കോഴിക്കോട്: മഴത്തുള്ളികള്‍ മണ്ണിലേക്ക് കിനിഞ്ഞ് ഇറങ്ങുന്നത് പോലെയാണ് കുഞ്ഞ് അശ്വതിയുടെ മനസിലേക്ക് നൃത്തവും സാഹിത്യവും വീണലിഞ്ഞത്. അമ്മയുടെ സ്വാധീനമാകണം ആ കുഞ്ഞു മനസിലേക്ക് നൂപുരധ്വനികള്‍ മാത്രം അവശേഷിപ്പിച്ച് സാഹിത്യത്തെ മാറ്റി നിറുത്തിയത്. അച്ഛന്‍ മഹാനായ എം.ടി വാസുദേവന്‍ നായര്‍ അമ്മ കലാമണ്ഡലം സരസ്വതി. ഇവരുടെ മകള്‍ അശ്വതിക്ക് ഇത് നല്ളൊരു മേല്‍വിലാസമാണിത്. എന്നാലിന്ന് അശ്വതി നൃത്തലോകത്ത് സ്വന്തം വ്യകതിത്വം ഉറപ്പിക്കുന്ന പാതയിലൂടെയാണ് ചരിക്കുന്നത്.
അമ്മയുടെ അടുത്ത് നൃത്തം അഭ്യസിക്കാനെത്തുന്ന ചേച്ചിമാരാണ് കുട്ടികാലത്തെ കൂട്ടുകാര്‍. അവര്‍ നൃത്തം അഭ്യസിക്കുന്നതിനിടയിലൂടെ കുഞ്ഞികാലുകള്‍ തത്തിതത്തി വച്ച് നടന്നിരുന്ന അശ്വതി സ്കൂള്‍ യുവജനോത്സവവേദികളില്‍ കയറിയിട്ടില്ള. അമ്മയുടെ വിദ്യാര്‍ത്ഥിനികള്‍ വേദികളിലാടുമ്പോള്‍ അവള്‍ അമ്മയോടൊപ്പം ഗ്രീന്‍ററൂമിലായിരിക്കും. ഏഴാം വയസ്സില്‍ ഗുരുവായൂരപ്പന് മുന്നില്‍ അരങ്ങേറ്റം. ടീച്ചര്‍ പഠിപ്പിച്ചാല്‍ എന്‍െറ മകള്‍ യുവജനോത്സവത്തിന് ഒന്നാമതെത്തും എന്ന് രക്ഷിതാക്കള്‍ പറയുന്ന ടീച്ചറുടെ മകളായിട്ടും അശ്വതി സ്കൂള്‍ യുവജനോത്സവവേദികളില്‍ മത്സരിച്ചില്ള.
എന്തുകൊണ്ട് യുവജനോത്സവവേദികളില്‍ കയറില്ള
യുവജനോത്സവവേദികളിലെ അന്തര്‍നാടകങ്ങളെക്കുറിച്ച് അമ്മ പറഞ്ഞ് നന്നായി അറിയാമായിരുന്നു. അതിനാല്‍ യുവജനോത്സവവേദികളോട് താല്പര്യമുണ്ടായില്ള.എന്നാല്‍ അമ്മയുടെ കീഴില്‍ പഠിച്ചിരുന്ന കുട്ടികളുടെ മത്സരം കാണാന്‍ പോകുമായിരുന്നു. കോളേജിലെത്തിയപ്പോള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കോളേജ് അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയത്. ഇന്റര്‍ സോണ്‍ വരെയെത്തിയിട്ടുണ്ട്. ഡിഗ്രി കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലാണ് ചെയ്തത്. ഇംഗ്ളീഷ് സാഹിത്യമായിരുന്നു ഐച്ഛികവിഷയം.
അമ്മയുടെ സ്വാധീനം
ആദ്യ ഗുരു അമ്മയാണ്. എന്നിലെ നര്‍ത്തകിക്ക് അടിത്തറ പാകിയത് അമ്മയാണ്. അമ്മയുടെ ശകതമായ സ്വാധീനം എന്നിലുണ്ട്. കുട്ടിക്കാലത്ത് വളര്‍ന്നത് ഡാന്‍സിനും പാട്ടിനും നടുവിലായിരുന്നു. ചെറുതിലേ അമ്മ നൃത്തം പഠിപ്പിച്ചു. എങ്കിലും മകള്‍ സീരിയസ് ആയി എടുത്തിരുന്നില്ള. അമ്മ നടത്തുന്ന നൃത്താലയത്തില്‍ പോകുമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അവിടെ പഠിപ്പിക്കുകയും നൃത്തത്തിന് കോറിയോഗ്രാഫി നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. കോഴിക്കോട് പ്രശസ്തരായ നര്‍ത്തകര്‍ പരിപാടികള്‍ അവതരിപ്പിക്കാനെത്തുമ്പോള്‍ കാണാന്‍ അമ്മ കൊണ്ടുപോകുമായിരുന്നു. അങ്ങനെ പത്മസുബ്ര്ഹമണ്യത്തെപ്പോലുള്ളവരുടെ നൃത്തങ്ങള്‍ ആസ്വദിക്കാനായി. ഇത് പിന്നീട് ഗുണം ചെയ്തു.
നൃത്തത്തെ സീരിയസ് ആയി എടുത്ത് തുടങ്ങിയത്
നേരത്തെ പറഞ്ഞില്ളേ അമ്മയുടെ നൃത്താലയത്തില്‍ പഠിപ്പിക്കാന്‍ പോകുമായിരുന്നെന്ന്. അവിടത്തെ ട്രൂപ്പിന്‍െറ പരിപാടികളില്‍ നൃത്തം ചെയ്യാറുമുണ്ട്. ഡ്രിഗ്രിക്ക് പഠിക്കുമ്പോഴാണ് ഡാന്‍സ് കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാന്‍ തുടങ്ങിയത്. കാരണം പരിപാടികള്‍ക്ക് ശേഷം ആളുകള്‍ നന്നായിരുന്നെന്ന് അഭിനന്ദിക്കുമ്പോള്‍ കുറച്ച് കൂടി ഇംപ്രൂവ് ചെയ്യണമെന്ന് തോന്നും. ശ്രീകാന്തിനടുത്ത് പഠിക്കാനെത്തുന്നത് അങ്ങനെയാണ്. ഏതെങ്കിലും ഒരുനിമിഷത്തെ തോന്നല്‍ കാരണം നൃത്തത്തെ പ്രൊഫഷണലായി എടുക്കുകയായിരുന്നില്ള. അതിന് ദിവസങ്ങളോളം ആലോചിച്ചാണ് തീരുമാനമെടുത്തത്.
അരങ്ങേറ്റവേദിയെക്കുറിച്ച്
ഏഴാം വയസ്സില്‍ ഗുരുവായൂരപ്പന് മുന്നിലായിരുന്നു അരങ്ങേറ്റം. അതിനെക്കുറിച്ച് വലിയ ഓര്‍മകളൊന്നും ഇല്ള. ഏതുവേദിയിലായാലും കഴിവിന്‍െറ 100 ശതമാനവും അവിടെ ഉപയോഗിക്കാനാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. അതിനാല്‍ എല്ളാ വേദികളും എനിക്ക് ഒരുപോലെയാണ്. ചെന്നൈയ്ക്ക് സമീപത്തെ ഗ്രാമത്തിലെ ഒരു സ്കൂളില്‍ കുട്ടികള്‍ക്ക് നൃത്തത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഞങ്ങള്‍ ക്ളാസ് എടുത്തിട്ടുണ്ട്. നൃത്തം അവതരിപ്പിച്ച് വിശദീകരിക്കുകയാണ് പതിവ്. കോര്‍പ്പറേറ്റ് വേദികളിലും ചെയ്യാറുണ്ട്. ആ വേദികളില്‍ കാണികളായെത്തുന്നവര്‍ക്ക് എന്റര്‍ടെയ്മെന്റ് ആണ്. അതിനാല്‍ ഏതുവേദിയിലും എന്റെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് പതിവ്.
കോംപോസിഷന്‍ നൃത്തയിനങ്ങളാണോ
സോളോയാണോ കൂടുതല്‍ താല്പര്യം
രണ്ടും ഒരുപോലെയാണ് എനിക്ക്. രണ്ടിനും അതിന്റേതായ ഭംഗിയുണ്ട്. സോളോ ചെയ്യുമ്പോള്‍ കൂടുതല്‍ സ്റാമിന വേണം. കോമ്പിനേഷന്‍ ചെയ്യുമ്പോള്‍ പങ്കാളിയെ മനസിലാക്കണം. മറ്റേയാള്‍ ചെയ്യുന്നതിനനുസരിച്ച് വേണം നമ്മള്‍ ആടാന്‍. ഈ അണ്ടര്‍സ്റാന്‍റിംഗ് ഉണ്ടാകാന്‍ നിരവധി മാസങ്ങളും നിരവധി വേദികളും എടുക്കും. കോമ്പിനേഷനില്‍ ഒരാള്‍ സ്ട്രോങ്ങും മറ്റേയാള്‍ വീക്കും ആകാറാണ് പതിവ്. എന്‍െറ രണ്ടാമത്തെ ഗുരു ശ്രീകാന്താണ്. ശ്രീകാന്തുമായി ചേര്‍ന്ന് നൃത്തം ചെയ്യുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ളൊരു കെമിസ്ട്രി ഉണ്ടെന്ന് ആളുകള്‍ പറയുമായിരുന്നു. രണ്ടുപേരും സ്ട്രോങ്ങാണെങ്കിലും പരസ്പരധാരണയോടെ നൃത്തം അവതരിപ്പിക്കാനാകുന്നുണ്ട്.
ഈ പരസ്പരധാരണയാണോ ശ്രീകാന്തുമായുള്ള വിവാഹത്തിലെത്തിയത്
ധാരാളം കല്ള്യാണാലോചനകള്‍ വന്നിരുന്നു. എന്നാല്‍ അവര്‍ക്ക് ഞാന്‍ നൃത്തം തുരുന്നതിന് താലപര്യമുണ്ടായിരുന്നില്ള. അങ്ങനെയൊരു വിവാഹത്തിന് ഞാന്‍ ഒരുക്കമായിരുന്നില്ള. കാരണം ഞാന്‍ നൃത്തത്തെ പ്രൊഫഷനായി സ്വീകരിച്ചകാലമായിരുന്നു അത്. അപ്പോള്‍ ഞാന്‍ ശ്രീകാന്തിനടുത്ത് പഠിക്കാന്‍ പോകുന്നുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം ആലോചിച്ചു. രണ്ട് കലകാരന്‍മാര്‍ തമ്മിലുള്ള വിവാഹത്തെക്കുറിച്ച്. അതില്‍ പ്രണയമുണ്ടായിരുന്നില്ള. വളരെ ആലോചിച്ച് തീരുമാനമെടുത്തശേഷം വീട്ടില്‍ പറഞ്ഞു. ആര്‍ക്കും എതിര്‍പ്പുണ്ടായില്ള.
സ്വപ്ന പദ്ധതിയെക്കുറിച്ച്
അശ്വതി- ഞങ്ങളുടെ ഡാന്‍സ് സ്കൂളായ നൃത്താലയയെ വികസിപ്പിക്കണം. കേരളത്തില്‍ നൃത്തം പഠിക്കാന്‍ താല്പര്യമുള്ള കുട്ടികളില്‍ ഒട്ടുമിക്കപേര്‍ക്കും നല്ള കഴിവുണ്ട്. അത്തരക്കാരെ നൃത്തം പഠിപ്പിച്ച് ധാരാളം നല്ള കോറിയോഗ്രഫികള്‍ ചെയ്ത് നൃത്താലയയെ ഉയര്‍ത്തണം.
ശ്രീകാന്ത്- അച്ഛന്റെ നിര്‍മ്മാല്യം ഡാന്‍സ് രൂപത്തിലാക്കണമെന്ന് വലിയൊരു ആഗ്രഹമുണ്ട്. അത് ചെയ്യുന്നതിന് ധാരാളം സമയവും പണവും മറ്റു സൌകര്യങ്ങളും ആവശ്യമുണ്ട്. പ്രോഗ്രാമുകള്‍ക്ക് പോകുമ്പോള്‍ എം.ടിയുടെ മരുമകനാണെന്ന് പറയുമ്പോള്‍ ചിലര്‍ ചോദിക്കും, എന്തുകൊണ്ട് രണ്ടാമൂഴത്തിലെ ഭീമന് നൃത്തരൂപം നല്കികൂടായെന്ന്. അങ്ങനെ ഭീമനും എന്‍െറ മനസില്‍ കയറി. അങ്ങനെ രണ്ട് ഡ്രീം പ്രോജക്ടുകള്‍ എനിക്കുണ്ട്.
നൃത്തത്തില്‍ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ച്
ഭരതനാട്യത്തിന്‍െറ ഗ്രാമര്‍ നഷ്ടപ്പെട്ടു പോകാതെയുള്ള പരീക്ഷണങ്ങളോടാണ് താല്പര്യം. അത് നഷ്ടപ്പെടുത്തി മോഡേണ്‍ ആയി ചെയ്യില്ള. ഞങ്ങള്‍ അമേരിക്കയിലെ ഒരു പ്രൊഡകഷന്‍ കമ്പനിക്ക് വേണ്ടി തീമാറ്റിക് ഡാന്‍സ് ചെയ്തിരുന്നു. പ്രകൃതിയെക്കുറിച്ചുള്ള സ്നേഹയാഗം, ബൈബിളിലെ ഉല്പത്തിയില്‍ സൃഷ്ടിയുടെ ഏഴ്ദിവസങ്ങളില്‍ നിന്ന് ആശയം സ്വീകരിച്ച് മതാത്മകതയെ ഒഴിവാക്കി നൃത്തം കോറിയോഗ്രാഫി ചെയ്തിരുന്നു. ദൈവമെന്ന ആശയത്തെ അതിന്റെ പ്യുവര്‍ ഫോമിലെടുത്ത് കൊണ്ടുള്ളതായിരുന്നു അത്. ഇതിലെല്ളാം ഭരതനാട്യത്തിന്‍െറ ഗ്രാമര്‍ ഉണ്ടായിരുന്നു.
തീമാറ്റിക് ഡാന്‍സുകള്‍ ചെയ്യുന്നതിനെക്കുറിച്ച്
അവ കേരളത്തില്‍ അധികം അവതരിപ്പിക്കാനാകില്ള. കാരണം വലിയൊരു മുതല്‍മുടക്ക് ആവശ്യമാണ്. നല്ള സ്പോണ്‍സേഴ്സിനെ ലഭിച്ചാല്‍ ചെയ്യാനാകും. എന്നാല്‍ വിദേശത്തെ പ്രൊഡകഷന്‍ കമ്പനികള്‍ക്ക് ഇത് ചെയ്യാനാകുന്നുണ്ട്.
വായനയും എഴുത്തും...
തീമാറ്റിക് ഡാന്‍സുകള്‍ ചെയ്യുന്നതിന് നല്ള വായന ആവശ്യമാണ്. നല്ള ഗവേഷണവും ഇതിന് ആവശ്യമാണ്. എന്നാല്‍ എന്‍െറ വായന അതിന് വേണ്ടി മാത്രമല്ള. സ്ഥിരമായി വായിക്കാറുണ്ട്. കോളേജ് മാഗസീനുവേണ്ടിയൊക്കെ എഴുതിയിട്ടുണ്ട്. അത് സീരിയസായി എടുത്തില്ള.
അശ്വതി ഇപ്പോള്‍ സന്തോഷത്തിന്റെ കൊടുമുടിയിലാണ്. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരത് കലാചാര്‍ കലാസാംസ്കാരിക സംഘടന നല്കിയ യുവകലാഭാരതി പുരസ്കാരം കഴിഞ്ഞമാസം അശ്വതിക്ക് ലഭിച്ചു. ധനഞ്ജയന്‍, ശാന്താ ധനഞ്ജയന്‍, പദ്മ സുബ്രഹ്മണ്യം, ചിത്രാ വിശ്വേശ്വരന്‍, സുധാറാണി രഘുപതി തുടങ്ങിയവരടങ്ങിയ സമിതിയാണ് അശ്വതിയെ ഈ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് ഈ പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ആരെങ്കിലും എതിര്‍പ്പുയര്‍ത്തിയാല്‍ ചര്‍ച്ച ചെയ്യുന്ന പേര് മാറ്റിവയ്ക്കുകയാണ് പതിവ്.
Saturday, December 04, 2010
Saturday, October 09, 2010
സുവര്‍ണ പ്രതീക്ഷയുടെ വെള്ളി നിമിഷങ്ങള്‍
താപമാപിനിയുടെ രസനിരപ്പ് പോലെയായിരുന്നു ദിജുവിന്റെ ചേട്ടന്റെ മുഖം. അമ്മയുടേത് പ്രാര്‍ത്ഥനാ നിരതം. അച്ഛന്റെ മുഖഭാവം പിടിതരാതെ നിസംഗതയുടെയും പ്രതീക്ഷയുടെയും ഇടയില്‍ തത്തിക്കളിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ടീം ഇനത്തിലെ ഫൈനലില്‍ ആദ്യ ഡബിള്‍സ് മത്സരത്തില്‍ വി.ദിജു- ജ്വാല സഖ്യം മലേഷ്യന്‍ ജോഡികളെ നേരിടുമ്പോള്‍ ഇങ്ങ് കോഴിക്കോട് രാമനാട്ടുകരയിലെ വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ ടി.വിയില്‍ കളി കാണുകയായിരുന്നു.
അങ്ങ് ഡല്‍ഹിയില്‍ ദിജുവിന്റെ കളി തുടങ്ങിയപ്പോള്‍ ഡി.ഡി സ്പോര്‍ട്സില്‍ ഇന്ത്യുടെ ഓംകാര്‍ സിംഗ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം നേടുന്ന രംഗമായിരുന്നു ലൈവായി കാണിച്ചിരുന്നത്. ടി.വിയുടെ മുന്നില്‍ ചട്ടന്‍ ദിനുവും അച്ഛന്‍ കരുണാകരനും ദിജുവിന്റെ മൂന്ന് കൂട്ടുകാരും മാത്രം.
ഷൂട്ടിംഗ് മത്സരം കഴിഞ്ഞപ്പോള്‍ സമയം 7.17. ചാനലിലെ അവതാരകര്‍ കാണികളിലേക്കും പ്രതീക്ഷയുണര്‍ത്തി താരങ്ങളുടെ ഫോമിനെക്കുറിച്ച് പ്രകീര്‍ത്തിച്ച് കൊണ്ട് ബാഡ്മിന്റണ്‍ മത്സരങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങി. അതുവരെ ടി.വി റൂമില്‍ പിന്നിലിരുന്ന അച്ഛന്‍ ദിനുവിനൊപ്പം മുന്നിലേക്ക് വന്നിരുന്നു. കൂടെ അമ്മ ലളിതയുമെത്തി. ആ സമയം ദിജു- ജ്വാല സഖ്യം ആദ്യ സെറ്റ് നഷ്ടപ്പെട്ട് പിന്നിലായിരുന്നു. രണ്ടാം സെറ്റില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ സഖ്യം ഇടിമിന്നലായി പോയിന്റുകള്‍ വാരിക്കൂട്ടി. നിരാശയുടെ നിമിഷങ്ങള്‍ പതിയെ പ്രതീക്ഷയിലേക്ക് മാറി. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച് മുന്നേറിയ സഖ്യം വിജയം കരസ്ഥമാക്കി. എല്ലാവരുടെയും മുഖത്ത് വിജയ പ്രതീക്ഷ. നിശബ്ദമായി കളികണ്ടിരിക്കുന്ന അമ്മയും ദിനുവിനോട് കമന്റുകള്‍ പറഞ്ഞു. അച്ഛന്‍ നിശബ്ദനായി തന്നെ തുടര്‍ന്നു.
ആദ്യ കളി വിജയിച്ച് സ്വര്‍ണ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന പ്രതീക്ഷയില്‍ മൂന്നാം സെറ്റ് തുടങ്ങി.
നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താന്‍ സഖ്യത്തിന് കഴിയാതെ വന്നപ്പോള്‍ വീണ്ടും പ്രാര്‍ത്ഥനയുടെയുടെ നിമിഷങ്ങള്‍. ജ്വാല നിരന്തരമായി പിഴവുകള്‍ വരുത്തിയപ്പോള്‍ നിശബ്ദത. പോയിന്റ് നഷ്ടമാകുമ്പോള്‍ നിരാശയുടെ ശബ്ദങ്ങള്‍. പിന്നെ കളിയെക്കുറിച്ചുള്ള വിശകലനങ്ങള്‍. രണ്ടാം സെറ്റില്‍ ഏകാഗ്രതയോടെ കളിച്ച സഖ്യത്തിന് മികവ് മൂന്നാം സെറ്റില്‍ നിലനിര്‍ത്താനായില്ല.
മലേഷ്യന്‍ ജോഡിയുടെ സ്കോര്‍ നിരന്തരമുയര്‍ന്നപ്പോള്‍ ചാനല്‍ പതിയെ പരസ്യത്തിലേക്ക് മാറി. വീട്ടില്‍ പ്രതീക്ഷയുടെ നിമിഷങ്ങള്‍. പരസ്യത്തിന് ശേഷം ഓംകാര്‍ സിംഗിന് സ്വര്‍ണം സമ്മാനിക്കുന്ന ദൃശ്യങ്ങള്‍. ബാഡ്മിന്റണ്‍ മത്സരം കാണിക്കുമെന്ന പ്രതീക്ഷ ചാനല്‍ തെറ്റിച്ചപ്പോള്‍ ന്യൂസ് ചാനലിന്റെ ബട്ടണിലേക്ക് ദിനുവിന്റെ വിരലുകള്‍ ചെന്നു. അവിടെയും നിരാശ.
വെബ്സൈറ്റുകളില്‍ വിവരം നോക്കാന്‍ ദിനു കൂട്ടുകാരെ വിളിച്ചു പറയുന്നതിനിടയില്‍ അമ്മ ലളിത വീട്ടിനുള്ളിലേക്ക് പോയി. അച്ഛനും പിന്നിലേക്ക് മാറി. എല്ലാവരുടെ മുഖത്ത് നിരാശ പടര്‍ന്നു. അപ്പോഴേക്കും വിവരമെത്തി ദിജു- ജ്വാല സഖ്യം 2-1 ന് മലേഷ്യന്‍ സഖ്യത്തോട് തോറ്റു. ഇന്ത്യ 1-0 ത്തിന് പിന്നില്‍. ടീമിനമായതിനാല്‍ സിംഗിള്‍സിലെയും ഡബിള്‍സിലെയും ഫലങ്ങള്‍ കൂടി കണക്കിലെടുത്താണ് സ്വര്‍ണം നിര്‍ണയിച്ചത്. സിംഗിള്‍സില്‍ സൈന വിജയിച്ചെങ്കിലും ഡബിള്‍സില്‍ സെനേഷ് തോമസ്- രൂപേഷ് കുമാര്‍ സഖ്യം പരാജയപ്പെട്ടു. സ്വര്‍ണം മലേഷ്യക്ക് ലഭിച്ചു. ഇന്ത്യയ്ക്ക് വെള്ളിയും.
വിജയ പ്രതീക്ഷയുണ്ടായിരുന്നതായി ദിനു പറഞ്ഞു. സിംഗിള്‍സിലും ഡബിള്‍സിലും പ്രതീക്ഷയില്ലെങ്കിലും ജ്വാലയുമൊത്തുള്ള മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടാനാകുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

Tuesday, October 05, 2010
ദേവദുന്ദുഭി സാന്ദ്രലയം...
മലയാളി മനസ്സുകളില്‍ വിശേഷണങ്ങള്‍ക്കതീതനായ വയലാര്‍ രാമവര്‍മ ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനമെഴുതാന്‍ തപസ്സിരുന്ന മുറിയില്‍നിന്നാണ് ഞാനും എന്റെ തീര്‍ത്ഥയാത്ര തുടങ്ങുന്നത്. ആലപ്പുഴ ബ്രദേഴ്സ് ടൂറിസ്റ്റ് ഹോമിലിരുന്ന് വയലാറിനെ മനസ്സില്‍ ധ്യാനിച്ച് ധൈര്യം നേടിയാണ് ദേവദുന്ദുഭി സാന്ദ്രലയം... എന്ന ആദ്യ ഗാനം എഴുതി തുടങ്ങുന്നത്. 1985 ന്റെ അവസാനമായിരുന്നു അത്. ഇരുപത്തിയഞ്ച് വര്‍ഷമാകുന്നു ഇപ്പോള്‍.
ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയ്ക്ക് വേണ്ടി അന്ന് നാല് പാട്ടുകളാണ് ഞാനെഴുതിയത്. ദേവദുന്ദുഭിയെഴുതിയ ശേഷം ഫാസിലിനെക്കാണിച്ചു, ആത്മവിശ്വാസക്കുറവുണ്ടായിരുന്നു എനിക്ക്. കാരണം ഫാസില്‍ ഉദ്ദേശിച്ച രീതിയില്‍ എഴുതാനായോ എന്ന ശങ്ക മനസ്സിനെ മഥിച്ചിരുന്നതിനാലാണത്. എന്നാല്‍ എന്റെ മനസിന് ആശ്വാസമേകി ഫാസില്‍ പാട്ട് ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അദ്ദേഹവുമായി സഹൃദയത്വം സ്ഥാപിക്കാനായതാണ് ആ പാട്ട് മികച്ചതാകാന്‍ കാരണം.
തിരുവനന്തപുരത്ത് കാവാലം നാരായണപ്പണിക്കരുടെ നാടകട്രൂപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അക്കാലത്ത് ഞാന്‍. അതേസമയം ആകാശവാണിക്കുവേണ്ടിയും എഴുതുമായിരുന്നു. കോഴിക്കോട് മാതൃഭൂമിയില്‍ പ്രൂഫ് റീഡറുമായിരുന്നു.
ഫാസില്‍ കാവാലത്തെ കാണാനായി വരുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു. ഞാന്‍ അത്രയൊന്നും പ്രശസ്തനല്ലാത്ത കാലം. എന്നെ ഫാസിലിന് പരിചയപ്പെടുത്തുന്നത് ആലപ്പുഴയിലെ ഇ.സി തോമസ് എന്ന കൂട്ടുകാരനായിരുന്നു.
എന്ത് കൊണ്ട് ഈ സിനിമയില്‍ ഞാന്‍? എന്ന ചോദ്യത്തിന് ഫാസില്‍ പറഞ്ഞു. നിങ്ങളെന്റെ പിന്നാലെ അവസരം ചോദിച്ച് വന്നിട്ടില്ല.
അതാണ് എനിക്ക് പ്ളസ് പോയിന്റായത്. നെടുമുടി വേണുവും ഫാസിലും തോമസും ഒരുമിച്ച് പഠിച്ചിട്ടുണ്ടായിരുന്നു. വേണുവും ഞാനും നാലുവര്‍ഷം ഒരേമുറിയില്‍ താമസിച്ച് കാവാലത്തിന്റെ നാടകസംഘത്തില്‍ പ്രവര്‍ത്തിച്ചവരാണ്. ആ സിനിമയില്‍ അഭിനയിച്ചിരുന്ന ശ്രീവിദ്യയെയും പരിചയമുണ്ടായിരുന്നു.
പുതുമുഖ പ്രാധാന്യമുള്ളതായിരുന്നു എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ. നായകനും നായികയും ആയി പുതുമുഖങ്ങളായ സംഗീതും, സോണിയയും. ഗാനരചയിതാവായി ഞാനും. ഇതില്‍ ഇന്ന് രംഗത്തുള്ളത് ഞാന്‍ മാത്രം. അതുപോലെ മറ്റൊരു കാര്യം ജെറി അമല്‍ദേവായിരുന്നു സംഗീത സംവിധായകന്‍. ഞങ്ങള്‍ പാട്ടിന്റെ മറ്റു വേദികളില്‍ മുമ്പും അതിനുശേഷവും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ആ ഒരുസിനിമയില്‍ മാത്രമേ ഞങ്ങളൊരുമിച്ചുണ്ടായിരുന്നുള്ളൂ.
മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകന്‍ ആകുമെന്ന വിശ്വാസമൊന്നും സിനിമയ്ക്ക് വേണ്ടി എഴുതി തുടങ്ങുമ്പോള്‍ എനിക്കുണ്ടായിരുന്നില്ല. ദാസേട്ടനാണ് കണ്ണേട്ടനിലെ പാട്ടുകള്‍ പാടിയിരിക്കുന്നത്. മുമ്പ് ആകാശവാണിക്ക്വേണ്ടി എന്റെ ചില ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ടായിരുന്നു. ചെന്നൈയില്‍ റെക്കോര്‍ഡിങ്ങിന് ശേഷം അദ്ദേഹം പറഞ്ഞു, 'എനിക്ക് ഉറപ്പുണ്ടായിരുന്നു താന്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്ന്'. അദ്ദേഹത്തിന്റെ പ്രോത്സാഹനവും നല്ലവാക്കുകളും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. കാലം എന്റെ വഴി തിരിച്ച് വിടുകയായിരുന്നു.

കേരളമറിയാന്‍ അലക്സാന്ദ്ര
അലക്സാന്ദ്ര ഡിലേനി. തീര്‍ച്ചയായും ഒരു ആമുഖം വേണ്ട പേരാണ് ഇത്. നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നിരിക്കും ആ ചോദ്യം. ആരാ?.
കേരളത്തിലും ബ്രിട്ടനിലും സ്ത്രീ സ്വാതന്ത്യ്രം വളരെയധികമുണ്ട്. ബ്രിട്ടനില്‍ സ്ത്രീക്ക് കരിയറും ജീവിതവും ഒരുമിച്ച് കൊണ്ടു പോകാനാകും. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അതിന് കഴിയുന്നില്ള എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് വച്ച് നോക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്യ്രത്തില്‍ ബ്രിട്ടനെ അപേകഷിച്ച് അല്പം പിന്നിലാണ്. സ്വരച്ചേര്‍ച്ചയുള്ള സമൂഹമാണ് കേരളത്തിലേത്. എന്നാലും സ്ത്രീയും പുരുഷനും തമ്മില്‍ പല കാര്യങ്ങളിലും വേര്‍തിരിവ് കാണുന്നുണ്ട്. ഇവിടെ സ്ത്രീകളെ മാനിക്കുന്ന കമ്മ്യൂണിസ്റ് ഭരണകൂടമാണ് അധികാരത്തിലുള്ളതെന്നത് പ്രതീകഷയുളവാക്കുന്ന കാര്യമാണ്.
ഞാനൊരു ദൈവ വിശ്വാസിയാണ് എന്നാല്‍ ക്രിസ്ത്യാനിയല്ള. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് മറുപടിയുണ്ട് അലക്സാന്ദ്രയ്ക്ക്. ക്രിസ്തുമതത്തിന്‍െറ അന്തസത്തയില്‍നിന്ന് സഭ അകന്നുപോയി. ഇത് എല്ളാ മതങ്ങള്‍ക്കും സംഭവിച്ച കാര്യമാണ്. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സയന്‍സിന് എല്ളാ കാര്യങ്ങളും വിശദീകരിക്കാന്‍ കഴിയില്ള. മനുഷ്യ മനസിന് മനസ്സിലാക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ദൈവീകത്വം. മതങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടാകാം. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ അന്തസത്തയില്‍നിന്നും ജനങ്ങളില്‍നിന്നും ഒരുപാട് അകലെയായി.
ലക്ചറിംഗ് വളരെയധികം ഇഷ്ടപ്പെടുന്ന അലക്സാന്ദ്രയ്ക്ക് ജേര്‍ണലിസത്തോടുമുണ്ട് ഇച്ചിരി കമ്പം. മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണമെന്നാണ് അവരുടെ ആഗ്രഹം. അനിതാനായരുടെ ലേഡീസ് കൂപ്പേയും അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സും വായിച്ചിട്ടുള്ള അവര്‍ക്കിഷ്ടം സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ എന്ന നോവലാണ്.
ഫുട്ബാളില്‍ മാഞ്ചസ്റ്ററിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡോ, സിറ്റിയാണോ ഇഷ്ട ടീം?. എനിക്ക് ഫുട്ബാള്‍ ഇഷ്ടമല്ല. അതിനാല്‍ രണ്ടുടീമുകളേയും താല്പര്യമില്ല.
കോഴിക്കോട് സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷനില്‍ അഥവാ ക്രസ്റില്‍ അതിഥി അദ്ധ്യാപികയാണ് അലക്സാന്ദ്ര ഡിലേനിയെന്ന ഇരുപത്തിനാലുകാരിയായ ഇംഗ്ളീഷുകാരി.
മാഞ്ചസ്റര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് തെക്കനേഷ്യന്‍ രാജ്യങ്ങളിലെ മതങ്ങള്‍ എന്ന വിഷയത്തില്‍ ബിരുദം നേടിയ അലക്സാന്ദ്ര അവിടെനിന്ന് തന്നെ ദാരിദ്യവും അന്താരാഷ്ട്ര വികസനവും എന്ന വിഷയത്തില്‍ ബിരുദാന്തര ബിരുദവും നേടിയ ശേഷമാണ് ക്രസ്റില്‍ എത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കമ്മ്യൂണിക്കേഷന്‍ സ്കില്‍സ് വികസിപ്പിക്കാന്‍ സഹായിക്കുകയാണ് അവര്‍. ക്രസ്റില്‍ എത്തുംമുമ്പ് ഡല്‍ഹി ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളോടൊപ്പമായിരുന്നു പത്തുദിവസം. അവിടെയും പണി ഇത് തന്നെ, വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ കഴിവ് വര്‍ദ്ധിപ്പിക്കുക.
ഈ കൊച്ചിയില്‍ വിമാനമിറങ്ങിയ ദിവസവും, കോഴിക്കോടേക്കുള്ള ലോക്കല്‍ ട്രെയിന്‍ യാത്ര എന്നിവ അലക്സ് എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന ഇവര്‍ മറക്കില്ള. ആ യാത്രയില്‍ തുണയായ രണ്ടു കന്യാസ്ത്രീകളെയും അവര്‍ ""നെവര്‍'' മറക്കില്ള. ആ യാത്രയില്‍ കേരളത്തിന്‍െറ പൊതു സ്വഭാവം മനസ്സിലാക്കാന്‍ അലക്സിന് കഴിഞ്ഞു. ഹോ... ഈ തുറിച്ച് നോട്ടം! നമ്മളൊക്കെ സ്ട്രെയിഞ്ചേഴ്സ് ആണെന്ന് തോന്നും അത് കണ്ടാല്‍, അലക്സാന്ദ്ര ഓര്‍മകള്‍ പങ്കുവച്ചു.
ഒരു മുതലാളിത്ത രാജ്യത്തില്‍ ജനിച്ച അലക്സാന്ദ്രയ്ക്കിഷ്ടം സോഷ്യലിസവും കമ്മ്യൂണിസവുമാണ്. കമ്മ്യൂണിസത്തിന്‍െറ അന്തസത്ത ശരിയായ വിധത്തില്‍ നടപ്പിലാക്കിയാല്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ എല്ളാം പരിഹരിക്കപ്പെടുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. എല്ളാവരുടെയും ആവശ്യങ്ങളെയും സംബോധന ചെയ്യാന്‍ കമ്മ്യൂണിസത്തിന് കഴിയും. ആരോഗ്യം, സമ്പത്ത്, ഭാവി തുടങ്ങിയവയുടെ തുല്യമായ വിതരണം ഉറപ്പാക്കാന്‍ കമ്മ്യൂണിസത്തിനാകും. നടപ്പിലാക്കുന്നത് പോലെയിരിക്കും അതിന്‍െറ വിജയം. കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം നല്ളരീതിയില്‍ നടക്കുന്നുവെന്ന് കരുതുന്നു.
ഞാന്‍ നേപ്പാളില്‍ ആറുമാസം ഉണ്ടായിരുന്നു. പഠനത്തിന്‍െറ ഭാഗമായി ജെണ്ടര്‍ ഇന്‍ കാസ്റ് എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ കാലത്താണത്. അവിടെ മതവും ജാതിയും സ്ത്രീപുരുഷ സമത്വം എന്നിവയില്‍ ധാരാളം അസമത്വങ്ങള്‍ നിലനില്‍ക്കുകയാണ്. ഇത് മനസിനെ വളരെയധികം അലട്ടി. കൂടുതല്‍ പഠിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രസ്റിലെത്തുന്നത്. ഇവിടുത്തെ മൂന്നു മാസത്തെ പ്രവര്‍ത്തനം കഴിഞ്ഞാല്‍ തിരികെ നേപ്പാളിലേക്ക് പോകണം. അവിടെ സ്ത്രീകളുടെ പദവി വളരെ താഴ്ന്ന നിലയിലാണ്. തെക്കനേഷ്യന്‍ മതങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ ഹിന്ദുയിസവും ഇസ്ളാമിസവും മനസ്സിലാക്കിയിരുന്നു. രണ്ടിലും സ്ത്രീ പുരുഷ അസമത്വം നിലനില്ക്കുന്നുണ്ട്. കേരളത്തില്‍ വളരെയധികം മെച്ചമാണ് സ്ത്രീകളുടെ സ്ഥിതി.
കേരളത്തിലും ബ്രിട്ടനിലും സ്ത്രീ സ്വാതന്ത്യ്രം വളരെയധികമുണ്ട്. ബ്രിട്ടനില്‍ സ്ത്രീക്ക് കരിയറും ജീവിതവും ഒരുമിച്ച് കൊണ്ടു പോകാനാകും. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അതിന് കഴിയുന്നില്ള എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് വച്ച് നോക്കുമ്പോള്‍ സ്ത്രീ സ്വാതന്ത്യ്രത്തില്‍ ബ്രിട്ടനെ അപേകഷിച്ച് അല്പം പിന്നിലാണ്. സ്വരച്ചേര്‍ച്ചയുള്ള സമൂഹമാണ് കേരളത്തിലേത്. എന്നാലും സ്ത്രീയും പുരുഷനും തമ്മില്‍ പല കാര്യങ്ങളിലും വേര്‍തിരിവ് കാണുന്നുണ്ട്. ഇവിടെ സ്ത്രീകളെ മാനിക്കുന്ന കമ്മ്യൂണിസ്റ് ഭരണകൂടമാണ് അധികാരത്തിലുള്ളതെന്നത് പ്രതീകഷയുളവാക്കുന്ന കാര്യമാണ്.
ഞാനൊരു ദൈവ വിശ്വാസിയാണ് എന്നാല്‍ ക്രിസ്ത്യാനിയല്ള. എന്തുകൊണ്ട്? എന്ന ചോദ്യത്തിന് മറുപടിയുണ്ട് അലക്സാന്ദ്രയ്ക്ക്. ക്രിസ്തുമതത്തിന്‍െറ അന്തസത്തയില്‍നിന്ന് സഭ അകന്നുപോയി. ഇത് എല്ളാ മതങ്ങള്‍ക്കും സംഭവിച്ച കാര്യമാണ്. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സയന്‍സിന് എല്ളാ കാര്യങ്ങളും വിശദീകരിക്കാന്‍ കഴിയില്ള. മനുഷ്യ മനസിന് മനസ്സിലാക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ദൈവീകത്വം. മതങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടാകാം. സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതങ്ങള്‍ അന്തസത്തയില്‍നിന്നും ജനങ്ങളില്‍നിന്നും ഒരുപാട് അകലെയായി.
ലക്ചറിംഗ് വളരെയധികം ഇഷ്ടപ്പെടുന്ന അലക്സാന്ദ്രയ്ക്ക് ജേര്‍ണലിസത്തോടുമുണ്ട് ഇച്ചിരി കമ്പം. മാനുഷിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണമെന്നാണ് അവരുടെ ആഗ്രഹം. അനിതാനായരുടെ ലേഡീസ് കൂപ്പേയും അരുന്ധതീറോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സും വായിച്ചിട്ടുള്ള അവര്‍ക്കിഷ്ടം സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍ എന്ന നോവലാണ്.
ഫുട്ബാളില്‍ മാഞ്ചസ്റ്ററിലെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡോ, സിറ്റിയാണോ ഇഷ്ട ടീം?. എനിക്ക് ഫുട്ബാള്‍ ഇഷ്ടമല്ല. അതിനാല്‍ രണ്ടുടീമുകളേയും താല്പര്യമില്ല.
Sunday, August 15, 2010
ചാലിയാര്‍ വീണ്ടുമൊഴുകുന്നു
മുപ്പത് വര്‍ഷം മുമ്പ് ചാലിയാര്‍ പുഴ കടക്കാന്‍ ഒരു വിവാഹ സംഘമെത്തി. പതിനേഴുകാരിയായ വധുവിനോട് ചെക്കന്‍െറ ബന്ധുക്കളിലാരോ പറഞ്ഞു. ആദ്യം അവനെ തോണിയില്‍ കയറ്റ്, അല്ളെങ്കില്‍ അവന്‍ മുങ്ങും. പൊങ്ങുന്നത് പാര്‍ട്ടി യോഗത്തിലായിരിക്കും. മലപ്പുറത്ത് എളമരത്തെ ചാലിയാറിനക്കരെയുള്ള വീട്ടിലേക്കുള്ള ചെറിയ തോണിയിരിക്കെ റഹ്മത്തിന് പുതിയാപ്ള കരീമിന്‍െറ സ്വഭാവം എന്താണെന്ന് വ്യക്തമായി മനസ്സിലായി.
പുതിയാപ്ള കരീം ഇന്ന് കേരളത്തിന്‍െറ വ്യവസായ മന്ത്രിയായ എളമരം കരീമായി വളര്‍ന്നപ്പോഴും പണ്ടത്തെ സ്വഭാവം മാറ്റിയിട്ടില്ള. വീട്ടിലെത്തുന്നത് അതിഥിയായാണ്. വീട്ടിലെത്തിയാല്‍ ആള് പിന്നെ സ്നേഹനിധിയായ ഭര്‍ത്താവായി. വീട്ടിലെ ഈ മന്ത്രിയുടെ വകുപ്പില്‍ അധികം ഇടപെടുകയുമില്ള. ചിലപ്പോള്‍ സ്നേഹം കൂടുമ്പോള്‍ അടുക്കളയില്‍ കയറി ഒരു കൈ സഹായം നല്കാറുണ്ട്. എന്നാല്‍ വീട്ടിന് പുറത്ത് നിറുത്തുന്ന ഒന്നുണ്ട്, രാഷ്ട്രീയം. ഈ വീട്ടില്‍ രാഷ്ട്രീയം പാടില്ള എന്നാണ് അലിഖിത നിയമം. ആരെങ്കിലും റഹ്മത്തിനോട് രാഷ്ട്രീയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി ചെറുചിരിയിലൊതുക്കുന്നതും അതുകൊണ്ട് തന്നെ.
മധുര പതിനേഴില്‍ റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കടന്നുവന്ന കരീമിക്കായുടെ വളര്‍ച്ചയുടെ ഓരോ പടിയിലും അവരുടെ താങ്ങുണ്ട്. റഹ്മത്തിന്‍െറ ജീവിതത്തിലേക്ക് കരീമിന്‍െറ വരവ് ആകസ്മികമായിരുന്നു. റഹ്മത്തിന്‍െറ ഉമ്മയുടെ പുറക്കാട്ടിരിയിലെ സഹോദരിയുടെ മകളെ പെണ്ണ് കാണാനെത്തിയ കരീമിന് എന്തോ ആ കുട്ടിയെ ബോധിച്ചില്ള. കോവൂരാണ് റഹ്മത്തിന്‍െറ കുടുംബം താമസിച്ചിരുന്നത്. പിന്നീട് കുട്ടികൃഷ്ണന്‍ എന്ന പാര്‍ട്ടി സഖാവ് വഴിയാണ് റഹ്മത്തിന്‍െറ ബാപ്പയുടെ അടുത്ത് കരീമിന്‍െറ വിവാഹാലോചന എത്തുന്നത്.
എളമരം ഏര്യാകമ്മിറ്റിയംഗമായിരുന്ന കരീം അന്ന് മാവൂര്‍ റയോണ്‍സിലെ കരാര്‍ തൊഴിലാളികളുടെ മാനേജരും ആയിരുന്നു. ഭാര്യയെ ജോലിക്ക് വിടാന്‍ താല്പര്യമില്ളാത്ത കരീമിന് എസ്.എസ്.എല്‍.സി പാസായ കുട്ടി മതി എന്ന ഏക ഡിമാന്‍േറ ഉണ്ടായിരുന്നുള്ളൂ. അന്ന് റഹ്മത്തിന്‍െറ ചേച്ചിയുടെ കല്ള്യാണം കഴിഞ്ഞിട്ടുണ്ടായിരുന്നില്ള. ചേച്ചി അന്ന് ഡിഗ്രിക്കു പഠിക്കുന്നു. പിന്നെയുള്ളത് പതിനഞ്ച് വയസ്സുകാരി റഹ്മത്തും. മൂത്തവളുടെ കല്യാണം കഴിയാതെ ഇളയവളെ കെട്ടിച്ചു കൊടുക്കുകയില്ള എന്ന ബാപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങി കരീം റഹ്മത്തിനായി രണ്ടു വര്‍ഷം കാത്തിരുന്നു. ആറുമക്കളില്‍ നാലാമത്തെ ആളായിരുന്നു റഹ്മത്ത്. രണ്ട് വര്‍ഷം കൂടി കാത്തിരുന്നശേഷം, ഇരുപത്തിയേഴാം വയസ്സിലാണ് പതിനേഴുകാരിയായ റഹ്മത്തുമായി കരീമിന്‍െറ വിവാഹം നടക്കുന്നത്. കമ്മ്യൂണിസ്റ് പാര്‍ട്ടിയോട് അനുഭാവമുള്ള കുടുംബമായിരുന്നു റഹ്മത്തിന്‍േറതും.
തോണി യാത്രയ്ക്കിടയില്‍ മണവാളന്‍െറ സ്വഭാവം നന്നായി പിടികിട്ടിയതിനാല്‍ കരീമിന്‍െറ തിരക്കുപിടിച്ച പാര്‍ട്ടി ജീവിതത്തെക്കുറിച്ച് റഹ്മത്തിന് പരിഭവം ഉണ്ടായില്ള. അതിനനുസരിച്ച് ജീവിക്കാന്‍ പഠിച്ചു. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ അതിഥിയെപ്പോലെ വീട്ടിലെത്തുന്ന കരീമിന്‍െറ ഇഷ്ട വിഭവമായ കപ്പയും മീനും നല്കി സല്ക്കരിക്കുന്നതിലും മക്കളുടെ കാര്യങ്ങള്‍ നോക്കി ജീവിക്കുന്നതിലും സായൂജ്യം കണ്ടെത്തുകയാണ് അവര്‍.
മന്ത്രി ചൂടനാണോ...
ഏയ്... അല്ള. പുസ്തകം വായിക്കുമ്പോഴോ, എഴുതുമ്പോഴോ ശല്യപ്പെടുത്തിയാല്‍ ചൂടാകും. അല്ളാത്തപ്പോഴൊക്കെ പാവമാണ്. പാര്‍ട്ടിയും മക്കളുമാണ് അദ്ദേഹത്തിന്‍െറ ദൌര്‍ബല്യങ്ങള്‍.
യാത്രകളും സംഗീതവും...
പാര്‍ട്ടി യോഗങ്ങള്‍ക്കും മറ്റു ഔദ്യോഗിക പരിപാടികള്‍ക്കും സംസ്ഥാനത്തിന് പുറത്തേക്ക് പോകുമ്പോള്‍ മന്ത്രി ഭാര്യയെയും കൂട്ടും. യാത്രയ്ക്ക് കൂടെ ഭാര്യയില്ളാത്തപ്പോള്‍ തിരിച്ചെത്തുമ്പോള്‍ സമ്മാനമായി പാട്ടിന്‍െറ സിഡികളും കാസറ്റുകളും കൈയില്‍കാണും. റഫിയുടെയും മറ്റും പഴയ ഹിന്ദി പാട്ടുകളുടെ ശേഖരം മന്ത്രി പത്നിയുടെ കൈവശമുണ്ട്. റഫിയുടെ കടുത്ത ആരാധകനായിരുന്നു ബോംബേയില്‍ പട്ടാളത്തിലായിരുന്ന ബാപ്പ. അതേ പാരമ്പര്യം തന്നെയാണ് റഹ്മത്തിനും. അദ്ദേഹത്തിനുമുണ്ടായിരുന്നു പഴയ ഹിന്ദി ഗാനങ്ങളുടെ വലിയൊരു ശേഖരം.
വീട്ടുകാര്യങ്ങളും നോക്കി കോഴിക്കോട് താമസിക്കുന്ന റഹ്മത്ത് അപൂര്‍വമായേ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തില്‍ താമസിക്കാനെത്താറുള്ളൂ. മന്ത്രിയുടെ പൊതുജീവിതത്തില്‍നിന്നും അകന്നാണ് അവരുടെ ജീവിതം. അദ്ദേഹത്തിന് സ്വന്തമായി നല്ളൊരു പുസ്തകശേഖരമുണ്ടെങ്കിലും ഭാര്യയ്ക്ക് ഇഷ്ടം അതെല്ളാം പൊടിതട്ടി ഭംഗിയായി സൂകഷിക്കാനാണ്. ശ്രീശ്രീ രവി ശങ്കര്‍ മുതല്‍ മാര്‍ക്സിയന്‍ തത്വചിന്ത വരെ ആ ശേഖരത്തിലുണ്ട്.
ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സുമിന്‍, നിമിന്‍. ഇവരുടെ മറ്റൊരു കുഞ്ഞ് അകാലത്തില്‍ മരിച്ച് പോയിരുന്നു. ഓഡിയോളജിസ്റായ സുമിന്‍ ഭര്‍ത്താവ് അബ്ദുള്‍ റൌഫിനൊപ്പം യു.കെയിലാണ്. അവിടെ ആര്‍ക്കിടെക്ടാണ് റൌഫ്. ചെറുമകള്‍ മൂന്നുവയസ്സുകാരി ഐറിന്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫോണിലൂടെ മാത്രം ഉമ്മൂമ്മായുടെയും ഉപ്പൂപ്പായുടെയും ശബ്ദം കേട്ടിട്ടുള്ള ഐറീനെ അടുത്തമാസം സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രിയും കുടുംബവും. റഹ്മത്തിനൊപ്പം മകള്‍ നിമിനുമാണ് കോവൂരിലെ വീട്ടില്‍ താമസിക്കുന്നത്. വിളിപ്പാടകലെ ഉമ്മയും ബന്ധുക്കളുമുണ്ട്. ചാലിയാറിലേക്ക് ഒഴുകിയിറങ്ങിയ മഴവെള്ളം പോലെ കയറ്റങ്ങളും ഇറക്കങ്ങളുമായി ഇവരുടെ ജീവിതം മൂന്നുപതിറ്റാണ്ടായി നിശ്ശബ്ദം ഒഴുകുന്നു

സ്ഥലത്തെ പ്രധാന പക്രു
പൊക്കക്കുറവ് കര്‍മ്മപഥത്തില്‍ ഇല്ലെന്ന ഗിന്നസ്പക്രുവിന്റെ മുദ്രാവാക്യം ജീവിതചര്യയാക്കിയ കഥാപാത്രമാണ് 'സ്വന്തം ഭാര്യ സിന്ദാബാദ്' എന്ന സിനിമയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്. സ്ഥലത്തെ പ്രധാന ദിവ്യനായി വിലസുന്ന സര്‍വ്വസമ്മതനായ രാഷ്ട്രീയക്കാരനാണ് നായകന്‍. ഇപ്പോള്‍ തമിഴില്‍ രണ്ട് സിനിമകള്‍ ഒരേ സമയം അഭിനയിക്കുന്ന പക്രു തനിക്ക് പ്രാധാന്യമുള്ള കഥകളുണ്ടാകുന്നതില്‍ സന്തോഷവാനാണ്.
നായികാ പ്രാധാന്യം ഉള്ള സിനിമയില്‍ പക്രുവിന്റെ ഭാര്യയായി അഭിനയിക്കാന്‍വേണ്ടി നിരവധി താരങ്ങളെ തിരഞ്ഞ ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രുതിയിലെത്തിയത്. എന്നാല്‍ തനിക്കൊപ്പം നായികയായി അഭിനയിക്കാന്‍ നടിമാരെ ലഭിക്കുമോ എന്ന സന്ദേഹം പക്രുവിനെ അലട്ടുന്നില്ല. ഇമേജ് പ്രശ്നമല്ലാത്ത നായികമാരെ തനിക്ക് ലഭിക്കും എന്ന വിശ്വാസത്തിലാണ് അദ്ദേഹം. കല്ല്യാണം കഴിച്ച് കൂടെ താമസിപ്പിക്കാനലല്ലോ?കൂടെ നായികയായി അഭിനയിക്കാനല്ലേ, പക്രു ചോദിക്കുന്നു.
മുമ്പ് പൊക്കക്കുറവുള്ളവര്‍ക്ക് സര്‍ക്കസിലെ കോമാളികളായി അങ്ങോട്ടുമിങ്ങോട്ടും എടുത്തെറിയപ്പെടാനുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചിരുന്നത്. ഇന്നത് മാറുന്നു. പൊക്കക്കുറവിനെ തമാശയായി കാണാതെ ജീവിതത്തോട് അടുത്ത് നില്ക്കുന്ന സിനിമകള്‍ ലഭിക്കുന്നുണ്ട്. തന്റെ പൊക്കത്തിന് പ്രാധാന്യം ലഭിക്കുന്ന കഥയൊരുക്കാന്‍ തിരക്കഥാകൃത്തുക്കളും സിനിമയെടുക്കാന്‍ നിര്‍മ്മാതാക്കളും തയ്യാറാകുന്നുണ്ട്. ഈ വേഷം പക്രു ചെയ്താല്‍ നന്നായിരിക്കും എന്ന് ഇവര്‍ കരുതുന്നത് കൊണ്ടാണ് നല്ല കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുന്നത്.
സ്വന്തം ഭാര്യ സിന്ദാബാദ് എന്ന പേരിനെക്കുറിച്ചും പക്രു പറഞ്ഞു. "കൌതുകമുള്ള പേര്. അത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കുടുംബവും കുടുംബാനുഭവങ്ങളും മനസില്‍ ഓടിയെത്തും. പ്രേക്ഷകനോട് അടുത്ത് നില്ക്കുന്ന പേരാണിത്. എല്ലാപേര്‍ക്കും സ്വന്തം ഭാര്യ സിന്ദാബാദാണ്."
സൂര്യ നായകനായ ഏഴാമറിവും വിജയിന്റെ കാവല്‍ക്കാരനിലുമാണ് പക്രു ഇപ്പോള്‍ അഭിനയിക്കുന്നത്. സൂധീര്‍ എന്ന ഏഴാമറിവിലെ കഥാപാത്രം സൂര്യയുടെ കൂട്ടുകാരനായി സിനിമയിലുടനീളം ഉണ്ട്.
ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവല്‍ക്കാരനില്‍ ബോഡിഗാര്‍ഡിലെ അതേ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്.

അച്ഛന്‍ വരുന്നു
'അമ്മ'യുടെ എതിര്‍പ്പുകള്‍ക്കിടയില്‍ 'അച്ഛന്റെ' ഷൂട്ടിങ് കഴിഞ്ഞു. താരസംഘടനയായ അമ്മയുടെ അഭിനയ വിലക്ക് നിലനില്ക്കുന്ന തിലകനെ നായക കഥാപാത്രമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'അച്ഛന്‍'.
ചിറക് മുറ്റിയ മക്കള്‍ ജോലി ലഭിച്ച് വിദേശത്തേക്ക് പറന്ന് പോയശേഷം ഭാര്യയും അപ്രതീക്ഷിതമായി മരിക്കുന്ന വൃദ്ധന്റെ കഥയാണ് അച്ഛനില്‍ പറയുന്നത്. ഇന്നത്തെ വാര്‍ദ്ധക്യം അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് ചിത്രം ക്യാമറയിലാക്കുന്നത്. രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണ് ഫ്രെയിമിലുണ്ടാകുക. തിലകന്റെ കഥാപാത്രമായ മേജര്‍ മാധവ മേനോനും സഹായിയായി വേഷമിടുന്ന ശശി ഇരഞ്ഞിക്കലും. മറ്റുള്ളവര്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും സിനിമയിലെത്തും.
മേജര്‍ മാധവ മേനോന്റെ മക്കളിലൊരാള്‍ യൂറോപ്പിലാണ്. മറ്റൊരാള്‍ അമേരിക്കയില്‍. അവര്‍ അവിടെ സ്ഥിര താമസക്കാരാണ്. അമേരിക്കയില്‍ മരുമകളുടെ പ്രസവ ശുശ്രൂഷ ചെയ്യുന്നതിനായി മാധവമേനോന്റെ ഭാര്യ അവിടേക്ക് പോകുന്നു. ഭാര്യ പോകുന്നതിനോട് മാധവമേനോന് താല്പര്യമില്ല. ഇതിനിടെ അവര്‍ അവിടെ വച്ച് മരിക്കുന്നു. ഭാര്യയുടെ മരണം അദ്ദേഹത്തിന് ഷോക്കാകുന്നു. എന്നാല്‍ മക്കള്‍ അമ്മയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നില്ല. അമ്മയുടെ ഭൌതികശരീരം മക്കള്‍ അച്ഛനെ കാണിക്കാതിരിക്കുന്നതിന് കാരണം സാമ്പത്തികമാണ്-മൃതദേഹം നാട്ടിലെത്തിക്കുന്നത് വലിയ ചെലവുള്ള കാര്യമാണ്. മക്കള്‍ പണം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നവരാണ്. പിന്നെ അവധിയില്ലാത്ത തങ്ങള്‍ക്ക് ചടങ്ങുകള്‍ക്ക് വേണ്ടി നാട്ടിലെത്തണം. ഇതെല്ലാം ഒഴിവാക്കാന്‍ രണ്ടുമക്കളും കൂടി കണ്ടെത്തിയ വഴിയാണ്, അമ്മയുടെ ശരീരം അമേരിക്കയില്‍ സംസ്കരിച്ചശേഷം ചിതാഭസ്മം അച്ഛന് പാഴ്സലായി അയച്ചുകൊടുക്കുകയെന്നത്.
തിലകന്റെ കഥാപാത്രത്തിന് സിനിമയില്‍ സംഭാഷണങ്ങളില്ല. തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണശേഷമാണ് മാധവമേനോന്‍ മൂകനായത്. അച്ഛനും മക്കളും തമ്മിലുള്ള ആശയവിനിമയം നടക്കുന്നത് ഇന്റര്‍നെറ്റിലൂടെയും. ഇതിന് അദ്ദേഹത്തെ സഹായിക്കുന്നത് ശശി ഇരഞ്ഞിക്കലിന്റെ കഥാപാത്രവും. കഥ, തിരക്കഥ എസ്.ആര്‍ രവീന്ദ്രന്‍.
അലി അക്ബറിനിത് ഇത് കുടുംബകാര്യം....
ഭാര്യ നിര്‍മ്മിച്ച് ഭര്‍ത്താവ് സംവിധാനം ചെയ്ത് മകള്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയാണ് 'അച്ഛന്‍'. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെയും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും കഥ പറയുന്ന സിനിമയ്ക്ക് ഇതില്‍പരമുള്ള കോംപിനേഷന്‍ വേറെയില്ല.
എന്ത് കൊണ്ടിത് 'കുടുംബചിത്രമായി'യെന്ന ചോദ്യത്തിന് മറുപടി... അഭിനയ വിലക്കുള്ള തിലകനെ അഭിനയിപ്പിക്കുന്നത് കാരണം ഫെഫ്കയുടെ ജീവനക്കാരനെ എടുത്താല്‍ ചിലപ്പോള്‍ അവരുടെ ഭാവി ഇരുളടയും. തന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന പലരും ഭയം കാരണം സഹകരിക്കാന്‍ മടിച്ചു. ഇന്ന് സജീവമായി സിനിമയില്‍ നില്ക്കുന്നവര്‍ ഇതിലേക്ക് വരില്ല. 25നും 30നും ലക്ഷത്തിനിടയില്‍ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തിക്കും. തിലകനെ നായകനാക്കി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍, അതിന് പ്രതികരണമായി ഉണ്ടായത് സംവിധായകന്‍ അലിയുടെ വീട് ആക്രമണമാണ്. അച്ഛന്റെ ഷൂട്ടിങ് നടക്കുന്നത് കോഴിക്കോട് ചേവായൂരിലെ അലിഅക്ബറിന്റെ വീട്ടിലാണ്. അലീന ചേവായൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥിനിയാണ്.
സംവിധാനം, കാമറ- അലി അക്ബര്‍. നിര്‍മ്മാണം- ലൂസിയമ്മ, ഭാര്യ. സംഗീത സംവിധാനം- അലീന അലി, മകള്‍.

ക്യൂന്‍ പൂജ
രാജാവും മന്ത്രിയും തേരോട്ടവും യുദ്ധവും പൂജയെന്ന ഒന്‍പത് വയസ്സുകാരിക്ക് കഥാപുസ്തകങ്ങളിലേതിനേക്കാള്‍ പരിചയം ചതുരംഗകളത്തിലാണ്. കരുക്കള്‍ കൊണ്ട് അടരാടി വിജയകഥകള്‍ മെനയുകയാണ് അവളുടെ കുട്ടിക്കളി. വിജയങ്ങള്‍ ചേര്‍ത്ത്വച്ച് പൂജ നേടിയത് അവളുടെ പ്രായത്തിലെ കുട്ടികള്‍ക്ക് മാതൃകയാണ്. നിലവില്‍ ഫിഡേ റേറ്റിംഗ് നേടിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരമാണ് പൂജ.
അഞ്ചരവയസ്സിലാണ് പൂജ ആദ്യമായി ചെസ് ബോര്‍ഡിന് മുന്നിലെത്തുന്നത്. അതിന് നിമിത്തമായത് അവളുടെ വികൃതിയും. വീട്ടില്‍ വികൃതി കാണിച്ച് കുഞ്ഞാറ്റയെപ്പോലെ പറന്ന് നടന്നിരുന്ന പൂജയെ ചെസ് ബോര്‍ഡിന് മുന്നിലെത്തിച്ചത് അമ്മ നിഷയാണ്. അമ്മയുടെ ലകഷ്യം മകളെ അടങ്ങിയിരിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു. പകേഷ വയസ് ഒന്‍പത് ആയപ്പോഴും പൂജയുടെ വികൃതിത്തരത്തിന് കുറവൊന്നും ഉണ്ടായില്ള. എന്നാല്‍ അമ്മയുടെയും അച്ഛന്‍െറയും തീരുമാനം തെറ്റിയെന്ന് പറയാനാവില്ള. ചെസ് പഠനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പൂജയുടെ ആദ്യകിരീടധാരണം നടന്നു. ഒന്‍പത് വയസ്സിന് താഴെയുള്ളവരുടെ ജില്ളാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തി. പിന്നെ 200 ഓളം മത്സരങ്ങളില്‍ പൂജ തേരോട്ടം നടത്തി. തൃശ്ശൂരില്‍ നടന്ന നാലാമത് ഇന്‍റര്‍നാഷണല്‍ ഫിഡേ റേറ്റിംഗ് ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയിയായാണ് ഫിഡേ റേറ്റിംഗ് ലിസ്റിലേക്ക് പൂജ കരുനീക്കിയത്.
ചടുലമായ നീക്കങ്ങള്‍ കൊണ്ട് എതിരാളികളില്‍ സമ്മര്‍ദമുയര്‍ത്തി തോല്‍വിയിലേക്ക് തള്ളി വിടുകയാണ് പൂജാസ് സ്റൈല്‍. എതിരാളി നീക്കങ്ങള്‍ക്കായി എടുക്കുന്ന സമയത്തിന്‍െറ വളരെക്കുറച്ചേ പൂജയ്ക്ക് വേണ്ടി വരാറുള്ളൂ. ഇത് എതിരാളികളുടെമേല്‍ മാനസികമായ മേല്‍ക്കൈ നേടാന്‍ പൂജയെ സഹായിക്കുന്നു. 13 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ച് തുടങ്ങിയിട്ടുള്ള പൂജയുടെ വേഗതയ്ക്ക് ബ്രേക്ക് ഇടാനാണ് ഗുരു നിര്‍മ്മല്‍ ദാസിന്‍െറ തീരുമാനം. കാരണം വളരെപ്പെട്ടെന്ന് നടത്തുന്ന നീക്കങ്ങള്‍ ചിലപ്പോള്‍ തോല്‍വിക്ക് കാരണമാകും. ഈ തിരിച്ചറിവ് പൂജയുടെ ചടുല നീക്കങ്ങള്‍ക്ക് വിരാമമിടും. എന്നാല്‍ വിജയപരമ്പരയ്ക്ക് ബ്രേക്കിടില്ളെന്ന് നിര്‍മ്മല്‍ ശുഭാപ്തി വിശ്വാസിയാകുന്നു.
ഗുരുമുഖത്ത്നിന്ന് കേള്‍ക്കുന്ന തന്ത്രങ്ങള്‍ വളരെപ്പെട്ടെന്ന് ഗ്രഹിച്ചെടുക്കുന്നതിനും അവ ചതുരംഗക്കളത്തില്‍ എതിരാളിക്കള്‍ക്ക്മേല്‍ പ്രയോഗിക്കാനും പൂജ മിടുക്കിയാണ്. ആലോചിച്ച് നീക്കങ്ങള്‍ നടത്തുമ്പോള്‍ അവയുടെ കണിശത കൂട്ടാനാകും. ഇതാണ് നിര്‍മ്മല്‍ദാസ് കണക്ക്കൂട്ടുന്നത്.
വിശ്വനാഥന്‍ ആനന്ദാണ് പൂജയുടെ ചെസ് ദൈവം. ആനന്ദ് കളിയില്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ തന്നെയും പഠിപ്പിക്കണമെന്നാണ് ഗുരുവിനോട് അവളുടെ ഡിമാന്‍റ്. ഗുരുവിന് ശിഷ്യയുടെ വികൃതിയും വാശിയും നന്നായി അറിയാം. പഠനത്തിന്‍െറ ആദ്യദിനം തന്നെ അദ്ദേഹം മനസ്സിലാക്കിയതാണ്. അന്ന് ക്ളാസ് കഴിഞ്ഞ് പൂജ തിരികെ പോയപ്പോള്‍ മൂന്ന് കരുക്കള്‍ കാണാനില്ള. ഒടുവില്‍ ഇവ ക്ളാസിന് പുറത്ത് വരാന്തയില്‍നിന്ന് കിട്ടിയതാണ്. തന്നിലെ വികൃതിക്കുട്ടിയെ അടക്കിയിരുത്താന്‍ ശ്രമിച്ച മാഷിന് കുഞ്ഞ് പൂജ കൊടുത്ത മുന്നറിയിപ്പായിരുന്നു. മാഷ് ശിഷ്യയോട് ചെക്ക് പറഞ്ഞു. പകേഷ അന്ന് തന്നെ പൂജയുടെ കാര്യഗ്രഹണശേഷി നിര്‍മ്മല്‍ മനസ്സിലാക്കിയിരുന്നു.
അടുത്ത കാലത്ത് ഒരു ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായപ്പോള്‍ സംഘാടകര്‍ വലഞ്ഞു. ചാമ്പ്യന്‍ പൂജയ്ക്ക് ലഭിച്ചതിനേക്കാള്‍ വലിയ ട്രോഫി രണ്ടാം സ്ഥാനക്കാരിക്ക് നല്കി. വലിയ ട്രോഫി തനിക്ക് വേണമെന്ന പൂജയുടെ വാശിക്ക് മുന്നില്‍ സംഘാടകര്‍ക്ക് വഴങ്ങേണ്ടി വന്നു. രണ്ടാം സ്ഥാനക്കാരി പൂജയെക്കാളും മുതിര്‍ന്നയാള്‍ ആയത് കൊണ്ടാണ് വലിയ ട്രോഫി നല്കിയതെന്ന സംഘാടകരുടെ സാന്ത്വനത്തിന് അവളെ ആശ്വസിപ്പിക്കാനായില്ള. അവര്‍ പിന്നീട് വലിയ ട്രോഫി പൂജയ്ക്ക് വീട്ടിലെത്തിച്ച് കൊടുത്തു. ഇപ്പോള്‍ അന്ന് രണ്ടാംസ്ഥാനക്കാരിയായ കുട്ടി പൂജയെ കളിയാക്കുന്നത് ഇത് പറഞ്ഞാണ്.
ഈ വര്‍ഷം പതിനൊന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടിയുള്ള ചാമ്പ്യഷിപ്പില്‍ രണ്ടാം സ്ഥാനക്കാരിയാണ് പൂജ. ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ പ്രമുഖ കളിക്കാരെ പൂജ തോല്പ്പിച്ചാണ് രണ്ടാം സ്ഥാനം നേടിയത്. ഒന്‍പത് വയസ്സിന് താഴെയുള്ള കാറ്റഗറിയില്‍ സംസ്ഥാന ചാമ്പ്യയാണ്.
കോഴിക്കോട് വിദ്യാകേന്ദ്ര സ്കൂളില്‍ നാലാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് പൂജ. വെള്ളമാടുകുന്ന് കൈയ്യാലത്തൊടിയില്‍ ഷൈജുവാണ് അച്ഛന്‍. വൃന്ദാവന്‍ സെറാമിക്സില്‍ മാനേജറാണ്. അമ്മ നിഷ, അനിയന്‍ രണ്ടര വയസ്സുകാരനായ പുനീത്. ഗുരു നിര്‍മ്മല്‍ ദാസ് വെള്ളിമാടുകുന്നില്‍ മാഗ്നം ചെസ്സ് അക്കാദമി നടത്തുന്നു.
പെണ്ണുങ്ങള്‍ പണിയുന്ന പട്ടണങ്ങള്‍
തട്ടിക്കൂട്ട് സിനിമകള്‍ക്ക് പകരം കാമ്പുള്ള കഥയും പുതുമയും ഒത്തുവന്നത് പെണ്‍പട്ടണം, മലര്‍വാടി ആര്‍ട്സ് ക്ളബ്, അപൂര്‍വ്വരാഗം എന്നീ സിനിമകളുടെ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായതായി പെണ്‍പട്ടണത്തിന്റെ സംവിധായകന്‍ വി.എം.വിനു. പുതിയ ചിത്രമായ പെണ്‍പട്ടണത്തെക്കുറിച്ച് ഫ്ളാഷ്സിനിമയോട് സംസാരിക്കുകയായിരുന്നു വിനു.
ഇതൊരു ആര്‍ട്ട്സിനിമയാണോ?
കൊമേഴ്സ്യല്‍ മൂഡില്‍നിന്ന് വ്യതിചലിച്ചുള്ള സിനിമയാണ് പെണ്‍പട്ടണം എന്നത് തെറ്റാണ്. എന്റെ സിനിമാ സങ്കല്പ്പങ്ങള്‍ക്ക് അനുസരിച്ചാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കൊമേഴ്സ്യല്‍ ഘടകങ്ങളെല്ലാം ഇതിലുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം, പണം കൊടുത്ത് കാണാന്‍ കയറുന്നവന് കാശ് മുതലാകണം സിനിമ എന്നതാണ് എന്റെ സിനിമാ സങ്കല്പം.
എന്താണ് പെണ്‍പട്ടണമടക്കമുള്ള പുതിയ ചിത്രങ്ങളുടെ ശക്തി?
ഇതുവരെ ആരും പറയാത്ത കുടുംബശ്രീ പ്രവര്‍ത്തകരുടെ കഥ ബാക്ക് ഡ്രോപ്പായി വന്നതാണ് പെണ്‍പട്ടണത്തിന്റെ ബലം. പുതിയ തലമുറയുടെ സിനിമയാണ് മലര്‍വാടി. അതിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. സിബി മലയിലും വിനീതും പുതിയ ആളുകളെ ഉപയോഗിച്ച് സിനിമയെടുത്തു. ഇത് ആ സിനിമകള്‍ക്ക് പ്ളസ് പോയിന്റായി.
എന്തായിരുന്നു നിലവിലെ സിനിമകളുടെ കുറവ്?
നല്ല സിനിമകള്‍ സംഭവിക്കുന്നില്ല എന്ന മലയാളി പ്രേക്ഷകരുടെ പരാതിക്കാണ് ഈ സിനിമകളുടെ വിജയം അന്ത്യമുണ്ടാക്കിയത്. സ്പാര്‍ക്കുള്ള സിനിമകള്‍ ഉണ്ടാകുന്നില്ലായിരുന്നു. ഇതും സ്ഥിരം മുഖങ്ങളും വ്യത്യസ്തതയില്ലാത്ത കഥകളും കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍നിന്ന് അകറ്റി. ഒന്നോ രണ്ടോ ആഴ്ച തിയേറ്ററുകളിലോടുന്ന സിനിമകളാണ് പൊതുവേ ഉണ്ടായിക്കൊണ്ടിരുന്നത്. ഇതൊക്കെ മലയാളി പ്രേക്ഷകര്‍ നല്ല തമിഴ് സിനിമ തേടിപ്പോകുന്ന അവസ്ഥയുണ്ടാക്കി. ഞാനും ഇതിന് കാരണക്കാരനാണ്.
കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ചിത്രം എന്നത് എന്തെങ്കിലും തരത്തില്‍ ദോഷകരമായോ?
'കുടുംബശ്രീ പ്രവര്‍ത്തകരെക്കുറിച്ചുള്ള ഡോക്യുമെന്ററിയല്ല ഈ സിനിമ. കാരണം അവരെക്കുറിച്ച് ആഴത്തില്‍ സിനിമയില്‍ പറയുന്നില്ല. എന്നാല്‍ അവരെ ഉപയോഗിച്ച് മനുഷ്യരെക്കുറിച്ചുള്ള കഥ പറയാനായി. അവരുടെ വിഷമങ്ങളും വികാരങ്ങളും പ്രതിസന്ധികളും സിനിമയിലുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റുകള്‍ക്കെതിരെ പ്രതികരിക്കാനും പെണ്‍പട്ടണത്തിലൂടെ കഴിഞ്ഞു. പുരുഷ മേധാവിത്വത്തിനെതിരായുള്ള സ്ത്രീപക്ഷ സിനിമയാണിത്'
രഞ്ജിത്തിന്റെ കഥയും റസാഖിന്റെ തിരക്കഥയും?
രഞ്ജിത്തിന്റെ നല്ല കഥയ്ക്ക് റസാഖിന്റെ ശക്തമായ തിരക്കഥ ലഭിച്ചത് സിനിമയ്ക്ക് മുതല്‍ക്കൂട്ടായി. ഞങ്ങള്‍ മൂന്ന് പേരും നന്നായി ആശയവിനിമയം നടത്തുന്നവരാണ്. ചെറിയ സൂചനകളിലൂടെ തന്നെ കാര്യങ്ങള്‍ വ്യക്തമാവുന്ന സാഹചര്യം ഞങ്ങള്‍ക്കിടയിലുണ്ട്.
മൂന്ന് നായികമാര്‍, പിന്നെ ലളിത ച്ചേച്ചിയും?
രേവതിയുടെയും കെ.പി.എ.സി ലളിതയുടെയും, ശ്വേതാ മേനോന്റെയും, വിഷ്ണുപ്രിയയുടെയും പൂര്‍ണമായ പങ്കാളിത്തം സിനിമയിലുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി ഇവര്‍ പൂര്‍ണമായും കുടുംബശ്രീ പ്രവര്‍ത്തകരായി മാറി. വേഷത്തിലും മറ്റും യാതൊരു വ്യത്യാസവുമുണ്ടായില്ല. ആദ്യ സിനിമയില്‍ അഭിനയിക്കും പോലുള്ള മൂഡിലായിരുന്നു ലളിതച്ചേച്ചി. വളരെ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു അവര്‍. നാലുപേരും മത്സരബുദ്ധിയോടെയാണ് അഭിനയിച്ചതെന്ന് പറയാം.
രഞ്ജിത്തിന്റെ വഴി പിന്‍തുടര്‍ന്നാണോ നാടകപ്രവര്‍ത്തകരെയും പരിഗണിച്ചത് ?
അങ്ങനെ വേണമെങ്കില്ല്‍ പറയാം. സിനിമയ്ക്ക് മൊത്തം ഫ്രെഷ്നസ് തോന്നിക്കാനാണ് നാടക പ്രവര്‍ത്തകരെ സിനിമയില്‍ അഭിനയിപ്പിച്ചത്. അവര്‍ അത് നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു.
Saturday, August 14, 2010
രണ്ടടി ആറിഞ്ച്കാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ
ലോകത്തിലെ ആദ്യത്തെ രണ്ടടി ആറിഞ്ച് പൊക്കകാരനായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കഥ സിനിമയാകുന്നു. വെട്ടൂര്‍ ശിവന്‍കുട്ടി എന്ന കമ്മ്യൂണിസ്റ്റ് നേതാവായി എത്തുന്നത് ഉണ്ടപക്രു ആണ്. സ്വന്തം ഭാര്യ സിന്ദാബാദ് എന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ബിജു വട്ടപ്പാറയും.
പാര്‍ട്ടിയാണ് എല്ലാമെന്ന് കരുതി ജീവിക്കുന്ന ശിവന് രക്തസാക്ഷിയാകണം എന്നാണ് ആഗ്രഹം. സ്വന്തം പഞ്ചായത്ത് വിട്ട് പുറത്ത് പോയിട്ടല്ലാത്തയാളാണ് ശിവന്‍കുട്ടി. കമ്മ്യൂണിസത്തിന്റെ അപചയങ്ങളും കമ്മ്യൂണിസ്റ്റുകാരന്റെ മൂല്യച്യുതിയുമൊന്നും ഈ ഗ്രാമത്തിലെത്തിയിട്ടില്ല. പുറംലോകത്ത് എന്ത് നടക്കുന്നുവെന്നറിയാത്ത നേതാവ് കൂടിയാണിയാള്‍.
സ്ത്രീ വിരോധിയാണ് സഖാവ് ശിവന്‍കുട്ടി. കാരണം മറ്റൊന്നുമല്ല. തന്റെ പൊക്കക്കുറവുണ്ടാക്കുന്ന ഈഗോയാണ്സഖാവിനെ സ്ത്രീവര്‍ഗ്ഗത്തിനെതിരാക്കുന്നത്. സ്ത്രീ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തെയാണ് പാര്‍ട്ടി ഏല്പിക്കുന്നത്. എന്നാല്‍ അവരുടെ എണ്ണം കൂട്ടാന്‍ ശിവന് താല്പര്യമില്ല. സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നില്ലെങ്കിലും സര്‍വ്വസമ്മതായ ഈ നേതാവിനെ പാര്‍ട്ടിക്ക് വലിയ കാര്യമാണ്. ഒരു കാര്യത്തില്‍ മാത്രമേ പാര്‍ട്ടി ഔദ്യോഗകപക്ഷവും ശിവന്‍കുട്ടി വിമതപക്ഷമാകുന്നുള്ളൂ. അത് സ്ത്രീവിരോധത്തിലാണ്.
പുര നിറഞ്ഞ് നില്ക്കുന്ന ശിവന്‍കുട്ടിയെ കെട്ടിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. ചൈനയില്‍നിന്നോ ത്രിപുരയില്‍ നിന്നോ ബംഗാളില്‍നിന്നോ മാത്രമേ പെണ്ണ്കെട്ടുകയുള്ളൂ എന്ന വാശിയിലാണ് ശിവന്‍കുട്ടി. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം വിവാഹിതനാകുന്നു. അതാണ് സിനിമയിലെ വഴിത്തിരിവ്.
സ്ത്രീവിരോധിയാണെങ്കിലും ഭാര്യയാകുന്ന പെണ്‍കുട്ടിയെക്കുറിച്ച് ശിവന്‍കുട്ടിക്കൊരു സങ്കല്പമുണ്ട്. മാര്‍ക്സിനെയും ലെനിനെയും അരച്ച്കലക്കി കുടിച്ച് ഉറച്ച കമ്മ്യൂണിസ്റ്റ്കാരിയാകണം തന്റെ വാമഭാഗം. തന്റെ പൊതുപ്രവര്‍ത്തനത്തിന് താങ്ങുംതണലുമായി നില്ക്കുന്നവള്‍. എന്നാല്‍ കമ്മ്യൂണിസ്റ്റ് ദൈവങ്ങള്‍ ശിവന്റെ തലയില്‍ വരച്ചിരുന്നത് നേരെ തിരിച്ചായിരുന്നു. എല്ലാ ടി.വി സീരിയലുകളും വിടാതെ കാണുന്ന പൈങ്കിളി നോവലുകള്‍ മുടങ്ങാതെ വായിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയാണ് ഭാര്യയായി ലഭിച്ചത്.
അവള്‍ക്കുമുണ്ടായിരുന്നു ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. സിനിമയിലെ സൂപ്പര്‍ താരം സുശീല്‍കുമാറിന്റെ ആരാധികയാണ് അവള്‍. സുശീല്‍കുമാറിനെപ്പോലെയുള്ള ഒരാളെയാണ് ഭര്‍ത്താവായി ആഗ്രഹിക്കുന്നത്. പലപ്പോഴും ശിവന്‍കുട്ടിയുടെ പൊക്കക്കുറവിനെ കളിയാക്കുകയും സുശീല്‍കുമാറിനെ പുകഴ്ത്തിയും മറ്റും അവള്‍ സംസാരിക്കാറുണ്ട്. അങ്ങനെയിരിക്കെ അവരുടെ കലുഷിതമായ ദാമ്പത്യജീവിതത്തില്‍ കെടുങ്കാറ്റായി ആ ഗ്രാമത്തിലേക്ക് സുശീല്‍കുമാറിന്റെ സിനിമയുടെ ഷൂട്ടിങ്ങ് സംഘം എത്തുന്നു. ഇത് സഖാവ് ശിവന്‍ കാണുന്നത് തന്റെ ജീവിതം തകര്‍ക്കാനായി അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഗൂഢാലോചനയായാണ്. തന്റെ ഭാര്യയെ തട്ടികൊണ്ടുപോകാനെത്തുന്ന വില്ലനാണ് സുശീല്‍കുമാര്‍, ശിവന്‍കുട്ടിക്ക്. ഇത് വഴി ഗ്രാമത്തില്‍ പാര്‍ട്ടിയുടെ നട്ടെല്ല് തകര്‍ക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നതായി ഇയാള്‍ കരുതുന്നു. രസകരമായ സംഭവങ്ങള്‍ക്ക് ശേഷം കഥാന്ത്യം "സ്വന്തം ഭാര്യ സിന്ദാബാദ്" എന്ന മുദ്രാവാക്യത്തിലേക്ക് സ്ത്രീവിരോധിയായ നായകന്‍ എത്തുകയാണ്.
മുഴുനീള തമാശ സിനിമയാണെങ്കിലും ഉണ്ടപക്രുവിന് തമാശ രംഗങ്ങളൊന്നും തന്നെയില്ല. ശ്രുതി ലക്ഷമിയാണ് ഉണ്ടപക്രുവിന്റെ നായികയായി എത്തുന്നത്. സ്വരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, കെ.പി.എ.സി ലളിത തുടങ്ങിയ ഹാസ്യതാരങ്ങളുടെ നിര ഈ സിനിമയില്‍ തമാശകളുമായി എത്തുന്നുണ്ട്.
മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി രാമരാവണന്‍ സംവിധാനം ചെയ്ത ബിജുവട്ടപ്പാറയൊരുക്കുന്ന വ്യത്യസ്തമായ ചിത്രമാണ് സ്വന്തം ഭാര്യ സിന്ദാബാദ്. സീരിയസ് സിനിമയായ രാമരാവണില്‍നിന്നും വ്യത്യസ്തമായി തമാശ നിറഞ്ഞതാണ് സ്വന്തം ഭാര്യ സിന്ദാബാദ്.
തിരക്കഥ, സംഭാഷണം, സംവിധാനം ബിജുവട്ടപ്പാറ, ക്യാമറ- ബാലസുബ്രഹ്മണ്യം, ബാദുഷാ- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Thursday, July 15, 2010
സീന്‍ നമ്പര്‍ 001- നിഷാന്ത് സാഗര്‍; കമിംഗ് ബാക്ക്
ഇടവേളകള്‍ ജീവിതത്തില്‍ തിരിച്ചുവരവിനുള്ള ഒരുക്കുകൂട്ടിന് വേണ്ടിയുള്ളതാണ്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് വിജയം. താല്ക്കാലിക വീഴ്ച്ചകളില്‍ പതറാതെ സ്വയം വിലയിരുത്തലും മെച്ചപ്പെടുത്തലും ആ വിജയത്തിന്റെ തിളക്കം കൂട്ടും. അങ്ങനെയൊരു തിരിച്ച് വരവിനൊരുങ്ങുകയാണ് നിഷാന്ത് സാഗര്‍.
സ്നേഹജിത്ത് എന്ന പുതുമുഖ സംവിധായകന്റെ സീന്‍ നമ്പര്‍ 001 എന്ന സിനിമ തിരിച്ചുവരവിന് ബ്രേക്ക് നല്കും എന്ന വിശ്വാസത്തിലാണ് നിഷാന്ത്. ഇതില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഷാന്താണ്. ജോക്കര്‍ നല്കിയ മൈലേജ് ഉപയോഗിക്കാനായില്ലെന്ന തിരിച്ചറിവ് ഒരിക്കലും നഷ്ടബോധത്തിലേക്ക് തള്ളിയിട്ടില്ല.
"അന്ന് ഞാന്‍ ഒറ്റയ്ക്കായിരുന്നു. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് മലയാളം സിനിമാ വ്യവസായം നിറയെ യുവാക്കളാണ്. എന്റെ സമയമായെന്ന് കരുതുന്നു. തിരിച്ച് വരാനായുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. യുവാക്കള്‍ക്ക് സാദ്ധ്യതയുള്ള കാലമാണിത്"
2000 ല്‍ ഇറങ്ങിയ ദിലീപ് ചിത്രമായ ജോക്കറില്‍ നല്ലൊരു വേഷം ചെയ്ത നിഷാന്തിന് പിന്നീട് അങ്ങനെയൊരു വേഷം ലഭിച്ചില്ല. "സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പാളിച്ചകള്‍ പറ്റി. പക്വതയില്ലാതെയായിരുന്നു അന്ന് കാര്യങ്ങള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ കുട്ടിക്കളി വിട്ട് സീരിയസ് ആയി".
ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും പലതും സ്വീകരിച്ചില്ല. നല്ലതെന്ന് തോന്നിയ തിരക്കഥയിലും ഗുല്‍മോഹറിലും അഭിനയിച്ചു.
10 വര്‍ഷത്തെ ഇടവേള വലുതാണെങ്കിലും സ്വയം വിലയിരുത്താനും തെറ്റുകള്‍ തിരുത്താനുമുള്ള സമയമായിരുന്നു നിഷാന്തിന്. പുസ്തകങ്ങള്‍ വായിച്ചു. ധാരാളം നല്ല സിനിമകള്‍ കണ്ടു. തിരുത്തലിന്റെ മാത്രമല്ല മെച്ചപ്പെടുത്തലിന്റെ കാലം കൂടിയായിരുന്നു അത്. "പണ്ട് ഉണ്ടായ അബദ്ധങ്ങള്‍ ഇനിയുണ്ടാകില്ല." നിഷാന്ത് ആത്മവിശ്വാസത്തിലാണ്.
എ സ്ക്വയര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സുരേഷ് കൊച്ചുണ്ണിയാണ്.

Monday, July 12, 2010
അന്‍പതിന്റെ നിറവില്‍...
വിപ്ളവ മണ്ണായ കണ്ണൂരിലെ വെങ്ങരയിലെ മുസ്ളീം യാഥാസ്ഥിതിക കുടുംബത്തില്‍ പിറന്ന ഒരാള്‍ നാടകം കാണുന്നത് പോലും വിപ്ളവമാണ്. വിപ്ളവം അമ്മാവന്‍ അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ പതിമൂന്ന് വയസ്സുകാരന്‍ കേരള നാടക ചരിത്രത്തിന്റെ ഭാഗമായ കഥയാണ് ഇബ്രാഹിം വെങ്ങരയുടെത്.
നാടകവും ഇബ്രാഹിമും തമ്മിലുള്ള ലോഹ്യം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു.
നാടുചുറ്റുന്നതിനിടയില്‍ 1957 ല്‍ മട്ടാഞ്ചേരിയിലെത്തിയ ഇബ്രാഹിമിനായി കാലം കാത്തുവച്ചിരുന്നത് പ്രഗത്ഭരായ കൂട്ടുകാരെയായിരുന്നു.
ജമാല്‍ കൊച്ചങ്ങാടി, സി.വി അഗസ്റ്റിന്‍, എം.കെ അര്‍ജുനന്‍, സി.കെ രവീന്ദ്രന്‍ തുടങ്ങിയവരുമായുള്ള സൌഹൃദം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.
1960 ല്‍ സി.വി അഗസ്റ്റിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ക്രൂശിക്കപ്പെട്ട ഒരാത്മാവ്" എന്ന നാടകമാണ് അഭിനയ ജീവിതത്തിന്റെ ഫസ്റ്റ്ബെല്‍. അന്ന് വയസ് പത്തൊന്‍പത്. തുടര്‍ന്ന് ജമാല്‍ കൊച്ചങ്ങാടിയുടെ "മരീചിക", കലാപരിഷത്ത് എന്ന പ്രൊഫഷണല്‍ നാടക സംഘത്തിന്റെ "യന്ത്രങ്ങള്‍" തുടങ്ങിയ നാടകങ്ങള്‍.
മട്ടാഞ്ചേരിയുടെ തെരുവില്‍ കുപ്പതൊട്ടിയിലെ ആഹാരത്തിനുവേണ്ടി പട്ടികളുമായി യുദ്ധം ചെയ്യുന്ന കുട്ടിയുടെ ദൃശ്യം ഇബ്രാഹിമിന്റെ മനസിനെ കലുഷിതമാക്കി. ഇത് അദ്ദേഹത്തെ നാടക രചനയിലേക്ക് തിരിച്ചുവിട്ടു. കലുഷിതമായി മനസ്സില്‍നിന്ന് പുറത്തുവന്ന സൃഷ്ടി, പക്ഷേ ഇബ്രാഹിം ആരെയും കാണിച്ചില്ല. "അന്ന് ഞാന്‍ കൊച്ചിയില്‍ ഇന്‍ഡോ മറൈന്‍ ഏജന്‍സീസില്‍ ജോലി ചെയ്യുന്നു. സ്ക്രിപ്റ്റ് താമസിക്കുന്ന മുറിയില്‍ വച്ചിരുന്നു. ഞാനില്ലാത്ത സമയത്ത് കൂട്ടുകാര്‍ മുറി ഉപയോഗിക്കാറുണ്ട്. അങ്ങനെ ഒരിക്കല്‍ മുറിയിലെത്തിയ സി.കെ രവീന്ദ്രന്‍ അങ്കമാലിയില്‍ നടന്ന പ്രാദേശിക നാടക മത്സരത്തിന് ഞാനറിയാതെ സ്ക്രിപ്റ്റ് അയച്ചു കൊടുത്തു. എനിക്കാണ് സമ്മാനമെന്ന് പത്രത്തില്‍ കാണുമ്പോഴാണ് രവീന്ദ്രന്‍ സ്ക്രിപ്റ്റ് മത്സരത്തിനയച്ച കാര്യം അറിയുന്നത്. പി.ജെ ആന്റണിയുടെ അടക്കമുള്ള നാടകങ്ങളെ പിന്തള്ളിയാണ് എന്റെ നാടകം സമ്മാനം നേടിയത്. ജീവിതത്തിലെ ആദ്യ അംഗീകാരം.1965 ല്‍ ആയിരുന്നു അത്". ഈ സംഭവം വെങ്ങരയെ എഴുത്ത് സീരിയസ്സായി എടുക്കാന്‍ പ്രേരിപ്പിച്ചു. നാടകത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.
കെ.ടി എന്ന നാടക സര്‍വകലാശാല
"1974 മുതലാണ് ഞാന്‍ കെ.ടി മുഹമ്മദുമായുള്ള ഗുരുശിഷ്യ ബന്ധം ആരംഭിച്ചത്. കെ.ടി എന്ന സര്‍വകലാശാലയില്‍ നിന്ന് ഞാന്‍ നാടകത്തില്‍ ബിരുദമെടുത്തു. ആ ദിവസങ്ങള്‍ നാടകത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെയും പരീക്ഷണങ്ങളുടെയും ആണ്. അദ്ദേഹത്തില്‍നിന്ന് ധാരാളം അറിവുകള്‍ എനിക്ക് ലഭിച്ചു. എട്ടുവര്‍ഷം നീണ്ടുനിന്നു ആ ബന്ധം."
ഗുരുവിനുള്ള പ്രണാമമായി ശിഷ്യന്‍ ഒരുക്കുന്ന നാടകമാണ് "കളത്തിങ്കല്‍ തൊടിയില്‍ കല്‍വിളക്ക്". മുഹമ്മദ് എന്നാല്‍ വെളിച്ചമെന്നാണ് അര്‍ത്ഥം. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ കത്തിച്ചുവച്ച കല്‍വിളക്കായിരുന്നു കെ.ടി.
"വിശപ്പിനേക്കാള്‍ ശക്തി ഒന്നിനുമില്ല എന്ന് പറയുന്ന കെ.ടിക്ക് വിശക്കുമ്പോള്‍ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ പരിഹസിക്കുന്ന അറംപറ്റുന്ന അവസ്ഥയെക്കുറിച്ചാണ് നാടകം. കെ.ടിയുടെ കഥാപാത്രങ്ങള്‍ അദ്ദേഹത്തോട് പ്രതികാരം ചെയ്യുന്ന രീതിയിലാണ് നാടകം തയ്യാറാക്കുന്നത്".
മറക്കാനാകാത്ത നിമിഷം
പുനലൂരില്‍ തിക്കോടിയന്റെ മഹാഭാരതം നാടകം കളിക്കുന്ന സമയം. പതിമൂന്ന് വര്‍ഷം മുമ്പ് നാടുവിട്ടുപോയ ജ്യേഷ്ഠന്‍ മുഹമ്മദ് അവിടെ താമസിക്കുന്നു എന്നറിഞ്ഞ് അന്വേഷിച്ച് കണ്ടെത്തി. കുടുംബമായി അവിടെ കഴിഞ്ഞ അദ്ദേഹം കാന്‍സര്‍ രോഗിയായിരുന്നു.
കുറച്ച് കാലത്തിനുശേഷം പുനലൂരില്‍ വീണ്ടും നാടകം കളിക്കാനായി എത്തിയപ്പോള്‍ ജ്യേഷ്ഠനെ കാണാന്‍പോയി. തീരെ അവശനായിരുന്നു അദ്ദേഹം. ഞാന്‍ മരിക്കുമ്പോള്‍ നിന്നെ കാണാനാകില്ലലോ എന്ന് പറഞ്ഞ അദ്ദേഹം തന്നെ മേയ്ക്കപ്പ് ഇടാന്‍ സമയമായി എന്ന് പറഞ്ഞ് അയച്ചു. ശിവരാത്രി ദിവസമായിരുന്ന അന്ന് രണ്ടു നാടകത്തില്‍ അഭിനയിക്കണമായിരുന്നു.
ആദ്യ നാടകത്തിനായി മേയ്ക്കപ്പ് ഇടുമ്പോഴായിരുന്നു ജ്യേഷ്ഠന്‍ മരിച്ചു എന്ന് ഒരാള്‍ വന്നു പറയുന്നത്. ട്രൂപ്പിലെ മറ്റാരേയും അറിയിക്കേണ്ട എന്ന് അയാള്‍ക്ക് നിര്‍ദ്ദേശം നല്കിയശേഷം അഭിനയിക്കാനായി കയറി. രണ്ടുവേദികളിലെയും നാടകം കഴിഞ്ഞശേഷം ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയി.
ബ്രേക്ക് നല്കിയ നാടകം
1988 ലെ പടനിലമായിരുന്നു ബ്രേക്ക് നല്കിയ നാടകം. പതിനായിരത്തോളം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല പല അമച്ച്വര്‍ നാടകവേദികളും ഈ നാടകം ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഈ നാടകത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1992 ലെ മേടപ്പത്ത് ഇന്ത്യയിലെ 14 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ഏഴില്‍ ചൊവ്വ എന്നായിരുന്ന ഈനാടകത്തിന്റെ ആദ്യപേര്. ആകാശവാണി ഇന്ത്യയിലെ എല്ലാ നിലയങ്ങളിലും തദ്ദേശീയ ഭാഷയില്‍ ഈ നാടകം പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
വെല്ലുവിളികള്‍
നാടകരംഗത്തിലേക്ക് വന്നതുകൊണ്ട് സമുദായം പീഡിപ്പിച്ചിട്ടുണ്ട്. അത് മറക്കാഗ്രഹിക്കുന്നു. പറ്റാവുന്ന രീതികളിലെല്ലാം അവര്‍ പീഡിപ്പിച്ചു. എന്റെ മകളുടെ കല്ല്യാണത്തിന് വീഡിയോഗ്രഫി പാടില്ല എന്ന് വാശിപിടിച്ച സമുദായ നേതാക്കള്‍ ആറുമാസം കഴിഞ്ഞപ്പോള്‍ അവരുടെ മക്കളുടെ കല്യാണത്തിന് വീഡിയോ ഉപയോഗിച്ചു.
ചിരന്തന
1982ല്‍ ഗള്‍ഫില്‍ പോയി ഹോട്ടല്‍ തുടങ്ങി. നാടകം പോലെ വഴങ്ങിയില്ല കച്ചവടം. അതിനാല്‍ കച്ചവടം പൊളിഞ്ഞു. എന്നാല്‍ അതേസമയം കൊണ്ട് നാടക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഗള്‍ഫിലെ കൂട്ടുകാരുമായി ചേര്‍ന്ന് ചിരന്തന എന്ന ട്രൂപ്പ് തുടങ്ങുകയായിരുന്നു. 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചിരന്തനയുടെ 26ാമത് നാടകമാണ് കളത്തിങ്കല്‍ തൊടിയില്‍ കല്‍വിളക്ക്. കൈതപ്രം ദാമോദരന്‍ പാട്ടെഴുതി എം.കെ അര്‍ജുനന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന നാടകത്തില്‍ കെ.ടിയുടെ ഭാഗം അഭിനയിക്കുന്നതിന് യുവ നടനെ അന്വേഷിക്കുകയാണ് ഇബ്രാഹിം.
ന്‍പതു വര്‍ഷത്തെ നാടകപ്രവര്‍ത്തനത്തിനിടയില്‍ 129 ഓളം റേഡിയോ നാടകങ്ങളും, 50 ഓളം നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
കെ.ടി കത്തിച്ചുനല്കിയ കല്‍വിളക്കുമായി നാടകം കളിയല്ല പൊതുപ്രവര്‍ത്തനമാണ് എന്ന വിശ്വാസവുമായി ഇബ്രാഹിം വെങ്ങര അടുത്ത നാടകത്തിനുള്ള കോപ്പുകൂട്ടുകയാണ്. സമൂഹത്തിലെ അനാചരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടവയാണ് എന്ന് ഗുരു പഠിപ്പിച്ചത് സ്വന്തം നാടകങ്ങളിലൂടെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് കെ.ടിയുടെ പ്രിയശിഷ്യന്‍.
Sunday, June 13, 2010
ദേവ്യാനി ഇന്‍ വണ്ടര്‍ലാന്‍ഡ്
കോഴിക്കോട്: സ്കൂള്‍ തുറന്ന ദിവസം ദേവ്യാനിക്ക് കൂട്ടുകാരി മനീഷയോട് പറയാന്‍ ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു. ഹോങ്കോങിലെ ഡിസ്നിലാന്റില്‍ പോയതും മിക്കിയോടും മിന്നിയോടും ഒപ്പം നിന്ന് ഫോട്ടോ എടുത്തതും അങ്ങനെ പറയാനൊരു നൂറുകൂട്ടം കാര്യങ്ങള്‍. അവളായിരുന്നു അന്ന് ക്ളാസിലെ സ്റ്റാര്‍.
അച്ഛനും അമ്മയ്ക്കും രണ്ടുപെങ്ങമ്മാര്‍ക്കും ദേവ്യാനിയുടെ വക സര്‍പ്രൈസ് ഗിഫ്റ്റായിരുന്നു ഹോങ്കോങ് യാത്ര. എല്ലാ വെക്കേഷനും അച്ഛന്‍ ടൂറിന് കൊണ്ടുപോകും. ഇത്തവണ അത് ദേവ്യാനിയുടെ വകയായി.
ഡിസ്നിയുടെ കാര്‍ട്ടൂണ്‍ ചാനലിലെ "ഹന്നാ മൊന്റാന" ഷോയുടെ ആരാധികയാണ് ദേവ്യാനി. ഈ ഷോയെ അധികരിച്ച് ഡിസ്നി ഇന്ത്യ നടത്തിയ ദേശീയ സൂപ്പര്‍ സ്റ്റാര്‍ സമ്മര്‍ ഓണ്‍ലൈന്‍ മത്സരത്തിലെ വിജയിയായ ദേവ്യാനിക്ക് ലഭിച്ച സമ്മാനമായിരുന്നു കുടുംബ സമേതമുള്ള ഹോങ്കോങ് യാത്ര.
കഴിഞ്ഞ മാസം 21 മുതല്‍ 26 വരെ ആയിരുന്നു ഇവരുടെ ഹോങ്കോങ് യാത്ര.
ഇന്ത്യന്‍ നിര്‍മ്മിത ചൈനീസ് ഫുഡ് കഴിച്ച് പരിചയമുള്ള ദേവ്യാനിക്കും അനിയത്തിമാര്‍ക്കും വേറിട്ട അനുഭവമായിരുന്നു ഹോങ്കോങിലെ ചൈനാക്കാര്‍ നല്കിയ നൂഡില്‍സ്.
അവിടത്തെ ഡിസ്നി പാര്‍ക്കിലേക്കുള്ള യാത്ര 23 ന് ആയിരുന്നു. കാര്‍ട്ടൂണ്‍ ചാനലില്‍ മാത്രം കണ്ടുപരിചയമുള്ള മിക്കിയും മിന്നിയും ഡൊണാള്‍ഡ് ഡക്കും, സ്ക്രൂജമ്മാവനും പിന്നെ തങ്ങളെപ്പോലെ വികൃതികളായ ഹ്യൂയിയും ഡ്യൂയിയും ലൂയിയുമൊക്കെ കിന്നാരം പറഞ്ഞ് അടുത്ത് കൂടിയപ്പോള്‍ ദേവ്യാനി ഇന്‍ വണ്ടര്‍ലാന്‍ഡ് ആയി. അന്നുമുതല്‍ ഏഴുവയസ്സുള്ള ഇഷാനിയും, അഞ്ച് വയസ്സുള്ള താരിണിയും ദേവ്യാനിയോട് പറയുന്ന ഒരു വാചകമുണ്ട്, "താങ്ക്സ് ചേച്ചി". ഇതു കേട്ട് ഇവരുടെ അമ്മയും പറയുന്നു "താങ്ക്സ് മോളെ". കാരണം ദേവ്യാനി ഇവര്‍ക്ക് നല്കിയത് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ്.
ഹന്നാ മൊന്റാന ഷോയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരമായിരുന്നു ഇത്. ഷോയുടെ കൂടെ ടി.വി സ്ക്രീനില്‍ സ്ക്രോള്‍ ചെയ്ത അറിയിപ്പ് കണ്ടാണ് ദേവ്യാനി മത്സരത്തിന് രജിസ്റ്റര്‍ ചെയ്തത്. ഡിസ്നിയുടെ ഇന്ത്യയിലെ ഓഫീസായിരുന്നു മത്സരം നടത്തിയത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുടെ ചോയ്സ് ഉണ്ടായിരുന്നു, മറ്റു ചിലവയ്ക്ക് ചോയ്സ് ഉണ്ടായില്ല. ഉത്തരങ്ങള്‍ നല്‍കി ഏതാനും മിനുട്ടുകള്‍ക്കകം മത്സരാര്‍ത്ഥിയുടെ സ്കോര്‍ നില മനസ്സിലാക്കാം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്ത ഇരുപത് പേരുടെ ലിസ്റ്റ് സ്ക്രീനില്‍ തെളിയും.
മൂന്നാഴ്ച്ച നീണ്ട മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ആദ്യ പത്തില്‍ കയറിയും ഇറങ്ങിയും നിന്ന ദേവ്യാനി അവസാന ഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. വിജയിയായ വിവരം ദേവ്യാനിയുടെ അമ്മയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാണ് ഡിസ്നി ഇന്ത്യ അധികൃതര്‍ അറിയിച്ചത്.
ദേവ്യാനിക്ക് ലഭിച്ച ഒന്നാം സമ്മാനം വീട്ടുകാര്‍ക്കൊപ്പം ഹോങ്കോങിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റും, ഹോങ്കോങില്‍ മൂന്ന് ദിവസം താമസവും, ഡിസ്നിലാന്‍ഡ് തീംപാര്‍ക്കില്‍ സൌജന്യ പ്രവേശനവും 1000 ഡോളര്‍ പോക്കറ്റ് മണിയുമായിരുന്നു.
സ്കൂളില്‍ ആനുവല്‍ ഡേയ്ക്കും മറ്റു പരിപാടികളിലും നൃത്തവും പാട്ടും അവതരിപ്പിക്കാറുള്ള ഈ കൊച്ചു മിടുക്കി പകുതി വഴിയില്‍ നിര്‍ത്തിയ നൃത്ത പഠനവും ഗാന പരിശീലനവും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്. വരയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
കോഴിക്കോട് ചേവായൂര്‍ ഭാരതീയ വിദ്യാഭവനിലെ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ് ദേവ്യാനി.
മാത്യഭൂമി എഡിറ്റോറിയല്‍ അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ പി.വി.നിധീഷാണ് അച്ഛന്‍. അമ്മ ഭാവന നിധീഷ്.

Labels:
arunkc,
disneyland,
dueyi,
hueyi,
keralakaumudi,
lueyi,
mathrubhumi,
miky,
minni,
p.v chandran,
p.v.nidhish
Saturday, June 12, 2010
ദീപകല
കോഴിക്കോട്: "ജീവിക്കണമെങ്കില്‍ ജോലി വേണം. കലയെ മാത്രം സ്നേഹിക്കുകയും പാതി വഴിയില്‍ നിന്ന്പോകുകയും ചെയ്ത പലരെയും നേരിട്ട് അറിയാം. അതുകൊണ്ട് പഠനം തുടരണം. റിസര്‍ച്ച് ചെയ്യണം. എന്റെ കല എപ്പോഴും എന്നോടൊപ്പമുണ്ടാകും." പ്രായോഗികമതിയാണ് ദീപിക.
ഇന്ത്യയിലാദ്യമായി ഏകാംഗ നാടകവേദിയില്‍ 50 സ്ത്രീ കഥാപാത്രങ്ങളെ ഒരുവേദിയില്‍ അവതരിപ്പിക്കുക എന്ന റെക്കോര്‍ഡിനുടമയാണ് ഈ ഇരുപതുകാരി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍നിന്ന് ബി.എസ്.സി സുവോളജി അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ദീപിക.
ചവിട്ടി നില്കാന്‍ ഇത്തിരി മണ്ണുണ്ടെങ്കില്‍ കലയെ ഉപാസിക്കാം എന്ന ആത്മവിശ്വാസത്തിലാണ് അവര്‍.
വിവിധ കാലങ്ങളിലെ എഴുത്തുകാരിലൂടെ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ സ്ത്രീ കഥാപാത്രങ്ങളെയാണ് ദീപിക രംഗത്ത് വേദിയില്‍ അവതരിപ്പിച്ചത്. രണ്ടു സാഹിത്യകാരന്‍മാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. ടി.പത്മനാഭന്റെ ഗൌരി സംസാരിക്കുന്നത് എം.ടിയുടെ നാലുകെട്ടിലെ അമ്മിണിയോടാണ്. പുരാണത്തിലെ ദ്രൌപദി ആധുനിക കാലഘട്ടത്തിലെ ദ്രൌപദിയാകുകയാണ് വാക്കുകളിലൂടെ. സെക്കന്റുകള്‍കൊണ്ട് കഥാപാത്രങ്ങള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പരകായ പ്രവേശം നടത്തുകയായിരുന്നു ദീപികയിലൂടെ. കഥാപാത്രം മാത്രമല്ല കാലം കൂടെ മാറുന്നുണ്ട്. ഒറ്റപ്പെട്ട സ്ത്രീയുടെ നിസ്സഹായതയും ഒറ്റപ്പെടല്‍ എന്നാല്‍ മരിക്കുന്നതിന് തുല്യമാണെന്ന ഭാവവും പ്രേക്ഷകരിലെത്തിക്കാന്‍ ദീപികയുടെ അഭിനയ ചാരുതയ്ക്കായി.
ഒ.ചന്തുമേനോന്റെ ഇന്ദുലേഖയില്‍ തുടങ്ങിയ നാടകത്തില്‍ നിമിഷ നേരം കൊണ്ട് കഥാപാത്രങ്ങള്‍ മാറിമാറി പോകുകയാണ് കേരള കൌമുദി കോട്ടയം യൂണിറ്റ് ചീഫ് പി.സി.ഹരീഷ് സംവിധാനം ചെയ്ത കഥായാട്ടം എന്ന ഏകാംഗ നാടകത്തില്‍. കഥാപാത്രങ്ങള്‍ കാണികളോട് സംവദിക്കുന്ന രീതിയിലാണ് നാടകത്തിന്റെ ഒഴുക്ക്.
കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശമായ കൊളത്തറയിലാണ് കഥായാട്ടം അരങ്ങേറിയത്. രംഗത്ത് അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ച് അധികമൊന്നും അറിഞ്ഞുകൂടാത്തവരായിരുന്നു കാണികളിലധികവും. കൂവാന്‍ തയ്യാറായി നില്ക്കുന്ന കാണികളെ കൈയിലെടുക്കുന്ന പ്രകടനമാണ് ദീപിക കാഴ്ച്ച വച്ചത്.
കാണികളായ കുട്ടികള്‍ക്കിടയിലിരുന്ന് ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ കുഞ്ഞാമിനയെയും പദ്മയെയും കുറിച്ച് പറഞ്ഞ ശേഷം സ്റ്റേജിലേക്ക് തിരികെ കയറുമ്പോള്‍
ചേച്ചീ ആമിനയ്ക്ക് എന്ത് പറ്റി എന്ന് ചോദിച്ചുകൊണ്ട് ചെറിയകുട്ടികള്‍ കൂടെ വന്നത് ദീപികയുടെ അഭിനയത്തിന്റെ വിജയമായി.
കഥപറച്ചിലിന്റെ കെമിസ്ട്രി ദീപികയെ പഠിപ്പിച്ചത് ആകാശവാണിയിലെ ആര്‍ട്ടിസ്റ്റായ എല്‍സി സുകുമാരനാണ്. ഇത് നാടകത്തില്‍ പ്രശംസനീയമാംവണ്ണം ഉപയോഗിക്കാനായി.
കഥയാട്ടത്തിന്റെ പ്രോജക്ടില്‍ തുടക്കത്തില്‍ സീരിയസ്സായിരുന്നില്ല. പരിശീലനം തുടങ്ങി രണ്ടുമൂന്നു കഥാപാത്രങ്ങളെക്കുറിച്ച് പഠിച്ചപ്പോള്‍ ഭയമായി. പിന്നെ ആവേശമായി, ദീപിക പറഞ്ഞു.
നാടകത്തിലെ കഥാപാത്രങ്ങളെ മനസ്സിലേക്കാവാഹിക്കാന്‍ മിക്ക പുസ്തകങ്ങളും അവര്‍ വായിച്ചു. വായിക്കാത്ത കഥാപാത്രങ്ങളെക്കുറിച്ച് മറ്റുള്ളവരില്‍ നിന്ന് കേട്ട് മനസ്സിലാക്കി. ഇതെല്ലാം തന്റെ പ്രകടനത്തിന് സഹായകരമായതായി.
ക്ളാസിക്കല്‍ നൃത്ത പഠനം പാകപ്പെടുത്തിയ അഭിനയത്തെ നാടകത്തിനായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതായി സംവിധായകന്‍ പി.സി ഹരീഷ് പറഞ്ഞു. രാമായണത്തില്‍ താടക ശ്രീരാമനെ നോക്കി നില്‍ക്കുന്ന ഡയലോഗുകളില്ലാത്ത ഒരു രംഗത്തില്‍ കണ്ണുകള്‍ കൊണ്ട് താടകയുടെ ഹൃദയ വികാരങ്ങളെ അതിവിദഗ്ധമായി പ്രതിഫലിപ്പിക്കാന്‍ ദീപികയ്ക്കായി.
കലയോട് താല്പര്യമില്ലാഞ്ഞിട്ടല്ല, പഠനത്തോടുള്ള താല്പര്യവും സ്വന്തം കാലില്‍ നില്ക്കണമെന്നുള്ള മോഹവുമാണ് സിനിമകളില്‍നിന്ന് ഓഫറുകള്‍ വന്നിട്ടും അഭിനയരംഗത്തേക്ക് സീരിയസ്സായി കാലുകുത്താന്‍ അവര്‍ മടിക്കുന്നത്. പ്രശസ്ത നാടകകാരന്‍ ഇബ്രാഹിം വെങ്ങരയുടെ ഹുസ്നു ജമാല്‍ ബദറുല്‍ മുനീര്‍ എന്ന നാടകത്തില്‍ ഹുസ്നു ജമാലിനെ അവതരിപ്പിച്ചത് ദീപികയാണ്. അമൃത ചാനല്‍ നടത്തിയ ബെസ്റ്റ് ആക്ടര്‍ റിയാലിറ്റി ഷോയില്‍ മൂന്നാം റണ്ണര്‍ അപ്പ് ആയി. നാലാം വയസ്സുമുതല്‍ ദീപിക നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, മോണോആക്ട് എന്നിവയില്‍ പരിശീലനം നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സോണല്‍ കലാതിലകം ആയിരുന്നു. സ്കൂള്‍ തലത്തിലും നൃത്ത ഇനങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.
കോഴിക്കോട് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്സ്സൈസില്‍ ജീവനക്കാരനായ ടി.എ രാധാകൃഷ്ണനാണ് അച്ഛന്‍. അമ്മ പുഷ്പവല്ലി സ്കൂള്‍ ടീച്ചറും അനിയത്തി ദേവിക റ്റി.റ്റി.സിക്ക് പഠിക്കുകയാണ്.
Thursday, June 10, 2010
ഒരു കഥാമോഷണം... പിന്നെ അല്പം ഗ്ളാമറും
കോഴിക്കോട്: "ഞാനൊരു രഹസ്യം പറയാം. ജിത്തുവിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്" മമ്മീ ആന്റ് മീയുടെ ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍ പറഞ്ഞപ്പോള്‍ സംവിധായകന്‍ ജിത്തുവിന്റെ മുഖം മാറിത്തുടങ്ങിയിരുന്നു. "ജിത്തു ഈ സിനിമ മോഷ്ടിച്ചതാണ്". ജിത്തുവിന്റെ മുഖം വിളറി. "ഈ സിനിമ ഇയാള്‍ നിങ്ങളുടെ വീട്ടില്‍നിന്ന് മോഷ്ടിച്ചതാണ്." ജിത്തുവിന്റെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു. സിനിമയുടെ വിജയരഹസ്യമാണ് വിപിന്‍ പറഞ്ഞത്.
ഈ സിനിമയിലെ ക്ളാരയും ജോസഫും എന്റെ വീട്ടിലുമുണ്ട്. എന്നാലും ജുവലിന്റെ അത്ര ഞാന്‍ വരില്ല. വിപിന് പിന്തുണയുമായി നായിക അര്‍ച്ചനാ കവിയുമെത്തി.
മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററാണ് ഈ സിനിമയെന്ന് വിപിന്‍ അഭിപ്രായപ്പെട്ടു. കഥയില്ലായ്മയാണ് മലയാള സിനിമയുടെ പ്രശ്നം എന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ പറയുകയാണ് ഇത് എന്റെ വീട്ടില്‍ ദിവസവും നടക്കുന്നതല്ലേയെന്ന്. വീട്ടിന് പുറത്തിറങ്ങി നിന്ന് നോക്കണം മമ്മീയെയും മീയെയും കാണാനാകും.
"എന്റെ ചേട്ടാ വളച്ചുകെട്ടി ചോദിക്കാതെ അങ്ങനെ ഓപ്പണായി ചോദിക്ക്. ക്യാരക്ടര്‍ ഫസ്റ്റ്, ഡ്രസ് സെക്കന്റ്. നീലത്താമരയിലെ കുഞ്ഞിമാളുവിന്റെ വേഷം വടക്കേഇന്ത്യക്കാരുടെ മുന്നില്‍ ഗ്ളാമര്‍ വേഷമാണ്. എന്നാല്‍ കേരളീയര്‍ക്ക് അത് പരമ്പരാഗതമായുള്ളതാണ്. അതുകൊണ്ട് കഥാപാത്രത്തെ ആശ്രയിച്ചിരിക്കും ഡ്രസ്. നല്ലവേഷം കിട്ടിയാല്‍ ചെയ്യും." മലയാളത്തനിമ വിട്ടുള്ള കളിയില്ലെന്ന് പറഞ്ഞിരുന്ന മലയാള നടിമാര്‍ അതിര്‍ത്തി കടക്കുമ്പോള്‍ ഗ്ളാമറസ് ആകുന്നതിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അര്‍ച്ചന തന്റെ സിനിമാ ഡ്രസ് കോഡ് വ്യക്തമാക്കി.
സിനിമയില്‍ വഴക്കുകൂടുന്ന രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാറുണ്ട്. യഥാര്‍ത്ഥത്തില്‍ വഴക്കുകൂടുന്നതുപോലെ ഈസിയായി കാമറയ്ക്കുമുന്നില്‍ ചെയ്യാനാകുന്നില്ല. പിന്നെ ഞാന്‍ രണ്ടു സിനിമയിലല്ലേ അഭിനയിച്ചിട്ടുള്ളൂ. കൂടുതല്‍ പിന്നെ പറയാം. അഭിനയിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്ന രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നയം വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമയായതിനാല്‍ പ്രൊഡ്യൂസറെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായതായി തിരക്കഥാകൃത്തും സംവിധായകനുമായ ജിത്തുജോസഫ് പറഞ്ഞു. ബ്രാന്‍ഡ് സംവിധായകനാകാന്‍ താല്പര്യമില്ല. അങ്ങനെ ആയവരൊക്ക മാറാന്‍ നോക്കുകയാണ്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ താല്പര്യമുള്ളതിനാല്‍ അടുത്ത പ്രോജക്ട് ഒരു ത്രില്ലറാണ് ഒരുക്കുന്നത്. ജിത്തുവിന്റെ ആദ്യ സിനിമ കുറ്റാന്വേഷണ സിനിമയായ ഡിറ്റക്ടീവ് ആണ്.
മമ്മീ ആന്റ് മീ ഹിറ്റായതിനെത്തുടര്‍ന്ന് ധാരാളം പ്രൊഡ്യൂസര്‍മാര്‍ വിളിച്ചിരുന്നു. അവര്‍ക്കെല്ലാം വേണ്ടത് ഇതുപോലൊരു കുടുംബ കഥയായതിനാല്‍ താല്പര്യമില്ലെന്ന് പറഞ്ഞു.
മമ്മീ ആന്‍ഡ് മീയിലെ കഥാപാത്രങ്ങള്‍ നമ്മുടെയൊക്കെ വീട്ടിലുള്ളതാണ്. അമ്മയും മകളുമായുള്ള പിണക്കങ്ങള്‍ സര്‍വ്വസാധാരണമാണ്. സിനിമ റിലീസായശേഷം ജിത്തുവിന്റെ ഫോണിലേക്ക് മാതാപിതാക്കളുടെ കോളിന്റെ ബഹളമാണ്. എല്ലാ പേര്‍ക്കും വേണ്ടത് അവരുടെ മക്കളോട് സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കണം. ചിലര്‍ക്ക് സിനിമയിലെ ഡോക്ടരുടെ നമ്പര്‍ വേണം. ഇതൊക്കെ സിനിമയുടെ വിജയമായി ഇവര്‍ കരുതുന്നു.
പത്രസമ്മേളനത്തില്‍ സംഗീത സംവിധായകന്‍ സെജോ ജോണും, മാസ്റ്റര്‍ ജീവനും പങ്കെടുത്തു. ഇരുവരുടെയും ആദ്യസിനിമയാണിത്.

Monday, June 07, 2010
ലാറ്റിനമേരിക്കന്‍ ഫൈനല്‍
ജൂണ്‍ 11 മുതല്‍ ലോകരാഷ്ട്രങ്ങളുടെ എണ്ണം 32 ആയി ചുരുങ്ങും. ആ രാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നത് ഫുട്ബാളാണ്. ഭൂമിശാസ്ത്രപരമായി വേര്‍തിരിക്കാനാകാത്ത രാജ്യങ്ങളാണ് അവ. മലപ്പുറംകാരനും ബ്യൂണസ് അയേഴ്സുകാരനും പാക്കിസ്താനിയും ന്യൂയോര്‍ക്ക് നിവാസിയുമൊക്കെ പൌരന്‍മാരാകുന്ന രാജ്യങ്ങള്‍. അവിടെ ഫുട്ബാള്‍ സ്റേഡിയങ്ങള്‍ ആരാധനാലയങ്ങളാകും. ഫുട്ബാള്‍ ഒരുമതമായി പരിണമിക്കും. ഗോള്‍ പോസ്റ്റ് അള്‍ത്താരയാകും. മാന്ത്രിക കാല്‍വെയ്പ്പുകളിലൂടെ പന്തിനെ പോസ്റ്റില്‍ അര്‍ച്ചിക്കുന്ന താരങ്ങള്‍ പൂജാരികളാകുന്നു. ആര്‍പ്പുവിളികള്‍ ഹല്ളേലൂയ സ്തോത്രങ്ങളാകും. അതേ അന്നുമുതല്‍ എല്ളാപേരുടെയും കണ്ണും മനസ്സും ഒരു പന്തിന്് പിന്നാലെ പായും. ആരാധകരുടെ പ്രാര്‍ത്ഥനാ എസ്.എം.എസ് ഏറ്റവും കൂടുതല്‍ ആര്‍ക്കാണ് ലഭിച്ചതെന്ന് ഫുട്ബോള്‍ ദൈവങ്ങള്‍ വിധിയെഴുതുന്ന ജൂലൈ 11 വരെ തുടരും. അന്ന് ആരാകും ഫുട്ബാളിന്‍െറ ലോക രാജാക്കന്‍മാര്‍ എതിനെച്ചൊല്ളി തല നാരിഴ കീറിയുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.
മലയാള സിനിമയിലെ ഹിറ്റുകളുടെ തിരക്കഥാകൃത്ത് ടി.ദാമോദരന്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിനെക്കുറിച്ചുള്ള വിചാരങ്ങള്‍ കേരളകൌമുദിയുമായി വര്‍ത്തമാനം പറയുകയാണ് ഇവിടെ. അറുപതോളം സിനിമകളുടെ തിരക്കഥയെഴുതിയിട്ടുള്ള അദ്ദേഹം 1969 മുതല്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ടൂര്‍ണമെന്‍റുകളില്‍ റഫറിയായും കളിപറച്ചിലുകാരനുമായി ഫുട്ബാള്‍ ജീവിതം നയിക്കുന്ന ആളാണ്. മുപ്പത് വര്‍ഷത്തോളം സ്കൂള്‍ ഡ്രില്‍ മാസ്ററായിരുന്ന അദ്ദേഹം കാത്തിരിക്കുന്നത് ഓള്‍ ലാറ്റിനമേരിക്കന്‍ ഫൈനലിനാണ്. തന്‍െറ പ്രിയപ്പെട്ട ടീം ബ്രസീലും പ്രിയപ്പെട്ട കളിക്കാരന്‍ മെസിയുടെ അര്‍ജന്‍റീനയും തമ്മിലുള്ള പോരാട്ടം.
സ്വപ്നപോരാട്ടത്തില്‍ ദൈവപുത്രനുമേല്‍ ബ്രസീല്‍ വിജയിക്കുന്നത് കാണാനാണ് ഇഷ്ടം. എങ്കിലും എന്‍െറ ഇഷ്ടമല്ള അങ്ങയുടെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്ന് അദ്ദേഹം പറയും. ഈ എഴുപത്തിനാലാം വയസ്സിലും അദ്ദേഹം ഫുട്ബാള്‍ എന്നുകേട്ടാല്‍ എല്ളാം മറക്കും പൊറുക്കും. സിനിമക്കാരനായ ദാമോദരന്‍ മാഷിനെയാണ് കേരളത്തിന് പരിചയം. എന്നാല്‍ എല്ളാ കോഴിക്കോടുകാരനെപ്പോലെയും അദ്ദേഹത്തിന്‍െറ മജ്ജയില്‍പിടിച്ചിട്ടുള്ളതാണ് ഫുട്ബാള്‍. ജീവിതത്തില്‍ സിനിമയ്ക്കു നല്കുന്നതിനേക്കാള്‍ ഒരു കഴഞ്ച് തൂക്കം അദ്ദേഹം കാല്‍പ്പന്ത് കളിക്ക് നല്കുന്നുവോ എന്ന് തോന്നും ആ വാക്കുകളില്‍.
ആരാധന മൂത്ത് സ്വന്തം പെണ്‍മക്കള്‍ക്കുപോലും ബ്രസീലിയന്‍ കളിക്കാരുടെ പേരിട്ടയാളാണ് ദാമോദരന്‍. ദീദി, വാവ, മൂന്നാമത്തവള്‍ ഗാരിഞ്ച. ഗാരിഞ്ച പേരുമാറ്റി രശ്മി എന്നാക്കി. "ഞാന്‍ ബ്രസീലിയന്‍ ടീമിന്‍െറ ആരാധകനാണ്. അവര്‍ ജയിക്കണമെന്നാഗ്രഹമുണ്ട് എന്നുപറഞ്ഞതുകൊണ്ട് ബ്രസീല്‍ ജയിക്കണമെന്നില്ളല്ലോ. കടലാസില്‍ കാണുന്നതല്ള അവരുടെ സാദ്ധ്യതകള്‍. പല പ്രമുഖ താരങ്ങളേയും പുറത്തിരുത്തിയാണ് കോച്ച് ദുംഗയുടെ വരവ്. അഞ്ച് തവണ ലോകകിരീടം നേടിയ പാരമ്പര്യം അവര്‍ക്കുണ്ട്. പെലെ എന്ന ഇതിഹാസത്തിന്‍െറ പിറവി കണ്ട 1958ലും 62, 70, 94 പിന്നെ 2004 ലിലും ബ്രസീല്‍ വിജയിച്ചു. 1966ല്‍ ലീഗ് റൌണ്ടില്‍ തന്നെ അവര്‍ പുറത്തായി. അത്തവണ വിജയിച്ചത് ഇംഗ്ളണ്ടാണ്. ലോകം ആദ്യമായി ഫുട്ബാള്‍ കളര്‍ ടിവിയിലൂടെ വീക്ഷിച്ച 1970 ലെ ലോകകപ്പ് ബ്രസീല്‍ നേടി. മികച്ച നിമിഷങ്ങളുടെ നിറക്കൂട്ടുകള്‍ ചാലിച്ചാണ് അവര്‍ അന്ന് വിജയിച്ചത്. പെലെയുടെ നാലാമത്തെ ലോകകപ്പ് ടൂര്‍ണമെന്‍റായിരുു 70ലേത്്. അദ്ദേഹത്തോടൊപ്പം ടോസ്്റ്റാവോ, റിവേലിനോ തുടങ്ങിയ വമ്പന്‍മാരും ഉണ്ടായിരുന്നു. 58 മുതല്‍ 66 വരെ ബ്രസീലിയന്‍ ഫുട്ബാള്‍ എന്നാല്‍ ദീദി, പെലെ, ഗാരിഞ്ച, വാവ എന്നിവരായിരുന്നു ഇഴപിരിക്കാനാവാതെ കളിച്ച അവര്‍ ടീമിനെ ഉന്നതിയില്‍നിന്ന് ഉന്നതിയിലേക്ക് നയിച്ചു.
ഏറ്റവും നല്ള ബോള്‍ പ്ളേയറായിരുു ഗാരിഞ്ച. പന്ത് കൊണ്ട് മാസ്മര വിദ്യകള്‍ കാണിച്ച് ലോകത്തെ തന്‍െറ കാല്ക്കീഴിലാക്കി അദ്ദേഹം. പ്രതിരോധിക്കാന്‍ എത്തുന്നവരുടെ ഇടയിലൂടെ പന്ത് വെട്ടിച്ചുകൊണ്ട് പോയി ലക്ഷ്യം കാണാന്‍ മിടുക്കനായിരുന്നു. പക്ഷേ അയാള്‍ ആത്മഹത്യ ചെയ്തു. പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ക്ക് അതില്‍ നിന്ന് വിട്ടുവരുമ്പോള്‍ മാനസികമായ പ്രശ്നമുണ്ടാകും. ഇത് ഗാരിഞ്ചയ്ക്കുമുണ്ടായിരുന്നു.
അന്ന് ബ്രസീലിന്‍െറ സമ്പ്രദായം 4-2-4 ആണ്. അത് കഴിഞ്ഞ് 4-3-3 ആയി. ഇപ്പോള്‍ 4-3-2-1 ആയി. മുന്നേറ്റ നിരയില്‍ കളിക്കാരെക്കുറച്ച്് പ്രതിരോധത്തിലൂന്നിയ കളിയായി ബ്രസീലിന്‍േറത്. ഇപ്പോള്‍ ടീമുകള്‍ ജയിക്കാനല്ള കളിക്കുന്നത്. തോല്ക്കാതിരിക്കാനാണ്. ഇതുകാരണം കളിയുടെ ചാരുത എന്നൊക്കെ പറയില്ളേ അത് ഏതാണ്ട് നഷ്ടപ്പെട്ടു. പണ്ട് ഒറ്റയ്ക്കൊരു മുന്നേറ്റം കാണാനാവില്ളായിരുന്നു. യുദ്ധമുന്നണിയിലേതുപോലെ ലകഷ്യത്തിലേക്ക് ഒരുമിച്ച് ആക്രമണമായിരുന്നു. അതിന്‍െറ ഭംഗി അനിര്‍വചനീയമായിരുന്നു. ഇപ്പോള്‍ മത്സരങ്ങളില്‍ കാണുന്നത് പവര്‍ പ്ളേ ആണ്. ഗോള്‍ പോസ്റ്റിലേക്ക് പന്ത് അടിക്കുന്നത് വളരെക്കുറവാണ്. ഗോളെന്നുറപ്പുള്ളതുമാത്രമേ കളിക്കാരന്‍ പോസ്റ്റിലേക്ക് അടിക്കുന്നുള്ളൂ. ഗോളടിക്കാന്‍ ശ്രമം പോലും നടത്തുന്നുള്ളൂ. അതായത് കളി പ്രതിരോധാത്മകമായി. കളിയുടെ ആകര്‍ഷണീയത നഷ്ടപ്പെടുത്തുതാണ് ഇത്തരം സമീപനം.
ആ കാലഘട്ടത്തില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കളി കാഴ്ച്ചവച്ചത് ലോകം കണ്ട ഏറ്റവും നല്ള കളിക്കാരെ സംഭാവന ചെയ്ത ബ്രസീലാണ്. ബ്രസീല്‍ കപ്പുനേടുമെന്ന് പറയാനാവില്ള. സ്ഥിരം വൈരികളാണ് ബ്രസീലും അര്‍ജന്‍റീനയും. ബ്രസീലിനുവേണ്ടി ക്യാപ്റ്റനായി ലോകകപ്പ് നേടിയിട്ടുള്ളയാളാണ് ദൂംഗ. അര്‍ജന്‍റീനയും ഒട്ടും മോശമല്ള. മെസി എന്ന ഒരുകളിക്കാരനെ വച്ചിട്ടല്ള ഞാന്‍ പറയുന്നത്. അവര്‍ ലോകകപ്പ് നേടിയിട്ടുള്ള ടീമാണ്. ലോകനിലവാരത്തിലുളള ടീമാണ്. ഫുട്ബാളിനെ ആരാധിക്കുന്ന ഒരു ജനതയാണ് ബ്രസീലിലുള്ളത്. കളി തോല്ക്കുന്നത് അവര്‍ക്ക് നാണക്കേടാണ്. 1966 ലോകകപ്പില്‍ തോറ്റ് മടങ്ങിയെത്തിയപ്പോള്‍ സാധാരണയായ ഇറങ്ങുന്ന വിമാനത്താവളത്തില്‍ ഇറങ്ങിയില്ള. മറ്റൊരു വിമാനത്താവളത്തില്‍ ഇരുളിന്‍െറ മറവിലിറങ്ങിയ അവര്‍ ജനത്തിന്‍െറ ആക്രമണത്തില്‍നിന്ന് വീടുകളിലേക്ക് ഒളിച്ചാണ് പോയത്.
പലപ്പോഴും ടീമുകളുടെ റാങ്കിന് ലോകകപ്പ് പ്രകടനങ്ങളില്‍ പ്രതിഫലിക്കാറില്ള. ലോകകപ്പെന്ന് പറയുന്നത് മറ്റു ഫുട്ബാള്‍ ടൂര്‍ണമെന്‍റുകളില്‍നിന്നും വ്യത്യസ്തമാണ്. രാഷ്ട്രവും ലോകവും ഉറ്റുനോക്കുന്ന കളിയാണത്. യൂറോപ്യന്‍ കപ്പാകട്ടെ, ചാമ്പ്യന്‍സ് കപ്പാകട്ടെ, ഇംഗ്ളീഷുകാരുടെ പ്രിയപ്പെട്ട എഫ്.എ. കപ്പാകട്ടെ ലോകകപ്പില്‍നിന്ന് വളരെ വ്യത്യസ്തമാണ്. ഒരിക്കല്‍ ചര്‍ച്ചില്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടഘട്ടത്തില്‍ പൈലറ്റ് വിദഗ്ദമായി ലാന്‍ഡ് ചെയ്തു. പൈലറ്റിന്‍െറ കഴിവ് കണ്ട് സമ്മാനമായി എന്താണ് വേണ്ടത്െ ചര്‍ച്ചില്‍ ചോദിച്ചു. അയാള്‍ ആവശ്യപെട്ടത് എഫ്.എ കപ്പ് ഫൈനല്‍ കാണുതിനുള്ള ടിക്കറ്റ് ശരിയാക്കിതരണമൊയിരുന്നു. അവരുടെ രക്തത്തില്‍ അത്രയ്ക്ക് അഗാധമായി എഫ്.എ കപ്പും ഫുട്ബാളും ഉണ്ട്. നമ്മുടെ നാട്ടില്‍ അത്രയ്ക്ക് താല്പര്യമെടുക്കുന്നത് ബംഗാളുകാരാണ്. അവരുടെ സാഹിത്യത്തിലും ജീവിതത്തിലും ഒക്കെ ഫുട്ബാളുണ്ട്. രവീന്ദ്രനാഥ ടാഗോറിന് ശേഷമുള്ള എഴുത്തുകാരില്‍ ഇത് വ്യകതമായി കാണാം. ഫുട്ബാളിനെക്കുറിച്ച് അവരുടെ എഴുത്തില്‍ ഒരുവരിയെങ്കിലും ഉണ്ടാകും. അവരുടെ രകതത്തില്‍ കലര്‍ന്നതാണ് ഫുട്ബാള്‍. ഒരേ വീട്ടില്‍ തന്നെ രണ്ടുംമൂന്നും ടീമുകളുടെ ആരാധകരുണ്ടാകും. ഒരാള്‍ ഈസ്റ്റ് ബംഗാളിന്‍േറതാകും. മറ്റൊരാള്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങിന്‍േറതാകാം. ചേട്ടാനുജന്‍മാരായിരിക്കും അവര്‍. അവരുടെയൊക്കെ ജീവിതവുമായി വളരെയധികം ബന്ധപെട്ടതാണ് ഫുട്ബാള്‍. ഒരു വികാരമാണ് ഫുട്ബാള്‍. അതുകൊണ്ട് പ്രൊഫഷണല്‍ ഫുട്ബാള്‍ ടീമുകള്‍ക്കുവേണ്ടി കളിക്കുന്നതുപോലെ ആയിരിക്കില്ള ഒരു താരം രാജ്യത്തിന് വേണ്ടി കളിക്കുന്നത്.
മറ്റൊരുകാര്യമെന്തുെവച്ചാല്‍ ഹോംഗ്രൌണ്ടില്‍ നാട്ടുകാരുടെ പിന്തുണയോടെ കളിക്കുകയെന്നതാണ്. സ്വന്തം കാണികളുടെ മുന്നില്‍ ജയിക്കുന്നതും തോല്ക്കുന്നതും താരങ്ങളെ സംബന്ധിച്ച് വലിയകാര്യമാണ്. ആഫ്രിക്കയില്‍ ലോകകപ്പ് നടക്കുമ്പോള്‍ കപ്പുനേടുകയെന്നത് ആ നാട്ടിലെ ജനതയുടെ ആവശ്യമാണ്. അവര്‍ അത്രമാത്രം അതിന് ആഗ്രഹിക്കുന്നുണ്ട്. ഇതുമനസ്സിലാക്കുന്ന കളിക്കാരന് ഒരു എക്സ്ട്രാ വീര്യമുണ്ടാകും.
അതിനാല്‍ കറുത്തകുതിരകളാകാന്‍ സാദ്ധ്യത ആഫ്രിക്കന്‍ ടീമുകളിലൊന്നിനാണ്. നൈജീരിയയ്ക്ക് അതിനുള്ള കഴിവുണ്ട്. അവര്‍ അതിനുവേണ്ടി ശ്രമിക്കും. ഐവറികോസ്റ്റിന് ദ്രോഗ്ബ മാത്രമേ ഉള്ളു. അതിനാല്‍ അവര്‍ക്ക് സാദ്ധ്യത കുറവാണ്. എല്ളാ ടീമുകള്‍ക്കും ജയിക്കാനും തള്ളപ്പെടാനും ഉള്ള സാദ്ധ്യതകളുണ്ട്. എല്ളാ കാലത്തും അങ്ങനെയൊക്കെ തന്നെയാണ്. ചിലകാലങ്ങളില്‍ ഏതു ടീമാണ് കറുത്തകുതിരകളാകുന്നതെന്ന് പ്രവചിക്കാനാകില്ള. ടീമുകളിലെല്ളാം മികച്ച കളിക്കാരുണ്ട്. നല്ള കോച്ചുമാരുണ്ട്. ഇതില്‍ ആരാണ് ആ ദിവസം കേമന്‍മാരാകുതെന്ന് പറയാനാകില്ളലോ. വിജയം പലതിനെയും ആശ്രയിച്ചാണിരിക്കുന്നത്.
ഇതിഹാസതാരങ്ങളായ പെലെയോടും മറഡോണയോടും ബഹുമാനമാണ്. അക്കാലത്തു തന്നെ കളിച്ചിരുന്ന പോര്‍ച്ചുഗലിന്‍െറ യൂസേബിയയുടെ കളിയും മികച്ചതാണ്. 1966ലെ ലോകകപ്പില്‍ നോര്‍ത്ത് കൊറിയയ്ക്കെതിരായ മത്സരത്തില്‍ 3-0ന് പിന്നിട്ടുനിന്ന പോര്‍ച്ചുഗലിനെ വിജയത്തിലെത്തിച്ചത് അദ്ദേഹത്തിേന്‍െറ കാലുകളിലെ മാന്ത്രികതയാണ്. നാലുഗോളുകള്‍ യൂസേബിയയുടേതായി പിറന്നു. നോര്‍ത്ത് കൊറിയ ലോകകപ്പില്‍ കളിക്കാനെത്തിയപ്പോള്‍ അവരെക്കുറിച്ച് ആര്‍ക്കും അറിയില്ളായിരുന്നു. അവരുടെ കളിരീതികളെക്കുറിച്ച് പുകമറ മാത്രം. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ അവര്‍ കളിക്കാരെ ഇരുമ്പുമറയ്ക്കുള്ളിലാണ് പരിശീലിപ്പിച്ചത്. മൂന്നുനാലുമാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് അവര്‍ എത്തിയത്. ബുക്കീസിന്‍െറ ലിസ്റില്‍ മുന്നില്‍നിന്നവരായ പോര്‍ച്ചുഗലിനെ കളി തുടങ്ങി പതിനഞ്ചു മിനിട്ടിനുള്ളില്‍ മൂന്ന് ഗോള്‍ നേടി ഞെട്ടിച്ചു. കളിതീരാറായപ്പോള്‍ യൂസേബിയോ സ്വന്തം കഴിവില്‍ നാല് ഗോളടിച്ച് ടീമിനെ വിജയതീരമടുപ്പിച്ചു. നോര്‍ത്ത് കൊറിയയെ എഴുതിതള്ളി മറ്റു ടീമുകളുടെ മത്സരങ്ങള്‍ കാണാന്‍ പോയവര്‍ക്ക് വന്‍നഷ്ടമായിരുന്നു യൂസേബിയോയുടെ പ്രകടനം. 66ല്‍ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ആ ലോകകപ്പില്‍ യൂസേബിയോ ടോപ്പ് സ്കോററായിരുന്നു. അങ്ങനെ എടുത്ത് പറയാന്‍ വേറെയും കളിക്കാരുണ്ട്.
ഇപ്പോഴുളള കളിക്കാരില്‍ മെസിയെയാണ് ഇഷ്ടം. സ്വന്തം നിലയ്ക്കു തന്നെ ടീമിനെ ജയിപ്പിക്കാനുള്ള കഴിവ് മെസിക്കുണ്ട്. അതുകൊണ്ട്് അര്‍ജന്‍റീന ലോകകപ്പ് വിജയിക്കണമെന്നില്ളലോ. ഫുട്ബാള്‍ എത് കൂട്ടായ്മയുടെ കളിയാണ്. വ്യക്തികള്‍ക്ക് അവിടെ അത്രവലിയ സ്ഥാനമില്ള. ഒരുവ്യക്തി ടീമിന് പ്രചോദമായേക്കാം.
മറഡോണ എന്ന കോച്ച് പല നല്ള കളിക്കാരെയും മാറ്റി നിര്‍ത്തി പുതിയ കളിക്കാരെ കൊണ്ടുവന്നിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ അയാളുടെ കഴിവുകളും കോച്ചെന്ന നിലയില്‍ അയാളുടെ സിദ്ധികളും രണ്ടാണ്. മയക്കുമരുന്നിനടിമയായിരുന്ന മറഡോണ ഒരു പ്രോബ്ളം ചൈല്‍ഡാണ്. കാനഡയെ 5-0 ന് അര്‍ജന്‍റീന തോല്പിച്ചത് കൊണ്ടുെം കാര്യമില്ള. അവര്‍ ബ്രസീല്‍, സ്പെയിന്‍, ഇംഗ്ളണ്ട് തുടങ്ങിയ ആരെയെങ്കിലും തോല്പിച്ചിട്ടില്ള. കപ്പ് നേടാന്‍ സാദ്ധ്യതയുള്ള ടീമുകളിലാാെണ് സ്പെയിന്‍. ഒരു ചെറിയ ടീമിനെ തോല്പിച്ചത് വച്ച് അര്‍ജന്‍റീനയെ വിലയിരുത്താനാകില്ള. മറഡോണ നടത്താന്‍ പോകുന്ന പരീക്ഷണങ്ങള്‍ എന്താണ്െ കണ്ടുതന്നെ അറിയണം. ലെജന്‍റായ മറഡോണ കോച്ചെന്ന നിലയില്‍ പറയുന്നത് പൂര്‍ണമായി ഉള്‍കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ കളിക്കാര്‍ക്ക് കഴിയണം. ബാഴ്സലോണയുടെ ഒരുകളിയില്‍ എതിരാളികള്‍ മെസ്സിയെ മൂന്ന് കളിക്കാരെ കൊണ്ട് കവര്‍ ചെയ്യിച്ചു. അവര്‍ ആ കളിയില്‍ തോറ്റുപോയി. ഇത്തരം സാഹചര്യം ലോകകപ്പിലും ഉണ്ടാകാം. അതിന് മറുമരുന്ന് മറഡോണയുടെ കൈയില്‍ എന്തുണ്ട് എതിനാശ്രയിച്ചിരിക്കും അവരുടെ വിജയം. മാനസികമായി കളിക്കാരെ ബലപ്പെടുത്തുക. സ്വന്തം കഴിവില്‍ വിശ്വാസമുണ്ടാക്കുക എന്നതൊക്കെ കോച്ചിന്‍െറ കഴിവാണ്. കോച്ചെ നിലയില്‍ മറഡോണയെക്കുറിച്ച പത്രങ്ങളില്‍ മോശം അഭിപ്രായമാണ് വരുന്നത്.
Thursday, May 13, 2010
ഒണ്‍ലി ദ സോള്‍ നോസ്
കോഴിക്കോട്: കഴിഞ്ഞ മെയ് മാസത്തിലെ വേനല്‍ മഴമേഘങ്ങള്‍ക്കൊപ്പം മരണത്തിലേക്ക് യാത്ര പോയ കമല സുരയ്യയ്ക്ക് ഓര്‍മക്കുറിപ്പെഴുതി ഒരു നാടകം "ഒണ്‍ലി ദ സോള്‍ നോസ്". കവിതകളിലൂടെ മാധവിക്കുട്ടിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് നാടകം സംവിധാനം ചെയ്തിരിക്കുന്നത് ഐ.ജി.മിനി ആണ്. കമലസുരയ്യയുടെ എന്റെ കഥ, പരുന്തുകള്‍, വെളുത്ത ബാബു തുടങ്ങിയവയിലെ കഥാപാത്രങ്ങളാണ് നാടകത്തിലെ കഥാപാത്രങ്ങളുടെ രൂപീകരണത്തില്‍ സ്വാധീനിച്ചിരിക്കുന്നത്. നാലു കഥാപാത്രങ്ങള്‍ ഉണ്ട്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും. കമല സുരയ്യ പ്രതിനിധാനം ചെയ്യുന്ന മൂന്ന് സ്ത്രീ ഭാവങ്ങളും അവരിലേക്ക് സന്തോഷവും ദു:ഖവും എത്തിക്കുന്ന പോസ്റ്റുമാനും ആണ് കഥാപാത്രങ്ങള്‍. പുസ്തകങ്ങളിലെ പല പല പോയിന്റുകള്‍ കോര്‍ത്തിണക്കിയാണ് നാടകാവതരണം. സ്നേഹത്തില്‍നിന്നും നഷ്ടത്തിലേക്ക് പോകുന്ന സ്ത്രീത്വങ്ങളെക്കുറിച്ചാണ് നാടകം പ്രതിപാദിക്കുന്നത്. പ്രകൃതിയെയും സ്നേഹത്തെയും നാടകത്തിനുള്ളിലെ കഥാപാത്രങ്ങള്‍ ആണ്. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണെന്ന് കമലസുരയ്യ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
സംവിധായിക നാടകത്തില്‍ അഭിനയിക്കുന്നുമുണ്ട്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുഷ്പ കാപ്പില്‍, പുഷ്പ സി.എം, ഹരീഷ് ഇയ്യാട് എന്നിവരാണ്.
ഓരോ സ്ത്രീയുടെയും അനുഭവങ്ങള്‍ അപൂര്‍ണമാണ്. വ്യത്യസ്തമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ സ്ത്രീക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള സമൂഹമാണ് കേരളത്തിലേത്. കമല സുരയ്യ കേരള സമൂഹത്തില്‍ അവശേഷിപ്പിച്ച ധാരാളം പ്രതിബിംബങ്ങള്‍ ഉണ്ട്. ബലിയാടാവുകയായിരുന്നു കമല. അവരുടെ ധൈര്യമാണ് തന്നെ കമലയിലേക്ക് അടുപ്പിച്ചതെന്ന് മിനി പറഞ്ഞു. കമലയുടെ ഓര്‍മ്മയ്ക്കായാണ് ഈ നാടകം ചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷത്തോളമെടുത്താണ് നാടകം പൂര്‍ത്തീകരിച്ചത്.
കോളേജുകളില്‍ നടത്തുന്ന കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പഠനകാലത്തിനു ശേഷം തുടരുന്നവര്‍ വളരെക്കുറവാണ്. ജീവിതം മുട്ടിവിളിക്കുമ്പോള്‍ കലയെ ഉപേക്ഷിച്ച് കൂടെ പോകുന്നവരാണ് ഏറെപ്പേരും. സ്ത്രീകളാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ തനിക്ക് കലയോടൊപ്പമുള്ള ജീവിതം മതി എന്ന് വാശിപിടിക്കുകയും ജീവിതത്തെ തന്റെ വഴിയിലേക്ക് എത്തിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഇരിപ്പിടം സ്വന്തമാക്കാറുണ്ട്. അങ്ങനെയൊരു സ്ത്രീത്വത്തിനുടമയാണ് ബാലുശ്ശേരി സ്വദേശിയായ മിനി. തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്ന അവര്‍ വിവാഹത്തെതുടര്‍ന്നാണ് ബാലുശ്ശേരിയിലെത്തുന്നത്.
തിരുവനന്തപുരം ഗവണ്‍മെന്റ് വിമെന്‍സ് കോളേജില്‍ പ്രീഡിഗ്രി കാലത്ത് ചില്ലറ ആര്‍ട്സ് ക്ളബ് പ്രവര്‍ത്തനവുമായി കൌമാരം ആഘോഷിച്ചു നടക്കുന്നതിനിടയിലാണ് മിനി കോളേജില്‍ നടന്ന നാടകക്യാമ്പില്‍ പങ്കെടുക്കുന്നത്. ഒരു ജിജ്ഞാസ കൊണ്ടാണ് ക്യാമ്പിന് പേരുകൊടുത്തത്. എന്താണ് തന്റെ തലവരയെന്ന് മിനി തിരിച്ചറിയുകയായിരുന്നു ക്യാമ്പിലൂടെ.
വീട്ടില്‍നിന്നുള്ള എതിര്‍പ്പുകള്‍ വകവയ്ക്കാതെ അവര്‍ മുന്നോട്ടുപോയി. ഇതിനിടയില്‍ പ്രീഡിഗ്രി കഴിഞ്ഞു. ആര്‍ട്സ് കോളേജില്‍നിന്ന് ബി.എ ഇക്കണോമിക്സ് കഴിഞ്ഞു. രാത്രി ഏറെ വൈകിയുള്ള നാടകപ്രവര്‍ത്തനങ്ങളും ഈരംഗത്തെക്കുറിച്ചുള്ള കഥകളും വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടാക്കി. എന്നാല്‍ സ്വന്തം വഴി തിരിച്ചറിഞ്ഞിരുന്ന മിനി അവരെ കുറ്റംപറയുന്നില്ല.
ഡിഗ്രിക്കുശേഷം തൃശ്ശൂര്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ ചേര്‍ന്ന മിനി ഒരു വര്‍ഷത്തെ പഠനത്തിനുശേഷം ഡെല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ ചേര്‍ന്നു. അവിടെനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തൃശ്ശൂരിലെ പരിശീലനമാണ് തന്നിലെ നാടകക്കാരിയെ ഒരുക്കിയെടുത്തതെന്ന് മിനി പറയും. കാരണം നാടകത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന വിധത്തിലാണ് അവിടത്തെ പഠനരീതി. തിരവനന്തപുരം മണക്കാടുള്ള അമച്ച്വര്‍ നാടക ഗ്രൂപ്പായ സ്വാതി കലാകേന്ദ്രവും തന്നെ വളരെ സഹായിച്ചു. ഇതുവരെ 25 ഓളം നാടകങ്ങള്‍ സംവിധാനം ചെയ്തു.
കൊളംബിയന്‍ സാഹിത്യകാരനായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ മഞ്ഞില്‍ പതിഞ്ഞ നിന്റെ ചോരപ്പാടുകള്‍ എന്ന കഥയെ അധികരിച്ച് സംവിധാനം ചെയ്ത ലൈഫ് ഫെസ്റ്റിവല്‍ ആന്റ് ഡെത്ത് എന്ന നാടകമാണ് മിനിക്ക് സ്വന്തം നാടകങ്ങളില്‍ ഏറ്റവും പ്രിയകരം. മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസത്തെ കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് പറിച്ചുനടുകയായിരുന്നു. രണ്ടുപേര്‍ തമ്മിലുള്ള പ്രണയവും വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും നാടകത്തില്‍ പ്രതിപാദിക്കുന്നു. പ്രണയകാലത്തെ സ്വാതന്ത്രത്തില്‍ നിന്ന് വിവാഹം എന്ന വ്യവസ്ഥിതിയിലേക്ക് രണ്ടുപേര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രണയ വ്യതിയാനത്തെ നാടകത്തില്‍ നന്നായി പ്രതിഫലിപ്പിക്കാനായി എന്ന് മിനി അഭിമാനിക്കുന്നു.
സര്‍വ്വ സ്വതന്ത്രയായ കമലാ സുരയ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ചെയ്ത നാടകമാണ് ഒണ്‍ലി ദ സോള്‍ നോസ്. സുരയ്യയുടെ പുസ്തകങ്ങളിലുടെ അവരെ മനസ്സിലാക്കിയ മിനി സ്വാതന്ത്യ്രം ആഗ്രഹിക്കുന്ന സ്ത്രീ മനസ്സിനെ പ്രതിഫലിപ്പിക്കുകയാണ് ഈ നാടകത്തില്‍. കമലയുടെ ജീവിതത്തിലൂടെയുള്ള തീര്‍ത്ഥയാത്ര കൂടിയാണ് മിനിക്ക് ഒണ്‍ലി ദ സോള്‍ നോസ്.
ഇപ്പോള്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റ് ഒ തിയേറ്ററിന്റെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആണ്.
ചാള്‍സ് വാലസ് ഇന്ത്യ ട്രസ്റ്റ് അവാര്‍ഡ് നേടിയ ആദ്യമലയാളി നാടക പ്രവര്‍ത്തകയാണ് ഈ മുപ്പത്തിഅഞ്ചുകാരി. ദേശീയ അന്തര്‍ദേശീയ നാടക ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഒണ്‍ലി ദ സോള്‍ നോസ്, ദ ലിറ്റില്‍ പ്രിന്‍സ്, ദ കോണ്‍ഫെറന്‍സ് ഒഫ് ദ ബേര്‍ഡ്സ്, അന്‍ഡോറ തുടങ്ങിയവയാണ് മിനിയുടെ നാടകങ്ങള്‍. ഭര്‍ത്താവ് നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയിലെ വിസിറ്റിങ്ങ് പ്രൊഫസര്‍ ആണ്. പഴശ്ശിരാജ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. മകന്‍ ഏഴുവയസ്സുകാരനായ പ്രണവ്.

Tuesday, April 27, 2010
മുസൂയി
മുസൂയി എന്ന സന്താള്‍ ഗോത്ര വംശജന്‍ ഇന്ന് ബംഗാളില്‍ ശാന്തിനികേതന് സമീപത്തെ ഏതോ ഒരുഗ്രാമത്തില്‍ ചായക്കച്ചവടം നടത്തി ജീവിക്കുകയാണ്. അവിവാഹിതനാണ്. എന്നാല്‍ ഇങ്ങ് തിരുവനന്തപുരത്ത് മുസൂയി കനകക്കുന്ന് കൊട്ടാരത്തില്‍ സന്ദര്‍ശകരുമായി ബൌദ്ധിക സംവാദത്തിലാണ്. വിവാഹിതനുമാണ്. മുസൂയിയുടെ നല്ലപകുതിയുടെ പേര് മയ്യ.
പ്രശസ്ത ശില്പി കെ.എസ് രാധാകൃഷ്ണന്റെ കരവിരുതില്‍ മെനഞ്ഞെടുത്ത വെങ്കല ശില്പങ്ങളിലുടെയാണ് മുസൂയി ലോകം ചുറ്റുന്നത്. അദ്ദേഹം നിര്‍മിക്കുന്ന പ്രതിമകള്‍ക്കെല്ലാം മുസൂയിയുടെ മുഖമാണ്.
ചരിത്രത്തിലും മിത്തിലും വര്‍ത്തമാനകാലത്തിലും ഉള്ള വ്യക്തിത്വങ്ങളെ മുസൂയി, മയ്യ എന്നീ കഥാപാത്രങ്ങളിലേക്കാവഹിച്ചാണ് രാധാകൃഷ്ണന്‍ ശില്പങ്ങളൊരുക്കുന്നത്. ഇവര്‍ തമ്മിലുള്ള ബന്ധം ആരംഭിക്കുന്ന കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ക്കായി ശാന്തിനികേതനിലേക്ക് പോകണം. അവിടെ ശില്പി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. ശില്പകലയാണ് പഠന വിഷയം.
നിരവധി ഗ്രാമീണര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് സ്റ്റഡി നടത്തുവാന്‍ മോഡലായി എത്തും. അവരൊക്കെ കുട്ടികളിലൂടെ ശില്പങ്ങളായും ചിത്രങ്ങളായും മാറി. ഒരു ദിവസം രാധാകൃഷ്ണനുമുന്നില്‍ മോഡലായൊരു സന്താള്‍ യുവാവെത്തി. വലിയ സവിശേഷതകളൊന്നുമില്ലാത്ത രൂപം. ഗ്രാമീണന്റെ ശൈശവ സമാനമായ ലാളിത്യം. ചെറിയൊരു മന്ദതയുമുണ്ട്. ചുണ്ടില്‍ ഒന്നുമറിയാത്തവന്റെ ഒരു പുഞ്ചിരി. ചപ്രച്ച തലമുടി, അല്പം അടഞ്ഞ കണ്ണുകള്‍. രൂപം പകര്‍ത്തിയ ശേഷം രാധാകൃഷ്ണന്‍ പ്രതിഫലമായി രണ്ടുരൂപ നല്കി. അത്ഭുതത്തോടെ രൂപയിലും കലാകാരന്റെ മുഖത്തും നോക്കിയ ശേഷം അവന്‍ പോയി. ശില്പനിര്‍മാണം അദ്ദേഹം തുടര്‍ന്നു.
ഞാന്‍ വന്നു എന്ന് ആരോ സന്താളി കലര്‍ന്ന ബംഗാളിയില്‍ പറയുന്നത് കേട്ട് രാധാകൃഷ്ണന്‍ പുറത്തേയ്ക്ക് നോക്കി. വാതില്‍ക്കലില്‍ ഒരു രൂപം. പുറത്ത് നല്ല സൂര്യപ്രകാശമായതിനാല്‍ ആളെ വ്യക്തമായി കാണുന്നില്ല. മനസ്സിന്റെ മെമ്മറികാര്‍ഡില്‍ അദ്ദേഹം സെര്‍ച്ച് ചെയ്തു. മന്ദമായ കണ്ണുകളും ചിരിയും പരിചിതമാണ്. സെര്‍ച്ച് റിസല്‍ട്ട് കിട്ടി. കുറച്ചുമുമ്പ് തന്റെ മുന്നില്‍ മോഡലായി നിന്ന സന്താള്‍ യുവാവ്. 'ബാബു അങ്ങു തന്ന രണ്ടുരൂപ കൊണ്ട് ഞാന്‍ മുടിയെല്ലാം വെട്ടിച്ചു. എങ്ങനെയുണ്ട് എന്നെക്കാണാന്‍' നിഷ്കളങ്കമായി അവന്‍ ചോദിച്ചു. അവന്റെ മൊട്ടത്തലയും മന്ദമായ കണ്ണുകളും നിസംഗമായ പുഞ്ചിരിയും അവനു പുതിയൊരു വ്യക്തിത്വം നല്കി. എനിയ്ക്ക് നിന്റെയീ മൊട്ടത്തല ശില്പമാക്കണം രാധാകൃഷ്ണന്‍ പറഞ്ഞു. മുസൂയി കളിമണ്‍ രൂപം പ്രാപിക്കുകയായിരുന്നു അവിടെ.
ശാന്തിനികേതന്‍ വിടുന്നതിന്റെ തലേദിവസം മുസൂയിയുടെ മുഴുകായ പ്രതിമയില്‍നിന്ന് തല രാധാകൃഷ്ണന്‍ മുറിച്ചെടുത്തു. തന്റെ കലാജീവിതം മുസൂയിയോടൊപ്പം യാത്ര ആരംഭിക്കുകയായിരുന്നു അദ്ദേഹം.
മുസൂയി എന്ന കഥാപാത്രം ബൌദ്ധികമായും കലാപരമായും യഥാര്‍ത്ഥ മുസൂയിയില്‍നിന്നും ഇന്ന് വ്യത്യസ്തനാണ്. സാഹചര്യങ്ങള്‍ക്കൊപ്പം മുസൂയിയും മാറുകയായിരുന്നു. സിനിമയില്‍ നടന്മാര്‍ കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്നതുപോലെ മുസൂയിയും രാധാകൃഷ്ണന്റെ ഭാവനകളിലൂടെ കടന്ന് രൂപാന്തരത്വം പ്രാപിക്കുന്നു.
അടൂര്‍ ഗോപാലകൃഷണന്റെ എലിപ്പത്തായത്തെ ആധാരമാക്കി രാധാകൃഷ്ണന്‍ നിര്‍മിച്ച റാറ്റ് ട്രാപ്പ്, മുസൂയി ആസ് എ റാറ്റ് കാച്ചര്‍ എന്നീ ശില്പങ്ങളില്‍ എലിപ്പത്തായത്തിലെ ഉണ്ണിയാണ്. മുസൂയി ആസ് ഇംപ് എന്ന ശില്പത്തില്‍ കുട്ടിച്ചാത്തനെ സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കുകയാണ്.
ആദിയില്‍ മുസൂയി ഉണ്ടായി. മുസൂയില്‍നിന്ന് രാധാകൃഷ്ണന്‍ മയ്യയെ സൃഷ്ടിച്ചു. മുസൂയി തന്നയാണ് മയ്യ, മയ്യ തന്നെയാണ് മുസൂയി. ഓരോ മനുഷ്യനിലും സ്ത്രീയും പുരുഷനും നൂറുശതമാനമുണ്ട് എന്ന ശില്പിയുടെ വിശ്വാസത്തില്‍നിന്നാണ് മയ്യയുടെ പിറവി. മുസൂയിയിലേക്ക് മുടിയും സ്ത്രൈണതയും സന്നിവേശിച്ചപ്പോള്‍ മയ്യ ശില്പജാതയായി.
ഉല്പത്തി മുസൂയിയില്‍നിന്നാണെങ്കിലും ശില്പി മയ്യയെ സ്വാതന്ത്യ്രം നല്കിയാണ് വളര്‍ത്തിയത്.
ഈ ദമ്പതീ ശില്പങ്ങള്‍ ഇന്ത്യന്‍ കലാരംഗത്ത് സ്ഥിര പ്രതിഷ്ഠ നേടിയവരാണ്. ഇവര്‍ കഥാപാത്രങ്ങളാകുന്ന വലിയൊരു ശില്പ ശേഖരം ഫ്രാന്‍സിലെ ടൈംസ് മാനേജ്മെന്റ് ഇന്റര്‍നാഷണലില്‍ പ്രദര്‍ശനത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശാന്തിനികേതനില്‍ സഹപാഠിയായിരുന്ന മിമിയാണ് രാധാകൃഷ്ണന്റെ ഭാര്യ. മകന്‍ ത്രിനാഞ്ജന്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്.

ഭാവിയുടെ ബൈക്ക് എഞ്ചിന്‍
ഭാവിയുടെ ബൈക്ക് എഞ്ചിന്‍ എന്ന വിശേഷണവുമായി പെട്രോള്‍ എഞ്ചിന്റെ കുത്തക തകര്‍ക്കാന്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഡീസല്‍ എഞ്ചിന്‍ വികസിപ്പിച്ചു. കരകുളം പി.എ.അസീസ് കോളേജ് ഒഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ ഭാരീഷ് എന്‍.കെ, ജാഫര്‍ ആര്‍, കിരണ്‍ വി.എസ്, സന്ദീപ് രാജ്, സനോജ് എന്നിവരാണ് ഇതിന് പിന്നില്‍. ഒരു ലിറ്റര്‍ ഡീസലിന് 80 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഇവര്‍ ഡീസല്‍ എഞ്ചിന്റെ പ്രധാന വെല്ലുവിളികളായ വൈബ്രേഷനും മലിനീകരണം കുറഞ്ഞ എഞ്ചിനാണ് നിര്‍മിച്ചിരിക്കുന്നത്. കുടുതല്‍ പവറും കുറഞ്ഞ എഞ്ചിന്‍ സ്പീഡിലും കുടുതല്‍ ടോര്‍ക്കുമുണ്ട്. കോളേജിലെ പ്രോജക്ടിന്റെ ഭാഗമായി ഇന്റേണല്‍ ഗൈഡായ ബി.ജെ ശ്രീജിത്തിന്റെ സഹായത്തോടെ 368 സിസി ഒറ്റ എഞ്ചിനാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. 50000 രൂപയോളം ചെലവായി. എഞ്ചിന്‍ ബൈക്കില്‍ ഉപയോഗിച്ച് കാര്യക്ഷമത തെളിയിക്കാന്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് സാമ്പത്തിക പരാധീനതമൂലം കഴിഞ്ഞിട്ടില്ല. ഇതിനുവേണ്ടിയുള്ള ശ്രമത്തിലാണ്.
ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്
ഫ്യൂസായ ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ഒരു സോളാര്‍ വാട്ടര്‍ ഹീറ്റര്‍. ചെലവ് 500 രൂപ. ലാഭം ജീവിതാന്ത്യം വരെ മറ്റുചെലവുകളില്ലാതെ ചൂടുവെള്ളം, പിന്നെ ഊര്‍ജ്ജവും.
നാഗര്‍കോവില്‍ മഞ്ഞാലൂംമൂട്ടിലെ നാരായണ ഗുരു എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രോണിക്സ് ആന്റഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളായ വിപിന്‍കുമാറും അരുണ്‍ ദര്‍ശനുമാണ് വാട്ടര്‍ ഹീറ്റര്‍ നിര്‍മിച്ചത്.
മനുഷ്യരാശിക്കു വിനാശം വിതച്ചുകൊണ്ടിരിക്കുന്ന ഹരിതഗൃഹ പ്രതിഭാസത്തെയാണ് ഇതിനായി ഇവര്‍ കൂട്ടുപിടിച്ചിരിക്കുന്നത്.
വലുതും ചെറുതുമായ ട്യൂബ് ലൈറ്റുകളാണ് ഹീറ്ററിന് വേണ്ട അവശ്യ ഘടകം. പിന്നെ മീഥേന്‍ വാതകവും, കറുത്ത പെയിന്റും. മീഥേന്‍ എന്നുകേട്ട് ഞെട്ടണ്ട. സാധനം ബയോഗ്യാസിലുള്ളതാണ്. ബയോഗ്യാസില്‍ 72 ശതമാനത്തോളം മീഥേന്‍ വാതകം അടങ്ങിയിട്ടുണ്ട്.
ചെറിയ ട്യൂബ് ലൈറ്റില്‍ കറുത്ത നിറം പൂശി അതിനെ ബ്ളാക്ക് ബോഡിയാക്കുന്നു. എന്നിട്ട് വലിയ ട്യൂബ് ലൈറ്റിനുള്ളില്‍ കടത്തിവച്ചശേഷം രണ്ടിനുമിടയില്‍ മീഥേന്‍ വാതകവും ജലബാഷ്പവും നിറച്ച് അടയ്ക്കുന്നു. ചെറിയ ട്യൂബിനുള്ളിലൂടെയാണ് ചൂടാക്കുന്നതിനുള്ള ജലം കടത്തിവിടുന്നത്.
ആദ്യത്തെ ട്യൂബ് ലൈറ്റിലൂടെ ഉള്ളില്‍ പ്രവേശിക്കുന്ന സൂര്യരശ്മിയിലെ ചൂട് മീഥേന്‍ വാതകം ഉണ്ടാകുന്ന ഹരിതഗൃഹ പ്രതിഭാസം കാരണം വര്‍ദ്ധിക്കുന്നു. ഉള്ളിലെ കറുത്ത ട്യൂബ് ലൈറ്റ് സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാ റെഡ് രശ്മികളെ പ്രതിഫലിപ്പിക്കുന്നു. രണ്ടു ട്യൂബിനിടയിലെയും വായുവിന്റെ താപനിലയെ വര്‍ദ്ധിപ്പിക്കാന്‍ ഇതും കാരണമാകുന്നു. ചെറിയ ട്യൂബിനുള്ളിലെ ജലം ഈ ചൂടിനെ ആഗിരണം ചെയ്യുകയും തത്ഫലമായി ജലം ചൂടാകുകയും ചെയ്യും. 80 മുതല്‍ 82 വരെ ഡിഗ്രി സെല്‍ഷ്യസ് വരെ ജലത്തെ ചൂടാക്കാന്‍ സാധിക്കും.
വീട്ടില്‍തന്നെ നിര്‍മിക്കാവുന്ന ഈ ഹീറ്ററിനെ ആധുനികമാക്കാന്‍ സൂര്യപ്രകാശത്തിനനുസരിച്ച് തിരിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോളര്‍ ഘടിപ്പിക്കാവുന്നതാണ്. അതിന് 3000 രൂപയോളമാകും.
കൂറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പരമാവധി ലാഭം എങ്ങനെ ഉണ്ടാക്കാം എന്ന് ലോകം ചിന്തിച്ചുകൊണ്ടിരിക്കെ ഇവരുടെ കണ്ടുപിടിത്തം നാളെയുടേതാണ്. വിപിന്‍കുമാര്‍ വെങ്ങാനൂര്‍ സ്വദേശിയും അരുണ്‍ ബാലരാമപുരം സ്വദേശിയുമാണ്.

Subscribe to:
Posts (Atom)