നുമില്ല. ഇന്ന് കണ്ട കളിക്കാരെ നാളെ കാണാനില്ല. ഇവര്‍ എവിടേക്ക് പോകുന്നുവെ ന്ന് ആര്‍ക്കും അറിയില്ല. കൃത്യമായ ഫോളോഅപ്പ് നടക്കുന്നില്ല", ശ്രീധരന്‍ അഭിപ്രായപ്പെടുന്നു.
 ദേശീയ ടീമില്‍ അവസാനമായി പേരു കേള്‍പ്പിച്ച മലയാളി എന്‍.പി പ്രദീപാണ്. നാലും അഞ്ചും മല യാളി താരങ്ങള്‍ ദേശീയ ടീമില്‍ ഒരുമിച്ച് കളിച്ചിരുന്ന അവ സ്ഥയില്‍ നിന്നാണ്  സാദ്ധ്യതാ പട്ടികയില്‍പോലും ആരുമില്ലാത്ത ഇപ്പോ ഴത്തെ സാഹചര്യത്തിലേ ക്ക് എത്തിയിരിക്കുന്നത്.
    സ്കൂളുകളില്‍ ഫുട്ബാള്‍ വളരാനുള്ള സൌകര്യ  ങ്ങള്‍ ഇല്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു. ഇന്ന്  കായികാദ്ധ്യാപകര്‍ക്ക് സ്കൂളുകളില്‍ എല്ലാ സ്പോര്‍ട്സ് ഇനങ്ങളും കൈകാര്യം ചെയേîണ്ടി വരുന്നു. സ്പെഷ്യലൈസേഷന്‍ ഇല്ല. ഫുട്ബാളിനോട് താല്‍പര്യമുള്ള സ്കൂളുകള്‍ മാത്രമാണ് പ്രത്യേക കോച്ചുമാരെ നിയമിക്കുന്നത്. "താഴെ തട്ടില്‍നിന്ന് ഫുട്ബാള്‍ വളര ണമെങ്കില്‍ കായികാദ്ധ്യാപകരെ ഇതിലേക്ക് കൊണ്ടു വരണം", മനോജ് പറയുന്നു.
14-15 വയസ് പ്രായത്തില്‍ പരിശീലിപ്പിച്ച് തുടങ്ങാതെ ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ പിടികൂടണം. അതിനായി 8-9 വയസില്‍ കുട്ടികളെ ഫുട്ബാളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സെപ്റ്റ് ചെയîുന്നത്. സംസ് ഥാനത്തുടനീളം 41 സെപ്റ്റ് സെന്‍ററുകളിലായി 1200 കുട്ടികള്‍ പരിശീലിക്കുന്നുണ്ട്. ഈ പ്രായത്തില്‍ എതിരാളികള്‍ ഇല്ലെന്നതാണ് സെപ്റ്റ് നേരിട്ട വെല്ലുവിളി കളിലൊന്ന്. യഥാര്‍ത്ഥത്തില്‍ ഈ വെല്ലുവിളി കേരള ഫുട്ബാളിന്‍െറ വേരുചീയലിന്‍െറ കാരണം കൂടിയാണ്. നന്നേ ചെറുപ്രായത്തില്‍ കുട്ടികള്‍ ഫുട്ബാള്‍ കളിക്കളങ്ങളിലെത്താ ത്തത് കളിയുടെ പിന്നാക്കാവസ്ഥയ്ക്ക് കാര ണമായി. ഇവിടെ ജൂനിയര്‍ തലത്തില്‍ തന്നെ ടൂര്‍ണമെന്‍റുകള്‍ താളം തെറ്റിയതും മുടന്തുള്ളതു മാണ്. അപ്പോള്‍ അതിനും താഴെയുള്ള വയസുകാരുടെ ടൂര്‍ണമെന്‍റുകളെക്കുറിച്ച് പറയുകവേണ്ട. ടീമുകളോ ടൂര്‍ണമെന്‍റുകളോ ഇല്ലാത്ത അവസ്ഥ. "ഞങ്ങള്‍ 8-9 വയസിലെ കുട്ടികളെ ഫുട്ബാള്‍ പരിശീലിപ്പിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ കോച്ചുമാര്‍ പറഞ്ഞത് കുട്ടികളെ ലഭിക്കില്ലെന്നാണ്. അച്ഛനമ്മമാര്‍ക്കൊപ്പം കഴിയേണ്ട കുട്ടികളെ അവര്‍ കളിക്കളത്തിലേക്ക് വിടാന്‍ മടിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് അടുപ്പമുള്ളവരുടെയും പരിചയക്കാരുടെയും മറ്റും കുട്ടികളെ ചേര്‍ത്താണ് തുടക്കം കുറിച്ചത്. ഇപ്പോള്‍ ധാരാളം കുട്ടികള്‍ വരുന്നുണ്ട്", മനോജ് പറയുന്നു. ഇവിടെ ടൂര്‍ണമെന്‍റുകള്‍ ഇല്ലാ ത്തതിനാല്‍ സെപ്റ്റിന്‍െറ താരങ്ങള്‍ വിദേശത്ത് കളിക്കാന്‍ അവസരങ്ങള്‍ തേടി. ആ പര്യടനങ്ങള്‍ കുട്ടികള്‍ക്ക് നല്ല അനുഭവമായി. വിദേശത്തെ മികവുള്ള കുട്ടികളുമായി മത്സരിക്കുന്നത് ഇവിടുത്തെ കുട്ടികളുടെ കളി മികവുകള്‍ വളര്‍ത്താന്‍ സഹായിക്കുന്നു. മികച്ച അടി സ്ഥാന സൌകര്യങ്ങളുമായി പരിചയപ്പെടാന്‍ ഇടനല്‍കുന്നു. ശക്തരായ എതിരാളികളോട് മത്സരിക്കുമ്പോഴാണ് വളര്‍ച്ചയുണ്ടാകുന്നത്.
    പതിവുപോലെ കേരള ഫുട്ബാള്‍ അസോസിയേഷന്‍ തന്നെയാണ് ഫുട്ബാള്‍ രംഗത്തെ പിന്നോക്കാവസ്ഥയ്ക്ക് പ്രതി സ്ഥാനത്ത് നില്‍ക്കുന്നത്. "അസോസിയേഷന് ടാലന്‍റ് സ്പോട്ട് ചെയîാനുള്ള സംവിധാനമില്ല", ശ്രീധരന്‍ പറയുന്നു. "അസോസിയേഷന്‍െറ തല പ്പത്ത് പ്രൊഫഷണലുകള്‍ വരണം. കുട്ടികളെ കണ്ടെത്താനായി ടെക്നിക്കല്‍ കമ്മിറ്റി ഉണ്ടാക്കണം. കണ്ടെത്തുന്ന കുട്ടികളെ നല്ല അക്കാദമിയില്‍ചേര്‍ക്കണം. നല്ലൊരു അക്കാദമി പോലും നമുക്കില്ല. അതൊക്കെ ഒരുക്കേണ്ടത് കെ എഫ് എയാണ്", അദ്ദേഹം അഭിപ്രായപ്പെട്ടു.  തുടര്‍ച്ചയായ പരിശീലനം ലഭിച്ചാലേ മികച്ച കളിക്കാര്‍ ഉണ്ടാകുകയുളളൂ. എന്നാല്‍ അതിനുള്ള സംവിധാനങ്ങള്‍ കേരള ത്തിലില്ല.
ഫുട്ബാളിന് കേന്ദ്രീകൃത പാഠ്യരീതി ഇവിടെയില്ല. ജൂനിയര്‍ തലത്തില്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം കുട്ടികളെ പരിശീലിപ്പിക്കാന്‍ പരിശീലനം ലഭിച്ച പരിശീലകര്‍ ഇല്ലെന്നതാണ്. "ഇതിനായി പരിശീലനം ലഭിക്കുന്ന കോച്ചുമാര്‍ പോലും പരിശീലനം കഴിഞ്ഞ് കുറച്ച്നാള്‍ കഴിയുമ്പോള്‍ വഴിമറന്നുപോകുന്നതാണ് കാണുന്നത്", മനോജ് പറയു ന്നു. ഫിഫയുടെയും മറ്റും ആശീര്‍വാദത്തോടെ വന്ന വിഷന്‍ ഇന്ത്യയില്‍ നിന്ന് പദ്ധതി നിര്‍ദ്ദേശകര്‍ തന്നെ പിന്‍വാങ്ങി. നടത്തിപ്പിലെ പാളിച്ചകളാണ് കാരണം. "ഫിഫ ഫണ്ട് തരുമ്പോള്‍ നിരവധി നിബന്ധനകള്‍ ഉണ്ടാകും. അവയൊക്കെ പാലിക്കാന്‍ കഴിയാറില്ല. പക്ഷേ വിഷന്‍ ഇന്ത്യ കാരണം നിരവധി കുട്ടികള്‍ ഫുട്ബാളിലേക്ക് വന്നിരുന്നു", ശ്രീധരന്‍ പറയു ന്നു. എം എസ് പിയുടെ കുട്ടികളുടെമേല്‍ ഫുട്ബാള്‍ പ്രേമികള്‍ക്കുള്ള പ്രത്യാശ സംസ്ഥാനത്തുടനീളം ആവേശമായി വളര്‍ന്നാലേ കേരള ഫുട്ബാളിനും വളര്‍ച്ചയുണ്ടാകൂ.

Monday, October 01, 2012

നുണപരിശോധന വേണ്ടത് ആര്‍ക്ക്

രാഷ്ട്രീയ കൊലപാതക കേസുക ളില്‍ പാര്‍ട്ടികള്‍ നല്‍കുന്ന പട്ടികയില്‍പ്പെടുന്നവരെ പ്രതികളാക്കു ന്ന "വ്യവസ്ഥകള്‍ക്കും ശീലങ്ങള്‍ക്കും" അന്ത്യം കുറി ച്ച് ഗൂഢാലോചനക്കാരായ "സ്രാവുകളില്‍" വരെ അന്വേഷണച്ചൂണ്ടയെത്തിയ കേസായിരുന്നു ടി പി വധക്കേസ്. എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മൂന്ന് മാസംമുമ്പ് ഫെബ്രുവരി 12ന് നടന്ന ബി എം എസ് പയേîാളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സി ടി മനോജിന്‍െറ വധം രാഷ്ട്രീയ കൊലപാതക കേസന്വേഷണങ്ങളില്‍ പുതുചരിത്രം സൃഷ്ടിക്കുന്നു.
    ഈ കേസില്‍ പ്രതികള്‍ തന്നെ തങ്ങള്‍ പാര്‍ട്ടി പറഞ്ഞിട്ട് കുറ്റം ഏറ്റെടുത്ത് കീഴടങ്ങിയതാണെന്ന വാദമുമായി രംഗത്തെത്തിയത് സിപിഎമ്മിന് കൂനിന്‍മേല്‍ കുരുവായി. സി പി എം പ്രവര്‍ത്തകരായ 15 പേരില്‍ ആറുപേരാണ് തങ്ങള്‍ പ്രതികളല്ലെന്നും അതിനാല്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കണമെന്നും ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇവര്‍ ഹര്‍ജി നല്‍കുന്നത് തടയാന്‍ ശ്രമിച്ചത് സിപിഎമ്മിന് എന്തോ ഒളിക്കാനുണ്ട് എന്നുളള തോന്നലുളവാക്കി.
    കേസുകളില്‍ പാര്‍ട്ടി നല്‍കുന്ന ലിസ്റ്റനുസരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയîുന്നതെ ന്ന ആരോപണം ഏറെ കേട്ടിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. പക്ഷേ ഇത്തരമൊരു സാഹചര്യം പാര്‍ട്ടി നേരിടുന്നത് ആദ്യമായാണ്. സമാനമായ ആരോപണം സിപിഎമ്മിനെതിരെ വിഴിഞ്ഞത്തും ഉയര്‍ന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് വിഴിഞ്ഞത്ത് പൊലീസും സിപിഎം പ്രവര്‍ത്ത കരും ഏറ്റുമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എടുത്ത ഒമ്പത് കേസുകളില്‍  ഏര്യാ കമ്മിറ്റി നല്‍കിയ ലിസ്റ്റ് പ്രകാരം പൊലീസ് പ്രതി ചേര്‍ത്തുവെന്നാരാപിച്ച് വിഴിഞ്ഞത്തെ ബ്രാഞ്ച് സെക്ര ട്ടറിയും ഡിവൈഎഫ്ഐ ലോക്കല്‍ കമ്മിറ്റി പ്രസിഡന്‍റും അടക്കം നിരവധി പ്രവര്‍ത്തകര്‍ സി പി എം വിട്ട് കോണ്‍ഗ്രസില്‍ചേരാന്‍ തീരുമാനിച്ചിരുന്നു. സംഭവസമയത്ത് ഇല്ലാതിരുന്ന വരെയും ഗുരുതര അസുഖങ്ങള്‍ ബാധിച്ചവരെ യും പ്രതിയാക്കിയെന്ന് ആരോപണമുണ്ട്. പ്രതി പട്ടിക നല്‍കുന്ന പ്രവണത സിപിഎമ്മില്‍ വ്യാപകമാണെന്ന ആരോപണത്തിന് ഈ സംഭവം അടിവരയിടുന്നു.
    മനോജ് വധക്കേസില്‍ ഒന്നാം പ്രതി പയേîാളി ഓട്ടോ സെക്ഷന്‍ സിഐടിയു സെക്രട്ടറി പുതിയോട്ടില്‍ വീട്ടില്‍ അജിത്കുമാര്‍, രണ്ടാം പ്രതി ഡിവൈഎഫ്ഐ പയേîാളി വില്ലേജ് സെക്രട്ടറി ജിതേഷ്, മൂന്നാംപ്രതി സിപിഎം പയേîാളി ലോക്കല്‍ കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ         പയേîാളി ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറിയുമായ വടക്കേയില്‍ ബിജു, കൂട്ടു പ്രതികളായ നിസാം, നിധീഷ്, പ്രിയേഷ് എന്നിവരാണ് നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ച് വിചാരണ കോടതിയില്‍ സ്വന്തമായി വക്കീലിനെവച്ച് ഹര്‍ജി നല്‍കിയത്.
    പാര്‍ട്ടി നല്‍കിയ പട്ടികയനുസരിച്ചാണ് പ്രതികളാക്കപ്പെട്ടതെന്നും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവര്‍ പുറത്താണെ ന്നും അതിനാല്‍   പുനരന്വേഷണം വേണമെ ന്നും മനോജ് വധക്കേസ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പോകുന്ന  കേസിലെ പ്രതികളുടെ ഈ നീക്കം സി പി എം നേതൃത്വത്തെ ഊരാക്കുടുക്കിലാണ് എത്തിച്ചിരിക്കുന്നത്. വിചാരണ കോടതി പ്രതികളുടെ ആവശ്യം തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാനുള്ള അവരുടെ നീക്കം സിപിഎമ്മിന്‍െറ ഉറക്കം കെടുത്തും. ഇപ്പോള്‍ തന്നെ "നിരവധി ശവക്കുഴികള്‍" പുനരന്വേഷണ ഭീഷണിയുമായി പാര്‍ട്ടിയുടെ തലയ്ക്കുമുകളില്‍ നില്‍ക്കുന്നതുണ്ട്.
    മുന്നണികള്‍ തമ്മില്‍ അല്ലെങ്കില്‍ ഏറ്റുമുട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിനാല്‍ പല രാഷ്ട്രീയ കൊല പാതക കേസുകളിലും അന്വേഷണം ഗൂഢാലോചനക്കാരിലോ മരണവാറന്‍റ് ഒപ്പിട്ടവരിലോ എത്താറില്ല. ബിജെപിയുമായുള്ള നീക്കുപോക്കാണ് തങ്ങളെ പ്രതിയാക്കിയതെന്ന്  അജിത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മനോജ് വധക്കേസിലും ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തിയില്ലെന്ന് പ്രതികള്‍ തന്നെ ഇപ്പോള്‍ ആരോപിക്കുകയാണ്. ഈ ആരോപണം ബിജെപിയും ശരിവെയ്ക്കുന്നു. "സി ടി മനോജ് വധത്തില്‍ കോഴിക്കോട് ജില്ലയിലെ ഒരു എംഎല്‍എയ്ക്കും പങ്കുണ്ട്. 21 ബ്രദേഴ്സ് എന്ന ഗുണ്ടാസംഘത്തെപോറ്റി വളര്‍ത്തുന്നയാളാണ് ഈ എംഎല്‍എ. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ അറസ് റ്റിലായി. ഇനി ഗൂഢാലോചന നടത്തിയവരെ പൊലീസ് പിടികൂടണം", ബിജെപി  കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് രഘുനാഥ് ആരോപിക്കുന്നു.
    ഇവര്‍ തന്നെയാണ് പ്രതികളെന്നും കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നതിന്‍െറ ഭാഗമായാണ് പുനരന്വേഷണം ആവശ്യപ്പെടുന്നതെന്നും ബിജെപി ആരോപിക്കുന്നു. "പൊലീസ് നടത്തിയ രണ്ട് തിരിച്ചറിയല്‍ പരേ ഡുകളിലും പ്രതികളെ മനോജിന്‍െറ അമ്മയും ഭാര്യയും കേസില്‍ സാക്ഷികളായ അയല്‍വാസികളും തിരിച്ചറിഞ്ഞതാണ്. കേസ് അട്ടിമറിക്കാന്‍വേണ്ടി സിപിഎമ്മും അഭിഭാഷകരും  പ്രതികളും ചേര്‍ന്ന് നടത്തുന്ന നാടകമാണിത്", രഘുനാഥ് പറയുന്നു.
കേസില്‍ ആറുമാസമായി ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുന്ന പ്രതികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംഭവങ്ങള്‍ വിശദീകരിച്ച് കത്തെഴുതിയിരുന്നു. മനോജ് വധക്കേസിലെ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിയില്‍  ആശയക്കുഴപ്പം സ്യഷ്ടിച്ചതിനാല്‍ സിപിഎം പയേîാളി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ 14 ബ്രാഞ്ചുകളിലെയും അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പ്രതികളുമായി ഇനിയും സഹകരിക്കു മെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. വക്കാലത്ത് ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് പാര്‍ട്ടി വക്കീലിന് ഇവര്‍ക്ക്വേണ്ടി ഹാജരാകാന്‍ കഴിയാതെ പോയത്. ഇവരെ കൈവിടില്ല, നേതാക്കള്‍ വിശദീകരിച്ചു.  മനോജിന്‍െറ കൊലപാതകത്തിന് പിന്നിലുള്ളവരെ കുറിച്ച് വ്യക്തമായ ധാരണ പൊലീസിനുണ്ടെന്ന് മൂന്നാം പ്രതിയായ ബിജുവിന്‍െറ ഹര്‍ജിയില്‍ ആരോപിക്കുന്നു. ജയിലില്‍ നിന്ന് പ്രതികള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അയച്ച കത്തിലും ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പയേîാളിയിലെ പാര്‍ട്ടി നേത്യത്വം കൊലപാതകത്തില്‍ പ്രധാന പങ്കാളികളായവരെ രക്ഷപ്പെടുത്തിയശേഷം മറ്റ് പലരെയും കുടുക്കാന്‍ ശ്രമിച്ചതായി വിജയനുള്ള കത്തില്‍ ആരോപിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ പയേîാളി സിഐയ്ക്കും ഇതില്‍ പങ്കുണ്ടെന്നും പ്രതികള്‍ ആരോപണം ഉന്നയിക്കുന്നു.
    "കഴിഞ്ഞ ഫെബ്രുവരി 8ന് സിപിഎം പ്രവര്‍ത്തകനായ കുരിയാടി ബാബുവിനും അച്ഛനും നേര്‍ക്ക് ആക്രമണമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ പയേîാളി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി അടിയന്തര ലോക്കല്‍ സെന്‍റര്‍ വിളിച്ചു. 12ന് മുമ്പ് ശക്തമായ ആക്ഷന്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചു. ഇക്കാര്യം പാര്‍ട്ടി ആലോചിച്ചതാണെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു", കത്തില്‍ പറയുന്നു. ഇതിനായി അയനിക്കാട് ഘടകത്തിലെ ഒരു പ്രവര്‍ത്തകനോട് കാര്യങ്ങള്‍ നീക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും കത്തില്‍ പ്രതികള്‍ വിശദീകരിക്കുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നതായും കത്തില്‍ ആരോപണമുണ്ട്. എന്നാല്‍ മനോജിനെ ആക്രമിക്കാന്‍ യോഗം നടത്തിയെന്ന ആരോപണം വിശദീകരണയോഗത്തില്‍ നേതാക്കള്‍ നിഷേധിച്ചു. 13ന് സമാധാനയോഗം നടക്കാനിരിക്കെയാണ് 12ന് മനോജിനെ വധിച്ചത്. പതിനഞ്ചോളം പേര്‍ ചേര്‍ന്ന് വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ്  മനോജിനെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു.
    ഇപ്പോള്‍ അറസ്റ്റിലായവരുടെ മുകളിലുള്ളവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന തിന്‍െറ ചൂണ്ടുപലകകളാണ് പ്രതികളുടെ ആരോപണം. എന്നാല്‍ കൊലപാതകവുമായി ബ ന്ധപ്പെട്ട എല്ലാരെയും അറസ്റ്റ് ചെയîുമെന്ന് പറഞ്ഞ പൊലീസ് പിന്നോക്കം പോയതായും ബിജെപി പ്രാദേശികനേതൃത്വം ആരോപിക്കു ന്നു. 
    തങ്ങളെ മൂന്നുമാസത്തിനകം ജാമ്യത്തിലി റക്കുമെന്നും സിപിഎം നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നതായി കത്തില്‍ പറയുന്നു. എ ന്നാല്‍ ഇവര്‍ക്ക് ആറുമാസമായിട്ടും ജാമ്യം ലഭിച്ചില്ല. ഇത് പ്രതികളില്‍ പാര്‍ട്ടി തങ്ങളെ വഞ്ചിക്കുന്നതായുളള ചിന്തയുണ്ടാക്കി. "ആസൂത്രി തമായി പാര്‍ട്ടി കേസില്‍ കുടുക്കുകയായിരുന്നു. കേസില്‍ നിന്നു രക്ഷിക്കാമെന്നും മൂന്നുമാസത്തിനുള്ളില്‍ ഇറക്കിത്തരാമെന്നും പറ ഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വഞ്ചിച്ചു. പാര്‍ട്ടിക്കുവേണ്ടിയാണ് പ്രതിയായത്. ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രതികളാക്കിയത്. കേസില്‍ പ്രതികളായ ശേ ഷം പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നു", നുണ പരിശോധന ഹര്‍ജി വിചാരണ കോടതി തള്ളിയശേഷം പുറത്തുവന്ന ഒന്നാംപ്രതി അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
"1969 മുതലുള്ള കേസുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് നടന്നുവരുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെയാണ് കേസില്‍ പ്രതി ചേര്‍ക്കുക. ബിജെപി ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസില്‍ സിപിഎം നല്‍കിയ പട്ടികയില്‍ നി ന്നാണ് അറസ്റ്റുണ്ടായത്. ഇവര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെട്ടു. സ മാനമായ അവസ്ഥയാണ് കെ.ടി ജയകൃഷ്ണ ന്‍ വധത്തിലുമുണ്ടായത്. സിപിഎം നല്‍കിയ പ്രതികളില്‍ ഒരാളെ മാത്രമാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. വെറുതെ വിടപ്പെട്ടവര്‍ക്ക് സിപിഎം സ്വീകരണം ഒരുക്കുകയുംചെയ്തു. മൊകേരി വിപ്ലവകാരികള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്", കണ്ണൂരിലെ ബിജെപി നേതാവ് ഗിരിധരന്‍ പറയുന്നു.
ആരോപണങ്ങളെക്കുറിച്ചുള്ള പ്രതികരണ ങ്ങള്‍ക്കായി ബന്ധപ്പെട്ടെങ്കിലുംസ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ കെ ദാസനും പയേîാളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമചന്ദ്രനും ഇന്ത്യാടുഡേയോട് പ്രതികരിക്കാന്‍ തയîാറായില്ല. കേസിനെക്കുറിച്ച് പ്രതികരിക്കാന്‍ പാടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരി ല്‍നിന്ന് നിര്‍ദ്ദേശമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെകെ വിനോദ് പറഞ്ഞു.
    രാഷ്ട്രീയ വധങ്ങളുടെ തേര്‍വാഴ്ച്ചാ ഭൂമിയായ കണ്ണൂരില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലായി നിരവധി പേരാണ് "രക്തസാക്ഷികളും ബലിദാനികളും"ആയിട്ടുള്ളത്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് തുടങ്ങി എല്ലാ പാര്‍ട്ടികള്‍ക്കും "കൊന്നും മരിച്ചും" പാരമ്പര്യമേറെയുണ്ട്. 1968 മുതലാണ് "ചാവ് രാഷ്ട്രീയം" കേരള ത്തില്‍ ഇരകളെ തേടിയിറങ്ങിയത്. സിപിഎമ്മിലെ ബീഡി തൊഴിലാളികളെ വേട്ടയാടി ആര്‍എസ്എസ് തുടങ്ങിവച്ചത് ഒടുവില്‍ ആര്‍ എം പിയുടെ ടി.പി ചന്ദ്രശേഖരനിലും എ ബി വി പി യുടെ സച്ചിന്‍ എന്ന കൌമാരക്കാരനിലും എത്തി നില്‍ക്കുന്നു.

Wednesday, September 19, 2012

ബാച്ച്ലര്‍ പാര്‍ട്ടിയുടെ സൈബര്‍ പാര

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ വിമാനടിക്കറ്റ് എടുക്കാന്‍ കാശില്ലാത്തവന്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് ബാച്ച്ലര്‍ പാര്‍ട്ടി ഡൌണ്‍ലോഡ് ചെയ്തു കാണൂ... നിങ്ങളെ കേരളപൊലീസ് നാട്ടിലെത്തിക്കും... ഏതോ രസികന്‍ പ്രവാസി ബാച്ച്ലര്‍ പാര്‍ട്ടി സിനിമ ഇന്‍റര്‍നെറ്റില്‍ നിന്ന് കണ്ട 1010 പേര്‍ക്കെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത തമാശയാണിത ്.
അമല്‍ നീരദിന്‍െറ സിനിമയായ ബാച്ച്ലര്‍ പാര്‍ട്ടി ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമയുടെ സി.ഡി പകര്‍പ്പവകാശം ലംഘിച്ച് ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിനും ടോറന്‍റ് ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്ത് കണ്ടതിനും 1010 പേര്‍ക്കെതിരെ ആന്‍റി പൈറസി സെല്‍ കേസെടുത്തിരിക്കുകയാണ്. ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് പൈറസി കേസില്‍ ആദ്യമായാണിത്.
മലയാള സിനിമാ വ്യവസായത്തിന്‍െറ നിലനില്‍പ് തന്നെ അപകടത്തിലാക്കിയ വ്യാജ സിഡി ഭൂതത്തെ സിനിമാ ലോകവും പൊലീസും ചേര്‍ന്ന് കുപ്പിയിലടച്ചപ്പോഴാണ് ആധുനിക സാങ്കേതിക വിദ്യ അടുത്ത ഭസ്മാസുരനെ സൃഷ്ടിച്ച് വിട്ടത്. ഇന്‍റര്‍നെറ്റ് പൈറസിയായിരുന്നു പുതിയ ഭീകരന്‍.
ബാച്ച്ലര്‍ പാര്‍ട്ടിയുടെ ഡിവിഡി, ഇന്‍റര്‍നെറ്റ് പകര്‍പ്പവകാശങ്ങള്‍ കൈവശമുള്ള തൃശൂരിലെ മൂവിചാനലിന്‍െറ ഉടമ സജിതനാണ് പരാതിക്കാരന്‍. സിഡി പുറത്തിറങ്ങി രണ്ടുദിവസത്തിനകം ഇന്‍റര്‍നെറ്റിന്‍െറ അതിവിശാലതയില്‍ റിലീസ് ചെയîപ്പെട്ട സിനിമ പത്ത് ദിവസം കൊണ്ട് മുപ്പതിനായിരം പേര്‍ വീക്ഷിച്ചതായി സൈബര്‍ പട്രോളിംങ് രംഗത്തെ കമ്പനിയായ ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍ കണ്ടെത്തിയിരുന്നു. ഇവരെല്ലാം ടോറന്‍റ് വഴിയാണ് സിനിമ കണ്ടിട്ടുള്ളത്. ടോറന്‍റ് ഉപയോഗിച്ച് സിനിമ ഡൌണ്‍ലോഡ് ചെയîുമ്പോള്‍ തന്നെ അപ്ലോഡ് ചെയîപ്പെടുന്നുണ്ട്. സീഡിങ് എന്നാണ് ഇതിന്‍െറ ടോറന്‍റ് ഭാഷ. സിനിമ ആദ്യം അപ്ലോഡ് ചെയ്ത ആള്‍ ചെയ്ത കുറ്റകൃത്യം ഇവരും ആവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ പ്രതികളാക്കപ്പെട്ട 1010 പേരെ കൂടാതെ ബാക്കിയുള്ളവരുടെ ലിസ്റ്റും പൊലീസിന ് കൈമാറുമെന്ന് മൂവി ചാനല്‍ അധികൃതര്‍ പറഞ്ഞു. അതായത ് ടോറന്‍റ് വഴി ഡൌണ്‍ലോഡ് ചെയ്ത ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങും.     
സിനിമയുടെ ഇന്‍റര്‍നെറ്റ് പൈറസി തടയുന്നതിനായി എറണാകുളത്തെ ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍ എന്ന കമ്പനിയുമായി മൂവി ചാനല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. "സിനിമ റീലിസായി മൂന്ന് മാസം കഴിയുമ്പോള്‍ സിഡിയിറക്കും. അഞ്ച് മാസം കഴിയുമ്പോള്‍ ടിവി ചാനലുകളും കാണിക്കും. ഇതിനിടയിലെ രണ്ടുമാസമാണ് ഡിവിഡി വില്‍പനയ്ക്കായി ലഭിക്കുന്നത്. അപ്പോള്‍ സിനിമയുടെ സിഡി വിപണിയിലിറങ്ങിയയുടന്‍ ഇന്‍റര്‍നെറ്റിലെത്തുന്നത് വില്‍പനയെ ബാധിക്കും. ബാച്ച്ലര്‍ പാര്‍ട്ടിയുടെ 50,000 സിഡിയെങ്കിലും വിറ്റുപോയാല്‍ മാത്രമേ മുതലാകത്തുള്ളൂ. 20,000 സിഡിയാണ് ആദൃഘട്ടത്തില്‍ ഇറക്കിയത്. എന്നാല്‍ സിനിമ ഇന്‍റനെറ്റിലെത്തിയത് വില്‍പനയെ ബാധിച്ചു"- സജിതന്‍ പറഞ്ഞു.
പകര്‍പ്പവകാശ നിയമ ലംഘനം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയനലംഘനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
"സജിതന്‍െറ പരാതിയില്‍ പറയുന്ന 1010 പേരാണ് കേസിലുള്‍പ്പെട്ടിരിക്കുന്നത്. 16 പേര്‍ സിനിമ അപ്ലോഡ് ചെയ്തവരാണ്. മറ്റുള്ളവര്‍ ടോറന്‍റ് വഴി സിനിമ ഡൌണ്‍ലോഡ് ചെയ്തവരും. ഇവരുടെ ഐ.പി അഡ്രസ് ഹൈടെക് സെല്ലിന് കൈമാറി. ജാദു ടെക് പ്രൈവറ്റ് സൊലൂഷന്‍െറ അണിയറക്കാരില്‍ നിന്നും വിവരങ്ങള്‍ ശേരിക്കും. വിശദമായ അന്വേഷണത്തില്‍ തെളിവ് കിട്ടിയശേഷമേ കേസിലുള്‍പ്പെട്ടവര്‍ക്കെതിരെ അറസ്റ്റടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് സംസ്ഥാന ആന്‍റി പൈറസി സെല്‍ ഡിവൈ.എസ്.പി എസ് റഫ്ീ പറഞ്ഞു.
  ഇന്‍റര്‍നെറ്റിലേക്ക് കയറ്റിവിട്ട സിനിമയുടെ കോപ്പികള്‍ അതിവേഗം കൈമാറ്റം ചെയപ്പെട്ട് കൊണ്ടിരിക്കും. കേരളത്തിന് പുറത്തുള്ള മലയാളികള്‍ക്കിടയില്‍ സിനിമ ഓടിക്കൊണ്ടിരിക്കും. പക്ഷേ പകര്‍പ്പവകാശം വാങ്ങിയവര്‍ക്കോ സിനിമയുടെ നിര്‍മ്മാതാവിനോ ധനമെച്ചം ഉണ്ടാകുകയുമില്ല.
"മുമ്പ് ഓഡിയോ റൈറ്റ് വില്‍പനയിലൂടെ നല്ല വരുമാനം നിര്‍മ്മാതാവിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഓഡിയോ റിലീസ് ചെയîുന്നതുമുതല്‍ പാട്ടുകള്‍ കോപ്പി ചെയ്ല്‍ ഓണ്‍ലൈനിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതിനാല്‍ റൈറ്റ് വാങ്ങുന്നവരുടെ വരുമാനം കുറഞ്ഞു. ഇത ് ഓഡിയോ റൈറ്റിലൂടെ നിര്‍മ്മാതാവിന് ലഭിക്കുന്ന വരുമാനത്തിലും ഇടിവുണ്ടാക്കി. ഇതേ പ്രക്രിയ വീഡിയോ റൈറ്റിന്‍െറ കാര്യത്തിലും സംഭവിക്കുന്നുണ്ട്. എന്‍െറ കഴിഞ്ഞ സിനിമയ്ക്ക് ലഭിച്ചതിന്‍െറ പകുതി മാത്രമേ ബാച്ചിലര്‍ പാര്‍ട്ടിയുടെ വീഡിയോ റൈറ്റിലൂടെ ലഭിച്ചുള്ളൂ" സിനിമാ സംവിധായകനും നിര്‍മ്മാതവുമായ അമല്‍ നീരദ് ഇന്ത്യാടുഡേയോട് പറഞ്ഞു.
"ഇന്‍റര്‍നെറ്റ് പൈറസി മൂലം 40 ശതമാനത്തോളമാണ് നിര്‍മ്മാതാവിന് നഷ്ടമുണ്ടാകുന്നത്. 3-4 കോടി മൂടക്കിയെടുക്കുന്ന സിനിമയ്ക്ക് 1.5 കോടി രൂപയോളം നഷ്ടം ഇതുമൂലമുണ്ടാകുന്നു"- നടനും സംവിധായകനുമായ പ്രകാശ ്ബാര പറഞ്ഞു. 
അതേസമയം സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയîുകയും സിനിമയുടെ വ്യാജ കോപ്പികള്‍ ഇന്‍റര്‍നെറ്റില്‍ എത്തുന്നത് തടയുകയും ചെയ്താല്‍ ഒരുപരിധി വരെ ഇതൊഴിവാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. "മലയാളം സിനിമ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയ്തു തുടങ്ങും. ഇന്‍റര്‍നെറ്റ് റിലീസ് നിലവില്‍ വന്നാല്‍ ആര്‍ക്കും പണം നല്‍കി സിനിമ ഓണ്‍ലൈന്‍ വഴി കാണാനാകും.
ഇന്‍റര്‍നെറ്റ് പ്രൊട്ടക്ഷന്‍ ശക്തമാക്കിയത് വഴി ഡിവിഡി ഇറങ്ങുന്നതിന് മുമ്പ് സിനിമകള്‍ ഇന്‍റര്‍നെറ്റിലെത്തുന്നത പൂജ്യം ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഡിവിഡി ഇറങ്ങിയശേഷം ഇന്‍റര്‍നെറ്റിലെത്തിയ സിനിമകള്‍ ഡൌണ്‍ലോഡ് ചെയîുന്നത് 10,000 എണ്ണത്തിനുതാഴെയും എത്തിക്കാനായി" ബാര വിശദീകരിച്ചു. 
ഇന്‍റര്‍നെറ്റില്‍ നിന്നും സിനിമ ഡൌണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കെതിരെ കേസ് എടുത്തതിന് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധമാണ് നടക്കുന്നത്. പൈറസി വേട്ട സ്വകാര്യതയുടെമേലുള്ള കടന്നുകയറ്റമായും വ്യ്യാാനിക്കപ്പെടുന്നുണ്ട്. സിനിമ നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് കാണുന്നത് കൂടുതലും പ്രവാസികളാണ്. 40 ലക്ഷത്തോളം പ്രവാസികളുണ്ട്. പ്രൊമോകളും മറ്റും വഴി പ്രലോഭിക്കപ്പെടുന്ന പ്രവാസികള്‍ സിനിമ ഇന്‍റര്‍നെറ്റിലെത്താന്‍ കാത്തിരിക്കുന്നവരാണ്. മലയാള സിനിമയോടുള്ള സ്നേഹം അവനെ നിയമകുരുക്കില്‍ എത്തിക്കുകയും ചെയîുന്നു. ഗള്‍ഫില്‍ റിലീസ് ചെയîുന്ന സിനിമകള്‍ തിയേറ്ററില്‍ പോയി കാണാന്‍ പാങ്ങില്ലാത്തവരാണ് കൂടുതല്‍പേരും. കേരളത്തിന് പുറത്ത് മലയാള സിനിമ റിലീസ് ചെയîുന്ന കേന്ദ്രങ്ങളുടെ എണ്ണം കുറവുമാണ്. അടുത്തകാലത്ത് ഇറങ്ങിയ തട്ടത്തിന്‍ മറയത്ത്, സ്പിരിറ്റ്, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകള്‍ ഈ പതിവ് മാറ്റിയെഴുതി. കൂടുതല്‍ തിയേറ്ററുകളില്‍ ഈ സിനിമ കേരളത്തിന് പുറത്ത് റിലീസ് ചെയ്തിരുന്നു. 
മൂവി ചാനലിന്പകര്‍പ്പവകാശം ഉള്ള കുഞ്ചാക്കോ ബോബനും ബിജുമേനോനും അഭിനയിച്ച ഓര്‍ഡിനറി 34 ലക്ഷത്തോളം പേര്‍ ഇന്‍റര്‍നെറ്റില്‍ കണ്ടതായി സജിതന്‍ പറഞ്ഞു. ദുല്‍ക്കര്‍ സല്‍മാന്‍െറ ഉസ്താദ് ഹോട്ടലിന്‍െറ സിഡി, ഇന്‍റര്‍നെറ്റ് പകര്‍പ്പവകാശവും ഇവര്‍ക്കാണ്. ഇപ്പോള്‍ ഇന്‍റര്‍നെറ്റിലുള്ള ഉസ്താദ് ഹോട്ടലിന്‍െറ ഔദ്യോഗികമല്ലാത്ത വീഡിയോസും മറ്റും ഡിലീറ്റ് ചെയ്തശേഷമാകും അടുത്തമാസം സിഡി റിലീസ് ചെയîുക.  
ചൈനീസ് സിനിമയായ എക്സൈല്‍ഡിന്‍െറ കോപ്പിയാണ് അമല്‍ നീരദിന്‍െറ ബാച്ചിലര്‍ പാര്‍ട്ടിയെന്ന ആരോപണം മലയാള സിനിമയുടെ ഇട്ടാവട്ടത്തിനു പുറത്തുപോയി ലോക സിനിമകള്‍ കാണുന്ന നെറ്റിസണ്‍സ് ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ കേസില്‍പ്പെട്ടവര്‍ കൂട്ടായ്മ രൂപീകരിച്ച് എക്സൈല്‍ഡിന്‍െറ സംവിധായകനായ ജോണി തോയെ വിവരം ധരിപ്പിച്ച് അമല്‍ നീരദിനെതിരെ നിയമ നടപടിയെടുക്കാന്‍ പ്രേരിപ്പിക്കണമെന്ന വാദവും ഇ-ലോകത്ത് ഉയരുന്നുണ്ട്.
ഫേസ് ബുക്കില്‍ നിന്ന് കോപ്പിയടിച്ച കമന്‍റ്-"ബാച്ച്ലര്‍ പാര്‍ട്ടി അപ്ലോഡ് ചെയ്തവര്‍ക്ക് അങ്ങനെ തന്നെ വേണം. സിനിമ കണ്ടവര്‍ക്കെതിരെ കേസെടുക്കണോ. ഒന്നോ രണ്ടോ തവണ കൂടി അവരെ കാണിച്ചാല്‍ പോരേ... അത് തന്നെയല്ലേ അവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ".

Wednesday, March 21, 2012

ഞാനൊരു ഗവി ഗേള്‍...

പ്ളസ്ടു വരെ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം കണ്ടിരുന്ന പെണ്‍കുട്ടി. പിന്നീട് ഡ്രിഗ്രിക്ക് കോളേജില്‍ എത്തിയിട്ട് ക്ളാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാന്‍ യോഗം ഇല്ലാതിരുന്ന പെണ്‍കുട്ടി. തിയേറ്ററില്‍ എക്സ്പ്രസായി ഓടുന്ന സുഗീതിന്റെ ഓര്‍ഡിനറി എന്ന സിനിമയില്‍  കല്ല്യാണിയെന്ന ശ്രദ്ധേയമായ വേഷം ചെയ്തിരിക്കുന്ന ശ്രിത ശിവദാസിന് ഇതൊക്കെയായിരുന്ന ഒരുവര്‍ഷം മുമ്പ് വരെ സിനിമ.

ഓര്‍ഡിനറിയിലേക്ക്....

ഞാന്‍ കൈരളി ചാനലില്‍ താരോത്സവം എന്ന റിയാലിറ്റിഷോ അവതരിപ്പിച്ചിരുന്നു. അത് കണ്ടിട്ടാണ് ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീതേട്ടന്‍ എന്നെ ഓഡിഷന് വിളിക്കുന്നത്. ആദ്യ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നീട് കൊച്ചിയില്‍ ഫൈനല്‍ ഓഡിഷന്‍ നടത്തിയിരുന്നു. അത് കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞാണ് സെലക്ട് ചെയ്തിട്ടുണ്ടെന്ന് സുഗീതേട്ടന്‍ വിളിച്ച് പറഞ്ഞത്. വളരെ സന്തോഷം തോന്നി. തമിഴില്‍നിന്ന് ധാരാളം ഓഫറുകള്‍ വന്നിരുന്നു. മലയാളത്തില്‍നിന്ന് ആദ്യമായി വന്ന ഓഫര്‍ ഓര്‍ഡിനറിയിലേതാണ്. ആദ്യം എന്റെ കുറെ ഫോട്ടോസ് എടുത്ത് നോക്കിയിരുന്നു. ഓര്‍ഡിനറിയിലെ കല്ല്യാണിയെന്ന കാരക്ടറുമായി ബന്ധപ്പെട്ട ചില ചെറിയ സിറ്റുവേഷന്‍സ് തന്നിട്ട് അഭിനയിക്കാന്‍ പറഞ്ഞു.
    കൈരളി വീ ചാനലില്‍ തമിഴകം എന്ന സ്ക്രിപ്റ്റ് ബേസ്ഡ് ആയിട്ടുള്ള ഒരു പരിപാടിയും ഡ്യൂഡ്രോപ്സ് എന്ന ഫോണ്‍ഇന്‍ പരിപാടിയും ചെയ്തിരുന്നു. അതില്‍നിന്നാണ് റിയാലിറ്റി ഷോയായ താരോത്സവത്തില്‍ അവതാരകയായി എത്തുന്നത്. 

എക്സ്ട്രാ ഓര്‍ഡിനറി എക്സ്പീരിയന്‍സ്....

നല്ല എക്സ്പീരിയന്‍സായിരുന്നു ഓര്‍ഡിനറിയില്‍ ലഭിച്ചത്. ആദ്യം സിനിമ തന്നെ ഇത്രയും എക്സ്പീരിയന്‍സുള്ള വലിയൊരു ക്രൂവിനൊപ്പം ചെയ്യാനായി. അത്തരമൊരു സിനിമയില്‍ തുടങ്ങാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
    ഓര്‍ഡിനറിയിലെ ആദ്യ ഷോട്ടും എന്റെ അഭിനയത്തിന്റെ ആദ്യ ഷോട്ടും ഒന്നുതന്നെയാണ്. കല്ല്യാണി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റില്‍ കല്ല്യാണി ചക്കോച്ചന്റെ ഇരിവിയെന്ന കാരക്ടറിനെ കാത്ത് നില്‍ക്കുന്നതാണ് ആദ്യം എടുത്തത്. സംസാരമുണ്ടായിരുന്നില്ല.

ഓര്‍ഡിനറി പ്രതീക്ഷകള്‍

നല്ല അഭിപ്രായമാണ് കേള്‍ക്കുന്നത്. ആദ്യദിനം തന്നെ റെക്കോഡ് കളക്ഷനുണ്ട്. എല്ലായിടത്തും ഹൌസ്ഫുള്ളാണ്. മൊത്തം 74 തിയേറ്ററുകളിലാണ് ഓര്‍ഡിനറി പ്രദര്‍ശിപ്പിക്കുന്നത്. ബിജുവേട്ടനും ബാബുരാജേട്ടനുമൊക്കെ നല്ല കൈയടി ലഭിക്കുന്നുണ്ട്. സിനിമ കണ്ടിട്ട് വിളിച്ചവരൊക്കെ കല്ല്യാണിയെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു എങ്ങനെയായിരിക്കുമെന്ന്. സോംഗ്സ് കണ്ടിരുന്നെങ്കിലും റിലീസിന്മുമ്പ് സിനിമ ഞാന്‍ കണ്ടിരുന്നില്ല. തിയേറ്ററില്‍ വന്നപ്പോഴാണ് കാണുന്നത്. ശനിയാഴ്ച്ച ആദ്യ ഷോയ്ക്ക് എറണാകുളത്ത്  സംവിധായകന്‍ സുഗീതേട്ടന്റെ ഫാമിലിയോടൊപ്പമാണ് സിനിമ കണ്ടത്. എന്റെ സീന്‍ വരുന്നതിന് മുമ്പ് ഞാന്‍ വളരെ ടെന്‍സ്ഡ് ആയിരുന്നു. എന്റെ ഇന്‍ട്രൊഡക്ഷന്‍ ഷോട്ടില്‍ എല്ലാരും കൈയടിച്ച് കണ്ടപ്പോള്‍ സമാധാനമായി. തിയേറ്ററില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ചില ചേച്ചിമാര്‍ എന്നെ തിരിച്ചറിഞ്ഞ് അടുത്ത്വന്ന് അഭിനയം നന്നായിരുന്നുവെന്ന് പറഞ്ഞ് കുറച്ച്നേരം സംസാരിച്ചു.

പഠന കാലത്തെ സിനിമ

പ്ളസ്ടുവരെ തിയേറ്ററില്‍ പോയി സിനിമ കാണുന്നത് വളരെ കുറവായിരുന്നു. വര്‍ഷത്തില്‍ ഒരുസിനിമയൊക്കെ ആ സമയത്ത് കണ്ടിരുന്നുള്ളൂ. ഇപ്പോള്‍ പരമാവധി സിനിമകള്‍ കാണുന്നുണ്ട്. കോളേജില്‍ ക്ളാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാന്‍ സാധിച്ചിട്ടില്ല. ഗവണ്‍മെന്റ് കോളേജായിരുന്നുവെങ്കിലും ഞങ്ങളുടേത് സെല്‍ഫ് ഫൈനാന്‍സിംഗ് കോഴ്സായിരുന്നു. അതിനാല്‍ അറ്റന്റന്‍സ് വളരെ കര്‍ശനമായിരുന്നു. അത് കൊണ്ട് ക്ളാസ് കട്ട് ചെയ്ത് കാന്റീനില്‍ പോലും പോയിട്ടില്ല. പഠിച്ചിരുന്ന സമയത്ത് ഫുള്‍ടൈം ലാബും മറ്റുമായിരുന്നതിനാല്‍ ബോറടിച്ചിരുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ നഷ്ടബോധം തോന്നുന്നു. ആ സമയത്തിന്റെ വില മനസിലാക്കുന്നത് ഇപ്പോഴാണല്ലോ. എന്നാലും അത് ആസ്വദിച്ചിരുന്നതായി ഇപ്പോള്‍ തോന്നുന്നു.

ആദ്യമായി കണ്ട സിനിമ

ആദ്യമായി തിയേറ്ററില്‍ പോയി കാണുന്നത് ഈ പുഴയും കടന്ന് എന്ന സിനിമയാണ്. അതിന്റെ ചെറിയ ചെറിയ സംഭവങ്ങളേ എനിക്ക് ഇപ്പോള്‍ ഓര്‍മ്മയുള്ളൂ. വളരെ വര്‍ഷങ്ങള്‍ക്ക്മുമ്പ് അപ്രതീക്ഷിതമായാണ് ആ സിനിമയ്ക്ക് പോയത്. ഏലൂരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്.  അച്ഛന്‍ കര്‍ശനക്കാരനൊന്നുമായിരുന്നില്ല. എന്നാലും അന്ന് കുടുംബമായി സിനിമയ്ക്ക് പോകുന്നത് വളരെ കുറവായിരുന്നു.

വീട്ടിലെ പിന്തുണ ശക്തി

വീട്ടില്‍നിന്ന് നന്നായി സപ്പോര്‍ട്ട് ഉണ്ട്. അതാണല്ലോ നമുക്ക് ലഭിക്കേണ്ടത്. അച്ഛനും അമ്മയും നല്ല സപ്പോര്‍ട്ടാണ് നല്‍കുന്നത്. അതാണ് എന്റെ ഏറ്റവും വലിയ സ്ട്രെംഗ്ത്.


പുതിയ സിനിമകള്‍
തമിഴില്‍ ഒന്നുരണ്ടു പ്രോജക്ടുകള്‍ വന്നിട്ടുണ്ട്. മലയാളത്തിലും ഉണ്ട്.പക്ഷേ തമിഴിലാണ് കുറച്ചുകൂടി നല്ല പ്രോജക്ട് വന്നത്.

പഠനം

കാലടി ശ്രീശങ്കര കോളേജില്‍ നിന്ന് ഡിഗ്രി കഴിഞ്ഞു. ബി.എസ്സി. മൈക്രോബയോളജിയായിരുന്നു. തുടര്‍ പഠനത്തിന് ജൂണില്‍ പി.ജിക്ക് ചേരണമെന്ന് വിചാരിക്കുന്നു. മിക്കവാറും വിദൂര വിദ്യാഭ്യാസമായിരിക്കും. 

കുടുംബം

അച്ഛന്‍ ശിവദാസ് എഫ്.എ.സി.ടിയില്‍ വര്‍ക്ക് ചെയ്യുന്നു. അമ്മ ഉമാ ശിവദാസ് ഹൌസ്വൈഫാണ്. അനിയന്‍ വിഘ്നേഷ് എസ്.ദാസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ആലുവ ഉളിയന്നൂര്‍ സ്വദേശിനിയാണ്.

ഇഷ്ടപ്പെട്ട നടന്‍: എല്ലാരെയും ഇഷ്ടമാണ്. ഈ മറുപടി ഡിപ്ളോമാറ്റിക്കാണെന്ന് എല്ലാരും പറയാറുണ്ട്. എന്നാലും ലാലേട്ടനെ ഇഷ്ടമാണ്.

ഇഷ്ടപ്പെട്ട നടി: ശോഭന, മഞ്ജുവാര്യര്‍ എന്നിവരെ ഇഷ്ടമാണ്.

രാഷ്ട്രീയം: കോളേജില്‍ ഏറ്റവും ആക്ടീവായി നില്‍ക്കുന്നവരോടാണ് എനിക്ക് ആഭിമുഖ്യമുണ്ടായിരുന്നത്. എസ്.എഫ്.ഐയായിരുന്നു ഞാന്‍ പഠിക്കുമ്പോള്‍ ശങ്കരയില്‍ ആക്ടീവായിരുന്നത്.അതിനാല്‍ അവരോടൊപ്പം നിന്നു. ഞങ്ങളുടെ ക്ളാസില്‍ ഭൂരിപക്ഷവും അവരോടൊപ്പമായിരുന്നു.

Tuesday, June 28, 2011

ദിവ്യയുടെ സ്വന്തം വിദ്യ

വിദ്യ തിരക്കിലാണ്. എഞ്ചിനീയറിംഗ് അവസാന വര്‍ഷമാണ്. പരമാവധി അടിച്ച് പൊളിക്കണം. എന്നാല്‍ പഠനം മോശമാകാനും പാടില്ള. പിന്നെ കാമ്പസ് പ്െളയ്സ്മെന്‍റിന്‍െറ ട്രെയിനിംഗും കൂടെ സിനിമ യില്‍ ഷൂട്ടിംഗും. ഇങ്ങനെ ഷെഡ്യൂള്‍ ഉള്ള ഒരു ഇരുപതുവയസുകാരിയുടെ തിരക്ക് നിസ്സാരമാണോ എന്നാണ് വിദ്യ ചോദിക്കുന്നത്. കൊല്ളത്ത് അമൃതാ സ്കൂള്‍ ഒഫ് എന്‍ജിനീയറിംഗില്‍ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് വിദ്യ.
കോളേജില്‍ കാമ്പസ് പ്ളെയ്സ്മെന്‍റ് തുടങ്ങിയോ?
കോളേജില്‍ ഇപ്പോള്‍ പ്ളെയ്സ്മെന്‍റ് സെല്ളിന്‍െറ ട്രെയിനിംഗ് നടക്കുന്നുണ്ട്. കമ്പനികള്‍ പ്ളെയ്സ്മെന്‍റ് ഇന്‍റര്‍വ്യൂ നടത്തുന്നത്് ഡിസംബറിലാണ്.
മള്‍ട്ടിനാഷണല്‍ ജോലിയുമായി  പോകുമോ?
ജോലി കിട്ടുന്നതില്‍ താല്‍പര്യമുണ്ട്. കോളേജ് പഠനത്തിന്‍െറ ഭാഗമായത് കൊണ്ട് കാമ്പസ് സെലക്ഷന്‍ പ്രോസസില്‍ പങ്കെടുക്കുന്നു. ഇതുവരെ ചെയ്തിരുന്നതിന്‍െറ ഭാഗമാണത്. അത് അതിന്‍െറ മുറയ്ക്ക് നടക്കുന്നു.
അപ്പോള്‍ സിനിമ?
സിനിമയില്‍ തുടരുന്നതിനോടും താല്പര്യമുണ്ട്. ഡോ.ലവ് റിലീസായി അതിന്‍െറ റെസ്പോണ്‍സ് അറിഞ്ഞിട്ടുവേണമല്ളോ തുടര്‍ന്നുള്ള കാര്യം ചിന്തിക്കാന്‍. രണ്ടുംകൂടെ കൊണ്ടുപോകണം. 
ചേച്ചിയുടെ വഴിയില്‍ എത്തിയത് എങ്ങനെയാണ്?
വളരെ യാദൃശ്ചികമായാണ് സിനിമയില്‍ എത്തിയത്. ഡോ.ലവിന്‍െറ സംവിധായകന്‍ ബിജു ചേട്ടന്‍ ഞങ്ങളുടെ കുടുംബക്ഷേത്രമായ പൊന്നേത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനാണ്. ഒരു ദിവസം വന്നപ്പോള്‍ എന്നെ കണ്ടു. ആ സമയത്ത് ചേട്ടന്‍ ഈ സിനിമയുടെ കഥ എഴുതുകയായിരുന്നു. അഭിനയിക്കാമോയെന്ന് ചോദിച്ചു. തുടര്‍ന്ന് ഫോട്ടോ സെഷന്‍ നടത്തി. അങ്ങനെയാണ് സിനിമ കമ്മിറ്റ് ചെയ്യുന്നത്.
സിനിമയുടെ ലോകത്തേക്കുള്ള താല്‍പര്യം കുഞ്ഞു നാളിലേ ഉണ്ടായിരുന്നോ?
കുഞ്ഞിലെ തന്നെ സിനിമ എനിക്ക് ഇഷ്ടമായിരുന്നു. പിന്നെ ഇത്രയും കാലം എന്തുകൊണ്ട് വെയ്റ്റ് ചെയ്തു എന്നതിന് കാരണമൊന്നും പറയാനില്ള. എല്ളാത്തിനും ഒരു സമയമുണ്ടല്ളോ. എന്നാല്‍ സിനിമയില്‍നിന്ന് ബോധപൂര്‍വ്വം മാറി നിന്നതുമല്ള. എഞ്ചിനീയറിംഗിന് കിട്ടി. അതിന് പിന്നാലെ പോയി. എഞ്ചിനീയറിംഗ് എന്തുകൊണ്ടും നല്ളൊരു ഡിഗ്രിയാണ്.
ചേച്ചി ദിവ്യാ ഉണ്ണിയുടെ സപ്പോര്‍ട്ട് എങ്ങനെ?
ചേച്ചി നല്ള സപ്പോര്‍ട്ടീവ് ആണ്. ബേസിക്കലി കോണ്‍ഫിഡന്‍സ് ബൂസ്റര്‍ ആണ് എന്‍െറ ചേച്ചി. ഉപദേശങ്ങളൊന്നും തന്നിരുന്നില്ള. പക്ഷേ ചേച്ചിയുമായി സംസാരിക്കുമ്പോള്‍ ഒരു എനര്‍ജി കിട്ടും. പറയുന്നത് ഇത്രയേ ഉണ്ടാകുകയുള്ളൂ. നിനക്കിത് കഴിയും എന്നൊക്കെയേ പറയൂ. അത് നമുക്ക് വളരെ അടുപ്പമുള്ള ഒരാള്‍ പറയുന്നതും മറ്റൊരാള്‍ പറയുന്നതും തമ്മിലൊരു വ്യത്യാസം ഉണ്ട്.
ക്യാമറയ്ക്ക് മുന്നിലെ ആദ്യ നിമിഷങ്ങള്‍?
ഫസ്റ് ഷോട്ടിന് ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ നിറച്ചും ടെന്‍ഷനായിരുന്നു. എങ്ങനെ വരും എങ്ങനെ ചെയ്യും എന്നൊക്കെ. പക്ഷേ സംവിധായകന്‍ അത് വളരെ സ്മാര്‍ട്ടായാണ് കൈകാര്യം ചെയ്തത്. ക്യാമറ കംഫര്‍ട്ട് ആകുന്നത് വരെ എനിക്ക് വളരെ ലൈറ്റ് ആയിട്ടുള്ള സീന്‍സാണ് തന്നത്. പിന്നീട് പടിപടിയായി ബിജു ചേട്ടന്‍ കാഠിന്യമുള്ള സീന്‍സ് തന്നു. വളരെ പ്ളാന്‍ ചെയ്തിട്ടാണ് ഷൂട്ട് ചെയ്തിരുന്നത്.
ഡോ.ലവിലെ ആദ്യ ഷോട്ട്?
ഫസ്റ് ഷോട്ട് എന്ന് പറയുന്നത് ഒരു ക്രൌഡില്‍ നില്‍ക്കുന്ന ഷോട്ടാണ്.ഭഗത്തുമായി ഞാന്‍ ഒരു മരച്ചുവട്ടില്‍ സംസാരിച്ച് നില്‍ക്കുന്ന ഷോട്ടാണത്. വേണമെങ്കില്‍ പഞ്ചാരയടിക്കുന്നതെന്ന് പറയാം. കൂടെ മറ്റു താരങ്ങളും ഉള്ളതിനാല്‍ വളരെ കംഫര്‍ട്ടബിള്‍ ആയി തോന്നിയിരുന്നു. അതുകൊണ്ട് ഷോട്ട് ഓക്കെ എന്ന് പറഞ്ഞത് വളരെ എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞു.
ഇന്നസെന്‍റും ചാക്കോച്ചനും?
വിലമതിക്കാനാകാത്തത് എന്ന് തോന്നുന്നത് ഇന്നസെന്‍റ് അങ്കിളുമായുള്ളകോമ്പിനേഷന്‍ സീനുകളാണ്. ആ ഷോട്ടുകള്‍ എനിക്ക് വളരെ നല്ളൊരു എക്സ്പീരിയന്‍സായിരുന്നു. ഇത്രയും സീനിയറായ ആര്‍ട്ടിസ്റുകളോടൊപ്പം വര്‍ക്ക് ചെയ്യുക എന്നത് എനിക്ക് വളരെ ടെന്‍ഷന്‍ ഉള്ളകാര്യമായിരുന്നു. പക്ഷേ അങ്കിള്‍ വളരെ സപ്പോര്‍ട്ടീവ് ആയിരുന്നത് കാരണം വളരെ കംഫര്‍ട്ടബിള്‍ ആയി. നമ്മള്‍ അറിയാതെ തന്നെ ചെയ്തുപോകും. നമ്മളിലുള്ള കഴിവുകള്‍ നമ്മള്‍ അറിയാതെ പുറത്തെടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍െറ സാന്നിദ്ധ്യം തന്നെ അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.     ചാക്കോച്ചനും വളരെ സഹായകരമാണ്. നമുക്ക് കാര്യങ്ങള്‍ പറഞ്ഞു തരും. അങ്ങനെ ചെയ്യ്. ഇങ്ങനെ ചെയ്യ് എന്നൊക്കെ. ഇങ്ങനെ ചെയ്താല്‍ കൂടുതല്‍ ഭംഗിയാകും. കുറച്ചുകൂടെ സ്വാഭാവികത തോന്നും. എന്നൊക്കെ നിര്‍ദ്ദേശങ്ങള്‍ തരുമായിരുന്നു.
ദിവ്യയുമായി ആരെങ്കിലും താരതമ്യപ്പെടുത്തിയിട്ടുണ്ടോ?
ഇതുവരെ അങ്ങനെയൊന്ന് കേട്ടില്ള. ഡ്രസ് ചെയ്ത് വരുമ്പോള്‍ കാഴ്ച യില്‍ രണ്ടുപേരും ഒരുപോലെയുണ്ടെന്ന് പറയുന്നുണ്ട്. പക്ഷേ അഭിനയത്തിന്‍െറ കാര്യത്തില്‍ ചേച്ചിയെപ്പോലെയുണ്ട് എന്ന് ആരും പറഞ്ഞുകേട്ടില്ള. ഇനി സ്ക്രീനില്‍ വരുമ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം എന്താകുമെന്ന് എനിക്ക് അറിയില്ള. ഉസ്താദാണ് ചേച്ചിയുടെ എനിക്ക് ഇഷ്ടപ്പെട്ട സിനിമ. പിന്നെ ആകാശഗംഗയും.

Monday, June 20, 2011

വേറിട്ട വഴികളില്‍ നരേന്‍

നരേന്‍ എന്ന പേരിന് അര്‍ത്ഥം നല്ല മനുഷ്യന്‍ എന്നാണ്. എന്നാല്‍ ആ അര്‍ത്ഥത്തിനുംമേലെ, നല്ല കഥാപാത്രങ്ങളെ കിട്ടാനും അവ മികച്ചതാക്കാനും ആഗ്രഹിക്കുന്ന നടനാണ് നരേന്‍. ഒരിക്കല്‍ അവതരിപ്പിച്ച  കഥാപാത്രങ്ങള്‍ക്ക് സമാനമായവ വീണ്ടും വന്നാല്‍ 'നോ' പറയാന്‍ നരേന് കഴിയുന്നത് അതുകൊണ്ടാണ്. ഏകദേശം രണ്ടുവര്‍ഷത്തിന്ശേഷം മലയാളത്തില്‍ അഭിനയിക്കുന്ന നരേന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ 'വീരപുരുഷന്റെ' സെറ്റില്‍വച്ച് ഫ്ളാഷ് സിനിമയുമായി സംസാരിച്ചു:

വീരപുരുഷനിലെ അബ്ദുറഹ്മാന്‍ സാഹിബായി അഭിനയിക്കാന്‍ വേണ്ടി നടത്തിയ മുന്നൊരുക്കങ്ങള്‍ എന്താണ്? 
ആദ്യം സ്ക്രിപ്റ്റ് വായിച്ചു. ഇത് സാധാരണ ഒരുകഥയാണെങ്കില്‍ അത് എങ്ങനെ വേണമെങ്കിലും പെര്‍ഫോം ചെയ്യാം. നമ്മുടെ ഇഷ്ടം. അത്വേണ്ട, ഇത് വേണ്ട എന്നൊക്കെ ഡയറക്ടര്‍ പറയും. എന്നാല്‍ വീരപുത്രനില്‍ നമ്മള്‍ അബ്ദു റഹ്മാന്‍ സാഹിബിനെക്കുറിച്ച് അറിഞ്ഞിട്ടുളള കാര്യങ്ങളില്‍നിന്ന് മാറി ചെയ്യാനാകില്ല. സാഹിബ് എപ്പോഴും വേഗതയില്‍ നടക്കുന്ന ആളാണ്. എന്നാല്‍ എല്ലാ സീനിലും അങ്ങനെ നടക്കാനാകില്ല. പിന്നെ വളരെ റൊമാന്റിക് ആയിരുന്നു. ഭാര്യയുമായി നല്ല സ്നേഹത്തിലായിരുന്നു.  എല്ലാ ഭാരങ്ങളും ഇറക്കിവയ്ക്കുന്നത് ഭാര്യയുടെ അടുത്താണ്.  പിന്നെ ആളൊരു മൃഗസ്നേഹി കൂടിയാണ്.
    സാഹിബുമായി നേരിട്ട് പരിചയമുള്ളവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരുന്നു. അതുകൊണ്ട് സാഹിബിനെ എല്ലാര്‍ക്കും ആരാധന കലര്‍ന്ന പേടിയായിരുന്നു. സുഹൃത്തുക്കള്‍ക്കടക്കം.  ഒരിക്കലും നുണ പറയാത്ത ആളാണ്. അങ്ങനെ കുറെ ക്വാളിറ്റീസ് ഉണ്ട്.   ഇങ്ങനത്തെ കുറെ കാര്യങ്ങള്‍ ചാവക്കാടിനടുത്തുള്ള മാടഞ്ചേരിയിലുള്ള റഷീദില്‍നിന്നും മനസിലാക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ബാപ്പ സാഹിബിന്റെ കൂട്ടുകാരനായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പലരുടെയും കുടുംബാംഗങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധുക്കളുമായും സംസാരിച്ചിരുന്നു.  അവരൊക്കെ പറഞ്ഞ കാര്യങ്ങള്‍ വീരപുത്രനിലെ അഭിനയത്തിന് മുതല്‍ക്കൂട്ടാകുന്നു.

മലയാളത്തെ മറന്നത് പോലെ?
കഴിഞ്ഞ വര്‍ഷം രണ്ടുമൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നു. പലതും നടന്നില്ല. ഇഷ്ടപ്പെട്ട കഥ കിട്ടിയപ്പോഴും ചെയ്യാന്‍ സാധിച്ചില്ല. തമിഴില്‍ ആ സമയത്ത് നല്ല തിരക്കിലായി. തമ്പിക്കോട്ടെയുടെ തിരക്കില്‍ ഞാന്‍ ഒന്നരവര്‍ഷം  പെട്ടുപോയി. നാലുമാസം മുമ്പാണ് അത് റിലീസായത്. അത് വിചാരിച്ചപോലെ തീര്‍ക്കാനായില്ല. മലയാളത്തിലാണെങ്കില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നു. എന്നാല്‍ തമിഴില്‍ ഡേറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല. അവിടെ നാലഞ്ചു മാസമെടുക്കും ഒരു സിനിമ തീരാന്‍. ആ സമയം കൊണ്ട് നമുക്ക് ഇവിടെ രണ്ടുമൂന്ന് പടം തീര്‍ക്കാം.

തമ്പിക്കോട്ടൈ നഗരത്തെക്കാള്‍ ഗ്രാമത്തെയാണ് ആകര്‍ഷിച്ചത്....?
തമ്പിക്കോട്ടൈ ബേസിക്കലി ഒരു എക്ളാസ് സെന്റര്‍ ഫിലിം ആയിരുന്നില്ല. നഗരത്തിലെ ക്രൌഡിനുള്ള സിനിമയല്ല അത്. ഈ സിനിമയില്‍ എനിക്കുണ്ടായ വിഷമങ്ങളിലൊന്ന് വിചാരിച്ചപോലെ പെട്ടെന്ന് തീര്‍ക്കാനായില്ലെന്നതാണ്. കൂടുതല്‍ സമയം അവിടെ ചെലവഴിക്കേണ്ടിവന്നു. പിന്നെ വിതരണരംഗത്ത് ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. പുതിയ പ്രൊഡ്യൂസര്‍ ആയതുകൊണ്ട് അയാള്‍ക്ക് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. പുതിയ പ്രൊഡ്യൂസര്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് എങ്ങനെയാണ് പെട്ടുപോകുന്നത്, അതൊക്കെ ഏകദേശം ഞാന്‍ പഠിച്ചു. കൂടെ അയാളും. പടത്തെക്കുറിച്ച് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക്  നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വിതരണരംഗത്തെ പാളിച്ചകള്‍കാരണം അത് മുതലാക്കാനായില്ല.

തമിഴിനോട് താല്‍പര്യക്കൂടുതല്‍?
തമിഴില്‍ നില്‍ക്കാനാണ് താല്‍പര്യം എന്ന് പറയാനാകില്ല. ഇഷ്ടപ്പെട കഥാപാത്രങ്ങള്‍ വരുന്നത് കൊണ്ടാണ് സത്യത്തില്‍ തമിഴ് സിനിമ ചെയ്യുന്നത്. മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം തമിഴില്‍നിന്ന് കിട്ടില്ല. രണ്ടിടത്തും അന്തരീക്ഷംവേറെയാണ്. അവിടെ ഒറ്റ മലയാളി പോലും ഇല്ല. ഒരു അന്യനാണ് നമ്മളവിടെ. അവിടേക്കാള്‍ എത്രയോ ഭേദമാണിവിടെ. അങ്ങനെ നോക്കുകയാണെങ്കില്‍ നമ്മള്‍ ഒരു പടവും അവിടെ ചെയ്യില്ല. പക്ഷേ അതല്ല, ഒരു പടം സെലക്ട് ചെയ്യാനുള്ള മാനദണ്ഡം.  എനിക്ക് കുറെക്കൂടെ ശക്തമായ കഥാപാത്രങ്ങള്‍ അവിടെ നിന്നാണ് വരുന്നത്. നല്ല പടങ്ങളാണെങ്കില്‍ ഏത് ഇന്‍ഡസ്ട്രിയിലും ചെയ്യാം.

സിനിമ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?
ബേസിക്കലി ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്നെക്കാളും നല്ല മനുഷ്യനായാല്‍ കൊള്ളാമെന്നുണ്ട്. അല്ലെങ്കില്‍ എന്നെപ്പോലുള്ള ആളാകണം. അല്ലെങ്കില്‍ ഞാന്‍ ഇന്‍സ്പയേഡ് ആകുന്ന ഒരാളാകണം. നല്ല ഇന്‍സ്പിറേഷന്‍ നല്‍കുന്ന കഥാപാത്രമായിരിക്കണം. അങ്ങനെ രണ്ടുമൂന്ന് കാര്യങ്ങളേ ഉള്ളൂ. ഇതൊന്നും അല്ലെങ്കില്‍ ഞാന്‍ സിനിമ ചെയ്യാറില്ല. ചെയ്യാന്‍ തോന്നാറുമില്ല. പിന്നെ എനിക്ക് ചെയ്യാന്‍ പറ്റുന്നതായിരിക്കണം.

ആദ്യ സിനിമയായ നിഴല്‍ക്കുത്തിന്റെ നിഴലില്‍നിന്ന് എങ്ങനെയാണ് രക്ഷപ്പെട്ടത്?
ഒരു പടം വിജയിച്ചാല്‍ അതു പോലുളള മുപ്പത് സിനിമ വരും. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് മാക്സിമം അവഗണിക്കുക തന്നെ ചെയ്യണം. ഫോര്‍ ദി പീപ്പിള്‍ കഴിഞ്ഞപ്പോഴും പൊലീസ് കഥാപാത്രങ്ങള്‍ ധാരാളം വന്നിരുന്നു. അവ ചെയ്യാതിരിക്കുക. ചെയ്യാതിരിക്കുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകും. ചില പ്ളസും മൈനസും ഉണ്ട്. അവഗണിച്ചപ്പോള്‍ ഒരു വര്‍ഷത്തെ ഇടവേളയുണ്ടായി. നാലഞ്ചുപടങ്ങള്‍ ചെയ്യാതെ വിട്ടു. അതുകൊണ്ട് ഒരു അച്ചുവിന്റെ അമ്മ കിട്ടി. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് നമ്മെ തേടി വരും. പക്ഷേ അത് വൈകിയിട്ടാണ് വരുന്നതെന്ന് മാത്രം.

ഭാവി പരിപാടികള്‍?
സിനിമയുടെ മറ്റുമേഖലകളിലേക്ക് ചെല്ലണം. ഒരു സിനിമ സംവിധാനം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ അത് ഉടനെ ഉണ്ടാകില്ല. ആദ്യമെല്ലാമൊന്ന് പഠിക്കട്ടെ. ഇപ്പോഴുള്ള ശ്രദ്ധ അഭിനയരംഗത്ത് നേട്ടമുണ്ടാക്കുക എന്നത് മാത്രം.

Thursday, May 26, 2011

റെയ്ന്‍ പോലെ റൈയ്മ

പാരമ്പര്യം ഏറെയുണ്ട് റൈയ്മാ സെന്നിന്. ഭാഗ്യവും. സിനിമയില്‍ മാത്രമല്ല ചരിത്രത്തിലും. മുത്തശ്ശി സുചിത്ര സെന്‍ബംഗാളിലെ ഇതിഹാസ സിനിമാ താരം. അമ്മയും പ്രശസ്ത, മൂണ്‍ മൂണ്‍ സെന്‍. കൂടാതെ സഹോദരിയാണെങ്കിലോ റിയ സെന്‍, ബോളിവുഡിലെ മിന്നും താരം. അച്ഛന്‍ ഭരത് ദേവ് വര്‍മ്മ ത്രിപുരയിലെ രാജവംശത്തില്‍ പിറന്നു. രാജ കുടുംബങ്ങളുമായുള്ള ബന്ധം ത്രിപുരയില്‍ ഒതുങ്ങുന്നില്ല. ജയ്പൂര്‍, കൂച്ച് ബീഹാര്‍, ബറോഡ തുടങ്ങിയ രാജവംശങ്ങളുമായും റൈയ്മയ്ക്ക് രക്ത ബന്ധങ്ങളുണ്ട്. ഇതൊക്കെയാണെങ്കിലും ഇന്ത്യയൊട്ടുക്ക് റൈയ്മ അയലത്തെ പെണ്‍കുട്ടിയാണ്. റിയ കച്ചവട സിനിമയുടെ മുഖമാണെങ്കില്‍ റൈയ്മയ്ക്കുള്ളത് ആര്‍ട്ട സിനിമയെന്ന ലേബലാണ് കൂടുതലുള്ളത്.


ഇത്രയൊക്കെ പോരേ മക്കള്‍ രാഷ്ട്രീയം പോലെ മക്കള്‍ സിനിമ കളിക്കാന്‍. എന്നാല്‍ റൈയ്മ പറയും. അതൊക്കെ വെറുതെ. നിങ്ങള്‍ക്ക് ആദ്യ സിനിമ ലഭിക്കാന്‍ നിങ്ങളുടെ പാരമ്പര്യം സഹായകരമാകും എന്നാല്‍ തുടര്‍ന്ന് സിനിമാ രംഗത്ത് പിടിച്ച് നില്‍ക്കണമെങ്കില്‍ കഴിവുണ്ടായേ തീരൂ. നിങ്ങളുടെ അഭിനയം സംവിധായകനും അതിലുപരി പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കില്‍ വന്നവഴി മടങ്ങി വീട്ടിലിരിക്കാനേ സാധിക്കുകയുള്ളൂ. കഴിവാണ് എല്ലാ രംഗത്തും സഹായകരമാകുക. പാരമ്പര്യത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. എന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വീട്ടില്‍നിന്ന് ലഭിച്ചു എന്നത് എനിക്ക് കിട്ടിയ വലിയ ഭാഗ്യമായി കരുതുന്നു. എന്റെ ഭാവി തിരഞ്ഞെടുക്കാന്‍ അച്ഛനും അമ്മയും എന്നെ അനുവദിച്ചു.



സിനിമാ ലോകത്ത് റൈയ്മയെ മുത്തശ്ശി സുചിത്ര സെന്നുമായി താരതമ്യം ചെയ്യുക പതിവാണ്. അമ്മയെയും സഹോദരി റിയയെയും ഇക്കാര്യത്തില്‍ എല്ലാവരും വെറുതേ വിട്ടു. എന്നാല്‍ റൈയ്മയെ കരിയറിന്റെ തുടക്കത്തില്‍ ജനം എന്നെ മുത്തശിയുമായി താരതമ്യപ്പെടുത്താറുണ്ടായിരുന്നു. മുത്തശിയെപ്പോലെ അഭിനിയക്കുന്നു എന്ന് ധാരാളം പേര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചോക്കേര്‍ ബാലി, പരിനീത തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് ശേഷം പ്രേക്ഷകര്‍ എന്നെ ഞാനായി അംഗീകരിച്ചു. ഋതുപര്‍ണ ഘോഷിന്റെ ചോക്കേര്‍ ബാലിയാണ് എനിക്ക് ബ്രേ്ക്കത്രൂ നല്കിയത്. ഇപ്പോള്‍ മുത്തശിയുമായി താരതമ്യപ്പെടുത്തുന്നത് കുറഞ്ഞിട്ടുണ്ട്. മുത്തശി ചെയ്തിട്ടുള്ള സിനിമകള്‍ എല്ലാം ബംഗാളി സിനിമ ചരിത്രത്തിന്റെ ഭാഗമാണ്. അവര്‍ക്കൊപ്പം അല്ലെങ്കില്‍ അവരെ മറികടക്കാനുള്ള ടാലന്‍ഡ് എനിക്ക് ഉള്ളതായി കരുതുന്നില്ല. അവര്‍ അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങളെ എനിക്ക് റീമേക്ക് ചെയ്യണമെന്ന ആഗ്രഹവുമില്ല. നല്ല സിനിമകള്‍ ചെയ്ത് എന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കണമെന്ന ആഗ്രഹമേ ഉള്ളൂ.

മുത്തശിയുടെ പ്രത്യേകത അവരുടെ വ്യക്തിത്വമാണ്. നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും ്അവയെ മനോഹരമായി അഭിനയിച്ച് ഫലിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു.



വീരപുത്രനെന്ന ചരിത്ര സിനിമയിലെ അഭിനയത്തിലൂടെ അവാര്‍ഡ് ലക്ഷ്യമിടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ റൈയ്മ വിനയാന്വിതയാകും. അവാര്‍ഡിന് വേണ്ടിയല്ല അഭിനിയക്കുന്നത്. സംവിധായകനെയും പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്ന് ആഗ്രഹം മാത്രമേ ഉള്ളൂ.





സഹോദരി റിയെക്കുറിച്ച്... ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. എനിക്ക് ന്ല്ല ഉപദേശങ്ങള്‍ നല്കാറുണ്ട്. എന്റെ സിനിമകളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്തുന്നതില്‍ അമ്മയും റിയയും സഹായിക്കാറുണ്ട്. കുട്ടിക്കാലത്ത് ഞങ്ങള്‍ തമ്മില്‍ തല്ല് കൂടാറുണ്ടായിരുന്നു. ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ വളരെ രസകരമായി തോന്നുന്നു. സിനിമയില്‍ ഞങ്ങള്‍തമ്മില്‍ മത്സരമൊന്നുമില്ല. രണ്ടുപേര്‍ക്കും ലഭിക്കുന്ന റോളുകളെക്കുറിച്ച് അസൂയയും ഇല്ല. റോളുകളെക്കുറിച്ച് പരസ്പരം സംസാരിക്കാറുണ്ട്. ധാരാളം പേരുമായി മത്സരിക്കാനുള്ളപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തിനാ മത്സരിക്കുന്നത്. എനിക്ക് വളരെയധികം പ്രോത്്‌സാഹനം തരുന്നത് വീട്ടുകാരാണ്. അതില്‍ റിയയ്ക്കും നല്ലൊരു പങ്കുണ്ട്.

ഇഷ്ടതാരം കുട്ടിക്കാലത്ത് ഷാരൂഖ്ഖാന്‍. ഇപ്പോള്‍ രാഹുല്‍ബോസിന്റെ ഒക്കെ അഭിനയം ഇഷ്ടമാണ്.

അപര്‍ണ സെന്നിന്റെ ജാപ്പനീസ് വൈഫിലെ അഭിനയമാണ് റൈയ്മ സെന്നിന് മലയാള സിനിമയിലേക്കുള്ള പാത തുറന്നത്. അതിലെ അഭിനയം ഇഷ്ടപ്പെട്ട വീരപുത്രന്റെ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് വീരപുത്രനില്‍ നരേന്റെ നായികയായി റൈയ്മയെ തീരുമാനിക്കുകയായിരുന്നു.

പേരിലെ സാമ്യം റൈയ്മയെ പോകുന്നിടത്തെല്ലാം റീമാ സെന്നായി ആളുകള്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

Monday, May 02, 2011

ബാച്ചിലര്‍ ആസിഫ് അലി സ്പീക്കിംഗ്

മൊബൈല്‍ ഫോണ്‍ അലര്‍ജിയാണോ...


കൂട്ടുകാരുടെ എല്ലാരുടെയും പ്രശ്‌നമിതാണ്. വീട്ടുകാര് വരെ ചോദിക്കുന്നത് ഇതാണ്. ആരെങ്കിലും മരിച്ചുപോയാല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന്...കൂട്ടുകാരെ ഒക്കേ ഞാന്‍ വൈകുന്നേരം റൂമില്‍പോയി തിരക്കൊക്കെ ഒഴിയുമ്പോള്‍ അങ്ങോട്ട് വിളിക്കും. അല്ലാതെ എന്നെ ഇങ്ങോട്ട് വിളിച്ചാല്‍ ആര്‍ക്കും കിട്ടാറില്ല. സിബി സാറ് അടക്കമുള്ളവര്‍ എന്നോട് പറയുന്ന കാര്യമാണിത്. നിന്നെ ഒരു ആവശ്യത്തിന് വിളിച്ചാല്‍ കിട്ടില്ലെന്ന്. അതൊരു പ്രശ്‌നമാണ്. ഒരുതരത്തിലും എനിക്ക് ഓവര്‍കം ചെയ്യാന്‍ പറ്റുന്നില്ല.



ഇമെയിലുമായിട്ട്....



ഇതുപറഞ്ഞത് പോലെയാണ്. ലൊക്കേഷനില്‍വച്ച് എനിക്ക് ഒന്നും ഉണ്ടാകാറില്ല. പക്ഷേ റൂമിലെത്തിയശേഷം മെയിലുകള്‍ ചെക്ക് ചെയ്യാറുണ്ട്. ഫേസ് ബുക്കിലുണ്ട്. അങ്ങനെ അപ്‌ഡേറ്റ്‌സ് എല്ലാം കാണാറുണ്ട്. പിന്നെ ഫോണിലെ മിസ്ഡ് കാള്‍സെല്ലാം ചെക്ക് ചെയ്യും. മെസേജസ് നോക്കും. അത്യാവശ്യം ആണെങ്കില്‍ തിരികെ വിളിക്കും.



മൊബൈല്‍ കല്്പ്പാണ്....

ആവശ്യമില്ലാത്ത ബന്ധങ്ങളിലേക്ക് പോകാതിരിക്കാന്‍ ഇങ്ങനെ ഒരു ശീലം നല്ലതാണ്. കേട്ടിട്ടുള്ള അനുഭവങ്ങളില്‍ പലതും ഫോണിലൂടെ സംസാരിച്ച് സംസാരിച്ച് വേണ്ടാത്ത ബന്ധങ്ങളിലേക്ക് പോയിട്ടുള്ളതാണ്. ഞാന്‍ മനസിലാക്കിയിട്ടുള്ളത് വച്ച് എല്ലാ ബന്ധങ്ങളോടും അത്യാവശ്യം ഡിസ്റ്റന്‍സ് കീപ്പ് ചെയ്യുമ്പോള്‍ ആ ബന്ധങ്ങള്‍ക്ക് ഒരുരസമുണ്ട്. അടുക്കുന്തോറുമാണ് എല്ലാവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകുക.



റഫ് ആയ നായകവേഷങ്ങള്‍....



റഫ് ആയ നായകവേഷങ്ങള്‍ മനപ്പൂര്‍വ്വം ചെയ്യുന്നതല്ല. ഒരുപക്ഷേ എന്റെ ടേസ്റ്റ് അതായത് കൊണ്ട് സംഭവിക്കുന്നതാകാം.ഒരുകാര്യമേ ഞാന്‍ നോക്കാറുള്ളൂ. ഒരു കാരക്ടറിനോട് സാമ്യമുള്ള വേറൊരു കാരക്ടര്‍ ഞാന്‍ ചെയ്തിട്ടില്ല. എന്റെ ഇത്രയും നാളത്തെ സിനിമയിലെല്ലാം ഡിഫറന്റ് ആയിട്ടുള്ള കാരക്ടേഴ്‌സ് ആണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഋതുവില്‍ ഒരു ഐടി പ്രൊഫഷണലാണ്. അതില്‍ അവനൊരു ഒത്തിരി സെല്‍ഫിഷാണ്. രണ്ടാമത്തെ സിനിമ കഥ തുടരുമ്പോളില്‍ ഞാനൊരു ഭര്‍ത്താവാണ്. എനിക്ക് കിട്ടിയ ബ്രേക്കാണ് ആ കാരക്ടര്‍. അപൂര്‍വരാഗത്തില്‍ ക്രുവല്‍ ആയിട്ടുള്ള ഫ്രണ്ട്. ഈ ഒരു ജനറേഷനിലുള്ള ആള്. അങ്ങനെ എല്ലാ കാരക്ടേഴ്‌സും ഞാന്‍ മാക്‌സിമം ഡിഫറന്‍സ് കീപ്പ് ചെയ്യാറുണ്ട്. ബോധപൂര്‍വ്വം ചെയ്യുന്നതാണ്. കാരണം ഒരിക്കലും റിപ്പീറ്റ് ചെയ്യരുതെന്നുണ്ട്.

പിന്നെ ലൗസ്റ്റോറീസ് ചെയ്യാത്തതെന്നുവച്ചാല്... ലൗസ്‌റ്റോറീസ് ചെയ്യുമ്പോള്‍ നല്ല ഡിഫറന്‍സുള്ള... നല്ല ഫീലുള്ള ഒരെണ്ണം ചെയ്യണം. അല്ലാതെ ഒരിക്കല്‍ കണ്ടത് റിപ്പീറ്റ് ചെയ്യുന്നതിനോട് എനിക്ക് താല്‍പര്യമില്ല.വീണ്ടുമൊരു അനിയത്തിപ്രാവ് ചെയ്യുന്നതിനോട് താല്‍പര്യമില്ല. വിണൈ താണ്ടി വരുവായ എന്ന സിനിമയാണ് അടുത്ത കാലത്തായി കണ്ട ഏറ്റവും റൊമാന്റിക്ക് ആയ പടം. അങ്ങനെ ഒരു ഡിഫറന്റായ ഫീലുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ്.



അത്തരം കഥാപാത്രങ്ങള്‍ ആസിഫിന്റെ വഴിക്ക് വരുന്നുണ്ടോ...



പിന്നെ... ഇപ്പോള്‍ വയലിനില്‍ ഞാന്‍ ചെയ്തത്. റൊമാന്റിക്കായ ഫീലുള്ള ഒരു ഫാമിലി സബ്ജക്ടാണ്. അതും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വെറൈറ്റിയായ കഥാപാത്രമാണ്. ഫാമിലി ഓഡിയന്‍സിന് ഫെമിലിയര്‍ ആയിട്ടുള്ള ഒരു ഫേയ്‌സല്ല ഞാന്‍. അത് മാറി വയലിനിലൂടെ ഫാമിലി ഫിഗര്‍ ആകുമെന്ന പ്രതീക്ഷ എനിക്കുണ്ട്. പിന്നെ മലയാളത്തില്‍ മ്യൂസിക്കല്‍ ലൗസ്റ്റോറി എന്ന് എല്ലാരും പറയുമ്പോള്‍ പാട്ടിന് പ്രാധാന്യം ഉള്ളതായിരിക്കും. എന്നാല്‍ മ്യൂസിക്കിന് പ്രാധാന്യം ഉള്ള കൈഌമാക്‌സും മ്യൂസിക് ലീഡ് ചെയ്യുന്ന സ്റ്റോറി ലൈനുമാണ് വയലിനുള്ളത്. അടുത്ത കാലത്തിറങ്ങിയതില്‍ നൂറുശതമാനം മ്യൂസിക്കല്‍ ലൗസ്‌റ്റോറി എന്ന് പറയുന്നത് വയലിന്‍ മാത്രമായിരിക്കും. സിബി സാറിനൊപ്പം എന്റെ രണ്ടാമത്തെ സിനിമയാണ്. ഒരു സംവിധായകന്‍ ഒരു ആക്ടറിനെ രണ്ടാമതും വിളിക്കുക എന്ന് പറഞ്ഞാല് അയാളുടെ കഴിവില്‍ എന്തെങ്കിലും തോന്നിയിട്ടാകണം. ഒരു ആക്ടറെന്ന നിലയില്‍ അതെനിക്കൊരു അംഗീകാരമാണ്. അതുതന്നെയാണ് വയലിനില്‍ എനിക്കുള്ള ഏറ്റവും വലിയ പ്രതീക്ഷയും.



റിമയുമായുള്ളത് ലക്കി ജോഡിയാണോ...



ലക്കി ജോഡിയെന്ന് പറയാനാകില്ല. കാരണം അങ്ങനെ സംഭവിക്കുന്നു എന്നേയുള്ളൂ. ഞങ്ങള്‍ ഒരുമിച്ച് വന്ന ജനറേഷനിലെ ആക്ടേഴ്‌സ് എന്നനിലയില്‍ റിപ്പീറ്റ് ചെയ്യുന്നേ ഉള്ളൂ. പിന്നെ ആദ്യത്തെ സിനിമ മുതല്‍ ഞങ്ങള്‍ ഒരുമിച്ചായത് കൊണ്ട് ഞങ്ങള്‍ തമ്മിലൊരു ഫ്രണ്ട്ഷിപ്പുണ്ട്. ഒരുപാട് സിനിമകള്‍ ഞങ്ങളൊരുമിച്ച് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഞങ്ങള്‍ പലതും പരസ്പരം ഡിസ്‌കസ് ചെയ്ത് മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്‍ഡില് വേണ്ടാന്ന് വച്ചതാണ്. ഇതിലിപ്പോള്‍ അങ്ങനെ സംഭവിച്ചുപോയി എന്നേയുള്ളൂ.



വരുന്ന ഓഫറുകളെക്കുറിച്ച് റിമയുമായി ഡിസ്‌കസ് ചെയ്യാറുണ്ടോ...





എനിക്ക് വരുന്ന ഓഫറുകളിലെ സ്‌ക്രിപ്പറ്റ് കേട്ടിട്ട് അതില്‍ കൂടെ അഭിനയിക്കുന്നവരുമായി ഡിസ്‌കസ് ചെയ്യാറുണ്ട്.അതില്‍ എല്ലാവര്‍ക്കും സാറ്റിസ്‌ഫൈഡായിട്ടുള്ളതുമാത്രമേ ഞാന്‍ സൈന്‍ ചെയ്യാറുള്ളൂ. ഞാന്‍ വിശ്വസിക്കുന്നത് ഒരു പടം ചെയ്തില്ലെങ്കില്‍ ചെയ്തില്ലാ എന്നേ ഉള്ളൂ. പക്ഷേ ഒരുപടം ചെയ്തിട്ട് ചീറ്റി പോകുകയെന്ന് പറഞ്ഞാല് അത് ഭയങ്കര പ്രശ്‌നമാണ്. മാക്‌സിമം ഇതിലൊന്നും പെടാതെ മുന്നോട്ട് പോകുന്നുണ്ട്. പിന്നെ ഓപ്ഷന്‍സ് കുറവാണ്.



സിനിമയില്‍ വന്നതിനോട് വീട്ടുകാര്‍ക്കുള്ള എതിര്‍പ്പ് കുറഞ്ഞോ...



ഒരു മുസ്‌ളീം ഫാമിലിയില്‍നിന്ന് സിനിമയിലേക്ക് വന്നപ്പോഴുണ്ടായ പ്രശ്‌നങ്ങളായിരുന്നു അത്. ഇപ്പോള്‍ കുഴപ്പമില്ല. അവരൊക്കെ സിനിമ കണ്ട് അഭിപ്രായങ്ങള്‍ പറയാറുണ്ട്. ട്രാഫിക്ക് കണ്ടിട്ട് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഹയര്‍ സ്റ്റഡീസിന് പോകാത്തത് അവര്‍ക്ക് വിഷമമായിരുന്നു. പിന്നെ സിനിമ എത്രമാത്രം ശാശ്വതമാണ് എന്നതും പ്രശ്‌നമുണ്ടാക്കി. എനിക്ക് അറിയാവുന്ന ഒരുപാട് പേര്‍ സിനിമയ്ക്ക് വേണ്ടി നടന്ന് സമയം കളഞ്ഞതല്ലാതെ ഒന്നുംസംഭവിച്ചില്ല. അതുകൊണ്ടൊരു പേടി. ഏതൊരു പാരന്‍്‌സും ചെയ്യുന്നത് മാത്രമേ അവരും ചെയ്തുള്ളൂ.



സിനിമയിലേക്ക് വന്നത് ഗാംബഌംഗായിരുന്നോ...



അല്ല. എന്റെ വലിയൊരു ഡ്രീമായിരുന്നു സിനിമയില്‍ വരണമെന്നത്. തിരക്കുള്ള നടനായി വളരെക്കാലം സിനിമയില്‍ നില്‍ക്കണമെന്നത് എന്റെ വലിയൊരു സ്വപ്‌നമായിരുന്നു. അത് എനിക്ക് ഒരിക്കലുമൊരു ഗാംബഌംഗല്ല.



കുറെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ സ്വന്തം പേഴ്‌സണാലിറ്റി മാറും എന്ന് കേട്ടിട്ടുണ്ട്. അത് ഫീല്‍ ചെയ്തിട്ടുണ്ടോ...



അത് ഞാനും കേട്ടിട്ടുണ്ട്. അങ്ങനെ ആകാതിരിക്കാന്‍ ഞാന്‍ മാക്‌സിമം ശ്രമിക്കുന്നുണ്ട്. ഒരിക്കലും കാമറയുടെ മുന്നിലല്ലാതെ ഞാന്‍ അഭിനിയിച്ചിട്ടില്ല. ദേഷ്യം വരുമ്പോള്‍ ഞാന്‍ ദേഷ്യപ്പെടാറുണ്ട്. എനിക്ക് സന്തോഷം വരുമ്പോള്‍ ചിരിക്കാറുണ്ട്. ഒരു ആക്ടര്‍ എന്ന നിലയില്‍ ഒരു കാരക്ടറിനെയും കാമറയുടെ പിന്നിലേക്ക് കൊണ്ട് വന്നിട്ടില്ല. ഒരിക്കലും എന്റെ ഫ്രണ്ട്‌സിനോടോ എന്നെ കാണാന്‍ വരുന്നവരോടോ ഫേക്ക് ചെയ്ത് പെരുമാറിയിട്ടില്ല. ഒരു സ്‌ക്രിപ്റ്റ് പോലും എനിക്ക് താല്‍പര്യമില്ലെങ്കില്‍ അത് അപ്പോള്‍ പറയും. ഒരു ഡ്യുവല്‍ പേഴ്‌സണാലിറ്റിയില്‍ വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. ഞാന്‍ ആഗ്രഹിക്കുന്നത് ആസിഫലി എന്ന ആള്‍ എങ്ങനെ ആയിരുന്നുവോ അങ്ങനെ ആയിരിക്കണം എന്നാണ്. എന്റെ ഫൈനാന്‍ഷ്യല്‍ ബാക്ക്ഗ്രൗണ്ടോ എന്റെ സിനിമകളോ ഡെവലപ്പ് ചെയ്യുന്നതല്ലാതെ ഞാന്‍ എന്ന ക്യാരക്ടര്‍ മാറുന്നതിനോട് യോജിപ്പില്ല. ഞാന്‍ ഇങ്ങനെ ഒരു കാരക്ടര്‍ ആയത് കൊണ്ടാണ് ഇത്രയും ആഗ്രഹിച്ച് സിനിമയില്‍ എത്തിയതും സിനിമയില്‍ ഒത്തിരി നല്ല ബന്ധങ്ങളുണ്ടാക്കാന്‍ കഴിഞ്ഞതും എന്റെ ഈ കാരക്ടര്‍ കൊണ്ടാണ്. അത് മാറ്റാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.



പുതുതലമുറയിലെ താരങ്ങള്‍ അഹങ്കാരികളാണോ...



പൊതുവേ നമ്മള് കേള്‍ക്കുന്നതാണിത്. ലൊക്കേഷനില്‍ ഷോട്ട് എടുത്തുകൊണ്ടിരിക്കെ ബാക്കില്‍നിന്ന് രണ്ടുപേര്‍ സംസാരിക്കുന്നു. ഞാന്‍ തിരിഞ്ഞ് ഒന്ന് ചുമ്മാതിരിക്കാമോ എന്ന് ചോദിച്ചാല്‍... ആരിവന്‍... ഇന്നലെ വന്നവന്‍ കിടന്ന് ബഹളം വയ്ക്കുന്നു. അങ്ങനെ പറഞ്ഞാന്‍ ഞാന്‍ അഹങ്കാരിയാണ്. പക്ഷേ എന്റെ ആവശ്യമാണത്. ഷോട്ടെടുക്കുമ്പോള്‍... ഞാന്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കോണ്‍സെന്‍ട്രേഷന്‍ വേണം. അത് പറയുമ്പോള്‍ എന്നെ അഹങ്കാരി ആയിട്ട് കാണും. സ്‌ക്രിപ്പ്റ്റ് ചോദിച്ചാല്‍ ഞാന്‍ അഹങ്കാരിയായി. സിനിമ ചെയ്യാനായി ഒരു സംവിധായകന്‍ എന്റെ അടുത്ത് വരുന്നു. അപ്പോള്‍ ഞാന്‍ ഫുള്‍ സ്‌ക്രിപ്റ്റ് വേണമെന്ന് പറയുന്നത് ഇത്രയും നാളുമില്ലാത്ത കീഴ്‌വഴക്കമാണത്. പെട്ടെന്ന് സ്‌ക്രിപ്്റ്റ് ചോദിക്കാന്‍ ഇവന്‍ ആരാണ്. അപ്പോള്‍ സംസാരം വരും. ഈ അടുത്ത കാലത്താണ് പലഹീറോസും സ്‌ക്രിപ്റ്റ്് ചോദിച്ച് സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ഇതിനുമുമ്പ് വണ്‍ലൈന്‍ പറയുന്നത് കേട്ട് ലൊക്കേഷനില്‍വന്ന് ആരാണ് എന്താണെന്ന് ഒരു ഐഡിയയുമില്ലാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. അങ്ങനെ നില്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ കഴിവുകളും ലിമിറ്റേഷന്‍സും എനിക്ക് നന്നായിട്ട് അറിയാം. സ്‌ക്രിപ്റ്റും കാരക്ടറും എനിക്ക് ്‌വ്യക്തമായി മനസിലാക്കിയാലേ എനിക്ക് നന്നായി സിനിമ ചെയ്യാനാകൂ. അപ്പോള്‍ എനിക്ക് സ്‌ക്രിപ്റ്റ് വേണം. ഞാനത് ചോദിച്ചാല്‍ അഹങ്കാരിയായി.



ലിമി്‌റ്റേഷന്‍സ്....



ലിമിറ്റേഷന്‍സ് എന്ന് പറഞ്ഞാല്... ഞാന്‍ പുതിയൊരു ആളാണ്. കാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും പേടിയുണ്ട്. കാരക്ടറിനെ മുഴുവനായും എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമോയെന്ന പേടിയുണ്ട്. സംശയങ്ങള്‍ തീരാത്തൊരു മനുഷ്യനാണ്. സംവിധായകനോട് ഓരോ ഷോട്ടിലും എന്റെ ക്യാരക്ടറിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സംശയങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കും. സ്‌ക്രിപ്റ്റ് റെറ്റര്‍ ലൊക്കേഷനില്‍ ഇല്ലെങ്കില്‍ ഞാന്‍ ഫോണ്‍ ചെയ്ത് ചോദിക്കും. ഈ ക്യാരക്ടറിന്റെ ബാക്ഗ്രൗണ്ട് എന്താണ് എന്നുമൊക്കെ. സംശയങ്ങള്‍ ചോദിക്കുക എന്നത് തന്നെ എന്റെ ലിമിറ്റേഷന്‍സാണ്. ഞാന്‍ ഭയങ്കര അഭിനേതാവോ, ആക്ഷന്‍ ചെയ്യുന്ന ആളോ, ഡാന്‍സറോ അല്ല. എല്ലാം ഞാന്‍ പഠിച്ച് വരുന്നതേയുള്ളൂ.



ചെയ്യുന്ന സിനിമയില്‍ ഇന്‍വോള്‍വ്ഡ് ആയി ചെയ്യുന്ന ആളാണെന്ന് തോന്നുന്നു...



എന്റെ ഒരു നെഗഌജന്‍സ് പോലും സിനിമയെ ബാധിക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരു ചെറിയ ഷോ്ട്ടാണെങ്കില്‍പോലും എന്റെ ബെസ്റ്റ് കൊടുക്കാന്‍ ഞാന്‍ ട്രൈ ചെയ്യും. എന്റെ സജഷന്‍സ് പറയും. എനിക്ക് സാറ്റിസ്‌ഫൈഡ് അല്ലെങ്കില്‍ ഒരു ഷോട്ട് കൂടെ പോകാന്‍ എനിക്ക് താല്‍പര്യമുണ്ട്.

സിനിമ പഠിക്കുകയെന്ന് പറയുമ്പോള്‍... ഞാന്‍ പറയുന്നത് ഇത് എന്റെ നാലാമത്തെ യൂണിവേഴ്‌സിറ്റി എന്നാണ്. ആദ്യം ശ്യാം സാറിന്റെ കൂടെ രണ്ടാമത് സിബി സാറിന്റെ കൂടെ പിന്നെ സത്യന്‍ സാറിന്റെ കൂടെ ഇപ്പോള്‍ ..... മലയാള സിനിമയിലെ മൂന്ന് യൂണിവേഴ്‌സിറ്റികളില്‍നിന്ന പഠിച്ച് പാസ് ഔട്ടായി. ഇപ്പോള്‍ നാലാമത്തേതില്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. ഓരോരുത്തരുടെയും സിനിമ മേക്കിംഗ് സ്‌റ്റൈല്‍ ഡിഫറന്റാണ്. എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ആളുകളാണ് ഇവരൊക്കെ. അത് ഭയങ്കര ഭാഗ്യമാണ്. എനിക്ക് സിനിമയെപ്പറ്റി കൂടുതല്‍ അറിയാന്‍ പറ്റും. ഞാന്‍ ഇല്ലാത്ത ഷോട്ടാണെങ്കില്‍ കൂടി ഞാന്‍ സംവിധാകനോട് പെര്‍മിഷന്‍ വാങ്ങിയിട്ടുണ്ട്. സാറിന്റെ കൂടെ ഇരുന്ന് ഓരോ ഷോട്ടും കാണുന്നതിനും പഠിക്കുന്നതിനും. എറണാകുളത്തിന് പുറത്താണ് ഷൂട്ടിംഗ് എങ്കില്‍ എനിക്ക് ഷൂട്ടിംഗ് ഇല്ലാത്ത ദിവസമാണെങ്കില്‍ ഞാന്‍ ലൊക്കേഷനിലെത്തും. സംവിധായകനൊപ്പം ഇരുന്ന് സംശയങ്ങള്‍ ചോദിച്ച് മനസിലാക്കും. എറണാകുളത്താണെങ്കില്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്ത്‌പോകും.



നാലുയൂണിവേഴ്‌സിറ്റികളില്‍നിന്നും പഠിച്ചതെന്താണ്...



ജോഷി സാറാണെങ്കില്‍ ഏറ്റവും കൂടുതല്‍ അപ്റ്റുഡേറ്റ് ആയ സംവിധായകനാണ്. സാറ് ചെയ്യുന്ന ഓരോ സിനിമയും സര്‍ഗം ആണെങ്കിലും അവിടുന്നിങ്ങോട്ട് ന്യൂഡല്‍ഹി ആണെങ്കിലും എല്ലാം ഓരോ സ്‌റ്റൈലാണ് സാറിന്റേത്. പ്രസന്റ് സിറ്റുവേഷനെക്കുറിച്ച് സാറ് അപ്റ്റുഡേറ്റ് ആണ്. റോബിന്‍ഹുഡില്‍ അത്രയും ടെക്‌നിക് ആയ കാര്യങ്ങള്‍ ഈപ്രായത്തിലും അദ്ദേഹം ചിന്തിക്കുന്നു എന്നത് നമുക്ക് ചിന്തിക്കാനാകാത്ത കാര്യമാണ്.

സിബി സാറാണെങ്കില്‍ ഫാമിലി അല്ലെങ്കില്‍ ഇമോഷന്‍സിനെ ഇത്രയും നന്നായി ട്രീറ്റ് ചെയ്യുന്ന ഒരാള് വേറെയില്ല. കിരീടമായാലും ആകാശദൂതായാലും നമ്മുടെ ഇമോഷന്‍സിനെ നന്നായി ഇളക്കുന്ന സിനിമയെടുക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു.

സത്യന്‍ സാറ് കറക്ട് ഫാമിലി പാക്കാണ്. ഫാമിലിക്ക് എന്താണ് വേണ്ടത്. ഈ കാരക്ടേഴ്‌സിനോട് എങ്ങനെയാണ് ആളുകള്‍ക്ക് ഇഷ്ടം തോന്നുന്നത് എന്ന് സത്യന്‍ സാറിന് അറിയാം.

ശ്യാം സാറാണെങ്കില്‍ കുറച്ച്കൂടെ ഇന്റലക്ച്വല്‍ ആയിട്ടുളളതും റിയലിസ്റ്റിക്കുമായ സിനിമ എടുക്കുന്ന ആളാണ്. അതായത് ഒരു ആക്ടറിന് വേണ്ട എല്ലാ ഘടകങ്ങളും ഈ നാലു സംവിധായകരിലും ഉണ്ട്. ഈ നാലുയൂണിവേഴ്‌സിറ്റികളില്‍നിന്നും പഠിച്ചത് ഇതാണ്. അതൊരു ഭാഗ്യാണ്.



കല്ല്യാണം...



ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസായി. 29 ആണ് ടാര്‍ഗറ്റ് ചെയ്തിട്ടുള്ളത്. പ്രിഥ്വിരാജിന്റെ കല്ല്യാണം കഴിഞ്ഞതോടെ ഞാന്‍ മാത്രമേ ഇവിടെ ബാച്ചിലര്‍ ഉള്ളൂ എന്ന് പറഞ്ഞാണ് കളിയാക്കുന്നത്. ചിലരുടെ ഫോണ്‍ എടുക്കുമ്പോള്‍ തന്നെ ബാച്ചിലര്‍ ആസിഫ്അലി സ്പീക്കിംഗ് എന്ന് പറഞ്ഞാണ് തുടങ്ങുന്നത് തന്നെ. സിനിമയാണ് ഇപ്പോള്‍ മനസില്‍. സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കിയശേഷമായിരിക്കും കല്ല്യാണം.



പ്രണയം...



പ്രണയം ഇല്ല.



ഇതുവരെ പ്രണയിച്ചിട്ടില്ലേ...



പ്രണയങ്ങളുണ്ടായിരുന്നു. സ്‌കൂളിലും കോളേജിലും ആ കാലഘട്ടങ്ങള്‍ക്കനുസരിച്ചുള്ള പ്രണയങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അവരെല്ലാം ഫ്രണ്ട്‌സാണ്. ഒരുപരിധി കഴിഞ്ഞ് പ്രണയം കൈവിട്ട് പോകുമെന്ന് തോന്നുമ്പോള്‍ പ്രണയം ഫ്രണ്ട്ഷിപ്പാകുമല്ലോ എല്ലാര്‍ക്കും. അങ്ങനെ എനിക്ക്് ഒരുപാട് ഫ്രണ്ട്‌സുണ്ട്. പിന്നെ ജീവിതത്തെ സീരിയസ് ആയി കണ്ടുതുടങ്ങിയപ്പോള്‍ പ്രണയിക്കാനുള്ള സമയം ഇല്ലാതെയായി. കോഴിക്കോടുകാരെ പോലെ നല്ലമനസുള്ള കുറെ കൂട്ടുകാരുടെ കഥായാണ് ഇപ്പോള്‍ അഭിനയിക്കുന്ന സെവന്‍സിലേത്. ഞാന്‍ ഉമ്മയോട് പറഞ്ഞിട്ടുണ്ട്. എനിക്ക് പെണ്ണാലോചിക്കുമ്പോള്‍ കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍ ആലോചിക്കണമെന്ന്. ഇത്രയും സുന്ദരികളായ മുസ്‌ളീം പെണ്‍കുട്ടികളെയും നന്നായി ആഹാരമുണ്ടാക്കുന്ന ആളുകളെയും ഞാന്‍ വേറെ കണ്ടിട്ടില്ല.



സെവന്‍സില്‍ നദിയാ മൊയ്തുമൊത്തുള്ള അഭിനയം...



ജോഷി സാറ് ഇതിന്മുമ്പ് നദിയായെ വച്ച് പടം ചെയ്യുന്നത് 26 വര്‍ഷം മുമ്പാണ്. അന്ന് ഞാന്‍ ജനിച്ചിട്ട്‌പോലുമില്ല. നദിയ അഭിനയിച്ച സിനിമകളൊക്കെ മലയാളിക്ക് പ്രിയപ്പെട്ട സിനിമകളാണ്. വളരെ കുറച്ച് സിനിമ ചെയ്ത് നമുക്ക് പ്രിയപ്പെട്ട നടിയായതാണ്. നദിയായുടെ കൂടെയുള്ള അഭിനയത്തെക്കുറിച്ച് ഉമ്മായോട്് പറഞ്ഞപ്പോള്‍ അവര്‍ വളരെ എക്‌സൈറ്റഡാണ്. ഓ നദിയായെ നീ കണ്ടോ എന്ന് ഉമ്മ ചോദിച്ചിരുന്നു.

നദിയാ വളരെ എനര്‍ജെറ്റിക്ക് ആണ്. ഏജ് ഡിഫറന്‍സ് തോന്നിയിട്ടില്ല. ഞങ്ങളോടൊത്ത് ലൊക്കേഷനില്‍ ക്രിക്കറ്റ് വരെ കളിച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാദിവസവും വൈകിട്ട് ക്രിക്കറ്റ് കളിക്കും. അപ്പോള്‍ അവര്‍ ഞങ്ങളോടൊപ്പം കൂടും. അത്രയും എനര്‍ജറ്റിക് ആയിട്ടുള്ള സ്ത്രീയാണ്. ശരിക്കും ഞങ്ങള്‍ക്ക് വലിയൊരു എക്‌സ്പീരിയന്‍സാണ്.

അഭിനയത്തിനെക്കുറിച്ച് വളരെ ജെനുവിന്‍ ആയിട്ടുള്ള അഭിപ്രായങ്ങള്‍ പറയാറുണ്ട്്. ഡയലോഗ് പറയുന്നതിനെപ്പറ്റിയും മൂവ്‌മെന്റ്‌സിനെക്കുറിച്ചും പറഞ്ഞ് തരാറുണ്ട്. പുതുമുഖമെന്ന നിലയില്‍ അഭിപ്രായങ്ങള്‍ കേള്‍ക്കുകയാണ് ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യം. അക്കാര്യത്തില്‍ അവര്‍ ശരിക്കും ഞങ്ങളെ സഹായിക്കുന്നുണ്ട്.



സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ...

ഒരിക്കലുമില്ല. ഞാന്‍ വളരെ മോശം ക്രിയേറ്റിവിറ്റി ഉള്ള ആളാണ്. ഒരിക്കലും എനിക്ക് ഒരു ഡയറക്ടര്‍ ആകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എനിക്ക് താല്‍പര്യം അഭിനയമാണ്. എന്റെ സിനിമകള്‍ കാണാന്‍ ആളുകള്‍ക്ക് ഒരു ധൈര്യമുണ്ടാകുക എന്നതാണ് അള്‍ട്ടിമേറ്റ് ലക്ഷ്യം.

Thursday, January 20, 2011

കോഴിക്കോടിന്റെ ഗുജറാത്തി മധുരം

മതം മാറിയാല്‍ ഹിന്ദുവെന്നും മുസ്ലീമെന്നും ക്രിസ്ത്യാനിയെന്നുമുള്ള ഒരാളുടെ സ്വത്വം മാറാം. പാസ്‌പോര്‍ട്ട് മാറി മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ആദ്യത്തേത് മാറ്റാനുമാകും. എന്നാല്‍ മാതൃഭാഷ ഒരാളുടെ ഉള്ളില്‍ കൊത്തിവയ്ക്കുന്ന ബോധം അത് മാറ്റാന്‍ ക്ഷ്രിപ്രസാധ്യമല്ല.
കോഴിക്കോടിന്റെ നാഗരിക സംസ്‌കാരത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടും ഭാഷയിലൂടെ ഉരുത്തിരിഞ്ഞുണ്ടായ സ്വത്വ ബോധം കാത്തു സൂക്ഷിക്കുന്നവരാണ് ഇവിടുത്തെ ഗുജറാത്തികള്‍. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെയെത്തിയ പിതാമഹന്മാരുടെ പിന്മുറക്കാരായി പിറന്ന് മലയാളം രണ്ടാം മാതൃഭാഷയായി ഉള്ളിലേക്ക് സ്വാംശീകരിക്കപ്പെട്ടിട്ടും അവര്‍ ഗുജറാത്തികളായി തുടരുന്നു. ഈ ബോധം അവര്‍ പ്രകടിപ്പിക്കുന്നത് നവരാത്രി, ദീപാവലി ആഘോഷവേളകളിലാണ്.
നിറങ്ങള്‍ ചാലിച്ച് ദീപങ്ങളൊരുക്കി അവര്‍ ആഘോഷിക്കുമ്പോള്‍ കോഴിക്കോടന്‍ തനിമയിലെ മധുരക്കൂട്ടാകുന്നു ആ കൂട്ടായ്മകള്‍. ഗുജറാത്തികളുടെ പുതുവര്‍ഷമാണ് ദീപാവലി. പുതുബിസിനസുകള്‍ തുടങ്ങുന്നതിനും പഴയ ബന്ധങ്ങള്‍ പുതുക്കുന്നതിനും അവര്‍ ഈ അവസരം ഉപയോഗിക്കുന്നു. ഇതില്‍ ഒഴിച്ച് കൂട്ടാനാകാത്ത ഒന്നാണ് മധുര പലഹാരങ്ങള്‍.
കോഴിക്കോട് ഗുജറാത്തികളുടെ ബിസിനസ് പച്ചപിടിച്ച് നിന്നിരുന്ന കാലത്ത് ദീപാവലി ഉത്സവകാലത്ത് നാട്ടുകാര്‍ക്ക് മധുരപലഹാര കിറ്റുകള്‍ കൊടുത്തയക്കുന്നത് പതിവായിരുന്നു. ആ പതിവിന് ഇപ്പോള്‍ ഇളക്കം തട്ടിയിട്ടുണ്ട്. എന്നാലും അവരുടെ ആഘോഷങ്ങളുടെ മധുരിമയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. ദീപാവലി ദിവസം ലക്ഷമി പൂജയ്ക്ക് ശേഷം പുതിയ ബിസിനസ് ആരംഭിക്കുന്നതിന്റെ സന്തോഷം മധുരത്തിലൂടെ അവര്‍ അറിയിക്കുന്നു.
നവരാത്രി ഉത്സവത്തിന്റെ തുടര്‍ച്ചയാണ് ദീപാവലിയും. ശ്രീരാമന്‍ രാവണനെ വധിച്ചതിന് ശേഷം അയോധ്യയില്‍ തിരികെ എത്തുന്നതിന്റെ ഓര്‍മ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും അവര്‍ ആഘോഷിക്കുന്നു. ഗുജറാത്തികളുടെ പാരമ്പര്യ ബിസിനസ്സുകള്‍ ക്ഷയിച്ചതും പുതിയ തലമുറ ഇവിടം ഉപേക്ഷിച്ച് മറുനാടുകള്‍ തേടുന്നതും ആഘോഷങ്ങളുടെ യുവത്വം കുറച്ചിട്ടുണ്ട്. പണ്ട് ഗുജറാത്തി തെരുവില്‍ ദീപാവലി ദിവസം ആഘോഷങ്ങളില്‍ മുട്ടി വഴിനടക്കാവില്ലായിരുന്നു. ഇന്ന് അതെല്ലാം പോയി. ചടങ്ങുകള്‍ മാത്രമായി മാറി. കഴിഞ്ഞ അറുപത് വര്‍ഷമായി കോഴിക്കോട് വ്യാപാരം നടത്തുന്ന വിജയ് സിങ് ഓര്‍മകള്‍ അയവിറക്കി. ഗുജറാത്തിന് ഉണ്ടായ സാമ്പത്തിക വളര്‍ച്ച കാരണം ഇവിടേക്ക് ആരും വരുന്നില്ല. ഇവിടെ ജനിച്ച ഗുജറാത്തി യുവാക്കള്‍ മുന്‍തലമുറയുടെ വേരുകള്‍ തേടി തിരികെ പോകുന്നു. സോഫ്റ്റ് എഞ്ചിനീയറിംഗ് കഴിഞ്ഞവര്‍ ബാംഗ്‌ളൂരിനേക്കാളും ഇഷ്ടപ്പെടുന്നത് അഹമ്മദാബാദിനെയാണ്.
ഇതെല്ലാം കോഴിക്കോടിന്റെ ഗുജറാത്തി പെരുമയില്‍ വിള്ളല്‍ വീഴ്ത്തുന്നുണ്ടെങ്കിലും അവര്‍ കഴിഞ്ഞ നാളുകളെപ്പോലെ ദീപാവലി ആഷോഷിക്കുന്നു. ഇന്നിവിടെയുള്ള 1600 ഓളം ഗുജറാത്തികള്‍ ഇവിടെയുണ്ട്. ഇവര്‍ മുന്‍തലമുറയെപ്പോലെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല, വിജയ്‌സിങ് പറഞ്ഞു. കാരണം മുമ്പ് ആഘോഷങ്ങളെല്ലാം വ്യാപാരവുമായി ബന്ധപ്പെട്ടായിരുന്നു. ഇന്നത് കുറഞ്ഞു. അതിന്റെ അനന്തഫലമാണിത്. എന്നാല്‍ നാട്ടുകാരായ മുസ്ലീംങ്ങള്‍ ദീപാവലി സമയത്ത് മധുരപലഹാരങ്ങള്‍ വാങ്ങി പരസ്പരം വിതരണം ചെയ്യുന്ന രീതി കണ്ടുവരുന്നുണ്ട്.
ലഡു, മൈസൂര്‍ പാക്ക്, ജിലേബി, കാജൂറോള്‍, മലായ് പാന്‍ മസാല, പേഡ, ബര്‍ഫി, ബാലൂശൈ, കാജൂകത്രി, റസ് അംഗുരി തുടങ്ങിയ പലഹാരങ്ങള്‍ക്കാണ് ദീപാവലി ആഘോഷങ്ങളുടെ മധുരം കൂട്ടുന്നത്.

ഹൈമവതഭൂവിലൂടെ

ജീവിതമെന്ന വലിയ യാത്രയുടെ കണ്ണികളാണ് ഓരോ ചെറുയാത്രയും. ശരീരത്തിനൊപ്പം മനസും യാത്ര ചെയ്യുമ്പോഴാണ് ഇത് പൂര്‍ണമാകുന്നത്. യാത്രയില്‍ കാണുന്നതിപ്പുറം പോകുകയെന്നതാണ് ഓരോ സഞ്ചാരസാഹിത്യകൃതികളുടെയും ധര്‍മം.
കേന്ദ്രസാഹിത്യ അക്കാദമിയുടെ 55 വര്‍ഷത്തെ ചരിത്രത്തില്‍ ഹൈമതഭൂവില്‍ എന്ന സഞ്ചാരസാഹിത്യകൃതിക്കും രചയിതാവ് എം.പി.വീരേന്ദ്രകുമാറിനും പ്രത്യേക സ്ഥാനമുണ്ട്. കാരണം എല്ലാറ്റിന്റെയും ചരിത്രത്തില്‍ ആദ്യത്തേത് എന്ന സ്ഥാനത്തിന് ഒരിക്കലും മാറ്റമുണ്ടാകില്ല. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സഞ്ചാര സാഹിത്യ കൃതിക്ക് അവാര്‍ഡ് കൊടുക്കുന്നത്. മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് ഡയറ്ക്ടറായ വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ട്ടിയുടെ നേതാവിന് ഇതിന് സമാനമായ ആദ്യത്തേതിന് എട്ടുവര്‍ഷത്തെ പ്രായമുണ്ട്. 2002 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ആമസോണും കുറെ വ്യാകുലതകളും എന്ന പുസ്തകത്തിന് ലഭിച്ചപ്പോഴാണ്. രണ്ടു തവണയും ആദ്യമായാണ് സര്‍ഗാത്മക സാഹിത്യത്തിനൊപ്പം സഞ്ചാരസാഹിത്യത്തെയും പരിഗണിച്ചത്.
ഞങ്ങള്‍ കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ ചെല്ലുമ്പോള്‍ വീരേന്ദ്രകുമാര്‍ സുഹൃദ് സംഘത്തിന്റെ നടുവിലായിരുന്നു. യാത്രകള്‍ സമ്മാനിച്ച കുറച്ച് സുഹൃത്തുക്കള്‍ക്കുമൊത്ത്. ബിസിനസുകാരായ അവര്‍ മലപ്പുറത്ത് തുടങ്ങാന്‍ പോകുന്ന ജുവലറിയുടെ ഉദ്ഘാടനത്തിന് വീരേന്ദ്രകുമാറിനെ ക്ഷണിക്കാന്‍ വന്നതായിരുന്നു അവര്‍. അവാര്‍ഡ് ലഭ്യതയില്‍ അഭിനന്ദിച്ച് കൊണ്ട് തുടങ്ങിയ അവര്‍ മഞ്ഞളാംകുഴി അലിയിലൂടെയും മറ്റും സഞ്ചരിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. യാത്ര പറഞ്ഞിറങ്ങിയ അവരുടെ പിന്നാലെ ഹൈമവതഭൂവിലൂടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു.
അപ്രതീക്ഷിതമായിരുന്നു അവാര്‍ഡ്, വീരേന്ദ്രകുമാര്‍ പറഞ്ഞുതുടങ്ങി. ഒരു എഴുത്തുകാരനെ സംബന്ധിച്ച ഏറ്റവും വലിയ ആഹ്‌ളാദം അവാര്‍ഡ് ലഭിക്കുമ്പോഴാണ്. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സഞ്ചാര സാഹിത്യത്തിന് അവാര്‍ഡ് നല്കുന്നത്. സര്‍ഗാത്മത സൃഷ്ടികളായ കവിത, കഥ, നോവല്‍ തുടങ്ങിയവയിലേക്ക് സഞ്ചാരസാഹിത്യം ചേര്‍ക്കപ്പെട്ടു എന്ന പ്രത്യേകത ഇതിനുണ്ട്.
ഹൈമവത ഭൂവില്‍ എഴുതിയത് മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ കൊണ്ടാണ്. ഓരോ യാത്രയിലും ശരീരം മാത്രമല്ല മനസും സഞ്ചരിക്കുന്നു. ഓരോ സ്ഥലത്തും എത്തുമ്പോള്‍ അവിടുത്തുകാരുമായി സംവദിക്കുമ്പോള്‍ കൂടുതല്‍ അറിവുകള്‍ ലഭിക്കും. സ്ഥല ചരിത്രവും മിത്തും മറ്റു വിവരങ്ങളും ശേഖരിച്ച് ആ സ്ഥലത്തിന്റെ ആത്മാവിലൂടെയുള്ള യാത്രയാണ് നടത്തുന്നത്. പിന്നീട് തിരിച്ചെത്തി എഴുതാനിരിക്കുമ്പോള്‍ ധാരാളം റഫറന്‍സ് പുസ്തകങ്ങളിലൂടെയുള്ള യാത്രയും ഉണ്ടാകും. ഹൈമവത ഭൂവില്‍ എഴുതാനായി 400 ല്‍പരം പുസ്തകങ്ങള്‍ പരിശോധിച്ചിരുന്നു. ഒരു പുസ്തകം വായിക്കുന്നതിനേക്കാള്‍ അറിവുകള്‍ ഓരോ യാത്രയ്ക്കും സമ്മാനിക്കാനാകും.
ധാരാളം യാത്ര ചെയ്യുന്ന എന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തുകയും ഉണര്‍ത്തുകയും ചെയ്തിട്ടുള്ളത് ഹിമവാനാണ്. ഹിമാലയ സാനുക്കളലൂടെയുള്ള യാത്ര പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. ആല്‍പ്‌സ് പര്‍വ്വതവും വലുതാണ് എന്ന് മാത്രമേ നമുക്ക് പറയാനാകൂ. എന്നാല്‍ ഹിമാലയം അതിനപ്പുറം നമ്മുടേത് കൂടിയാണ്. മഹാമേരുവാണ് ഹിമാലയം. എന്റെ അമ്മയുടെ പേര് മരുദേവി എന്നാണ്. മരുവിന്റെ മകള്‍ എന്നര്‍ത്ഥം. അതിനാല്‍ ഹിമാലയം എന്നില്‍ അമ്മയുടെ ഓര്‍മകള്‍ കൊണ്ടുവരും.
വോള്‍ഗയെ പോലെ അല്ല ഗംഗയും യമുനയും അടങ്ങുന്ന നമ്മുടെ നദികള്‍. അവ നമ്മില്‍ ഗൃഹാതുരത്വം നിറയ്ക്കും. പ്രകൃതി സൗന്ദര്യം ഗൃഹാതുരത്വം കൂടിയാണ്.
യാത്രാവിവരണം ദേശത്തിന്റെ കഥകൂടിയാണ്. ചരിത്രം, മിത്ത്, നാടോടി കഥകള്‍ എല്ലാമതിലുണ്ടാകും. ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും നമ്മെ അവയുമായി ബന്ധിപ്പിക്കുന്ന ഓരോന്നുണ്ടാകും. അയ്യായിരം പ്രസംഗങ്ങള്‍ ചെയ്താല്‍ അവ മറന്നുപോകും എന്നാല്‍ അക്ഷരങ്ങളുടെ ലോകത്തിന് അവസാനമില്ല.

വയനാട്ടില്‍നിന്ന്...

വീരേന്ദ്രകുമാറിന്റെ പ്രതിഭയുടെ വേരുകള്‍ വയനാടിന്റെ പച്ചപ്പില്‍ ആഴത്തിലൂന്നിയവയാണ്. എന്റെ മനസില്‍ എന്റെ ഗ്രാമവും അതിന്റെ പച്ചപ്പുമുണ്ട്. സി.വി ശ്രീരാമന്റെ എഴുത്തുകള്‍ മറ്റു ദേശക്കാരെക്കുറിച്ചാണ്. എന്നാല്‍ വയനാടിന്റെ പച്ചപ്പ് മൃഗങ്ങളെയും പ്രകൃതിയെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ചു.

കാര്‍ യാത്രകള്‍

രണ്ടുമൂന്ന് മാസം മുമ്പ് യൂറോപ്പില്‍ പോയിരുന്നു. അന്ന് റോമില്‍ വിമാനമിറങ്ങിയശേഷം തുടര്‍ യാത്ര കാറിലായിരുന്നു. വിമാനത്തിലോ ട്രെയിനിലോ ഇല്ലാത്ത സൗകര്യം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ലഭിക്കും. യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ സൗന്ദര്യം മുഴുവന്‍ മനസിലാക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്ന സ്ഥലത്ത് യാത്ര നിറുത്തി കാഴ്ച്ചകള്‍ ആസ്വദിക്കാനാകും. അതിനാല്‍ കാറിലെ യാത്രകള്‍ ഞാന്‍ ആസ്വദിക്കുന്നു.
മാതൃഭൂമിയില്‍ വീരേന്ദ്രകുമാറിന്റെ മുറിയില്‍ ധാരാളം പുസ്തകങ്ങള്‍ ചില്ലലമാരയില്‍ സൂക്ഷിച്ചിട്ടുണ്ട്. മേശപ്പുറത്തും പുസ്തകങ്ങള്‍ക്ക് കുറവൊന്നുമില്ല. ദ ബ്‌ളാക്ക് ബുക്ക് ഒഫ് കമ്മ്യൂണിസം, ഓര്‍ഫാന്‍ പാമുക്കിന്റെ മൈ നെയിം ഈസ് റെഡ്, തുടങ്ങി നിരവധി പുസ്തകങ്ങളുണ്ട്. വിവിധ പ്രമേയങ്ങളിലെ പുസ്തകങ്ങളാണിവ. ഒരേ സമയം വിവിധ പുസ്തകങ്ങള്‍ സമാന്തരമായി വായിക്കാറുണ്ട്. കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസത്തിനുണ്ടായ തകര്‍ച്ചയെക്കുറിച്ചുള്ള പുസ്തകമാണത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ചുള്ള വായനയാണോ എന്ന ചോദ്യത്തിനുള്ള മറുപടി ഗൗരവമുള്ള ചെറുപുഞ്ചിരിയിലൊതുക്കി.
വിവേകാനന്ദനെക്കുറിച്ചും പിന്നെ ഒരു യാത്രാവിവരണവുമാണ് അണിയറയിലെരുങ്ങുന്ന പുസ്തകളങ്ങള്‍. അച്ഛന്‍ എം.കെ പത്മപ്രഭാ ഗൗഡര്‍ തെളിയിച്ച വായനാ വഴിയിലൂടെയുള്ള യാത്രയിലാണ് വീരേന്ദ്രകുമാര്‍. അദ്ദേഹം നൈനിറ്റാളിലെ നൈനി തടാകത്തിലേ തണുപ്പില്‍നിന്നും ലഖ്‌നൗവിലൂടെ നേപ്പാളിലും ഗംഗാ തീരത്തുമലഞ്ഞ് പാലടീ പുത്രത്തിലെത്തിയശേഷം ഡല്‍ഹിയുടെ ചൂടിലേക്ക് എത്തിയപ്പോള്‍ ഞങ്ങള്‍ വിട പറഞ്ഞിറങ്ങി. യാത്ര അവസാനിക്കുന്നില്ല; എങ്കിലും ഇപ്പോള്‍ വിട.

Saturday, December 04, 2010

അശ്വതി നടനം

കോഴിക്കോട്: മഴത്തുള്ളികള്‍ മണ്ണിലേക്ക് കിനിഞ്ഞ് ഇറങ്ങുന്നത് പോലെയാണ് കുഞ്ഞ് അശ്വതിയുടെ മനസിലേക്ക് നൃത്തവും സാഹിത്യവും വീണലിഞ്ഞത്. അമ്മയുടെ സ്വാധീനമാകണം ആ കുഞ്ഞു മനസിലേക്ക് നൂപുരധ്വനികള്‍ മാത്രം അവശേഷിപ്പിച്ച് സാഹിത്യത്തെ മാറ്റി നിറുത്തിയത്. അച്ഛന്‍ മഹാനായ എം.ടി വാസുദേവന്‍ നായര്‍ അമ്മ കലാമണ്ഡലം സരസ്വതി. ഇവരുടെ മകള്‍ അശ്വതിക്ക് ഇത് നല്ളൊരു മേല്‍വിലാസമാണിത്. എന്നാലിന്ന് അശ്വതി നൃത്തലോകത്ത് സ്വന്തം വ്യകതിത്വം ഉറപ്പിക്കുന്ന പാതയിലൂടെയാണ് ചരിക്കുന്നത്.

അമ്മയുടെ അടുത്ത് നൃത്തം അഭ്യസിക്കാനെത്തുന്ന ചേച്ചിമാരാണ് കുട്ടികാലത്തെ കൂട്ടുകാര്‍. അവര്‍ നൃത്തം അഭ്യസിക്കുന്നതിനിടയിലൂടെ കുഞ്ഞികാലുകള്‍ തത്തിതത്തി വച്ച് നടന്നിരുന്ന അശ്വതി സ്കൂള്‍ യുവജനോത്സവവേദികളില്‍ കയറിയിട്ടില്ള. അമ്മയുടെ വിദ്യാര്‍ത്ഥിനികള്‍ വേദികളിലാടുമ്പോള്‍ അവള്‍ അമ്മയോടൊപ്പം ഗ്രീന്‍ററൂമിലായിരിക്കും. ഏഴാം വയസ്സില്‍ ഗുരുവായൂരപ്പന് മുന്നില്‍ അരങ്ങേറ്റം. ടീച്ചര്‍ പഠിപ്പിച്ചാല്‍ എന്‍െറ മകള്‍ യുവജനോത്സവത്തിന് ഒന്നാമതെത്തും എന്ന് രക്ഷിതാക്കള്‍ പറയുന്ന ടീച്ചറുടെ മകളായിട്ടും അശ്വതി സ്കൂള്‍ യുവജനോത്സവവേദികളില്‍ മത്സരിച്ചില്ള.



എന്തുകൊണ്ട് യുവജനോത്സവവേദികളില്‍ കയറില്ള

യുവജനോത്സവവേദികളിലെ അന്തര്‍നാടകങ്ങളെക്കുറിച്ച് അമ്മ പറഞ്ഞ് നന്നായി അറിയാമായിരുന്നു. അതിനാല്‍ യുവജനോത്സവവേദികളോട് താല്പര്യമുണ്ടായില്ള.എന്നാല്‍ അമ്മയുടെ കീഴില്‍ പഠിച്ചിരുന്ന കുട്ടികളുടെ മത്സരം കാണാന്‍ പോകുമായിരുന്നു. കോളേജിലെത്തിയപ്പോള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കോളേജ് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. ഇന്റര്‍ സോണ്‍ വരെയെത്തിയിട്ടുണ്ട്. ഡിഗ്രി കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലാണ് ചെയ്തത്. ഇംഗ്ളീഷ് സാഹിത്യമായിരുന്നു ഐച്ഛികവിഷയം.



അമ്മയുടെ സ്വാധീനം



ആദ്യ ഗുരു അമ്മയാണ്. എന്നിലെ നര്‍ത്തകിക്ക് അടിത്തറ പാകിയത് അമ്മയാണ്. അമ്മയുടെ ശകതമായ സ്വാധീനം എന്നിലുണ്ട്. കുട്ടിക്കാലത്ത് വളര്‍ന്നത് ഡാന്‍സിനും പാട്ടിനും നടുവിലായിരുന്നു. ചെറുതിലേ അമ്മ നൃത്തം പഠിപ്പിച്ചു. എങ്കിലും മകള്‍ സീരിയസ് ആയി എടുത്തിരുന്നില്ള. അമ്മ നടത്തുന്ന നൃത്താലയത്തില്‍ പോകുമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അവിടെ പഠിപ്പിക്കുകയും നൃത്തത്തിന് കോറിയോഗ്രാഫി നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. കോഴിക്കോട് പ്രശസ്തരായ നര്‍ത്തകര്‍ പരിപാടികള്‍ അവതരിപ്പിക്കാനെത്തുമ്പോള്‍ കാണാന്‍ അമ്മ കൊണ്ടുപോകുമായിരുന്നു. അങ്ങനെ പത്മസുബ്ര്ഹമണ്യത്തെപ്പോലുള്ളവരുടെ നൃത്തങ്ങള്‍ ആസ്വദിക്കാനായി. ഇത് പിന്നീട് ഗുണം ചെയ്തു.



നൃത്തത്തെ സീരിയസ് ആയി എടുത്ത് തുടങ്ങിയത്



നേരത്തെ പറഞ്ഞില്ളേ അമ്മയുടെ നൃത്താലയത്തില്‍ പഠിപ്പിക്കാന്‍ പോകുമായിരുന്നെന്ന്. അവിടത്തെ ട്രൂപ്പിന്‍െറ പരിപാടികളില്‍ നൃത്തം ചെയ്യാറുമുണ്ട്. ഡ്രിഗ്രിക്ക് പഠിക്കുമ്പോഴാണ് ഡാന്‍സ് കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാന്‍ തുടങ്ങിയത്. കാരണം പരിപാടികള്‍ക്ക് ശേഷം ആളുകള്‍ നന്നായിരുന്നെന്ന് അഭിനന്ദിക്കുമ്പോള്‍ കുറച്ച് കൂടി ഇംപ്രൂവ് ചെയ്യണമെന്ന് തോന്നും. ശ്രീകാന്തിനടുത്ത് പഠിക്കാനെത്തുന്നത് അങ്ങനെയാണ്. ഏതെങ്കിലും ഒരുനിമിഷത്തെ തോന്നല്‍ കാരണം നൃത്തത്തെ പ്രൊഫഷണലായി എടുക്കുകയായിരുന്നില്ള. അതിന് ദിവസങ്ങളോളം ആലോചിച്ചാണ് തീരുമാനമെടുത്തത്.



അരങ്ങേറ്റവേദിയെക്കുറിച്ച്



ഏഴാം വയസ്സില്‍ ഗുരുവായൂരപ്പന് മുന്നിലായിരുന്നു അരങ്ങേറ്റം. അതിനെക്കുറിച്ച് വലിയ ഓര്‍മകളൊന്നും ഇല്ള. ഏതുവേദിയിലായാലും കഴിവിന്‍െറ 100 ശതമാനവും അവിടെ ഉപയോഗിക്കാനാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. അതിനാല്‍ എല്ളാ വേദികളും എനിക്ക് ഒരുപോലെയാണ്. ചെന്നൈയ്ക്ക് സമീപത്തെ ഗ്രാമത്തിലെ ഒരു സ്കൂളില്‍ കുട്ടികള്‍ക്ക് നൃത്തത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ ക്ളാസ് എടുത്തിട്ടുണ്ട്. നൃത്തം അവതരിപ്പിച്ച് വിശദീകരിക്കുകയാണ് പതിവ്. കോര്‍പ്പറേറ്റ് വേദികളിലും ചെയ്യാറുണ്ട്. ആ വേദികളില്‍ കാണികളായെത്തുന്നവര്‍ക്ക് എന്റര്‍ടെയ്മെന്റ് ആണ്. അതിനാല്‍ ഏതുവേദിയിലും എന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് പതിവ്.



കോംപോസിഷന്‍ നൃത്തയിനങ്ങളാണോ

സോളോയാണോ കൂടുതല്‍ താല്പര്യം



രണ്ടും ഒരുപോലെയാണ് എനിക്ക്. രണ്ടിനും അതിന്റേതായ ഭംഗിയുണ്ട്. സോളോ ചെയ്യുമ്പോള്‍ കൂടുതല്‍ സ്റാമിന വേണം. കോമ്പിനേഷന്‍ ചെയ്യുമ്പോള്‍ പങ്കാളിയെ മനസിലാക്കണം. മറ്റേയാള്‍ ചെയ്യുന്നതിനനുസരിച്ച് വേണം നമ്മള്‍ ആടാന്‍. ഈ അണ്ടര്‍സ്റാന്‍റിംഗ് ഉണ്ടാകാന്‍ നിരവധി മാസങ്ങളും നിരവധി വേദികളും എടുക്കും. കോമ്പിനേഷനില്‍ ഒരാള്‍ സ്ട്രോങ്ങും മറ്റേയാള്‍ വീക്കും ആകാറാണ് പതിവ്. എന്‍െറ രണ്ടാമത്തെ ഗുരു ശ്രീകാന്താണ്. ശ്രീകാന്തുമായി ചേര്‍ന്ന് നൃത്തം ചെയ്യുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ളൊരു കെമിസ്ട്രി ഉണ്ടെന്ന് ആളുകള്‍ പറയുമായിരുന്നു. രണ്ടുപേരും സ്ട്രോങ്ങാണെങ്കിലും പരസ്പരധാരണയോടെ നൃത്തം അവതരിപ്പിക്കാനാകുന്നുണ്ട്.



ഈ പരസ്പരധാരണയാണോ ശ്രീകാന്തുമായുള്ള വിവാഹത്തിലെത്തിയത്



ധാരാളം കല്ള്യാണാലോചനകള്‍ വന്നിരുന്നു. എന്നാല്‍ അവര്‍ക്ക് ഞാന്‍ നൃത്തം തുരുന്നതിന് താലപര്യമുണ്ടായിരുന്നില്ള. അങ്ങനെയൊരു വിവാഹത്തിന് ഞാന്‍ ഒരുക്കമായിരുന്നില്ള. കാരണം ഞാന്‍ നൃത്തത്തെ പ്രൊഫഷനായി സ്വീകരിച്ചകാലമായിരുന്നു അത്. അപ്പോള്‍ ഞാന്‍ ശ്രീകാന്തിനടുത്ത് പഠിക്കാന്‍ പോകുന്നുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം ആലോചിച്ചു. രണ്ട് കലകാരന്‍മാര്‍ തമ്മിലുള്ള വിവാഹത്തെക്കുറിച്ച്. അതില്‍ പ്രണയമുണ്ടായിരുന്നില്ള. വളരെ ആലോചിച്ച് തീരുമാനമെടുത്തശേഷം വീട്ടില്‍ പറഞ്ഞു. ആര്‍ക്കും എതിര്‍പ്പുണ്ടായില്ള.



സ്വപ്ന പദ്ധതിയെക്കുറിച്ച്



അശ്വതി- ഞങ്ങളുടെ ഡാന്‍സ് സ്കൂളായ നൃത്താലയയെ വികസിപ്പിക്കണം. കേരളത്തില്‍ നൃത്തം പഠിക്കാന്‍ താല്പര്യമുള്ള കുട്ടികളില്‍ ഒട്ടുമിക്കപേര്‍ക്കും നല്ള കഴിവുണ്ട്. അത്തരക്കാരെ നൃത്തം പഠിപ്പിച്ച് ധാരാളം നല്ള കോറിയോഗ്രഫികള്‍ ചെയ്ത് നൃത്താലയയെ ഉയര്‍ത്തണം.



ശ്രീകാന്ത്- അച്ഛന്റെ നിര്‍മ്മാല്യം ഡാന്‍സ് രൂപത്തിലാക്കണമെന്ന് വലിയൊരു ആഗ്രഹമുണ്ട്. അത് ചെയ്യുന്നതിന് ധാരാളം സമയവും പണവും മറ്റു സൌകര്യങ്ങളും ആവശ്യമുണ്ട്. പ്രോഗ്രാമുകള്‍ക്ക് പോകുമ്പോള്‍ എം.ടിയുടെ മരുമകനാണെന്ന് പറയുമ്പോള്‍ ചിലര്‍ ചോദിക്കും, എന്തുകൊണ്ട് രണ്ടാമൂഴത്തിലെ ഭീമന് നൃത്തരൂപം നല്കികൂടായെന്ന്. അങ്ങനെ ഭീമനും എന്‍െറ മനസില്‍ കയറി. അങ്ങനെ രണ്ട് ഡ്രീം പ്രോജക്ടുകള്‍ എനിക്കുണ്ട്.



നൃത്തത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ച്



ഭരതനാട്യത്തിന്‍െറ ഗ്രാമര്‍ നഷ്ടപ്പെട്ടു പോകാതെയുള്ള പരീക്ഷണങ്ങളോടാണ് താല്പര്യം. അത് നഷ്ടപ്പെടുത്തി മോഡേണ്‍ ആയി ചെയ്യില്ള. ഞങ്ങള്‍ അമേരിക്കയിലെ ഒരു പ്രൊഡകഷന്‍ കമ്പനിക്ക് വേണ്ടി തീമാറ്റിക് ഡാന്‍സ് ചെയ്തിരുന്നു. പ്രകൃതിയെക്കുറിച്ചുള്ള സ്നേഹയാഗം, ബൈബിളിലെ ഉല്പത്തിയില്‍ സൃഷ്ടിയുടെ ഏഴ്ദിവസങ്ങളില്‍ നിന്ന് ആശയം സ്വീകരിച്ച് മതാത്മകതയെ ഒഴിവാക്കി നൃത്തം കോറിയോഗ്രാഫി ചെയ്തിരുന്നു. ദൈവമെന്ന ആശയത്തെ അതിന്റെ പ്യുവര്‍ ഫോമിലെടുത്ത് കൊണ്ടുള്ളതായിരുന്നു അത്. ഇതിലെല്ളാം ഭരതനാട്യത്തിന്‍െറ ഗ്രാമര്‍ ഉണ്ടായിരുന്നു.



തീമാറ്റിക് ഡാന്‍സുകള്‍ ചെയ്യുന്നതിനെക്കുറിച്ച്



അവ കേരളത്തില്‍ അധികം അവതരിപ്പിക്കാനാകില്ള. കാരണം വലിയൊരു മുതല്‍മുടക്ക് ആവശ്യമാണ്. നല്ള സ്പോണ്‍സേഴ്സിനെ ലഭിച്ചാല്‍ ചെയ്യാനാകും. എന്നാല്‍ വിദേശത്തെ പ്രൊഡകഷന്‍ കമ്പനികള്‍ക്ക് ഇത് ചെയ്യാനാകുന്നുണ്ട്.



വായനയും എഴുത്തും...



തീമാറ്റിക് ഡാന്‍സുകള്‍ ചെയ്യുന്നതിന് നല്ള വായന ആവശ്യമാണ്. നല്ള ഗവേഷണവും ഇതിന് ആവശ്യമാണ്. എന്നാല്‍ എന്‍െറ വായന അതിന് വേണ്ടി മാത്രമല്ള. സ്ഥിരമായി വായിക്കാറുണ്ട്. കോളേജ് മാഗസീനുവേണ്ടിയൊക്കെ എഴുതിയിട്ടുണ്ട്. അത് സീരിയസായി എടുത്തില്ള.

അശ്വതി ഇപ്പോള്‍ സന്തോഷത്തിന്റെ കൊടുമുടിയിലാണ്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് കലാചാര്‍ കലാസാംസ്കാരിക സംഘടന നല്കിയ യുവകലാഭാരതി പുരസ്കാരം കഴിഞ്ഞമാസം അശ്വതിക്ക് ലഭിച്ചു. ധനഞ്ജയന്‍, ശാന്താ ധനഞ്ജയന്‍, പദ്മ സുബ്രഹ്മണ്യം, ചിത്രാ വിശ്വേശ്വരന്‍, സുധാറാണി രഘുപതി തുടങ്ങിയവരടങ്ങിയ സമിതിയാണ് അശ്വതിയെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് ഈ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ആരെങ്കിലും എതിര്‍പ്പുയര്‍ത്തിയാല്‍ ചര്‍ച്ച ചെയ്യുന്ന പേര് മാറ്റിവയ്ക്കുകയാണ് പതിവ്.

Saturday, October 09, 2010

സുവര്‍ണ പ്രതീക്ഷയുടെ വെള്ളി നിമിഷങ്ങള്‍

താപമാപിനിയുടെ രസനിരപ്പ് പോലെയായിരുന്നു ദിജുവിന്റെ ചേട്ടന്റെ മുഖം. അമ്മയുടേത് പ്രാര്‍ത്ഥനാ നിരതം. അച്ഛന്റെ മുഖഭാവം പിടിതരാതെ നിസംഗതയുടെയും പ്രതീക്ഷയുടെയും ഇടയില്‍ തത്തിക്കളിച്ചു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ടീം ഇനത്തിലെ ഫൈനലില്‍ ആദ്യ ഡബിള്‍സ് മത്സരത്തില്‍ വി.ദിജു- ജ്വാല സഖ്യം മലേഷ്യന്‍ ജോഡികളെ നേരിടുമ്പോള്‍ ഇങ്ങ് കോഴിക്കോട് രാമനാട്ടുകരയിലെ വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ ടി.വിയില്‍ കളി കാണുകയായിരുന്നു.

അങ്ങ് ഡല്‍ഹിയില്‍ ദിജുവിന്റെ കളി തുടങ്ങിയപ്പോള്‍ ഡി.ഡി സ്പോര്‍ട്സില്‍ ഇന്ത്യുടെ ഓംകാര്‍ സിംഗ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം നേടുന്ന രംഗമായിരുന്നു ലൈവായി കാണിച്ചിരുന്നത്. ടി.വിയുടെ മുന്നില്‍ ചട്ടന്‍ ദിനുവും അച്ഛന്‍ കരുണാകരനും ദിജുവിന്റെ മൂന്ന് കൂട്ടുകാരും മാത്രം.

ഷൂട്ടിംഗ് മത്സരം കഴിഞ്ഞപ്പോള്‍ സമയം 7.17. ചാനലിലെ അവതാരകര്‍ കാണികളിലേക്കും പ്രതീക്ഷയുണര്‍ത്തി താരങ്ങളുടെ ഫോമിനെക്കുറിച്ച് പ്രകീര്‍ത്തിച്ച് കൊണ്ട് ബാഡ്മിന്റണ്‍ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങി. അതുവരെ ടി.വി റൂമില്‍ പിന്നിലിരുന്ന അച്ഛന്‍ ദിനുവിനൊപ്പം മുന്നിലേക്ക് വന്നിരുന്നു. കൂടെ അമ്മ ലളിതയുമെത്തി. ആ സമയം ദിജു- ജ്വാല സഖ്യം ആദ്യ സെറ്റ് നഷ്ടപ്പെട്ട് പിന്നിലായിരുന്നു. രണ്ടാം സെറ്റില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ സഖ്യം ഇടിമിന്നലായി പോയിന്റുകള്‍ വാരിക്കൂട്ടി. നിരാശയുടെ നിമിഷങ്ങള്‍ പതിയെ പ്രതീക്ഷയിലേക്ക് മാറി. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച് മുന്നേറിയ സഖ്യം വിജയം കരസ്ഥമാക്കി. എല്ലാവരുടെയും മുഖത്ത് വിജയ പ്രതീക്ഷ. നിശബ്ദമായി കളികണ്ടിരിക്കുന്ന അമ്മയും ദിനുവിനോട് കമന്റുകള്‍ പറഞ്ഞു. അച്ഛന്‍ നിശബ്ദനായി തന്നെ തുടര്‍ന്നു.

ആദ്യ കളി വിജയിച്ച് സ്വര്‍ണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ മൂന്നാം സെറ്റ് തുടങ്ങി.

നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താന്‍ സഖ്യത്തിന് കഴിയാതെ വന്നപ്പോള്‍ വീണ്ടും പ്രാര്‍ത്ഥനയുടെയുടെ നിമിഷങ്ങള്‍. ജ്വാല നിരന്തരമായി പിഴവുകള്‍ വരുത്തിയപ്പോള്‍ നിശബ്ദത. പോയിന്റ് നഷ്ടമാകുമ്പോള്‍ നിരാശയുടെ ശബ്ദങ്ങള്‍. പിന്നെ കളിയെക്കുറിച്ചുള്ള വിശകലനങ്ങള്‍. രണ്ടാം സെറ്റില്‍ ഏകാഗ്രതയോടെ കളിച്ച സഖ്യത്തിന് മികവ് മൂന്നാം സെറ്റില്‍ നിലനിര്‍ത്താനായില്ല.

മലേഷ്യന്‍ ജോഡിയുടെ സ്കോര്‍ നിരന്തരമുയര്‍ന്നപ്പോള്‍ ചാനല്‍ പതിയെ പരസ്യത്തിലേക്ക് മാറി. വീട്ടില്‍ പ്രതീക്ഷയുടെ നിമിഷങ്ങള്‍. പരസ്യത്തിന് ശേഷം ഓംകാര്‍ സിംഗിന് സ്വര്‍ണം സമ്മാനിക്കുന്ന ദൃശ്യങ്ങള്‍. ബാഡ്മിന്റണ്‍ മത്സരം കാണിക്കുമെന്ന പ്രതീക്ഷ ചാനല്‍ തെറ്റിച്ചപ്പോള്‍ ന്യൂസ് ചാനലിന്റെ ബട്ടണിലേക്ക് ദിനുവിന്റെ വിരലുകള്‍ ചെന്നു. അവിടെയും നിരാശ.

വെബ്സൈറ്റുകളില്‍ വിവരം നോക്കാന്‍ ദിനു കൂട്ടുകാരെ വിളിച്ചു പറയുന്നതിനിടയില്‍ അമ്മ ലളിത വീട്ടിനുള്ളിലേക്ക് പോയി. അച്ഛനും പിന്നിലേക്ക് മാറി. എല്ലാവരുടെ മുഖത്ത് നിരാശ പടര്‍ന്നു. അപ്പോഴേക്കും വിവരമെത്തി ദിജു- ജ്വാല സഖ്യം 2-1 ന് മലേഷ്യന്‍ സഖ്യത്തോട് തോറ്റു. ഇന്ത്യ 1-0 ത്തിന് പിന്നില്‍. ടീമിനമായതിനാല്‍ സിംഗിള്‍സിലെയും ഡബിള്‍സിലെയും ഫലങ്ങള്‍ കൂടി കണക്കിലെടുത്താണ് സ്വര്‍ണം നിര്‍ണയിച്ചത്. സിംഗിള്‍സില്‍ സൈന വിജയിച്ചെങ്കിലും ഡബിള്‍സില്‍ സെനേഷ് തോമസ്- രൂപേഷ് കുമാര്‍ സഖ്യം പരാജയപ്പെട്ടു. സ്വര്‍ണം മലേഷ്യക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് വെള്ളിയും.

വിജയ പ്രതീക്ഷയുണ്ടായിരുന്നതായി ദിനു പറഞ്ഞു. സിംഗിള്‍സിലും ഡബിള്‍സിലും പ്രതീക്ഷയില്ലെങ്കിലും ജ്വാലയുമൊത്തുള്ള മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടാനാകുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Tuesday, October 05, 2010

ദേവദുന്ദുഭി സാന്ദ്രലയം...

മലയാളി മനസ്സുകളില്‍ വിശേഷണങ്ങള്‍ക്കതീതനായ വയലാര്‍ രാമവര്‍മ ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനമെഴുതാന്‍ തപസ്സിരുന്ന മുറിയില്‍നിന്നാണ് ഞാനും എന്റെ തീര്‍ത്ഥയാത്ര തുടങ്ങുന്നത്. ആലപ്പുഴ ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമിലിരുന്ന് വയലാറിനെ മനസ്സില്‍ ധ്യാനിച്ച് ധൈര്യം നേടിയാണ് ദേവദുന്ദുഭി സാന്ദ്രലയം... എന്ന ആദ്യ ഗാനം എഴുതി തുടങ്ങുന്നത്. 1985 ന്റെ അവസാനമായിരുന്നു അത്. ഇരുപത്തിയഞ്ച് വര്‍ഷമാകുന്നു ഇപ്പോള്‍.

ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയ്ക്ക് വേണ്ടി അന്ന് നാല് പാട്ടുകളാണ് ഞാനെഴുതിയത്. ദേവദുന്ദുഭിയെഴുതിയ ശേഷം ഫാസിലിനെക്കാണിച്ചു, ആത്മവിശ്വാസക്കുറവുണ്ടായിരുന്നു എനിക്ക്. കാരണം ഫാസില്‍ ഉദ്ദേശിച്ച രീതിയില്‍ എഴുതാനായോ എന്ന ശങ്ക മനസ്സിനെ മഥിച്ചിരുന്നതിനാലാണത്. എന്നാല്‍ എന്റെ മനസിന് ആശ്വാസമേകി ഫാസില്‍ പാട്ട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അദ്ദേഹവുമായി സഹൃദയത്വം സ്ഥാപിക്കാനായതാണ് ആ പാട്ട് മികച്ചതാകാന്‍ കാരണം.

തിരുവനന്തപുരത്ത് കാവാലം നാരായണപ്പണിക്കരുടെ നാടകട്രൂപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അക്കാലത്ത് ഞാന്‍. അതേസമയം ആകാശവാണിക്കുവേണ്ടിയും എഴുതുമായിരുന്നു. കോഴിക്കോട് മാതൃഭൂമിയില്‍ പ്രൂഫ് റീഡറുമായിരുന്നു.

ഫാസില്‍ കാവാലത്തെ കാണാനായി വരുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ഞാന്‍ അത്രയൊന്നും പ്രശസ്തനല്ലാത്ത കാലം. എന്നെ ഫാസിലിന് പരിചയപ്പെടുത്തുന്നത് ആലപ്പുഴയിലെ ഇ.സി തോമസ് എന്ന കൂട്ടുകാരനായിരുന്നു.

എന്ത് കൊണ്ട് ഈ സിനിമയില്‍ ഞാന്‍? എന്ന ചോദ്യത്തിന് ഫാസില്‍ പറഞ്ഞു. നിങ്ങളെന്റെ പിന്നാലെ അവസരം ചോദിച്ച് വന്നിട്ടില്ല.

അതാണ് എനിക്ക് പ്ളസ് പോയിന്റായത്. നെടുമുടി വേണുവും ഫാസിലും തോമസും ഒരുമിച്ച് പഠിച്ചിട്ടുണ്ടായിരുന്നു. വേണുവും ഞാനും നാലുവര്‍ഷം ഒരേമുറിയില്‍ താമസിച്ച് കാവാലത്തിന്റെ നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചവരാണ്. ആ സിനിമയില്‍ അഭിനയിച്ചിരുന്ന ശ്രീവിദ്യയെയും പരിചയമുണ്ടായിരുന്നു.

പുതുമുഖ പ്രാധാന്യമുള്ളതായിരുന്നു എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ. നായകനും നായികയും ആയി പുതുമുഖങ്ങളായ സംഗീതും, സോണിയയും. ഗാനരചയിതാവായി ഞാനും. ഇതില്‍ ഇന്ന് രംഗത്തുള്ളത് ഞാന്‍ മാത്രം. അതുപോലെ മറ്റൊരു കാര്യം ജെറി അമല്‍ദേവായിരുന്നു സംഗീത സംവിധായകന്‍. ഞങ്ങള്‍ പാട്ടിന്റെ മറ്റു വേദികളില്‍ മുമ്പും അതിനുശേഷവും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ആ ഒരുസിനിമയില്‍ മാത്രമേ ഞങ്ങളൊരുമിച്ചുണ്ടായിരുന്നുള്ളൂ.

മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകന്‍ ആകുമെന്ന വിശ്വാസമൊന്നും സിനിമയ്ക്ക് വേണ്ടി എഴുതി തുടങ്ങുമ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ദാസേട്ടനാണ് കണ്ണേട്ടനിലെ പാട്ടുകള്‍ പാടിയിരിക്കുന്നത്. മുമ്പ് ആകാശവാണിക്ക്വേണ്ടി എന്റെ ചില ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ടായിരുന്നു. ചെന്നൈയില്‍ റെക്കോര്‍ഡിങ്ങിന് ശേഷം അദ്ദേഹം പറഞ്ഞു, 'എനിക്ക് ഉറപ്പുണ്ടായിരുന്നു താന്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന്'. അദ്ദേഹത്തിന്റെ പ്രോത്സാഹനവും നല്ലവാക്കുകളും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. കാലം എന്റെ വഴി തിരിച്ച് വിടുകയായിരുന്നു.

കേരളമറിയാന്‍ അലക്സാന്ദ്ര

അലക്സാന്ദ്ര ഡിലേനി. തീര്‍ച്ചയായും ഒരു ആമുഖം വേണ്ട പേരാണ് ഇത്. നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിരിക്കും ആ ചോദ്യം. ആരാ?.

കോഴിക്കോട് സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ അഥവാ ക്രസ്റില്‍ അതിഥി അദ്ധ്യാപികയാണ് അലക്സാന്ദ്ര ഡിലേനിയെന്ന ഇരുപത്തിനാലുകാരിയായ ഇംഗ്ളീഷുകാരി.

മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് തെക്കനേഷ്യന്‍ രാജ്യങ്ങളിലെ മതങ്ങള്‍ എന്ന വിഷയത്തില്‍ ബിരുദം നേടിയ അലക്സാന്ദ്ര അവിടെനിന്ന് തന്നെ ദാരിദ്യവും അന്താരാഷ്ട്ര വികസനവും എന്ന വിഷയത്തില്‍ ബിരുദാന്തര ബിരുദവും നേടിയ ശേഷമാണ് ക്രസ്റില്‍ എത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ സ്കില്‍സ് വികസിപ്പിക്കാന്‍ സഹായിക്കുകയാണ് അവര്‍. ക്രസ്റില്‍ എത്തുംമുമ്പ് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളോടൊപ്പമായിരുന്നു പത്തുദിവസം. അവിടെയും പണി ഇത് തന്നെ, വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ കഴിവ് വര്‍ദ്ധിപ്പിക്കുക.

ഈ കൊച്ചിയില്‍ വിമാനമിറങ്ങിയ ദിവസവും, കോഴിക്കോടേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്ര എന്നിവ അലക്സ് എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന ഇവര്‍ മറക്കില്ള. ആ യാത്രയില്‍ തുണയായ രണ്ടു കന്യാസ്ത്രീകളെയും അവര്‍ ""നെവര്‍'' മറക്കില്ള. ആ യാത്രയില്‍ കേരളത്തിന്‍െറ പൊതു സ്വഭാവം മനസ്സിലാക്കാന്‍ അലക്സിന് കഴിഞ്ഞു. ഹോ... ഈ തുറിച്ച് നോട്ടം! നമ്മളൊക്കെ സ്ട്രെയിഞ്ചേഴ്സ് ആണെന്ന് തോന്നും അത് കണ്ടാല്‍, അലക്സാന്ദ്ര ഓര്‍മകള്‍ പങ്കുവച്ചു.

ഒരു മുതലാളിത്ത രാജ്യത്തില്‍ ജനിച്ച അലക്സാന്ദ്രയ്ക്കിഷ്ടം സോഷ്യലിസവും കമ്മ്യൂണിസവുമാണ്. കമ്മ്യൂണിസത്തിന്‍െറ അന്തസത്ത ശരിയായ വിധത്തില്‍ നടപ്പിലാക്കിയാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ എല്ളാം പരിഹരിക്കപ്പെടുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. എല്ളാവരുടെയും ആവശ്യങ്ങളെയും സംബോധന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിയും. ആരോഗ്യം, സമ്പത്ത്, ഭാവി തുടങ്ങിയവയുടെ തുല്യമായ വിതരണം ഉറപ്പാക്കാന്‍ കമ്മ്യൂണിസത്തിനാകും. നടപ്പിലാക്കുന്നത് പോലെയിരിക്കും അതിന്‍െറ വിജയം. കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം നല്ളരീതിയില്‍ നടക്കുന്നുവെന്ന് കരുതുന്നു.

ഞാന്‍ നേപ്പാളില്‍ ആറുമാസം ഉണ്ടായിരുന്നു. പഠനത്തിന്‍െറ ഭാഗമായി ജെണ്ടര്‍ ഇന്‍ കാസ്റ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ കാലത്താണത്. അവിടെ മതവും ജാതിയും സ്ത്രീപുരുഷ സമത്വം എന്നിവയില്‍ ധാരാളം അസമത്വങ്ങള്‍ നിലനില്‍ക്കുകയാണ്. ഇത് മനസിനെ വളരെയധികം അലട്ടി. കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രസ്റിലെത്തുന്നത്. ഇവിടുത്തെ മൂന്നു മാസത്തെ പ്രവര്‍ത്തനം കഴിഞ്ഞാല്‍ തിരികെ നേപ്പാളിലേക്ക് പോകണം. അവിടെ സ്ത്രീകളുടെ പദവി വളരെ താഴ്ന്ന നിലയിലാണ്. തെക്കനേഷ്യന്‍ മതങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ ഹിന്ദുയിസവും ഇസ്ളാമിസവും മനസ്സിലാക്കിയിരുന്നു. രണ്ടിലും സ്ത്രീ പുരുഷ അസമത്വം നിലനില്ക്കുന്നുണ്ട്. കേരളത്തില്‍ വളരെയധികം മെച്ചമാണ് സ്ത്രീകളുടെ സ്ഥിതി.

കേരളത്തിലും ബ്രിട്ടനിലും സ്ത്രീ സ്വാതന്ത്യ്രം വളരെയധികമുണ്ട്. ബ്രിട്ടനില്‍ സ്ത്രീക്ക് കരിയറും ജീവിതവും ഒരുമിച്ച് കൊണ്ടു പോകാനാകും. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അതിന് കഴിയുന്നില്ള എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് വച്ച് നോക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്യ്രത്തില്‍ ബ്രിട്ടനെ അപേകഷിച്ച് അല്പം പിന്നിലാണ്. സ്വരച്ചേര്‍ച്ചയുള്ള സമൂഹമാണ് കേരളത്തിലേത്. എന്നാലും സ്ത്രീയും പുരുഷനും തമ്മില്‍ പല കാര്യങ്ങളിലും വേര്‍തിരിവ് കാണുന്നുണ്ട്. ഇവിടെ സ്ത്രീകളെ മാനിക്കുന്ന കമ്മ്യൂണിസ്റ് ഭരണകൂടമാണ് അധികാരത്തിലുള്ളതെന്നത് പ്രതീകഷയുളവാക്കുന്ന കാര്യമാണ്.

ഞാനൊരു ദൈവ വിശ്വാസിയാണ് എന്നാല്‍ ക്രിസ്ത്യാനിയല്ള. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് മറുപടിയുണ്ട് അലക്സാന്ദ്രയ്ക്ക്. ക്രിസ്തുമതത്തിന്‍െറ അന്തസത്തയില്‍നിന്ന് സഭ അകന്നുപോയി. ഇത് എല്ളാ മതങ്ങള്‍ക്കും സംഭവിച്ച കാര്യമാണ്. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സയന്‍സിന് എല്ളാ കാര്യങ്ങളും വിശദീകരിക്കാന്‍ കഴിയില്ള. മനുഷ്യ മനസിന് മനസ്സിലാക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ദൈവീകത്വം. മതങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടാകാം. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ അന്തസത്തയില്‍നിന്നും ജനങ്ങളില്‍നിന്നും ഒരുപാട് അകലെയായി.

ലക്ചറിംഗ് വളരെയധികം ഇഷ്ടപ്പെടുന്ന അലക്സാന്ദ്രയ്ക്ക് ജേര്‍ണലിസത്തോടുമുണ്ട് ഇച്ചിരി കമ്പം. മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണമെന്നാണ് അവരുടെ ആഗ്രഹം. അനിതാനായരുടെ ലേഡീസ് കൂപ്പേയും അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സും വായിച്ചിട്ടുള്ള അവര്‍ക്കിഷ്ടം സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ എന്ന നോവലാണ്.

ഫുട്ബാളില്‍ മാഞ്ചസ്റ്ററിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡോ, സിറ്റിയാണോ ഇഷ്ട ടീം?. എനിക്ക് ഫുട്ബാള്‍ ഇഷ്ടമല്ല. അതിനാല്‍ രണ്ടുടീമുകളേയും താല്പര്യമില്ല.

Sunday, August 15, 2010

ചാലിയാര്‍ വീണ്ടുമൊഴുകുന്നു

മുപ്പത് വര്‍ഷം മുമ്പ് ചാലിയാര്‍ പുഴ കടക്കാന്‍ ഒരു വിവാഹ സംഘമെത്തി. പതിനേഴുകാരിയായ വധുവിനോട് ചെക്കന്‍െറ ബന്ധുക്കളിലാരോ പറഞ്ഞു. ആദ്യം അവനെ തോണിയില്‍ കയറ്റ്, അല്ളെങ്കില്‍ അവന്‍ മുങ്ങും. പൊങ്ങുന്നത് പാര്‍ട്ടി യോഗത്തിലായിരിക്കും. മലപ്പുറത്ത് എളമരത്തെ ചാലിയാറിനക്കരെയുള്ള വീട്ടിലേക്കുള്ള ചെറിയ തോണിയിരിക്കെ റഹ്മത്തിന് പുതിയാപ്ള കരീമിന്‍െറ സ്വഭാവം എന്താണെന്ന് വ്യക്തമായി മനസ്സിലായി.

പുതിയാപ്ള കരീം ഇന്ന് കേരളത്തിന്‍െറ വ്യവസായ മന്ത്രിയായ എളമരം കരീമായി വളര്‍ന്നപ്പോഴും പണ്ടത്തെ സ്വഭാവം മാറ്റിയിട്ടില്ള. വീട്ടിലെത്തുന്നത് അതിഥിയായാണ്. വീട്ടിലെത്തിയാല്‍ ആള് പിന്നെ സ്നേഹനിധിയായ ഭര്‍ത്താവായി. വീട്ടിലെ ഈ മന്ത്രിയുടെ വകുപ്പില്‍ അധികം ഇടപെടുകയുമില്ള. ചിലപ്പോള്‍ സ്നേഹം കൂടുമ്പോള്‍ അടുക്കളയില്‍ കയറി ഒരു കൈ സഹായം നല്കാറുണ്ട്. എന്നാല്‍ വീട്ടിന് പുറത്ത് നിറുത്തുന്ന ഒന്നുണ്ട്, രാഷ്ട്രീയം. ഈ വീട്ടില്‍ രാഷ്ട്രീയം പാടില്ള എന്നാണ് അലിഖിത നിയമം. ആരെങ്കിലും റഹ്മത്തിനോട് രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി ചെറുചിരിയിലൊതുക്കുന്നതും അതുകൊണ്ട് തന്നെ.

മധുര പതിനേഴില്‍ റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കടന്നുവന്ന കരീമിക്കായുടെ വളര്‍ച്ചയുടെ ഓരോ പടിയിലും അവരുടെ താങ്ങുണ്ട്. റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കരീമിന്‍െറ വരവ് ആകസ്മികമായിരുന്നു. റഹ്മത്തിന്‍െറ ഉമ്മയുടെ പുറക്കാട്ടിരിയിലെ സഹോദരിയുടെ മകളെ പെണ്ണ് കാണാനെത്തിയ കരീമിന് എന്തോ ആ കുട്ടിയെ ബോധിച്ചില്ള. കോവൂരാണ് റഹ്മത്തിന്‍െറ കുടുംബം താമസിച്ചിരുന്നത്. പിന്നീട് കുട്ടികൃഷ്ണന്‍ എന്ന പാര്‍ട്ടി സഖാവ് വഴിയാണ് റഹ്മത്തിന്‍െറ ബാപ്പയുടെ അടുത്ത് കരീമിന്‍െറ വിവാഹാലോചന എത്തുന്നത്.

എളമരം ഏര്യാകമ്മിറ്റിയംഗമായിരുന്ന കരീം അന്ന് മാവൂര്‍ റയോണ്‍സിലെ കരാര്‍ തൊഴിലാളികളുടെ മാനേജരും ആയിരുന്നു. ഭാര്യയെ ജോലിക്ക് വിടാന്‍ താല്പര്യമില്ളാത്ത കരീമിന് എസ്.എസ്.എല്‍.സി പാസായ കുട്ടി മതി എന്ന ഏക ഡിമാന്‍േറ ഉണ്ടായിരുന്നുള്ളൂ. അന്ന് റഹ്മത്തിന്‍െറ ചേച്ചിയുടെ കല്ള്യാണം കഴിഞ്ഞിട്ടുണ്ടായിരുന്നില്ള. ചേച്ചി അന്ന് ഡിഗ്രിക്കു പഠിക്കുന്നു. പിന്നെയുള്ളത് പതിനഞ്ച് വയസ്സുകാരി റഹ്മത്തും. മൂത്തവളുടെ കല്യാണം കഴിയാതെ ഇളയവളെ കെട്ടിച്ചു കൊടുക്കുകയില്ള എന്ന ബാപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങി കരീം റഹ്മത്തിനായി രണ്ടു വര്‍ഷം കാത്തിരുന്നു. ആറുമക്കളില്‍ നാലാമത്തെ ആളായിരുന്നു റഹ്മത്ത്. രണ്ട് വര്‍ഷം കൂടി കാത്തിരുന്നശേഷം, ഇരുപത്തിയേഴാം വയസ്സിലാണ് പതിനേഴുകാരിയായ റഹ്മത്തുമായി കരീമിന്‍െറ വിവാഹം നടക്കുന്നത്. കമ്മ്യൂണിസ്റ് പാര്‍ട്ടിയോട് അനുഭാവമുള്ള കുടുംബമായിരുന്നു റഹ്മത്തിന്‍േറതും.

തോണി യാത്രയ്ക്കിടയില്‍ മണവാളന്‍െറ സ്വഭാവം നന്നായി പിടികിട്ടിയതിനാല്‍ കരീമിന്‍െറ തിരക്കുപിടിച്ച പാര്‍ട്ടി ജീവിതത്തെക്കുറിച്ച് റഹ്മത്തിന് പരിഭവം ഉണ്ടായില്ള. അതിനനുസരിച്ച് ജീവിക്കാന്‍ പഠിച്ചു. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അതിഥിയെപ്പോലെ വീട്ടിലെത്തുന്ന കരീമിന്‍െറ ഇഷ്ട വിഭവമായ കപ്പയും മീനും നല്കി സല്ക്കരിക്കുന്നതിലും മക്കളുടെ കാര്യങ്ങള്‍ നോക്കി ജീവിക്കുന്നതിലും സായൂജ്യം കണ്ടെത്തുകയാണ് അവര്‍.



മന്ത്രി ചൂടനാണോ...

ഏയ്... അല്ള. പുസ്തകം വായിക്കുമ്പോഴോ, എഴുതുമ്പോഴോ ശല്യപ്പെടുത്തിയാല്‍ ചൂടാകും. അല്ളാത്തപ്പോഴൊക്കെ പാവമാണ്. പാര്‍ട്ടിയും മക്കളുമാണ് അദ്ദേഹത്തിന്‍െറ ദൌര്‍ബല്യങ്ങള്‍.



യാത്രകളും സംഗീതവും...

പാര്‍ട്ടി യോഗങ്ങള്‍ക്കും മറ്റു ഔദ്യോഗിക പരിപാടികള്‍ക്കും സംസ്ഥാനത്തിന് പുറത്തേക്ക് പോകുമ്പോള്‍ മന്ത്രി ഭാര്യയെയും കൂട്ടും. യാത്രയ്ക്ക് കൂടെ ഭാര്യയില്ളാത്തപ്പോള്‍ തിരിച്ചെത്തുമ്പോള്‍ സമ്മാനമായി പാട്ടിന്‍െറ സിഡികളും കാസറ്റുകളും കൈയില്‍കാണും. റഫിയുടെയും മറ്റും പഴയ ഹിന്ദി പാട്ടുകളുടെ ശേഖരം മന്ത്രി പത്നിയുടെ കൈവശമുണ്ട്. റഫിയുടെ കടുത്ത ആരാധകനായിരുന്നു ബോംബേയില്‍ പട്ടാളത്തിലായിരുന്ന ബാപ്പ. അതേ പാരമ്പര്യം തന്നെയാണ് റഹ്മത്തിനും. അദ്ദേഹത്തിനുമുണ്ടായിരുന്നു പഴയ ഹിന്ദി ഗാനങ്ങളുടെ വലിയൊരു ശേഖരം.

വീട്ടുകാര്യങ്ങളും നോക്കി കോഴിക്കോട് താമസിക്കുന്ന റഹ്മത്ത് അപൂര്‍വമായേ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തില്‍ താമസിക്കാനെത്താറുള്ളൂ. മന്ത്രിയുടെ പൊതുജീവിതത്തില്‍നിന്നും അകന്നാണ് അവരുടെ ജീവിതം. അദ്ദേഹത്തിന് സ്വന്തമായി നല്ളൊരു പുസ്തകശേഖരമുണ്ടെങ്കിലും ഭാര്യയ്ക്ക് ഇഷ്ടം അതെല്ളാം പൊടിതട്ടി ഭംഗിയായി സൂകഷിക്കാനാണ്. ശ്രീശ്രീ രവി ശങ്കര്‍ മുതല്‍ മാര്‍ക്സിയന്‍ തത്വചിന്ത വരെ ആ ശേഖരത്തിലുണ്ട്.

ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സുമിന്‍, നിമിന്‍. ഇവരുടെ മറ്റൊരു കുഞ്ഞ് അകാലത്തില്‍ മരിച്ച് പോയിരുന്നു. ഓഡിയോളജിസ്റായ സുമിന്‍ ഭര്‍ത്താവ് അബ്ദുള്‍ റൌഫിനൊപ്പം യു.കെയിലാണ്. അവിടെ ആര്‍ക്കിടെക്ടാണ് റൌഫ്. ചെറുമകള്‍ മൂന്നുവയസ്സുകാരി ഐറിന്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫോണിലൂടെ മാത്രം ഉമ്മൂമ്മായുടെയും ഉപ്പൂപ്പായുടെയും ശബ്ദം കേട്ടിട്ടുള്ള ഐറീനെ അടുത്തമാസം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രിയും കുടുംബവും. റഹ്മത്തിനൊപ്പം മകള്‍ നിമിനുമാണ് കോവൂരിലെ വീട്ടില്‍ താമസിക്കുന്നത്. വിളിപ്പാടകലെ ഉമ്മയും ബന്ധുക്കളുമുണ്ട്. ചാലിയാറിലേക്ക് ഒഴുകിയിറങ്ങിയ മഴവെള്ളം പോലെ കയറ്റങ്ങളും ഇറക്കങ്ങളുമായി ഇവരുടെ ജീവിതം മൂന്നുപതിറ്റാണ്ടായി നിശ്ശബ്ദം ഒഴുകുന്നു

സ്ഥലത്തെ പ്രധാന പക്രു

പൊക്കക്കുറവ് കര്‍മ്മപഥത്തില്‍ ഇല്ലെന്ന ഗിന്നസ്പക്രുവിന്റെ മുദ്രാവാക്യം ജീവിതചര്യയാക്കിയ കഥാപാത്രമാണ് 'സ്വന്തം ഭാര്യ സിന്ദാബാദ്' എന്ന സിനിമയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. സ്ഥലത്തെ പ്രധാന ദിവ്യനായി വിലസുന്ന സര്‍വ്വസമ്മതനായ രാഷ്ട്രീയക്കാരനാണ് നായകന്‍. ഇപ്പോള്‍ തമിഴില്‍ രണ്ട് സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്ന പക്രു തനിക്ക് പ്രാധാന്യമുള്ള കഥകളുണ്ടാകുന്നതില്‍ സന്തോഷവാനാണ്.

നായികാ പ്രാധാന്യം ഉള്ള സിനിമയില്‍ പക്രുവിന്റെ ഭാര്യയായി അഭിനയിക്കാന്‍വേണ്ടി നിരവധി താരങ്ങളെ തിരഞ്ഞ ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രുതിയിലെത്തിയത്. എന്നാല്‍ തനിക്കൊപ്പം നായികയായി അഭിനയിക്കാന്‍ നടിമാരെ ലഭിക്കുമോ എന്ന സന്ദേഹം പക്രുവിനെ അലട്ടുന്നില്ല. ഇമേജ് പ്രശ്നമല്ലാത്ത നായികമാരെ തനിക്ക് ലഭിക്കും എന്ന വിശ്വാസത്തിലാണ് അദ്ദേഹം. കല്ല്യാണം കഴിച്ച് കൂടെ താമസിപ്പിക്കാനലല്ലോ?കൂടെ നായികയായി അഭിനയിക്കാനല്ലേ, പക്രു ചോദിക്കുന്നു.

മുമ്പ് പൊക്കക്കുറവുള്ളവര്‍ക്ക് സര്‍ക്കസിലെ കോമാളികളായി അങ്ങോട്ടുമിങ്ങോട്ടും എടുത്തെറിയപ്പെടാനുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചിരുന്നത്. ഇന്നത് മാറുന്നു. പൊക്കക്കുറവിനെ തമാശയായി കാണാതെ ജീവിതത്തോട് അടുത്ത് നില്ക്കുന്ന സിനിമകള്‍ ലഭിക്കുന്നുണ്ട്. തന്റെ പൊക്കത്തിന് പ്രാധാന്യം ലഭിക്കുന്ന കഥയൊരുക്കാന്‍ തിരക്കഥാകൃത്തുക്കളും സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കളും തയ്യാറാകുന്നുണ്ട്. ഈ വേഷം പക്രു ചെയ്താല്‍ നന്നായിരിക്കും എന്ന് ഇവര്‍ കരുതുന്നത് കൊണ്ടാണ് നല്ല കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുന്നത്.

സ്വന്തം ഭാര്യ സിന്ദാബാദ് എന്ന പേരിനെക്കുറിച്ചും പക്രു പറഞ്ഞു. "കൌതുകമുള്ള പേര്. അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുടുംബവും കുടുംബാനുഭവങ്ങളും മനസില്‍ ഓടിയെത്തും. പ്രേക്ഷകനോട് അടുത്ത് നില്ക്കുന്ന പേരാണിത്. എല്ലാപേര്‍ക്കും സ്വന്തം ഭാര്യ സിന്ദാബാദാണ്."

സൂര്യ നായകനായ ഏഴാമറിവും വിജയിന്റെ കാവല്‍ക്കാരനിലുമാണ് പക്രു ഇപ്പോള്‍ അഭിനയിക്കുന്നത്. സൂധീര്‍ എന്ന ഏഴാമറിവിലെ കഥാപാത്രം സൂര്യയുടെ കൂട്ടുകാരനായി സിനിമയിലുടനീളം ഉണ്ട്.

ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവല്‍ക്കാരനില്‍ ബോഡിഗാര്‍ഡിലെ അതേ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്.